2023 മാർച്ച് 19 മുതൽ 29 വരെ നടക്കുന്ന
ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും സമയ ക്രമവും
1. എല്ലാ ദിവസവും രാവിലെ 9.00 നു മുൻപായി എല്ലാ ഇൻവിജിലേറ്റർമാരും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
2. പരീക്ഷാഹാളിലേക്ക് ലഭ്യമായ ഫയലിൽ മെയിൻ, അഡിഷനൽ ഉത്തരക്കടലാസുകൾ, നൂൽ, ചോദ്യപ്പേപ്പറിന്റെ കവർ പൊട്ടിക്കാനാവശ്യമായ കത്രിക/ബ്ലേഡ് തുടങ്ങിയവ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി, 9.15 ന് ഒന്നാമത്തെ ബെൽ അടിക്കുമ്പോൾ തന്നെ പരീക്ഷാഹാളിലേക്ക് എത്തേണ്ടതാണ്.
3. അധ്യാപകരും കുട്ടികളും മൊബൈൽഫോണുകളോ മറ്റ് നിരോധിക്കപ്പെട്ട വസ്തുക്കളോ പരീക്ഷാഹാളിൽ കൊണ്ടുവരാൻ പാടില്ല (മൊബൈൽഫോണുകൾ കൊണ്ടുവന്നിട്ടുള്ള ഇൻവിജിലേറ്റർമാർ പരീക്ഷാഹാളിൽ പേകുന്നതിനു മുൻപായി അവ ചീഫ് സൂപ്രണ്ടിനെ ഏൽപിക്കേണ്ടതാണ്). ഇത് കർശനമായി പാലിക്കേണ്ടതാണ്.
4. ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരുടെ അടുത്ത ബന്ധുക്കൾ ആരും തന്നെ പ്രസ്തുത പരീക്ഷാഹാളിൽ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും ഇക്കാര്യം ചീഫ് സൂപ്രണ്ടിന് രേഖാമൂലം എഴുതി നൽകേണ്ടതുമാണ്.
5. നോട്ട്ബുക്കുകൾ തുണ്ടുകടലാസുകൾ മുതലായവ പരീക്ഷാഹാളിൽ ഉണ്ടാകരുത്.
6. 9.15 മുതൽ 9.30 വരെ ഹാൾടിക്കറ്റ് പരിശോധിക്കൽ, അറ്റന്റൻസ് ഷീറ്റിൽ ഹാജർ രേഖപ്പെടുത്തൽ, ഉത്തരക്കടലാസിന്റ മെയിൻ ഷീറ്റ് വിതരണം ചെയ്യൽ, പൂരിപ്പിക്കൽ എന്നിവ നടത്തേണ്ടതാണ്.
7. പരീക്ഷാർത്ഥികൾ മെയിൻ ഉത്തരക്കടലാസ് പൂരിപ്പിച്ചത് (രജിസ്റ്റർ നമ്പർ പ്രത്യേകം ശ്രദ്ധിക്കുക) ശരിയാണോ എന്ന് ഇൻവിജിലേറ്റർ പരിശോധിച്ച് അതിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒപ്പ് വെക്കേണ്ടതാണ്.
8. വിതരണം ചെയ്യുന്ന എല്ലാ മെയിൻ, അഡിഷനൽ ഉത്തരക്കടലാസുകളിലും, പരീക്ഷകൾക്കാവശ്യമായ മാപ്പുകൾ, ഗ്രാഫുകൾ തുടങ്ങിയവ (ഉണ്ടെങ്കിൽ) എന്നിവയിലും മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
9. ചോദ്യപ്പേപ്പർ കവറുകൾ പരിശോധിച്ച് നേരത്തേ തുറന്നിട്ടില്ലെന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പരീക്ഷാർത്ഥികളെക്കൊണ്ട് പരിശോധിപ്പിച്ച് ബോധ്യപ്പെടുത്തി, ഇൻവിജിലേറ്ററും രണ്ട് പരീക്ഷാർത്ഥികളും കവറുകളിൽ ഒപ്പു വെക്കേണ്ടതാണ്.
10.9.20 ന് ചോദ്യപ്പേപ്പർ കവർ പൊട്ടിച്ച് പരീക്ഷാ തീയതിയും വിഷയവും ചോദ്യപ്പേപ്പറിന്റെ കോഡ് നമ്പറും ശരിയാണെന്ന് ഉറപ്പു വരുത്തണം. ശേഷം 9.30 ന് രണ്ടാമത്തെ ബെൽ അടിക്കുമ്പോൾ പരീക്ഷാർത്ഥികൾക്ക് ചോദ്യപ്പേപ്പർ വിതരണം ചെയ്യാം.
11.ചോദ്യപ്പേപ്പർ വിതരണം ചെയ്തു കഴിഞ്ഞാൽ അതിന്റെ 1, 3, 5, 7, … പേജുകളിൽ പരീക്ഷാർത്ഥിയുടെ രജിസ്റ്റർ നമ്പർ എഴുതി ഒപ്പ് വെക്കാൻ നിർദ്ദേശിക്കേണ്ടതാണ്
12.വിതരണത്തിനു ശേഷം ചോദ്യപ്പേപ്പറുകൾ അവശേഷിക്കുകയാണെങ്കിൽ, ഇൻവിജിലേറ്റർമാർ അതാതു പരീക്ഷാഹാളിൽ വെച്ച് അപ്പോൾത്തന്നെ ആ ചോദ്യപ്പേപ്പറുകൾ കവറിലാക്കി ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്ത് 10.15 ന് ചീഫ് സൂപ്രണ്ടിന് കൈമാറേണ്ടതാണ്.
13, 9.30 മുതൽ 9.45 മണി വരെ കൂൾ ഓഫ് സമയമാണ്, ഈ സമയത്ത് കുട്ടികളെ ഉത്തരങ്ങൾ എഴുതാൻ അനുവദിക്കരുത്, ചോദ്യപ്പേപ്പർ വായിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമാണ് ഈ സമയം ഉപയോഗിക്കേണ്ടത്.
14. 9.45 മണിക്ക് മൂന്നാമത്തെ ബെൽ അടിച്ചാൽ ഉത്തരമെഴുതിത്തുടങ്ങാനുള്ള നിർദ്ദേശം കൊടുക്കേണ്ടതാണ്.
15. പരീക്ഷ തുടങ്ങിയശേഷം വരുന്ന പരീക്ഷാർത്ഥികളെ ചീഫ് സൂപ്രണ്ടിന്റെ അനുവാദമില്ലാതെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കരുത്.
16.പരീക്ഷാർത്ഥികൾ ഉപയോഗിക്കുന്ന ഓരോ അഡീഷനൽഷീറ്റിലും രജിസ്റ്റർ നമ്പർ പേജ് നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം (ഇതുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിന്റെ മെയിൻ ഷീറ്റിലെ 3 – ാ മത്തെ നിർദ്ദേശം ഇവിടെ ബാധകമല്ല) .
17.പരീക്ഷകൾക്കാവശ്യമായ മാപ്പുകൾ, ഗ്രാഫുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ) പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും അതിൽ പരീക്ഷാർത്ഥിയുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.
18.പരീക്ഷാസമയം മുഴുവൻ കഴിഞ്ഞ് ബെല്ലടിച്ച ശേഷമേ ഉത്തരക്കടലാസുകൾ കെട്ടാനുള്ള നിർദ്ദേശം നൽകാവൂ. മാപ്പുകൾ, ഗ്രാഫുകൾ തുടങ്ങിയവ നൽകിയിട്ടുണ്ടെങ്കിൽ അവ ഉത്തരക്കടലാസുകൾക്കിടയിൽ കെട്ടിവെക്കാൻ നിർദ്ദേശിക്കണം.
19. എല്ലാ ഉത്തരക്കടലാസുകളും പരിശോധിച്ച് തിരികെ വാങ്ങിയശേഷം മാത്രമേ പരീക്ഷാത്ഥികളെ പരീക്ഷാഹാൾ വിട്ടുപോകാൻ അനുവദിക്കാവൂ. മെയിൻഷീറ്റ് ഒഴികെയുള്ള അഡിഷനൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ യഥാസ്ഥാനത്ത് കുട്ടികൾ എഴുതിയിട്ടുണ്ടെന്ന് ഇൻവിജിലേറ്റർ പരിശോധിച്ച് ഉറപ്പു വരുത്തണം.
20.ഉത്തരക്കടലാസിൽ ഉത്തരം എഴുതിക്കഴിഞ്ഞ് ശേഷിക്കുന്ന സ്ഥലം ക്രോസ് ചെയ്തശേഷം മോണോഗ്രാം പതിപ്പിക്കേണ്ടതാണ്.
21. രജിസ്റ്റർ നമ്പറിന്റെ ആരോഹണക്രമത്തിൽ ഉത്തരക്കടലാസുകൾ അടുക്കി ചീഫ് സൂപ്രണ്ടിന് തിരികെ ഏൽപിക്കേണ്ടതാണ്.
No comments:
Post a Comment