Thursday, January 4, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-14

 

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 14



1. സിംഗപ്പൂരിന്റെ ഒൻപതാം പ്രസി ഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

2. സൗരയൂഥത്തിലെ ഏതു ഗ്രഹത്തി ന്റെ ഉപഗ്രഹമാണ് യൂറോപ്പ?

3.ഇന്ന് സർവസാധാരണമായി ഉപ യോഗിക്കുന്ന പോളിത്തീൻ എന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ച ശാസ്ത്ര ജ്ഞനാര്? 

4. 2023-ൽ നടന്ന ലോക വനിതാ ഫുട്ബോളിൽ ലോകകപ്പ് സ്വന്ത മാക്കിയ രാജ്യമേത്?

5. പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചു വരുന്ന ഗിനിപ്പന്നി (Guinea Pig) ജീവി വർഗ്ഗത്തിൽ എന്ന ജീവി ഏതു പെട്ടതാണ്?

6. ആദിത്യൻ, രവി, ഭാസ്കരൻ എന്നിവ ഏതു നക്ഷത്രത്തിന്റെ പര്യായപദങ്ങളാണ്?

7. ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം?

8. ദേശീയ ആരോഗ്യ മിഷനെ (National Health Mission) ഏതു പേരിൽ പുനർനാമകരണം ചെയ്യാ നാണ് സർക്കാർ തീരുമാനിച്ചത്?

9. മരച്ചീനിക്കൃഷിക്ക് പ്രചാരം നൽകു ന്നതിന് നേതൃത്വം നൽകിയ തിരു വിതാംകൂർ മഹാരാജാവ്?

10. G-20 എന്ന സംഘടനയുടെ പതിനെ ട്ടാം ഉച്ചകോടി നടന്നത് ഏതു നഗര ത്തിൽ?

11. ബ്രിട്ടിഷ് ഗവൺമെന്റ് തൂക്കിക്കൊ ന്ന മലയാളിയായ ഐഎൻഎ സ്വാതന്ത്ര്യസമര ഭടനാര്?

12. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്തകം രചിച്ച വ്യക്തി?

13. ഏതു രാജ്യത്തിന്റെ തലസ്ഥാന മാണ് കീവ്

14. ഏറ്റവും വലിയ ചെവിയുള്ള ജീവി?

15. ഒരു ഔൺസ് എത്ര ഗ്രാം?

16. ചേരുംപടി ചേർത്തെഴുതുക

      A. പുത്തരിക്കണ്ടം മൈതാനം - കോഴിക്കോട്

    B. തിരുനക്കര മൈതാനം - കൊല്ലം 
    C. മാനാഞ്ചിറ മൈതാനം - കോട്ടയം 
    D. ആശ്രാമം മൈതാനം - തിരുവനന്തപുരം

17. തിമിരം എന്ന രോഗം ബാധിക്കുന്നത് ഏത് അവയവത്തെയാണ്

18. ടോട്ടോച്ചാൻ എന്ന പുസ്തകത്തി ന്റെ രചയിതാവ്?

19. കഴിഞ വർഷം അന്തരിച്ച ബിജു മഹാരാജ് ഏതു നൃത്തകലയിലാണ് പ്രശസ്തി നേടിയത്?

20. 'ജീവിതമെനിക്കൊരു ചൂളയായിരു ന്നപ്പോൾ, ഭൂവിനാവെളിച്ചത്തിൽ വെണ്മ ഞാനുളവാക്കി'. ആരുടെ വരികൾ?

ഉത്തരങ്ങൾ


1.തർമൻ ഷൺമുഖരത്നം

2. വ്യാഴം

3. ഹാൻസ് വോൺ പൊൻ

(Hans Von Pechmann) om ജർമൻകാരൻ.

4.സ്പെയിൻ

5. എലി ശാസ്ത്രനാമം : Cavia Porcellus

6.സൂര്യന്റെ 

7. പ്രഗ്നാനന്ദ (ആദ്യയാൾ വിശ്വ നാഥൻ ആനന്ദ്

8. പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ

9. വിശാഖം തിരുനാൾ 

10. ന്യൂഡൽഹി

11. വക്കം അബ്ദുൾ ഖാദർ

12. കല്ലേൻ പൊക്കുടൻ

13. യുക്രൈൻ

14. ആഫ്രിക്കൻ ആന

15. 2835 ഗ്രാം

16. A. പുത്തരിക്കണ്ടം മൈതാനം - തിരുവനന്തപുരം

      B. തിരുനക്കര മൈതാനം - കോട്ടയം

      C. മാനാഞ്ചിറ മൈതാനം - കോഴിക്കോട്

      D. ആശ്രാമം മൈതാനം - കൊല്ലം 

17. കണ്ണ്

18. തെത്സുകോ കുറോയാനഗി 

19. കഥക്

20. ജി. ശങ്കരക്കുറുപ്പ്












No comments:

Post a Comment