Tuesday, April 16, 2024

മാറിയ കാലത്തെ ആദ്ധ്യാപകരറിയാന്‍

 


അധ്യാപകർ അറിയാൻ

1. ലെസന്‍ പ്ലാന്‍, യൂണിറ്റ് പ്ലാന്‍  ഇയര്‍ പ്ലാന്‍, എന്നിവ മുന്‍കൂട്ടി തയ്യാറാക്കുക

2.ശരിയായ തയ്യാറെടുപ്പോടെ മാത്രം ക്ലാസിൽ വരുകയും പഠിപ്പിക്കുന്ന കാര്യങ്ങൾ ഭൂരിഭാഗം കുട്ടികൾക്കും മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

3.അധ്യാപനശൈലിയെക്കുറിച്ച് വിമർശനമുണ്ടായാൽ അതിനെ കിയാത്മകമായി ഉൾക്കൊണ്ട് തെറ്റുതിരുത്താൻ തയ്യാറാവുക.

4.ക്ലാസിലെ ഓരോ കുട്ടിയുടെയും പേര്, മാതാപിതാക്കൾ, കുടുംബപ ശ്ചാത്തലം, ആരോഗ്യാവസ്ഥ, സാമ്പത്തിക സ്ഥിതി എന്നിവ അറിഞ്ഞിരിക്കുന്നത് അവരുടെ പഠനനിലവാരം ശ രിയായി വിലയിരുത്താൻ സഹായിക്കും.

5.കുട്ടികളുടെ സംശയങ്ങൾക്ക് ശരിയായ ഉത്തരം നൽകാനായില്ലെങ്കിൽ അടുത്ത ദിവസം പഠിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രം ഉത്തരം നൽകാം. ഒരിക്കലും തെറ്റായ ഉത്തരമോ ശരിയാണ് എന്ന് ഉറപ്പില്ലാത്ത ഉത്തരമോ നൽകരുത്. മുൻപ് തെറ്റായി ക്ലാസിൽ പഠിപ്പിച്ച കാര്യം പിന്നീട് തിരിച്ചറിഞ്ഞാൽ ക്ഷമാപണത്തോടെ തിരുത്താൻ തയ്യാറാവുക.


6.അസൈൻമെന്റ് /ഹോംവർക്ക് എന്നിവ നൽകുമ്പോൾ അത് ചെയ്യാനുള്ള ന്യായമായ സമയം വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.


7.വിദ്യാർഥികളോട് സൗഹാർദ മനോഭാവവും അച്ചടക്കത്തിൽ കാർക്കശ്യവും സന്തുലിതമായി പാലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുക.


8.കുട്ടികളുടെ മാനസികാവസ്ഥയും ക്ലാസിന്റെ സമയക്രമവുമനുസരിച്ച് ക്ലാസ് സജീവവും താത്പര്യം ജനിപ്പിക്കുന്നതുമാക്കാൻ സന്ദർഭോചിതമായ തമാശകൾ, നൂതനവും സർഗാത്മകവുമായ അധ്യാപനശൈലികൾ എന്നിവ കൈക്കൊള്ളുക.


9.നിങ്ങളുടെ സഹപ്രവർത്തകരുമായിട്ടുള്ള സൗന്ദര്യപ്പിണക്കത്തിൽ കുട്ടികൾ ബലിയാടാവുകയോ മുതലെടുപ്പു നടത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരു ത്തുക. പരപുച്ഛം, സ്വയം പുകഴ്ത്തൽ, കുടുംബ പുരാണം, രാഷ്ട്രീയ ചർച്ച എന്നി വ ക്ലാറിയിൽ വേണ്ട.


10.പഠനത്തിൽ മികവു കാട്ടിയിരുന്ന വിദ്യാർഥി പഠനത്തിൽ തുടർച്ചയായി പി ങ്ങൾക്ക് ചെയ്യാവുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്യുക.


11. 10% ക്ലാസിൽ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് ഒരു കുട്ടിയെ കഠിനമായി വിമർശിക്കുകയോ പരിഹസിക്കുകയോ ശപിക്കുകയോ ചെയ്യരുത്. വിമർശനം രഹസ്യമായും അഭിനന്ദനം പരസ്യമായും ചെയ്യാൻ പരിശീലിക്കുക.


12.വിദ്യാർഥിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടി വരുമ്പോൾ അവന്റെ അവളു എടുത്തുകാണിച്ചശേഷം തിരുത്തേണ്ട കാര്യത്തെക്കുറിച്ച് സൗമ്യമായി ഓർമപ്പെടുത്തുക.

13.വസ്ത്ര രീതി അദ്ധ്യാപകനു യോജിച്ചതായിരിക്കണം. കുട്ടികള്‍ക്ക് മാതൃകയായിരിക്കണം.



No comments:

Post a Comment