Wednesday, December 27, 2023

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-8

    

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 8
1.ഇന്ത്യൻ പാർലമെന്റിന്റെ പഴയ മന്ദിരത്തിന്റെ പുതിയ പേര്?

2. കാഞ്ചൻജംഗ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

3. "പുരുഷാന്തരങ്ങളിലൂടെ' എന്ന യാത്രാവിവരണം എഴുതിയ കവി?

4. കാർഷികമേഖലയിലെ ഗവേഷണ ത്തിനുള്ള നോർമൻ ഇ ബോർ ലോഗ് ഭക്ഷ്യസമ്മാനത്തിന് അർഹ യായ ഇന്ത്യൻ ശാസ്ത്രജ്ഞ

5. ഒരു സങ്കീർത്തനം പോലെ' എന്ന വിഖ്യാത നോവൽ രചിച്ചതാര്?

6. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?

7.ഇന്ത്യയിലെ ദേശീയ സെൻസസ് ദിനം എന്നാണ്? 

8.ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി എന്നിവ ഏതു വിളയുടെ ഇനങ്ങളാ ണ്? 

9. 2024-ലെ ഓസ്കറിലേക്ക് ഇന്ത്യയു ടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ല കളുള്ള സംസ്ഥാനം?

11. 2026-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വേദി?

12. ഏതു വൈറ്റമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് സ്കർവി (Scurvy)?

13. കേരളത്തിലെ പ്രധാന മണ്ണിനമേത്?

14. 'കൂട്ടുകൃഷി എന്ന നാടകം രചിച്ച കവിയാര്?

15. ഇന്ത്യയിൽ ‘ഗ്രാമസ്വരാജ് എന്ന ആശയം അവതരിപ്പിച്ചതാര്?

16. ഭാരതീയ ഗണിതശാസ്ത്രജ്ഞ നായ ആര്യഭടന്റെ ഏറ്റവും പ്രശ സ്തമായ ഗ്രന്ഥമേത്?

17. ചേരുംപടി ചേർക്കുക.

പ്രത്യക്ഷരക്ഷാ ദൈവസഭ - കെ.പി കറുപ്പൻ സാധുജനപരിപാലനസംഘം കാവാരിക്കുളം കണ്ടൻകുമാരൻ
ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം - അയ്യങ്കാളി വാലസമുദായ പരിഷ്കരണി സഭ - പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ)

18. 'സപ്തഭാഷാസംഗമഭൂമി എന്ന വിശേഷണമുള്ള കേരളത്തിലെ ജില്ല?

19. അയോധ്യാനഗരം ഏതു നദിയുടെ തീരത്താണ്?

20. "വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ, പൊട്ടിച്ചെറികയീക്കൈവിലങ്ങും". ഈ വരികൾ എഴുതിയതാര്?



ഉത്തരങ്ങൾ

1.സംവിധാൻ സദൻ 

 2. സിക്കിം

3. വയലാർ രാമവർമ

4.ഡോ. സ്വാതി നായക്

5.പെരുമ്പടവം ശ്രീധരൻ

6.1935

7.ഫെബ്രുവരി 9

8. മുളക്

9. 2018: എവരിവൺ ഇസ് എ ഹീറോ

10. ഉത്തർപ്രദേശ് 

11.അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ

12.വൈറ്റമിൻ സി

13.ലാറ്ററൈറ്റ് മണ്ണ്

14. ഇടശ്ശേരി ഗോവിന്ദൻ നായർ

15.മഹാത്മാ ഗാന്ധി

16. ആര്യഭടീയം

17. പ്രത്യക്ഷരക്ഷാ ദൈവസഭ - പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ)

സാധുജനപരിപാലനസംഘം - അയ്യങ്കാളി

ബ്രഹ്മപ്രത്യക്ഷ സാധുജനപരി പാലന സംഘം - കാവാരിക്കുളം കണ്ടൻകുമാരൻ

വാലസമുദായ പരിഷ്കരണി സഭ - കെ.പി കറുപ്പൻ

18. കാസർകോട്

19. സരയൂ

20. കുമാരനാശാൻ





No comments:

Post a Comment