Monday, March 4, 2024

SSLC-EXAMINATION-2024-ENGLISH-QUICK TIPS BEFORE ENTERING THE EXAM HALL-ഇംഗ്ലീഷ്‌ പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  


പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

  • സീറ്റിൽ ഇരുന്ന ശേഷം ഇൻവിജിലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
  • 9.30: to 9.45 കൂൾ ഓഫ് ടൈം:വിലപ്പെട്ട സമയമാണിത്.
  • ആത്മ വിശ്വാസത്തോടെ ചോദ്യപ്പേപ്പർ വാങ്ങുക.
  • അതൊന്ന് പരിശോധിക്കുക.
  • അതിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
  • ആദ്യം മുതൽ അവസാനം വരെയുള്ള ചോദ്യങ്ങള്‍
     മനസ്സിരുത്തി ഒരു തവണ വായിക്കുക.. വളരെ എളുപ്പമുള്ളവ മാർക്ക് ചെയ്യുക.. ബാക്കിയുള്ളവ രണ്ടാമതും വായിക്കുക. അറിയാവുന്നവ മാർക്ക് ചെയ്യക.
  • മാർക്ക്, ആശയങ്ങൾ, എഴുതേണ്ട വിധം എന്നിവ ഈ വേളയിൽ മനസ്സിൽ രൂപപ്പെടുത്തുക.
എഴുതാൻ തുടങ്ങുന്നു:
  • ഉത്തരപ്പേപ്പറിന്റെ ആദ്യ പേജ് കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂർണമായി അറിയുന്ന എളുപ്പമുള്ളവ ആദ്യം ഭംഗിയായി എഴുതുക.
  • മാർജിന് പുറത്ത് തെറ്റാതെ നമ്പറിടുക.
  • മാർക്കിനനുസരിച്ച് മാത്രം എഴുതുക.
  • അനാവശ്യ വിശദീകരണത്തിലേക്ക് പോകാതിരിക്കുക.
  • അക്ഷരങ്ങൾക്കിടയിലെ അടുപ്പം ,വരികൾക്കും വാക്കുകൾക്കുമിടയിലെ അകലം എന്നിവ ശ്രദ്ധിക്കുക.
  • വെട്ടിത്തിരുത്തലുകൾ പരമാവധി ഇല്ലാതാക്കുക.
  • ഉത്തരം എഴുതുന്നതിന്   മുമ്പ്‌ അല്പം ആലോചിക്കുക.
  • ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതാതിരിക്കുക.
  • നമ്പറിട്ട് ഉത്തരം എഴുതാൻ മറക്കരുത്. ആദ്യ സമയത്ത് അമിതമായി എഴുതിയാൽ അവസാന സമയത്ത് സമയം തികയാതെ വരും. ശ്രദ്ദിക്കുക.
  • ഇടയ്ക്ക് സമയ ക്രമീകരണം നടത്തുക.
  • ആദ്യ പകുതി സമയം പിന്നിടുമ്പോൾ പകുതിയിലധികം എഴുതിയിരിക്കണം... കാരണം ഇനിയുള്ളവ കൂടുതൽ ചിന്തിക്കേണ്ടവയായിരിക്കും. ഓരോന്നും എഴുതി കഴിഞ്ഞാൽ ചോദ്യ നമ്പർ റൗണ്ട് ചെയ്യുക.
  • അധികം വാങ്ങുന്ന പേപ്പറിൽ അഡീഷനൽ നമ്പറും രജിസ്റ്റർ നമ്പറും എഴുതുക. മുഴുവൻ എഴുതുക.ഇൻവിജിലേറ്റർമാർ നിർദ്ധേശിക്കുന്ന സമയത്ത് പേപ്പർ ഇടതു വശത്തേക്ക് നൂൽ കൊണ്ട്  അഴിഞ്ഞു പോകാത്ത വിധം കെട്ടുക.
  • ശേഷം തുടക്കം മുതൽ എല്ലാ നിലക്കും പരിശോധിച്ച്‌ മുഴുവൻ എഴുതി എന്ന് ഉറപ്പ് വരുത്തുക.
  • വെട്ടും തിരുത്തും കറപ്പിക്കലും പരമാവധി ഒഴിവാക്കുക.

  • 80 മാര്‍ക്കിന് നിര്‍ബന്ധമായും ഉത്തരം എഴുതുക .
  • എല്ലാം എഴുതിക്കഴിഞ്ഞിട്ട് സമയം ബാക്കിയുണ്ടെങ്കില്‍ choice ഉള്ള questions attend ചെയ്യുക 
  • എളുപ്പമുള്ള ഉത്തരങ്ങള്‍ ആദ്യം  എഴുതുക.
  • ചോദ്യ നമ്പര്‍ ഇടാന്‍ മറക്കരുത്.
  • എഴുതിക്കഴിഞ്ഞ ചോദ്യങ്ങള്‍ mark ചെയ്യുക .
  • കൂള്‍ ഓഫ് ടൈം നന്നായി ഉപയോഗപ്പെടുത്തി ഗ്രാമര്‍ questions ന്റയും one word questions ന്റെയും answers കണ്ടെത്തുക .
  • grammar ചോദ്യങ്ങളും one word ചോദ്യങ്ങളും നന്നായി വായിച്ചതിന് ശേഷം മാത്രം ഉത്തരമെഴുതുക.
  • എന്റെ പരമാവധി ഞാൻ എഴുതി എന്ന ആത്മ നിർവൃതിയോടെ ഉത്തരപ്പേപ്പർ നൽകി പരീക്ഷ റൂമിൽ നിന്ന് പുറത്തിറങ്ങുക. കൊണ്ടു പോയ സാധനങ്ങളെല്ലാം എടുക്കാൻ മറക്കരുത്.. മുഴുവൻ സമയത്തും അച്ചടക്കം പാലിക്കാൻ മക്കൾ മറക്കരുതേ... എല്ലാവർക്കും പരിപൂർണ വിജയം ആശംസിക്കുന്നു.

Don't Forget to Add Titles
  • • Review: [ My Sister's Shoes - a review]
  • • Write-up: [Subject related]
  • • Narrative: [Subject related]
  • • Profile: [Name of the person whose profile is created] 
  • • News Report : [Subject related] Character Sketch: [ Name of the character]
  •  Appreciation of the poem: [ Title of the poem]
Discourses ( format)
  • Profile 
  • Notice 
  • Letter 
  • Diary 
  • News report 
  • Speech 
  • Character Sketch 
  • Questionnaire
Grammar 
  • Question tag 
  • If Clause 
  • Had better 
  • Question Making 
  • Phrasal Verbs 
  • Editing 
  • Reported speech 
  • Noun phrase
Keep in memory the meanings and explanations of important words given in the Glossary.

Remember all the figures of speech/poetic devices that you have already learnt.

Remember the names of poets and their poems, and the specialities of each poem.

Give suitable Title to:

    a. Write-up

    b. Narrative

    c. Review: e.g. My Sister’s Shoe- A Review

    d. Profile: The name of the person whose profile is created.

    e. News Report

    e. Character Sketch: The name of the character

    f. Appreciation of the poem: The title of the poem.

Remember the exact formats of:

    a. Letters: Formal and Informal

        Emails: Formal and Informal

    b. Notice

    c. Diary Entry

    d. Seminar Report

    e. News Report

Remember to begin and end suitably and effectively:

    a. Speech

    b. Conversation

Keep in mind the basic grammar rules, such as:

    a. had better + base verb (e.g. You had better go now.)

    b. would rather + base verb (e.g. I would rather stay home.)

    c. would rather + 2nd subject + simple past verb. (e.g. I would rather you stayed home.)

    e. enough + noun (e.g. I have enough money.)

    f. Adjective/adverb + enough (e.g. I am rich enough. He ran fast enough to win.)

Answer sheets: Handle with care!

Keep the answer sheets neat and tidy.

Write neatly in beautiful and legible handwriting.

Try to create the best impression by providing answers in a 'first the best' way.

In case of a mistake and deletion, strike out with a single line

In case of deletion of a larger item cross out with an X mark as:

Don't over-write and make the answer sheets dirty and decayed

Time Management is important.

Time and tide wait for none. Be aware of every minute elapsed

Prepared hopefuly
Present skilfully



No comments:

Post a Comment