Tuesday, October 8, 2019

മക്കളുടെ നന്മയ്ക്ക് 10 ചുവട്


മക്കളെ പഠനത്തിലും ജീവിതത്തിലും വിജയവഴിയിലെ ത്തിക്കാന്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം?പുതിയകാലം പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അത് ഓരോ വിദ്യാര്‍ഥിയും രക്ഷിതാവും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണു ശാസ്ത്രീയമായ പുതിയ ചുവടുവയ്പ്പുകള്‍ ആവശ്യമാണെന്നു പറയുന്നത്. ഒരു വിദ്യാര്‍ഥിയുടെ മാനസികം, ശാരീരികം, കുടുംബപരം, സാമൂഹികം എന്നീ മേഖലകളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് ഇവിടെ  നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പിന്തുടരുക. പുതിയ ചിട്ടകളും ശീലങ്ങളും വളര്‍ത്തിയെടുക്കുക. പുതിയ ഉയരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ കീഴടങ്ങുമെന്ന് ഉറപ്പ്.

പരീക്ഷകളില്‍ ഒന്നാമനാവുക എന്നതല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം. അവരവര്‍ക്ക് സാധ്യമായ മേഖലകള്‍ കണ്ടെത്തുകയും അവിടെ മിടുക്കു തെളിയിക്കുകയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. ഏഴു വര്‍ഷം കോളജ് വിദ്യാഭ്യാസം നേടിയ ഒരാളുടെ ഭാവി സുന്ദരമാക്കുന്നത് ചിലപ്പോള്‍ മൂന്നുമാസം കൊണ്ട് എടുത്ത ഒരു സര്‍ട്ടിഫിക്കറ്റായിരിക്കും.പഠനത്തില്‍ ഒരാള്‍ മോശമാകുമ്പോള്‍ അയാളെ ബുദ്ധികുറഞ്ഞവന്‍ എന്നു വേര്‍തിരിച്ചു നിര്‍ത്തുകയായിരുന്നു ഇതുവരെയുള്ള സമ്പ്രദായം. പുതിയ കാലത്തെ ശാസ്ത്രീയമായ വിശകലനങ്ങള്‍ പറയുന്നത് ഒരാളിന്റെ ബുദ്ധിശക്തിയുടെ അളവുകോല്‍ പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കും മാത്രമല്ല എന്നാണ്. കാരണം പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക് ഓര്‍മയുടെ ഫലമാണ്. ഓര്‍മശക്തി ശാസ്ത്രീയമായി വര്‍ധിപ്പിക്കാന്‍ കഴിയും. ഓര്‍മശക്തിയും ബുദ്ധിയും ഒന്നല്ല. ബുദ്ധിയുടെ ഒരു വകഭേദം മാത്രമാണ് ഓര്‍മ. പരീക്ഷയിലെ മാര്‍ക്കല്ല ഒരാളിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. അയാളുടെ ക്രിയാത്മകമായ ബുദ്ധിയാണെന്നു ചുരുക്കം.
എന്താണ് ഒരു കുട്ടിയുടെ പഠനനിലവാരം
ഒരു കുട്ടിയുടെ പഠനനിലവാരം രൂപപ്പെടുന്നതില്‍ പ്രധാനമായും നാലു ഘടകങ്ങള്‍ നിര്‍ണായകമാണ്.
1. കുട്ടിയുടെ വ്യക്തിത്വം.
2. കുട്ടിയുടെ കുടുംബം.
3. കുട്ടി പഠിക്കുന്ന സ്കൂള്‍.
4. മാധ്യമങ്ങളുടെ സ്വാധീനം.
ഓര്‍മശക്തി, ബുദ്ധിശക്തി, പഠനരീതി, വളര്‍ച്ചാഘട്ടത്തിലെ വ്യക്തിത്വസവിശേഷതകള്‍ എന്നിവ പ്രധാനമാണ്. ഇതില്‍ ജനിതക ഘടകങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഉദാഹരണത്തിനു മമ്മൂട്ടിക്കു കിട്ടിയ സൌന്ദര്യം ജനിതകമാണ്. അത് അദ്ദേഹം സൂക്ഷിക്കുന്ന രീതി ഭൌതികമാണ്. അതുപോലെ ഓരോരുത്തര്‍ക്കും ജനിതകമായ ബുദ്ധിശക്തിയും ഓര്‍മശക്തിയുമുണ്ട്. അതിനര്‍ഥം 99% ആള്‍ക്കാരും ബുദ്ധിയുടെ കാര്യത്തില്‍ മമ്മൂട്ടിയായി ജനിക്കുന്നു. പക്ഷേ, അവര്‍ അത് ഉപയോഗിക്കുന്നതിലെ വ്യത്യാസം കൊണ്ടു ചിലര്‍ ബുദ്ധിമാന്മാര്‍ ആകുന്നു, ചിലര്‍ മണ്ടന്മാരും.
പഠനകാര്യങ്ങളിലും ചിലതു ശ്രദ്ധിക്കണം. പഠിക്കുന്നു എന്നു പറഞ്ഞ് വെറുതെ പുസ്തകം നിവര്‍ത്തി വച്ചതുകൊണ്ടോ പുസ്തകത്തില്‍ കണ്ണുംനട്ട് ഇരുന്നതുകൊണ്ടോ അത് പഠനമാവുന്നില്ല. ശാസ്ത്രിയമായ പഠനം തലച്ചോറിനുള്ളില്‍ അത് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതിന് പഠനസമയം കൂടുതല്‍ കിട്ടുന്നതുകൊണ്ടു കാര്യമില്ലെന്നും കിട്ടുന്ന ചുരുങ്ങിയ സമയം ഗുണകരമായി വിനിയോഗിക്കുക എന്നാണെന്നും പുതിയ പഠനങ്ങള്‍.
സ്കൂളില്‍ ഒന്നാമതാകാന്‍
20 മിനിറ്റു പഠിച്ചു കഴിഞ്ഞാല്‍ ഇടവേള. സോഷ്യല്‍ സയന്‍സു പഠിക്കാന്‍ കോഡ് വാക്കുകള്‍... പഠനം എളുപ്പമാക്കാ ന്‍ ചില നിര്‍ദ്ദേശങ്ങള്‍.. പഠനത്തിലും കളിയിലുമെ ല്ലാം മക്കള്‍ ഒന്നാമതെത്തണ മെന്നാണ് മിക്ക മാതാപിതാക്കളുടെ യും ആഗ്രഹം. കുട്ടിയുടെ കഴിവിന്റെ പരിധി മനസിലാക്കി അതിനനുസരിച്ചു വേണം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താ ന്‍ എന്നതാണ് മാതാപിതാ ക്കള്‍ മനസിലാക്കേണ്ട ആദ്യപാഠം. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യ ങ്ങളുണ്ടോ എന്നറിയേണ്ടത് അത്യാവശ്യമാ ണ്. പഠനസാമഗ്രികള്‍ വാങ്ങിക്കൊടുക്കുന്ന തുപോലെ തന്നെ പഠിക്കാ ന്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും വേണം.
20 മിനിറ്റ് കഴിഞ്ഞാല്‍ ഇടവേള
കുട്ടികള്‍ പഠിക്കാനിരുന്നാല്‍ തുടര്‍ച്ചയായി കുറച്ചു മണിക്കൂറുകള്‍ പഠിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്കു സമാധാനമാ കില്ല. 20 മിനിറ്റു കഴിയുമ്പോള്‍ കുട്ടിക്ക് 5 മിനിറ്റ് ഇടവേള കൊടുക്കണം. പാട്ടു കേള്‍ക്കുകയോ കംപ്യൂട്ടര്‍ ഗെയിം കളിക്കുകയോ എഴുന്നേറ്റുപോയി ഒരു ഗാസ് വെള്ളം കുടിച്ചു തിരിച്ചു വരികയോ ആവാം. അതിനുശേഷം അടുത്ത വിഷയം പഠിക്കാനെടുക്കാം. 20 മിനിറ്റിലധികം ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാവില്ലെ ന്നാണു ശാസ്ത്രീയമായ കണ്ടെത്തല്‍. സ്കൂളില്‍ ഒരു പീരിയഡിന്റെ ദൈര്‍ഘ്യം 40 മിനിറ്റ് ആക്കിയിരിക്കുന്നത് ഇതി ന്റെ അടിസ്ഥാനത്തിലാണ്. ആദ്യ 10 മിനിറ്റ് അദ്ധ്യാപകരുടെ ആമുഖം, 20 മിനിറ്റ് വിഷയം ആഴത്തില്‍ പഠിപ്പിക്കുന്നു, അവസാന 10 മിനിറ്റ് ഉപസംഹാരം.
പഠിക്കേണ്ട സമയത്തു പഠിക്കുക
കുട്ടി പഠിക്കുമ്പോള്‍ ദൂരെയിരുന്നു പഠിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ പോരാ എന്താണു പഠിക്കുന്നതെന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ കൂട്ടുകാരുടെ പുസ്തകത്തില്‍ നിന്നു നോട്ട് പകര്‍ത്തിയെഴുതുകയോ ഹോം വര്‍ക്ക് ചെയ്യുകയോ ആവും. ഹോം വര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സമയം കൊടുക്കാം. പഠിക്കേണ്ട സമയത്ത് ഹോംവര്‍ക്ക് ചെയ്യാതെ അതതു ദിവസം പഠിപ്പിച്ച കാര്യങ്ങള്‍ പഠിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.
ഭാഷയ്ക്ക് പാഠ്യപുസ്തകങ്ങള്‍ മാത്രം പോര
എല്ലാ വിഷയങ്ങള്‍ക്കും ഒരേ പഠനരീതിയല്ല അവലംബിക്കേണ്ടത്. പുതിയ സിലബസ് അനുസരിച്ചു ഭാഷാവിഷയങ്ങ ള്‍ക്ക് പുസ്തകത്തില്‍ നിന്നുള്ളതിനേക്കാള്‍ പുറത്തു നിന്നുള്ള കാര്യങ്ങളാണ് മനസിലാക്കേണ്ടത്. പുസ്തകത്തില്‍ ഇല്ലാത്ത ഒരു കവിതയുടെ ആശയം വികസിപ്പിക്കാന്‍ പരീക്ഷയ്ക്കു ചോദിച്ചെന്നു വരാം. പാഠ്യപുസ്തകം മാത്രം വായിക്കുന്ന കുട്ടിക്ക് ഇത് എളുപ്പമാവില്ല. ഭാഷയും എഴുത്തിന്റെ ശൈലിയും വികസിപ്പിക്കുന്നതിനുള്ള വഴികള്‍ പറഞ്ഞുകൊടുക്കണം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടിക്ക് വായിക്കാന്‍ നല്‍കാം. ചെറിയ കുട്ടികളെ കുട്ടി കളുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അത് അവരെ ക്രിയാത്മകമായി എഴുതാനും ഭാഷ വികസിപ്പിക്കാനും സഹായിക്കും.
കണക്ക് എളുപ്പമാക്കാം.
മിക്ക കുട്ടികള്‍ക്കും പ്രയാസമുള്ള വിഷയമാണ് കണക്ക്. അതു ക്ളാസില്‍ പഠിപ്പിക്കുന്ന ആശയം മനസിലാകാത്തതു കൊണ്ടാണ്. ട്യൂഷന്‍ ക്ളാസില്‍ പറഞ്ഞയയ്ക്കുമ്പോഴും ഇതു തന്നെ സംഭവിക്കാം. സ്കൂളില്‍ ചെയ്യിച്ച അതേ കണക്ക് ഇവിടെയും അതേ പടി ചെയ്യിപ്പിക്കുമ്പോള്‍ കുട്ടിക്ക് അതിനു പിന്നിലെ യുക്തി മനസിലാകില്ല. കണക്ക് എത്രത്തോളം ചെയ്തു പഠിക്കാമോ അത്രയും നല്ലത്. പക്ഷേ, കുട്ടി അടിസ്ഥാനം മനസിലാക്കിയെന്ന് ഉറപ്പു വരുത്തണം. തിയറി മനസിലാക്കിയോ എന്നറിയാന്‍ അതു പ്രയോഗിക്കേണ്ട വഴിക്കണക്കുകള്‍ ചെയ്യിച്ചാല്‍ മതി. അത്തരം വഴിക്കണക്കുകള്‍ മാതാപിതാക്കള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളു.
സോഷ്യല്‍ സയന്‍സിനു കോഡ്
സോഷ്യല്‍ സയന്‍സില്‍ വര്‍ഷങ്ങളും പല കാലഘട്ടങ്ങളിലെ ഭരണപരിഷ്കാരങ്ങളും ഒക്കെയാവും ഓര്‍ത്തിരിക്കാനു ണ്ടാവുക. കാണാതെ പഠിക്കുകയാണ് ഇതിനുള്ള വഴി. മറന്നു പോകാതിരിക്കാനായി ചില കോഡുകള്‍ ഉണ്ടാക്കിയാ ല്‍ സംഗതി എളുപ്പമാണ്. കുട്ടിക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുക. t, h, r എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന മൂന്നു പാരാഗ്രാഫുകളാണ് ഉപന്യാസത്തില്‍ അടുത്തു വരുന്നതെങ്കില്‍ ഓര്‍ത്തിരിക്കാനായി  teacher എന്ന കോഡു വാക്കിനെ കൂട്ടുപിടിക്കാം, ഒപ്പം മനസില്‍ ഏറ്റവും ഇഷ്ടമുള്ള ടീച്ചറിന്റെ രൂപം സങ്കല്പിക്കുക കൂടി ചെയ്താല്‍ അതു മറക്കുകയേയില്ല.
സയന്‍സ് പഠിക്കാന്‍ നിത്യജീവിതം
സയന്‍സില്‍ കൂടുതലും വസ്തുതകള്‍ ആണുള്ളത്. ഇവിടെയും ചില ആശയങ്ങള്‍ കുട്ടിക്ക് മനസിലാകുന്നുണ്ടെന്ന് ഉറപ്പിക്കണം. ദൈനംദിന ജീവിതത്തില്‍ നിന്നു കുട്ടിക്ക് പരിചയമുള്ള ഉദാഹരണങ്ങള്‍ പറഞ്ഞു കൊടുത്ത് ഇതു ചെയ്യാം. ഉദാഹരണത്തിന് ഭൂമിക്കു നാലു പടലങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ പടലം അഥവാ ലെയര്‍ എന്താണെന്നു കുട്ടിക്കു മനസിലാകണമെന്നില്ല. പറോട്ടയില്‍ കാണുന്നതുപോലെ നാലു ചുറ്റുകള്‍ എന്നു പറഞ്ഞുകൊടുത്താല്‍ കുട്ടിക്ക് എളുപ്പമുണ്ടാവും. സയന്‍സില്‍ ഇക്വേഷനുകളും ഫോര്‍മുലകളും ധാരാളമുണ്ടാവും. ഇവയൊക്കെ എഴുതി പഠിച്ചാല്‍ മറക്കില്ല. അതോടൊപ്പം ഇവ പ്രയോഗിക്കേണ്ട പ്രോബ്ളംസ് ചെയ്തു പഠിക്കണം.
എല്ലാ ദിവസവും എല്ലാ വിഷയവും
കുട്ടി 11 മണി വരെ ഇരുന്നു പഠിക്കാറുണ്ടെന്ന് സമാധാനപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്കിഷ്ടമുള്ള വിഷയമാ വും 11 മണി വരെയും വായിക്കുന്നത്. എന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. രാത്രിയും രാവിലെയുമായി മൂന്നു മണിക്കൂര്‍ പഠിച്ചാല്‍ മതി. ഹോംവര്‍ക്കിനുള്ള സമയവും ഇതിലുള്‍പ്പെടും. ക്ളാസില്‍ നന്നായി ശ്രദ്ധിക്കുന്ന കുട്ടിക്ക് അന്നു പഠിപ്പിച്ച ഒരു വിഷയം പഠിക്കാന്‍ 10 മിനിറ്റ് മതി.
മാതാപിതാക്കളും സ്കൂളില്‍ പോകണം
കൃത്യമായ കാലയളവില്‍ സ്കൂളില്‍ പോയി അദ്ധ്യാപകരോടു കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് അന്വേഷിക്ക ണം. ശരിയായ രീതിയില്‍ കുട്ടി പഠിക്കുന്നില്ലെങ്കില്‍ സന്ദര്‍ശനത്തിന്റെ എണ്ണം കൂട്ടണം.
ആരോഗ്യത്തിനും പഠനത്തിനും കായികവിനോദം
ദിവസവും അരമണിക്കൂറെങ്കിലും കായികവിനോദങ്ങള്‍ക്കായി കുട്ടിക്ക് അനുവദിച്ചു കൊടുക്കണം. ആരോഗ്യത്തിനും പഠനത്തിനും സ്പോര്‍ട്സ് നല്ലതാണ്. വീഡിയോ ഗെയിം പോലെ ഒരിടത്തു ചടഞ്ഞിരുന്നുള്ള കളികള്‍ മാത്രം പോര.
വ്യക്തിപരമായ ശ്രദ്ധയ്ക്കു ട്യൂഷന്‍
നിരവധി കുട്ടികളുള്ള ക്ളാസില്‍ അദ്ധ്യാപകര്‍ക്ക് ഓരോ കുട്ടിയെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആണെങ്കി ല്‍ ഓരോ കുട്ടിക്കും ശ്രദ്ധകൊടുക്കുവാന്‍ അധ്യാപകര്‍ക്കു കഴിയും. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ക്കു കുട്ടിയെ ട്യൂഷനു വിടാം.സ്കൂളിലേതു പോലെ അനേകം കുട്ടിക ളെ നിരത്തിയിരുത്തി ട്യൂഷന്‍ പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും പഠന രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കി ല്‍ അതും ബുദ്ധിമുട്ടാകാം. കുട്ടിയുമായും ട്യൂഷന്‍ ടീച്ചറുമായും സംസാരിച്ച് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാം. കുട്ടിയുടെ ആവശ്യം മനസിലാക്കി കുട്ടിക്ക് എവിടെയാണോ സഹായം വേണ്ടത് അതു ചെയ്തു കൊടുക്കുകയാണു ട്യൂഷന്‍ ക്ളാസുകളുടെ ധര്‍മ്മം.

No comments:

Post a Comment