വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾക്ക് ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ചോദ്യശേഖരം
October 26
▪️"A Confused Mind Story " എന്ന പുസ്തകം എഴുതിയത്:-
✅️സാഹിൽ സേത് ( ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ)
▪️ ഇന്ത്യയിൽ ആദ്യമായി മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം ആരംഭിച്ചത് എവിടെ?
✅️ മുംബൈ
▪️ 2022ലെ ഗ്ലോബൽ യൂത്ത് ക്ലൈമറ്റ് ഉച്ചകോടിക്ക് ആതിഥേയത്വംവഹിക്കുന്ന രാജ്യം:-
✅️ ബംഗ്ലാദേശ്
▪️കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അധ്യയന മാധ്യമം ആക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം:-
✅️ തമിഴ്നാട്
▪️ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) വംശീയതയെയും അസഹിഷ്ണുതയെയും കുറിച്ചുള്ള സ്വതന്ത്ര വിദഗ്ധയായി നിയമിച്ച ആദ്യ ഇന്ത്യക്കാരി
✅️ അശ്വനി കെ. പി
➡️ ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യക്കാരി
▪️വനവിസ്തൃതി വർധിപ്പിക്കാൻ യു. എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിനോടൊപ്പം ചേർന്ന് ആസാം സർക്കാർ ആരംഭിക്കുന്ന പദ്ധതി:-
✅️Trees Outside Forest in India
▪️ധനമന്ത്രാലയത്തിന്റെ 27 മത് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി നിയമിതയായ വ്യക്തി:-
✅️ ഭാരതി ദാസ്
▪️അന്ധർക്കായുള്ള ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ:-
✅️ യുവരാജ് സിംഗ്
▪️2022 ടി20 ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ ഹാട്രിക് നേടിയ താരം:-
✅️ കാർത്തിക് മെയ്യപ്പൻ
▪️ ഇന്ത്യൻ ബോക്സിങ്ങിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി:-
✅️ബെർനാഡ് ഡൺ
▪️ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(FATF) ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യം:-
✅️ മ്യാൻമാർ
Qഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലെവ് -2022 വേദി:-
✅️ ഗുജറാത്ത്
2022 October 27
▪️ സംസ്ഥാനത്തെ ദിവസേനയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് വികസിപ്പിച്ച ആപ്പ്:-
✅️ ഹരിത മിത്രം
➡️ നവംബർ ഒന്നു മുതൽ സജീവമാകും
▪️ ഹരിത ദീപാവലി എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ച ക്യാമ്പയിൻ:-
✅️Diye jalao,Patake nahin
▪️ ടൂറിസത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള " ജെൻഡർ ഇൻക്ലൂസീവ് ടൂറിസം" എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി:-
✅️ സ്ത്രീ സൗഹൃദ ടൂറിസം
▪️2023 ലെ ഫിഫ വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം:-
✅️Tazuni
▪️ പുതിയ കേരള പിഎസ്സി ചെയർമാൻ:-
✅️എംആർ ബൈജു
▪️എഡൽഗിവ് ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക -2022ൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി:-
✅️ശിവ് നാടാർ
▪️ഇന്ത്യയുടെ അടുത്ത പ്രതിരോധ സെക്രട്ടറി:-
✅️Aramane Giridhar
▪️2022 യു എസ് ഗ്രാൻഡ് പ്രിക്സ് ജേതാവ്:-
✅️ മാത്‍സ് വെസ്തപ്പൻ
▪️ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി:-
✅️ ദ്രാവിഡക്രൈസ് അണ്ണാമലൈക്ക
▪️ഇന്ത്യയുടെ സൗര പഠന ദൗത്യമായ ആദിത്യ L1 ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയി ചുമതലയേൽക്കുന്ന വ്യക്തി:-
✅️ഡോ. ശങ്കരസുബ്രഹ്മണ്യൻ
▪️ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീം എന്ന റെക്കോർഡ് നേടിയത്:-
✅️ ഇന്ത്യ
▪️ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ വിക്ടർ മഞ്ഞിലയുടെ ആത്മകഥ:-
✅️ ഒരു ഗോളിയുടെ ആത്മകഥ
2022 October 28
▪️ 2022 ഒക്ടോബറിൽ വൺ വെബ് മിഷന്റെ ഭാഗമായി 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ ഏറ്റവും വലിയ റോക്കറ്റ്:-
✅️LVM-3( ലോഞ്ച് വെഹിക്കിൾ മാർക്ക് 3)
▪️ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി നിയമിതയായത്:-
✅️ എലിസബത്ത് ജോൺസ്
▪️U-23 ലോക റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ:-
✅️അമൻ സെഹ്റാവത്
: ▪️ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്:-
✅️ജക്സയ് ഷാ
▪️ ലോകത്ത് ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചത്:-
✅️ ചൈന
➡️▪️2021,2022 വർഷങ്ങളിലെ National Intellectual Property Awards നേടുന്ന സ്ഥാപനം:-
✅️IIT മദ്രാസ്
▪️ISRO യും ശാസ്ത്രസാങ്കേതിക മന്ത്രാലയവും ഡെറാഡൂണിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനം:-
✅️ ആകാശ് തത്വ
▪️ ഇന്ത്യയിലെ ആദ്യത്തെ മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തത് എവിടെ?
✅️ മുംബൈ
➡️Maha MTS( മഹാരാഷ്ട്ര മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം) എന്നാണ് പേര്
▪️ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നീ പ്രവർത്തനങ്ങളെ ചെറുത്തുനിർത്തുന്ന സ്ഥാപനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(FATF) നാലു വർഷത്തിനുശേഷം അതിന്റെ ഗ്രേ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത രാജ്യം:-
✅️ പാക്കിസ്ഥാൻ
▪️പ്രധാന മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സ് -2021 ൽ " മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം" എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്:-
✅️ ഉത്തർപ്രദേശ്
▪️ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നവംബർ 16 മുതൽ നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാം:-
✅️ കാശി തമിഴ് സംഗമം
▪️ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ, യുഎസ് സൈന്യങ്ങൾ വിശാഖപട്ടണത്ത് വച്ച് സംയുക്തമായി നടത്തിയ മാനുഷിക സൈനിക അഭ്യാസം:-
✅️ ടൈഗർ ട്രയംഫ്
2022 ഒക്ടോബർ 29
▪️ ട്വന്റി20 ക്രിക്കറ്റിൽ 2022ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം:-
✅️ സൂര്യകുമാർ യാദവ്
▪️ സാഹിത്യ,സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2022 ലെ മുണ്ടശ്ശേരി പുരസ്കാരം ലഭിക്കുന്നതാർക്ക്?
✅️ഡോ. എം ലീലാവതി
▪️ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഇന്ത്യൻ ബീച്ചുകൾ:-
✅️ ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടിബീച്ച്, കടമത്ത് ബീച്ച്
➡️ രാജ്യത്തെ ബ്ലൂ ബീച്ചുകളുടെ എണ്ണം ഇതോടെ 12 ആയി
▪️ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 206 കോടി രൂപ പിഴവിധിച്ച രാജ്യം:-
✅️ അമേരിക്ക
▪️ ആഗോള അനലിറ്റിക് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചനയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക്:-
✅️60
➡️ ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്:- അഫ്ഗാനിസ്ഥാൻ
➡️ റിപ്പോർട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യം:- സിംഗപ്പൂർ
➡️ മേഖലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ ഭൂഖണ്ഡം:- കിഴക്കൻ ഏഷ്യ
▪️ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക വ്യോമയാന ഏജൻസിയുടെ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ(ATC) ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ഇന്ത്യൻ പ്രതിനിധി:-
✅️ഷെഫാലി ജുനെജ
▪️ ക്രിക്കറ്റ് പ്രതിഫലത്തിൽ പുരുഷ വനിതാ താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
✅️2
➡️ ഒന്നാമത്തെ രാജ്യം:- ന്യൂസിലാൻഡ്
▪️ ലഹരിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടിട്ടുള്ള " ബോധപൂർണ്ണിമ" ക്യാമ്പയിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി വിമുക്തമാക്കാൻ നാഷണൽ സർവീസ് സ്കീം- എൻസിസി കേഡറ്റുമാരെ ചേർത്ത് രൂപം കൊടുക്കുന്ന കർമ്മ സേന:-
✅️ ആസാദ്( ഏജന്റ്സ് ഫോർ സോഷ്യൽ അവയർനസ് എഗൈൻസ്റ്റ് ഡ്രഗ്സ്)
▪️ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം:-
✅️ രോഹിത് ശർമ
രാജ്യത്തെ ആദ്യത്തെ നീളമേറിയ എലിവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വന്നത് :-
✅️റോഹ്താക്,ഹരിയാന
▪️ 2022 ഒക്ടോബറിൽ സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി( രണ്ടു ബില്യൺ) കവിഞ്ഞ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം:-
✅️ ഇൻസ്റ്റഗ്രാം
▪️ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം:-
✅️ വിരാട് കോലി
➡️ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്ത്
➡️ ലോകകപ്പിൽ രണ്ടുവട്ടം മാൻ ഓഫ് ദ ടൂർണമെന്റ് ആയ ഏകതാരമാണ് കോലി
2020 october 30
▪️ ഒൿടോബർ 29:-
✅️ അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
▪️ ഒഫീഷ്യൽ എയർലൈൻ ഗൈഡ്(OAG) റിപ്പോർട്ട് അനുസരിച്ച്, 2022 ഒക്ടോബർ വരെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം:-
✅️ഹാർട്സ്ഫീൽഡ് - ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ എയർപോർട്ട്
➡️ രണ്ടാമത്:- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
➡️ പട്ടികയിൽ പത്താംസ്ഥാനത്തെത്തിയ ഇന്ത്യയിലെ വിമാനത്താവളം:- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
▪️ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ(CCI) ആക്ടിംഗ് ചെയർപേഴ്സൺ ആയി നിയമിതയായത്:-
✅️ സംഗീത വർമ്മ
▪️ 2023 ജനുവരിയിൽ പുറത്തിറങ്ങുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമ്മ പുസ്തകം:-
✅️സ്പെയർ
▪️ രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര നഗരത്തിൽ അനാവരണം ചെയ്യപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ:-
✅️ വിശ്വാസ് സ്വരൂപ്
▪️ ജൽജീവൻ മിഷന്റെ കീഴിൽ 100% ഗാർഹിക കുടിവെള്ള ടാപ്പ് കണക്ഷനുകൾ കൈവരിച്ച സംസ്ഥാനം:-
✅️ ഗുജറാത്ത്
▪️ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ, ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ ആദ്യ ഭക്ഷ്യോൽപ്പന്നം:-
✅️ജി. എം കടുക്
▪️ സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി:-
✅️ ഇലോൺ മസ്ക്
➡️ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്ന ഇന്ത്യൻ വംശജൻ:- പരാഗ് അഗ്രവാൾ
▪️ കർഷകരുടെ ക്ഷേമത്തിനായി ഒഡീഷാ സർക്കാർ ആരംഭിച്ച പൊതു ക്രെഡിറ്റ് പോർട്ടൽ:-
✅️SAFAL(Simplified Application for Agricultural Loans )
▪️ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പുറത്തിറക്കിയ,ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടെയും എഴുത്തുകാരുടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകൾ അടങ്ങിയ പുസ്തകം:-
✅️ദി ക്ലൈമറ്റ് ബുക്ക്
▪️ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് - സസ്‌റ്റെയ്‌നബിലിറ്റി 2023 പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം:-
✅️IIT ബോംബെ
➡️ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം:- യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ
➡️ പട്ടികയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട രാജ്യം:- അമേരിക്ക
▪️ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെകുറിച് ഫിഫ തയ്യാറാക്കുന്ന ഡോക്യുമെന്ററി:-
✅️ ക്യാപ്റ്റൻ ഫന്റാസ്റ്റിക്
ഒക്ടോബർ 31
▪️ നവംബർ 15 മുതൽ ഡിസംബർ 2 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക അഭ്യാസം:-
✅️ യുദ്ധ് അഭ്യാസ്
▪️ 2022 ഒക്ടോബറിൽ കേന്ദ്രം അംഗീകാരം നൽകിയ ടെറായി ആന സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:-
✅️ ഉത്തർപ്രദേശ്
▪️ സർക്കാർ ഡോക്ടർമാർക്ക് മേൽ GPS ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം:-
✅️ കർണാടക
: ▪️ ഒക്ടോബർ 26 മുതൽ 30 വരെ വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നാവികാഭ്യാസം:-
✅️SIMBEX
▪️ ജർമ്മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്:-
✅️ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
➡️ രണ്ടാം സ്ഥാനം:- അമേരിക്കൻ പ്രതിരോധ മന്ത്രാലയം
➡️ ലോകത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനി:-വാൾമാർട്ട്
▪️ ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന റെക്കോർഡ് ലഭിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥിതി ചെയ്യുന്ന ശില്പം:-
✅️ സാഗരകന്യക
▪️ 2022 ഒക്ടോബർ 26 മുതൽ നവംബർ 12 വരെ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യോമാഭ്യാസം:-
✅️ ഗരുഡ VII
▪️ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം 2022ൽ ഹിമപ്പുലികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സംസ്ഥാനം:-
✅️ ഉത്തരാഖണ്ഡ്(121 ഹിമപ്പുലികൾ)
➡️ ലോകത്ത് എത്ര രാജ്യങ്ങളിലാണ് ഹിമപ്പുലികൾ ഉള്ളത്?12
▪️ഒൿടോബർ 30:-
✅️ ലോക സമ്പാദ്യദിനം
▪️2023 ൽ നടക്കുന്ന 91 മത് INTERPOL ജനറൽ അസംബ്ലിക്ക് വേദിയാകുന്നത്:-
✅️വിയന്ന,ഓസ്ട്രിയ
➡️2022 ലെ 90 മത് INTERPOL ജനറൽ അസംബ്ലിയുടെ വേദി:- ന്യൂഡൽഹി
▪️ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഫംഗസ് അണുബാധകളുടെ ആദ്യ പട്ടിക പ്രകാരം ഫംഗൽ മുൻഗണന രോഗകാരികളുടെ പട്ടികയിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്ന ഫംഗസുകളുടെ എണ്ണം:-
✅️19
▪️ 2022 ഒക്ടോബറിൽ 100%"ഹർ ഘർ ജൽ " സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്:-
✅️ ഗുജറാത്ത്
➡️ ഗ്രാമപ്രദേശങ്ങളിൽ ഉള്ള എല്ലാ വീടുകൾക്കും പൈപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാകും
DAILY CURRENT AFFAIRS -OCTOBER-16 T0 25-2022
DAILY CURRENT AFFAIRS -OCTOBER-11 T0 15-2022
DAILY CURRENT AFFAIRS -OCTOBER-6 T0 10-2022
DAILY CURRENT AFFAIRS -OCTOBER-1 T0 5-2022
No comments:
Post a Comment