വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾക്ക് ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ചോദ്യശേഖരം
October 16
▪️ഈയിടെ അന്തരിച്ച, ഹാരി പോട്ടർ സിനിമകളിലെ പ്രധാന കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് പ്രശസ്തനായ ഹോളിവുഡ് നടൻ:-
✅️ റോബി കോൾട്രെയിൻ
▪️ മഹാകലേശ്വർ ക്ഷേത്ര ഇടനാഴി ഡെവലപ്മെന്റ് പ്രോജക്ടിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെ?
✅️ ഉജ്ജയിനി, മധ്യപ്രദേശ്
▪️ കുവൈത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത്:-
✅️ ആദർശ് സ്വൈക
▪️ കെയ്റോയിൽ നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം:-
✅️രുദ്രാൻക്ഷ് പട്ടേൽ
▪️ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ,ബ്രസീൽ,ദക്ഷിണാഫ്രിക്കൻ നാവികസേനകൾക്കിടയിൽ നടന്ന ബഹുരാഷ്ട്ര നാവിക അഭ്യാസമായ IBSAMAR ൽ പങ്കെടുത്ത ഇന്ത്യൻ നേവിയുടെ യുദ്ധകപ്പൽ:-
✅️INS TARKASH
▪️" കലാം : ദി അൺടോൾഡ് സ്റ്റോറി" എന്ന പുസ്തകം രചിച്ചത്:-
✅️ആർ. കെ. പ്രസാദ്
▪️തമിഴ്നാട്ടിലെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്സഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ നിലവിൽ വന്നത്?
✅️ റാണിപേട്ട്
▪️ദേശീയ യുദ്ധ സ്മാരക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കിയ, സായുധ സേനാ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ക്ഷേമനിധി ഫണ്ടിലേക്ക് സംഭാവന നൽകാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന വെബ്സൈറ്റ്:-
✅️മാ ഭാരതി കെ സപൂത്
▪️ ആന്ധ്രപ്രദേശിലെ കാക്കിനാടയിലുള്ള ഓഫ്ഷോർ ഡെവലപ്മെന്റ് ഏരിയയിൽ ഇന്ത്യൻ നാവികസേന നടത്തിയ സുരക്ഷാ അഭ്യാസം:-
✅️പ്രസ്താൻ
▪️ 2022 ഒക്ടോബറിൽ വിക്ഷേപിച്ച ചൈനയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ ദൂരദർശിനി:-
✅️Kuafu-1
▪️ ഒക്ടോബർ 15:-
✅️ ലോക വിദ്യാർത്ഥി ദിനം( എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം)
➡️ 2010 മുതൽ ആചരിക്കുന്നു
✅️ അന്താരാഷ്ട്ര കൈകഴുകൽ ദിനം
➡️2022 പ്രമേയം :-" കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം"
▪️ 2022 വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ:-
✅️ ഇന്ത്യ
➡️ ശ്രീലങ്കയെ ഫൈനലിൽ തോൽപ്പിച്ചു
October 18
▪️ പത്രാധിപ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ സീമ മുസ്തഫ
▪️ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
✅️ നവംബർ 12
▪️ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണ മികവിൽ ഒന്നാമതെത്തിയ സംസ്ഥാനം:-
✅️ ഹരിയാന
➡️ രണ്ടാമത്:- തമിഴ്നാട്
➡️ കേരളം മൂന്നാം സ്ഥാനത്താണ്
▪️ മലയാളത്തിലെ പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപപ്പെടുത്തിയ
പുതിയ കമ്പ്യൂട്ടർ ലിപികൾ:-
✅️ മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന
▪️2022ലെ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം:-
✅️107
▪️ ഓസ്ട്രേലിയ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫോക്കസ് ഓൺ എബിലിറ്റി അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം:-
✅️ വേർ ഈസ് മൈ ഫ്രീഡം
➡️ സംവിധായകൻ:-എം മേഘനാഥൻ
▪️തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഞണ്ടുകൾ:-
✅️പവിഴം ഗവി
✅️ രാജ തെൽഫൂസ ബ്രൂണിയ
▪️ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി ചുമതല എൽക്കുന്നത്:-
✅️ സൗരവ് ഗാംഗുലി
October 23
▪️" ദി ഫിലോസഫി ഓഫ് മോഡേൺ സോങ്" എന്ന പുസ്തകം എഴുതിയത്:-
✅️ബോബ് ഡിലൻ
▪️ ഒഡീഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ച, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ:-
✅️ അഗ്നി പ്രൈം
▪️ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരം :-
✅️ ക്രിസ്ത്യാനോ റൊണാൾഡോ
➡️ രണ്ടാമത്:- ലയണൽ മെസ്സി
➡️ മൂന്നാം സ്ഥാനത
: ▪️2022ലെ പുരുഷ ടി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ:-
✅️അയാൻ ഖാൻ, യുഎഇ(16 വയസ്സ് )
▪️ രാമവർമ്മ സാംസ്കാരിക വേദിയുടെ 2021ലെ സാഹിത്യ പുരസ്കാരം ലഭിക്കുന്നതാർക്കൊക്കെ ?
✅️ പെരുമ്പടവം ശ്രീധരൻ,സാറ തോമസ്
➡️ 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്കാരം
▪️ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അന്താരാഷ്ട്ര ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലുമായി കൂടുതൽ അസിസ്റ്റ് നൽകിയ താരം:-
✅️കെവിൻ ഡി ബ്രൂയ്ൻ
▪️മത്സ്യമേഖലയിൽ 'നവീകരണം,പ്രകടനം, പരിവർത്തനം"' എന്നിവ ലക്ഷ്യമിട്ട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ്,ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം എന്നിവ നടപ്പാക്കുന്ന പദ്ധതി:-
✅️Pradhan Mantri matsya Sampada Yojana(PMSY)
▪️ ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റിയുടെ പ്രഫ.കെ. എസ് ബിൽഗ്രാമി ഗോൾഡ് മെഡൽ പുരസ്കാരം ലഭിക്കുന്ന തൃശ്ശൂർ സ്വദേശി:-
✅️ വിഷ്ണു മോഹൻ
➡️ അപൂർവമായി മാത്രം കണ്ടുവരുന്ന "കാലിട്രിക്കെ " എന്ന സസ്യത്തിന്റെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം
▪️ ഇന്ത്യയിൽ നിന്ന് മോഷണം പോയ 33.2 കോടി രൂപ വിലമതിക്കുന്ന 307 പുരാവസ്തുക്കൾ തിരിച്ചേൽപ്പിച്ച രാജ്യം:-
✅️ അമേരിക്ക
▪️ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച കമ്മീഷൻ:-
✅️ ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ
▪️ യുഎസ് നാണയത്തിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ:-
✅️ അന്ന വോങ് ( അഭിനേത്രി)
➡️1905 ൽ ജനനം
➡️ ആദ്യചിത്രം:-ദി റെഡ് ലാൻടേൺ
➡️1961 ൽ അന്തരിച്ചു
▪️ വിദേശ സന്ദർശനങ്ങളിൽ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വിറ്റ് സമ്പാദിച്ച കോടികൾ ആദായനികുതി റിട്ടേണിൽ മറച്ചുവെച്ച് എന്ന അഴിമതി കേസിൽ അഞ്ചുവർഷത്തേക്ക് പാർലമെന്റിൽ അയോഗ്യൻ ആക്കപ്പെട്ട മുൻ പാക്കിസ്ഥാൻ പ്രസിഡണ്ട്:-
✅️ ഇമ്രാൻ ഖാൻ
October 24
▪️ ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ -3 വിക്ഷേപിക്കുന്നത് എന്ന്?
✅️ 2023 ഓഗസ്റ്റ്
▪️AIPH( International Association of Horticulture Producers )ന്റെ വേൾഡ് ഗ്രീൻ സിറ്റി അവാർഡ്-2022 പുരസ്കാരം നേടിയ ഇന്ത്യൻ നഗരം:-
✅️ ഹൈദരാബാദ്
▪️ North Atlantic Treaty Organization (NATO) വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ ആരംഭിച്ച വാർഷിക ആണവ അഭ്യാസം:-
✅️Steadfast Noon
➡️ ആതിഥെയത്വം വഹിക്കുന്നത്:- ബെൽജിയം
➡️ നാറ്റോയുടെ ആസ്ഥാനം:- ബ്രസൽസ്
▪️ ഒക്ടോബർ 24:-
✅️ഐക്യരാഷ്ട്ര ദിനം
▪️മൂന്നാമത് ലോക കുച്ചിപ്പുടി നാട്യോത്സവം സംഘടിപ്പിച്ചത് എവിടെ?
✅️ വിജയവാഡ
▪️ യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ 2022ലെ യു. എൻ ഭീകരവിരുദ്ധ പാനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം:-
✅️ ഇന്ത്യ
▪️ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ ജോർജിയ മെലോണി
▪️2023ലെ 17 മത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന് വേദിയാകുന്നത്:-
✅️ ഇൻഡോർ
▪️ ചൈനീസ് മൈന( വൈറ്റ് ഷോൾഡേർഡ് സ്റ്റാർലിംഗ്)യെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് എവിടെ?
✅️ വെള്ളായണി പാടം, തിരുവനന്തപുരം
Current affairs malayalam, [Oct 24, 2022 at 8:42 PM]
▪️9 മത് ലോക ആയുർവേദ കോൺഗ്രസിന് ആതിഥേയം വഹിച്ച സംസ്ഥാനം:-
✅️ ഗോവ
▪️നിയമമന്ത്രിമാരുടെയും നിയമ സെക്രട്ടറിമാരുടെയും അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുന്ന സംസ്ഥാനം:-
✅️ ഗുജറാത്ത്
October 25
▪️2022 ലെ ആറാമത് ദേശീയ വനിത മാരത്തൺ നടന്ന സംസ്ഥാനം:-
✅️ മധ്യപ്രദേശ്
▪️ബന്ധൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്:-
✅️ സൗരവ് ഗാംഗുലി
▪️2023 ൽ 14 മത് World Spice Congress -ന് വേദിയാകുന്ന ഇന്ത്യൻ നഗരം:-
✅️ മുംബൈ
▪️ 2022 ഒക്ടോബറിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ അന്തർവാഹിനി:-
✅️INS അരിഹന്ദ്
▪️ സാങ്കേതിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഏത് സംസ്ഥാനവും ആയിട്ടാണ് ഗൂഗിൾ ഒരു ധാരണ പത്രത്തിൽ ഒപ്പുവച്ചത്?
✅️ അസം
▪️ രാജ്യത്തിന്റെ വിദേശ വ്യാപാരത്തെ ത്വരിതപ്പെടുത്താനുള്ള ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ (ITPO) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത്:-
✅️ പ്രദീപ് സിംഗ് ഖരോള
➡️ITPO സ്ഥാപിതമായത്:-1977
▪️ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ആദ്യ ഇന്ത്യൻ വംശജൻ:-
✅️ ഋഷി സുനക്
▪️ 2022 ഒക്ടോബറിൽ വന്യജീവി ബോർഡ് അംഗീകാരം നൽകിയ മധ്യപ്രദേശിലെ പുതിയ കടുവാ സങ്കേതം:-
✅️ ദുർഗാവതി ടൈഗർ റിസർവ്
▪️ 2022ലെ 5 മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത് എവിടെ?
✅️ മധ്യപ്രദേശ്
▪️ ഈയിടെ പ്രകാശനം ചെയ്ത കുമാരനാശാന്റെ ജീവചരിത്ര ഗ്രന്ഥമായ " കുമാരനാശാൻ" രചിച്ചത്:-
✅️ നളിനി ശശിധരൻ
▪️ 2022 ൽ ഇന്റർപോളിന്റെ 90 മത് പൊതുസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം:-
✅️ ഇന്ത്യ
▪️ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കംപ്രസ്സഡ് ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ?
✅️സംഗ്രൂർ, പഞ്ചാബ്
➡️ ഉദ്ഘാടനം ചെയ്തത്:- കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദ്ദിപ് സിംഗ് പുരി
DAILY CURRENT AFFAIRS -OCTOBER-11 T0 15-2022
DAILY CURRENT AFFAIRS -OCTOBER-6 T0 10-2022
DAILY CURRENT AFFAIRS -OCTOBER-1 T0 5-2022
No comments:
Post a Comment