ലീവുകള്‍ പലതരം
Earned leave അഥവാ ആര്‍ജ്ജിതാവധി:
സര്‍വ്വീസില്‍ ജോയിന്‍ ചെയ്യുന്ന ആദ്യവര്‍ഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കില്‍ ലഭിക്കുന്നു. രണ്ടാമത്തെ വര്‍ഷം മുതല്‍ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കില്‍ ലഭിക്കുന്നു. സര്‍വ്വീസില്‍ കയറി മൂന്നു വര്‍ഷം പൂര്‍ത്തിയാവുന്‌പോള്‍ ആദ്യവര്‍ഷം 22 ന് ഒന്ന് എന്ന നിരക്കില്‍ നല്‍കിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുന്‍കാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഏണ്‍ഡ് ലീവ് എടുക്കുന്നതിന് സര്‍വ്വീസില്‍ കയറി നിശ്ചിതനാള്‍ പൂര്‍ത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോ വേണമെന്കിലും അക്കൗണ്ടില്‍ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സാന്പത്തിക വര്‍ഷത്തില്‍ ഒരു വട്ടം പരമാവധി 30 ഏണ്‍ഡ് ലീവ് സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയര്‍ ചെയ്യുന്ന സമയത്ത് 300 ഏണ്‍ഡ് ലീവുകള്‍ ഒന്നിച്ചും സറണ്ടര്‍ ചെയ്യാം. ഇതിന് റിട്ടയര്‍ ചെയ്യുന്ന സമയത്തെ ശന്പള നിരക്കില്‍ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉള്‍പ്പെടെയുള്ള അവധികള്‍ ഏണ്‍ഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. പ്രൊബേഷന്‍ കാലത്ത് ഏണ്‍ഡ് ലീവെടുത്താല്‍ അത്രയും നാള്‍ പ്രൊബേഷന്‍ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏണ്‍ഡ് ലീവ്.
Half Pay Leave അഥവാ അര്‍ധവേതനാവധി:
Commuted Leave:
പ്രസവാവധി:
Paternity leave അഥവാ പിത്യത്വാവധി:
കാഷ്വല്‍ ലീവ് അഥവാ യാദൃശ്ചികാവധി:
Earned leave അഥവാ ആര്‍ജ്ജിതാവധി:
സര്‍വ്വീസില്‍ ജോയിന്‍ ചെയ്യുന്ന ആദ്യവര്‍ഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കില്‍ ലഭിക്കുന്നു. രണ്ടാമത്തെ വര്‍ഷം മുതല്‍ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കില്‍ ലഭിക്കുന്നു. സര്‍വ്വീസില്‍ കയറി മൂന്നു വര്‍ഷം പൂര്‍ത്തിയാവുന്‌പോള്‍ ആദ്യവര്‍ഷം 22 ന് ഒന്ന് എന്ന നിരക്കില്‍ നല്‍കിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുന്‍കാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഏണ്‍ഡ് ലീവ് എടുക്കുന്നതിന് സര്‍വ്വീസില്‍ കയറി നിശ്ചിതനാള്‍ പൂര്‍ത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോ വേണമെന്കിലും അക്കൗണ്ടില്‍ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സാന്പത്തിക വര്‍ഷത്തില്‍ ഒരു വട്ടം പരമാവധി 30 ഏണ്‍ഡ് ലീവ് സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയര്‍ ചെയ്യുന്ന സമയത്ത് 300 ഏണ്‍ഡ് ലീവുകള്‍ ഒന്നിച്ചും സറണ്ടര്‍ ചെയ്യാം. ഇതിന് റിട്ടയര്‍ ചെയ്യുന്ന സമയത്തെ ശന്പള നിരക്കില്‍ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉള്‍പ്പെടെയുള്ള അവധികള്‍ ഏണ്‍ഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. പ്രൊബേഷന്‍ കാലത്ത് ഏണ്‍ഡ് ലീവെടുത്താല്‍ അത്രയും നാള്‍ പ്രൊബേഷന്‍ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏണ്‍ഡ് ലീവ്.
ഇത് വര്‍ഷത്തില്‍ 20 ദിവസമാണ്. സര്‍വ്വീസില്‍ കയറി ഓരോ പൂര്‍ത്തീകരിച്ച വര്‍ഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളും ഹാഫ് പേ ലീവ് കണക്കാക്കാന്‍ പരിഗണിക്കും. സര്‍വ്വീസില്‍ കയറി ഒരു വര്‍ഷം പൂര്‍ത്തിയായാലേ ഇത് എടുക്കാന്‍ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.
Commuted Leave:
2 ഹാഫ് പേ ലീവ് ഒരു ഫുള്‍പേ ലീവ് ആക്കി commute ചെയ്ത് എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്. ഇത്തരത്തില്‍ ലീവ് അക്കൗണ്ടില്‍ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്. കമ്മ്യൂട്ടഡ് ലീവിന് ഏര്‍ണ്‍ഡ് ലീവ് പോലെ തന്നെ മുഴുവന്‍ ശന്പളവും ലഭിക്കും. എന്നാല്‍ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കില്‍ സര്‍വ്വീസില്‍ കയറി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.
180 ദിവസമാണ് പ്രസവാവധി. സര്‍വ്വീസില്‍ കയറുന്നതിന് മുന്‍പ് പ്രസവം നടന്നവര്‍ക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതല്‍ 180 ദിവസത്തില്‍ എത്ര നാള്‍ ബാക്കിയുണ്ടോ അത്രയും നാള്‍ സര്‍വ്വീസില്‍ പ്രവേശിച്ച് അടുത്ത ദിവസം മുതല്‍ എടുക്കാം.
NB: പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാല്‍ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവര്‍ എത്രയും വേഗം വീണ്ടും പ്രസവിക്കാന്‍ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാര്‍ഗ്ഗവുമില്ല.
പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഡിസ്ചാര്‍ജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രസവാവധി സര്‍വ്വീസില്‍ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല. ആരോഗ്യം അനുവദിക്കുമെന്കില്‍ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നര്‍ത്ഥം.
പ്രസവാവധി പ്രസവത്തിന് ആറുമാസം മുന്‍പ് മുതല്‍ അത്യാവശ്യമെന്കില്‍ എടുക്കാം. എന്നാല്‍ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെട്ടിരിക്കണം.
പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധി കൂടാതെ അബോര്‍ഷന്‍ ആകുന്നവര്‍ക്ക് മിസ്‌കാരേജ് ലീവ് എന്ന പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ 45 ദിവസത്തെ അവധി ലഭിക്കും.
Paternity leave അഥവാ പിത്യത്വാവധി:
ഭാര്യ പ്രസവിക്കുന്‌പോള്‍ സര്‍വ്വീസിലുള്ള ഭര്‍ത്താവിന് ലഭിക്കുന്നതാണ് ഇത്. സര്‍വ്വീസില്‍ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സര്‍വ്വീസില്‍ പിതൃത്വാവധി. സര്‍വ്വീസില്‍ കയറും മുന്‍പ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ലീവ് എടുത്തിരിക്കണം എന്നു മാത്രം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ ഡിസ്ചാര്‍ജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാള്‍ എന്നും ഉദ്യോഗസ്ഥന്റെ മേല്‍വിലാസവും എഴുതിയിരിക്കണം. പ്രസവം നടക്കുന്ന തീയതിക്ക് മൂന്നുമാസം മുന്‍പ് വരെയുള്ള കാലത്തും എടുക്കാം. ഇത് പ്രൊബേഷന് യോഗ്യകാലമാണ്.
കാഷ്വല്‍ ലീവ് അഥവാ യാദൃശ്ചികാവധി:
വെക്കേഷന് അര്‍ഹതയില്ലാത്ത വിഭാഗം ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 20 ദിവസം വരെ കാഷ്വല്‍ ലീവ് എടുക്കാവുന്നതാണ്. ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടര്‍ വര്‍ഷത്തിന്റെ ഏത് സമയത്ത് സര്‍വ്വീസില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്കും 20 കാഷ്വല്‍ ലീവും എടുക്കാവുന്നതാണ്. എന്നാല്‍ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറില്‍ ജോയിന്‍ ചെയ്യുന്നയാള്‍ക്കും മേലധികാരിക്ക് 20 കാഷ്വല്‍ ലീവും നല്‍കാന്‍ അധികാരമുണ്ട്. എന്നാല്‍ നല്‍കിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വല്‍ ലീവ് നിഷേധിക്കാന്‍ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങള്‍ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
നഴ്‌സുമാര്‍ക്ക് മൂന്നു ദിവസത്തെ തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂര്‍ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളില്‍ നിന്ന് കുറവു ചെയ്യാന്‍ പാടില്ല. ഒരു വര്‍ഷം 52 വീക്കിലി ഓഫുകള്‍ക്കാണ് അര്‍ഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകള്‍ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം വീക്കിലി ഓഫുകള്‍ എല്ലാം അനുവദിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത മാസം കോംപന്‍സേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ രണ്ട് ഓഫുകള്‍ക്കിടയില്‍ ആറ് പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വല്‍ ലീവ്, ഹോളിഡേയ്‌സ്, കോംപന്‍സേറ്ററി ഹോളിഡേയ്‌സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാല്‍ തുടര്‍ച്ചയായി ആറ് ദിവസം കാഷ്വല്‍ലീവോ കോംപന്‍സേറ്ററി ഹോളിഡേയ്‌സോ രണ്ടും കൂടിയോ എടുത്താല്‍ ആ മാസത്തെ വീക്കിലി ഓഫുകളില്‍ ഒരെണ്ണം കുറവു ചെയ്യും. എലിജിബിള്‍ ലീവുകളായ ഏര്‍ണ്‍ഡ് ലീവ്, ഹാഫ്‌പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരന്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരന്റെ സമ്മതത്തോട് കൂടിയല്ലാതെ തുടര്‍ച്ചയായി ആറു ദിവസത്തിലധികം ഓഫ് നല്‍കാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാന്‍ പാടില്ല. എന്നാല്‍ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടര്‍ച്ചയായി 12 ദിവസം ജോലി ചെയ്ത് തുടര്‍ച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാല്‍ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.
കേരള സര്‍ക്കാര്‍ സര്‍വ്വീസിലെ നഴ്‌സുമാര്‍ക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവര്‍ക്ക് കോംപന്‍സേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാല്‍ കോംപന്‍സേറ്ററി ഹോളിഡേ ഹോളിഡേ വന്ന തീയതി മുതല്‍ 90 ദിവസത്തിനകം കോംപന്‍സേറ്റ് ചെയ്തിരിക്കണം.
ഓഫ്, കാഷ്വല്‍ ലീവ്, ഹോളിഡേ, കോംപന്‍സേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്‌സിംഗ് സൂപ്രണ്ടാണ്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളില്‍ മെഡിക്കല്‍ സൂപ്രണ്ട് അല്ലെന്കില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്. എന്നാല്‍ എലിജിബിള്‍ ലീവുകള്‍ക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കല്‍ സൂപ്രണ്ട് അഥവാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാള്‍ക്ക് ആണ് അപേക്ഷ എഴുതേണ്ടത്.
കാഷ്വല്‍ ലീവ്, ഓഫുകള്‍, ഹോളിഡേകള്‍ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാന്‍ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികള്‍ എല്ലാം കൂടി ചേര്‍ത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കാവൂ. എന്നാല്‍ എലിജിബിള്‍ ലീവുകള്‍ എത്ര നാളേക്ക് വേണേലും എടുക്കാം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ എടുക്കുന്ന ശൂന്യവേതാനാവധി ഇന്‍ക്രിമെന്റ്, സീനിയോറിറ്റി, പെന്‍ഷന്‍, ശന്പള പരിഷ്‌കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തയാള്‍ക്ക് പരമാവധി 120 ദിവസവും പ്രൊബേഷന്‍ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാന്‍ കഴിയുന്ന ശൂന്യവേതനാവധി. ഇത് അനുവദിക്കാന്‍ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ശൂന്യവേതനാവധി എടുത്താല്‍ അത് അനുവദിക്കാന്‍ സര്‍ക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാല്‍ മുകളില്‍ പറഞ്ഞ കാലയളവില്‍ കൂടുതല്‍ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്‌കരണ സമയത്തോ മറ്റോ നോക്കുന്‌പോള്‍ സര്‍വ്വീസ് ബുക്കില്‍ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്. കോപ്പി കൈവശമുണ്ടെന്കില്‍ ഈ പ്രശ്‌നം സിംപിള്‍ ആയി പരിഹരിക്കാന്‍ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത് തൂന്പ ഉണ്ടായാലും എടുക്കാന്‍ പറ്റാതെ വരും. ( ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകര്‍പ്പും സൂക്ഷിക്കാനായി ഒരു ഫയല്‍ പ്രത്യേകം സൂക്ഷിക്കണം. അഡൈ്വസ് മെമ്മോ, അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍, പിഎസ്സി വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന അപ്പോയിന്റ്‌മെന്റ് ചാര്‍ട്ടിന്റെ പ്രിന്റൗട്ട് തുടങ്ങിയവ സര്‍വ്വീസ് കാലം മുഴുവന്‍ സൂക്ഷിക്കേണ്ടതാണ്)
മേല്‍പ്പറഞ്ഞ ലീവുകള്‍ കൂടാതെ ബ്ലഡ് ഡൊണേഷന്‍ ചെയ്യുന്നവര്‍ക്ക് ഒരു ഡൊണേഷന് രണ്ടു ദിവസം വീതം കലണ്ടര്‍ വര്‍ഷത്തില്‍ പരമാവധി 4 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവര്‍ക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആന്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവര്‍ക്ക് എടുക്കുന്നത് ARV ആണേല്‍ 14 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ( എടുക്കുന്നത് IDRV ആണേല്‍ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളില്‍ മാത്രമേ കിട്ടൂ) അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുവദനീയമാണ്.
No comments:
Post a Comment