Wednesday, January 3, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-12

  


USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 12

1. ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് കഴിഞ്ഞമാസം അന്തരി ച്ചു. ഡോളിക്ക് ആദ്യം നൽകിയ പേരെന്ത്?

2. 2022-ലെ മികച്ച ഫീച്ചർ സിനിമ യ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ 'റോക്കടി ദ് നമ്പി ഇഫക്ട് ഏതു ബഹിരാകാശ ശാസ്ത്രജ്ഞ ന്റെ ജീവിതത്തെ ആധാരമാക്കിയു ള്ളതാണ്?

3. ഏതു ദിവസമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശദിനമായി ഈയിടെ പ്രഖ്യാപിച്ചത്?

4. കഴിഞ്ഞ ഓഗസ്റ്റിൽ അന്തരിച്ച വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.ആർ റാവു ഏതു മേഖലയിലാ ണ് മികവ് തെളിയിച്ചത്?


5. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും
വലിയ ജില്ല?

6. ലോകത്ത് ഏറ്റവുമധികം ചെറുധാന്യ ങ്ങൾ (Millets) ഉൽപാദിപ്പിക്കുന്ന രാജ്യം ഏത്?

7. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമയ്ക്കായി ഡൽഹിയിൽ നിർമിച്ച സ്മാരകം?

8. ഇന്ത്യൻ വാർത്താവിനിമയ വിപ്ലവ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

9. സൺഷൈൻ വൈറ്റമിൻ' എന്നറിയ പ്പെടുന്നതെന്ത്?

10. ഹീറോ സീനിയർ മെൻസ് നാഷണൽ ഫുട്ബോൾ ചാംപ്യൻ ഷിപ് ഏതു പേരിലാണ് പൊതുവെ അറിയപ്പെടുന്നത്?

11. മഹാഭാരതത്തിലെ ഏതു പർവത്തി ലാണ് ഗീതോപദേശമുള്ളത്?

12. കടൽ സസ്തനികളിൽ ഏറ്റവും ചെറുതേത്?

13. ഭാരതത്തിൽ ആദ്യമായി വന്യജീവി പ്രകൃതി സംരക്ഷണനിയമങ്ങൾ നടപ്പാക്കിയ വിഖ്യാത ചക്രവർത്തി യാര്?

14. ലോകത്തേറ്റവുമധികം പാമോയിൽ ഉപയോഗിക്കുന്ന രാജ്യം?

15. ചേരുംപടി ചേർക്കുക. 
      (തൂലികാനാ മങ്ങൾ - പേരുകൾ

      നന്തനാർ - വി.വി അയ്യപ്പൻ 
      ഉറൂബ് - കെ.ഇ മത്തായി 
      കോവിലൻ - പി.സി ഗോപാലൻ 
      പാറപ്പുറത്ത് - പി.സി കുട്ടിക്ക ഷ്ണൻ

16. തിരുവിതാംകൂറിലെ രാജാവായി രുന്ന മാർത്താണ്ഡവർമയുടെ പിൻഗാമി കാർത്തികതിരുനാളിന്റെ അപരനാമം?

17. G-20 രാജ്യങ്ങളുടെ പുതിയ അധ്യക്ഷ പദം ഏതു രാജ്യത്തിനാണ്

18. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

19. വാസ്കോ ഡ ഗാമ രണ്ടാം തവണ ഇന്ത്യയിൽ വന്ന വർഷം?

20. മൊറോക്കോയുടെ തലസ്ഥാനം?

ഉത്തരങ്ങൾ

1,6LL3 (ഡോളി പാർട്ടൺ എന്ന സംഗീതജ്ഞയുടെ പേരിൽനിന്ന് പിന്നീട് ഡോളി എന്ന പേര് നൽകി 

2.നമ്പി നാരായണന്റെ

3.ഓഗസ്റ്റ് 23 (അന്നാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തത്

4.സ്ഥിതിവിവരശാസ്ത്രം (Statistics)

5. ഇടുക്കി

6. ഇന്ത്യ

7.ഇന്ത്യാ ഗേറ്റ്

8.സാം പിട്രോഡ

9. വൈറ്റമിൻ ഡി 

10. സന്തോഷ് ട്രോഫി

11. ഭീഷ്മപർവം

12, സീ ഓട്ടര്‍  (Sea Otter)

13. അശോകൻ (ബി.സി മൂന്നാം നൂറ്റാണ്ടിൽ

14. ഇന്ത്യ

15. നന്തനാർ - പി.സി ഗോപാലൻ 
      ഉറൂബ് - പി.സി കുട്ടിക്കൃഷ്ണൻ 
     കോവിലൻ - വി.വി അയ്യപ്പൻ
     പാറപ്പുറത്ത് - കെ.ഇ മത്തായി 

16. ധർമരാജാ 

17. ബ്രസീൽ

18. പി.ടി ഉഷ

19.1502

20. റാബത്ത് (Rabat)












No comments:

Post a Comment