Thursday, January 25, 2024

USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-31

       

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 31

1. സസ്യങ്ങൾ ശ്വസിക്കാനുപയോഗിക്കുന്ന വാതകം? 

(a) കാർബൺ ഡൈ ഓക്സൈഡ്  

(b) ഹൈഡ്രജൻ 

(c) ഓക്സിജൻ  

(d) നൈട്രജൻ 

2. പ്രകാശസംശ്ലേഷണസമയത്ത് (Photosynthesis) സസ്യങ്ങൾ സ്വീകരിക്കുന്ന വാതകവും പുറത്തു വിടുന്ന വാതകവും യഥാക്രമം ഏതെല്ലാം? 

(a) ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്

(b) കാർബൺ ഡൈഓക്സൈഡ് , ഓക്സിജൻ 

(c) നൈട്രജൻ, കാർബൺ ഡൈഓക്സൈഡ് 

(d) കാർബൺ ഡൈഓക്സൈഡ്, ഹൈഡ്രജൻ 

3. താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത്? 

(a) ഇത്തിൾക്കണ്ണി (Loranthus) - അർധപരാദം (Partial Parasite)

 (b) മൂടില്ലാത്താളി (Cuscuta) - പൂർണപരാദം (Total Parasite)

 (c) മരവാഴ (Vanda)- അർധപരാദം 

(d) റഫ്ളീസിയ (Rafflesia) - പൂർണപരാദം 

4. കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക:

 (a) കുരുമുളക്  (b) പാവൽ (c) സ്ട്രോബെറി (d) മേന്തോന്നി (Gloriosa) 

5. ശരിയായ ജോടി കണ്ടെത്തുക: 

(a) ആൽ - പൊയ്ക്കാൽ വേര്(Stilt root) 

(b) ആറ്റുകൈത (Screw pine) - താങ്ങുവേര് (Prop root)

(c) കണ്ടൽച്ചെടി (Mangroves) - ശ്വസനവേര്(Pneumatophores)

(d) കുരുമുളക് - താങ്ങുവേര്

6. താഴെ കൊടുത്തവയിൽ വേരിൽ ആഹാരം സംഭരിച്ചിരിക്കുന്ന ചെടി കണ്ടെത്തു 

(a) ഉരുളക്കിഴങ്ങ് 

 (b) ഇഞ്ചി

(c) മഞ്ഞൾ 

(d) കാരറ്റ്

7. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:

(a) കൂൺ ഒരു ശവോപജീവിയാണ്(Saprophyte). 

(b) ആസ്യരന്ധ്രങ്ങൾ (Stomata) വാതകവിനിമയ ത്തിന് സസ്യങ്ങളെ സഹായിക്കുന്നു. 

(c) ഇഞ്ചി, മഞ്ഞൾ എന്നിവ സംഭരണവേരുകളാണ്. 

(d) പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകമാണ് ഹരിതകം.

8. പ്രകാശസംശ്ലേഷണവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ മാത്രമുള്ള ജോടി ഏത്? 

i. രാത്രിയും പകലും നടക്കുന്നു. 

ii.ഓക്സിജൻ സ്വീകരിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 

iii.കാർബൺ ഓക്സിജൻ പുറത്തുവിടുന്നു. ഡൈഓക്സൈഡ് സ്വീകരിച്ച് iv.പകൽ മാത്രം സംഭവിക്കുന്നു. 

(a) i, i (b) iii, iv (c) i, i (d) ii, iv

9. കേരളത്തിലെ കാർഷികസർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?

(a) തിരുവനന്തപുരം (b) തൃശ്ശൂർ (c) വയനാട് (d) കാസർകോട്

10. പതി വയ്ക്കലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്? 

(a).വിത്തു മുളച്ചുണ്ടാകുന്ന ചെടികളേക്കാൾ ആയുസ്സ് ഉണ്ടായിരിക്കും. (b).മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാകും. 

(c). ചുരുങ്ങിയ കാലയളവിൽ കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാം.

(d).വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.

11. ഉജ്ജ്വല ഉമ-സൗഭാഗ്യ-അമ്പിളി എന്നിവ നാലിനം വിളകളാണ്. ഇവയുടെ ശരിയായ ക്രമം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?

(a) പച്ചമുളക് - നെല്ല് - വെള്ളരി - മത്തൻ 

(b) പച്ചമുളക് - വെള്ളരി - വഴുതന - മത്തൻ 

(c) പച്ചമുളക് - പാവൽ - വെള്ളരി - മത്തൻ 

(d) മത്തൻ - പച്ചമുളക് - വെള്ളരി - വഴുതന 

12. ഗ്രാഫ്റ്റിങ് വഴി തൈച്ചെടികൾ ഉത്പാദിപ്പിക്കുമ്പോൾ റൂട്ട് സ്റ്റോക് ആയി തിരഞ്ഞെടുക്കുന്ന ചെടിക്ക് ഉണ്ടായിരിക്കേണ്ട സവിശേഷത എന്ത്?

(a) കുറഞ്ഞ കാലയളവിൽ കായ്ക്കുന്നത്

 (b) നമ്മുടെ മണ്ണിൽ നന്നായി വളരുന്നത് 

(c) നല്ലപോലെ മൂപ്പെത്തിയത് 

(d) മികച്ച ഉത്പാദനശേഷി ഉള്ളത്

13.. 'ഒറ്റവൈക്കോൽ വിപ്ലവം' എന്ന പുസ്തകം രചിച്ചതാര്? 

(a) റേച്ചൽ കാഴ്സൺ

(b) മസനോബു ഫുക്കുവോക്ക

(c) സുഭാഷ് പലേക്കർ

(d) എം.എസ്.സ്വാമിനാഥൻ

14. വള്ളിച്ചെടികൾ പതിവയ്ക്കുന്നതിന് (Layering) അനുയോജ്യമായ മാർഗം? 

(a) വായവ പതിവയ്ക്കൽ (Air layering) 

(b) കൂന പതിവയ്ക്കൽ(Mount layering) 

(c) നാഗ പതിവയ്ക്കൽ (Serpentine layering)

(d) പാത്തിപ്പതിവയ്ക്കൽ (Trunch layering) 

15. ഭൂമിയുടെ ചെരിവിന് കുറുകേ വരമ്പ് നിർമിച്ച് അതിന് സമാന്തരമായി ചെടികൾ നട്ടുവളർത്തുന്ന കൃഷി രീതിയാണ്

(a) ഇടവിളക്കൃഷി 

(b) കോണ്ടൂർ കൃഷിരീതി 

(c) പുനം കൃഷി 

(d) വിളപര്യയം

16. ZBNF എന്നത് എന്തുമായി  ബന്ധപ്പെടുന്നു?

(a) പച്ചക്കറി 

 (b) നെല്ലിനം

(c) കൃഷിരീതി

(d) വൈദ്യുതി സുരക്ഷാ സംവിധാനം

 17. ചെടിയുടെ കോശത്തിൽനിന്നോ ഒരുകൂട്ടം കോശങ്ങളിൽനിന്നോ മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള തൈകൾ ഉത്പാദിപ്പിക്കുന്ന സാങ്കേതി കവിദ്യയാണ് 

(a) ഗ്രാഫ്റ്റിങ് 

(b) ബഡ്ഡിങ്

(c) ലെയറിങ്

(d) ടിഷ്യൂ കൾച്ചർ

18. കൂട്ടത്തിൽപ്പെടാത്തതേത്? 

(a) പുകയിലക്കഷായം

(b) വെളുത്തുള്ളി, വേപ്പെണ്ണ എമൽഷൻ 

(c) പപ്പായ ഇല സത്ത് 

(d) ചാണകം

19.ചെറുവയൽ രാമൻ എന്ന വ്യക്തി പ്രസിദ്ധനായത് ഏതു മേഖലയുമായി ബന്ധപ്പെട്ടാണ്? 

A.കണ്ടൽക്കാടുകളുടെ സംരക്ഷണം 

B. നെൽ വിത്ത് സംരക്ഷണം 

C.കടലാമകളുടെ സംരക്ഷണം 

D.നീർത്തട സംരക്ഷണം

20.വായിൽ ആഹാരത്തിന് രാസമാറ്റം സംഭ വിക്കാൻ കാരണമാകുന്നത് 

A. ടയലിൻ

B.ലാക്റ്റിക് ആസിഡ്

C.ഹൈഡ്രോക്ലോറിക് ആസിഡ്

D.പെപ്സിൻ

ഉത്തരങ്ങൾ


9.b), 10.(a), 11.(a), 12. (b), 13. (b), 14. (c), 15.(b), 16.(c), 17.(d), 18.(d) 19.b 20. a. 

No comments:

Post a Comment