Tuesday, June 4, 2024

JUNE 05-WORLD ENVIRONMENT DAY QUIZ/ പരിസ്ഥിതി ദിന ക്വിസ്-SET-5

 


ജൂൺ 5 ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ  ക്വിസ്

151. ഇന്ത്യയില്‍ ആദ്യ തേനീച്ച പാര്‍ക്ക്‌ നിലവില്‍ വന്ന ജില്ല?
  • ആലപ്പുഴ

152. പക്ഷികളുടെ വന്‍കര എന്ന്‌ അറിയപ്പെടുന്നത്‌ ?
  • തെക്കേ അമേരിക്ക

153. കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
  • തമിഴ്‌ നാട്‌

154. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വതം ?
  • മൗണ്ട്‌ എറിബസ്‌

155. എവിടെ വെച്ചാണ്‌ പശ്ചിമ ഘട്ട വും പൂര്‍വ്വ ഘട്ടവും യോജിക്കുന്നത്‌ ?
  •  നീലഗിരി

156. ഓസോണ്‍ പാളിക്ക്‌ വിള്ളല്‍ വരുത്തുന്ന ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (CFC)
പുറത്തു വിടുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കാർബണ്‍ ടാക്സ്‌ ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം?
  • ഫിന്‍ലന്‍ഡ്‌

157 2015 സെപ്റ്റംബർ 27 ന് തന്റെ 78-ാമത്തെ വയസ്സിൽ അന്തരിച്ച ഇദ്ദേഹം കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷകൻ എന്ന് അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം ?
  •  കല്ലേൻ പൊക്കുടൻ

158. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമായ ഈ ദേശീയോദ്യാനം ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ്. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്ഷിക്കുന്നതി വേണ്ടിയാണ് ഈ ദേശീയോദ്യാനം (National Park) രൂപീകൃതമായത്. ഏതാണ്ട് ഈ ദേശീയോദ്യാനം ??
  • ഗിർ വനം

159. ഡോഡോ പക്ഷിയുടെ വംശനാശം മൂലം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായ സസ്യം ?
  • കാൽവേരിയാ മേജർ

160. ജപ്പാൻ സ്വദേശിയായ ഇദ്ദേഹം ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്. തൻറെ നിരീക്ഷണങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആരാണ് ഇദ്ദേഹം?
  • മസനോബു ഫുക്കുവോക്ക

161. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈലൻറ് വാലി ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇതിനെ നിശബ്ദ്ദ താഴ്‌വര എന്നും വിളിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ ദേശീയ ഉദ്യാനത്തെ സൈലന്റ് വാലി (നിശബ്ദ താഴ്‌വര) എന്ന് വിളിക്കുന്നത് ?
  • ചീവീടുകൾ ഇല്ലാത്തതിനാൽ
  • സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതുകൊണ്ട്.

162. ഇടുക്കി ജില്ലയിലുള്ള ഈ ദേശീയ ഉദ്യാനം വരയാടുകളുടെ സാന്നിദ്ധ്യം കൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ്. ഏതാണ്ട് ഈ ദേശീയോദ്യാനം ?
  • ഇരവികുളം ദേശീയോദ്യാനം (ഇരവികുളം നാഷണൽ പാർക്ക് )

163. ഐ.യു.സി.എൻ ന്റെ ചുവന്ന പട്ടികയിൽ (റെഡ് ഡാറ്റാ ലിസ്റ്റിൽ) വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ച ഒരു അപൂർവ്വയിനം കുരങ്ങ് വർഗ്ഗം സൈലന്റ് വാലിയിൽ കാണപ്പെടുന്നു. ഏതാണ് ഈ അപൂർവ്വയിനം കുരങ്ങ് വർഗ്ഗം ?
  • സിംഹവാലൻ കുരങ്ങ്(Lion-tailed macaque)

164. 2023-ലെ ഭൗമദിന പ്രമേയം.
  • നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക'

165. 2024-ലെ ഭൗമദിന പ്രമേയം.
  • 'Planet vs. Plastics.'
166. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിൽ?
  • വയനാട്
167. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണ് കൊണ്ട് നിർമിച്ച ) ഏത്?
  • ബാണാസുര സാഗർ
168. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക ആരാണ്?
  • വംഗാരി മാതായ് 

169. ഇന്ത്യന്‍ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവ്‌ ?
  • ചിപ്കോ പ്രസ്ഥാനം

170. ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന സംസ്ഥാനം
  • കേരളം

171. സഹ്യാദ്രി ടൈഗര്‍ റിസര്‍വ്‌ ഏത്‌ സംസ്ഥാനത്തില്‍ ?
  • മഹാരാഷ്ട്ര

172. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമെന്ന സ്ഥാനം ഏത്‌ വന്യ ജീവിക്കാണ്‌ ?
  • ആന

173. ആഗോള താപനത്തെ പറ്റി ലോക ശ്രദ്ധയാകർഷിയ്ക്കാന്‍ എവറെസ്റ്റിന്റെ ബേസ്‌ ക്യാമ്പില്‍ മന്ത്രി സഭാ യോഗം നടത്തിയ രാജ്യം ?
  • നേപ്പാള്‍

174. ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോര്‍ജ്ജ നിലയം നിര്‍മിക്കുന്ന രാജ്യം ?
  • ചൈന

175. ലോക ചരിത്രത്തില്‍ ആദ്യമായി വന സംരക്ഷണത്തിനായി എഴുത്തുകാര്‍ ചേര്‍ന്ന്‌ പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌ ഏവിടെയാണ്‌ ?
  • കേരളത്തില്‍

176. ആനകള്‍ ഏറ്റവും അധികം കാണപ്പെടുന്ന കേരളത്തിലെ വനമേഖല ഏതാണ്‌?
  • വയനാട്‌

177. പതിനേഴാം നൂറ്റാണ്ടില്‍ നൂറിലധികം പണ്ഡിതന്മാരുടെ സഹായത്തോടെ ഡച്ചു ഗവര്‍ണ്ണര്‍ തയ്യാറാക്കി, ലാറ്റിന്‍ ഭാഷയില്‍ 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ച വിഖ്യാത സസ്യ ശാസ്ത്ര ഗ്രന്ഥമേതാണ്‌ ?
  • ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

178. ഹോര്‍ത്തൂസ്‌ മലബാറിക്കസിലെ ആദ്യ അധ്യായം ആരംഭിക്കുന്നത്‌ ഏത്‌ സസ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ്‌ ?
  • തെങ്ങ്‌

179. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം
ഏതാണ്‌ ?
  • കേരളത്തിലെ സസ്യങ്ങള്‍

180. കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്‌ ഏത്‌ ?
  • ഇരവികുളം നാഷണല്‍ പാര്‍ക്ക്‌

181. ഇന്ത്യയില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം ഏത്‌?
  • പശ്ചിമ ബംഗാള്‍

182. ഇന്ത്യയില്‍ ആദ്യമായി കാർബണ്‍ ഫ്രീ പദവിലഭിച്ച സംസ്ഥാനം ഏത്‌ ?
  • ഹിമാചല്‍ പ്രദേശ്‌

183. ഇന്ത്യയില്‍ വനമേഖല ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്‌ ?
  • - പഞ്ചാബ്‌

184. പ്രകൃതിയുടെ ഔഷധ ശാല എന്ന്‌ അറിയപ്പെടുന്ന വൃക്ഷം ?
  • വേപ്പ്‌

185. പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തെരഞ്ഞെടുത്ത വര്‍ഷം ?
  • 2012




No comments:

Post a Comment