Tuesday, May 21, 2024

തുടര്‍ പഠനം-സാധ്യതകള്‍- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC.)

IISC 

തുടര്‍ പഠനം-സാധ്യതകള്‍


 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC)
  • ലോക കത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികകളിൽ എന്നും ഇടംപിടിക്കാറുണ്ട്,ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC.). സ്വാഭാവികമായും, ഇത്തരം പട്ടികകളിൽപ്പെടുന്ന ഇന്ത്യൻ സർവകലാശാലകളുടെ മുൻപന്തിയിലും ഈ സ്ഥാപനത്തിനു സ്ഥാനമു ണ്ട്. 
  • ശാസ്ത്രരംഗത്തും സാങ്കേതിക വിദ്യാരംഗത്തും ധാരാളം ലോകോത്തര പഠനങ്ങൾ ഓരോ വർഷവും ഈ സ്ഥാപനത്തിന്റെതായി പുറത്തിറങ്ങുന്നുണ്ട്.

തനത് മുഖമുദ്രയുള്ള സ്ഥാപനം
  • ഈ സ്ഥാപനത്തിന്റെ ആശയരൂപീകരണം നടത്തിയത് ജെ.എൻ.ടാറ്റ ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മരണശേഷം 1909 ൽ ആണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങി യത്. അപ്പോൾ രസതന്ത്രം, ഇലക്ട്രിക്കൽ ടെ കോളജി എന്നീ രണ്ടു പഠനവകുപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നു നാല്പതോളം വ്യത്യസ്ത വകുപ്പുകൾ ഏകദേശം 162 ഹെക്റ്റർ വിസ്തീർണമുള്ള കാമ്പസിൽ വ്യാപിച്ചുകിടക്കുന്നു. 
  • രാമൻ പ്രഭാവം കണ്ടെത്തിയ സി.വി.രാമൻ ഈ സ്ഥാപനത്തിന്റെ ഡയരക്ടർ ആയിരുന്നു. ഇന്ത്യൻ ശാസ്ത്രരംഗത്തെ അതുല്യപ്രതിഭകളിൽ പലരും ഈ സ്ഥാപനത്തിൽ അധ്യാപകരായും വിദ്യാർഥികളായും കഴിവ് തെളിയിച്ചിട്ടുണ്ട്.
  • ഓരോ സ്ഥാപനത്തിനും അതിന്റെതായ ഒരു മുഖമുദ്ര ഉണ്ടായിരിക്കും. ഐ.ഐ.എസ്.സി. യുടെ മുഖമുദ്ര അതിന്റെ പ്രാവീണ്യവും വിജ്ഞാ നത്തിന്റെ ഓരോ ശാഖയുടെയും പരസ്പര പൂരകമായി പ്രവർത്തിക്കുന്ന ശൈലിയുമാണ്. അതു കൊണ്ടു തന്നെയാണ് ഈ സ്ഥാപനം ഇന്ത്യയിലെ ശാസ്ത്രപഠന ഗവേഷണസ്ഥാപനങ്ങളിൽ തലയെടുപ്പോടെ പ്രഥമസ്ഥാനത്തിന് അർഹമാകുന്നത്.
  • ഈ സ്ഥാപനത്തിലേക്ക് പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ബാച്ചിലർ ഓഫ് സയൻസ് (BS) കോഴ്സിന് അപേക്ഷിക്കാം. 
  • കെ.വി.പി.വൈ., ഐ.ഐ.ടി.- ജെ.ഇ.ഇ., നീറ്റ് എന്നീ മൂന്നു പ്രവേ ശനപരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടിയ വിദ്യാർഥികൾക്കാണ് ഈ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത. 
  • ഒരു വർഷം 120 പേർക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. നാ ലുവർഷമാണ് കോഴ്സിന്റെ കാലാവധി. ബി.എസ്. ഡിഗ്രി പൂർത്തിയാക്കിയ അർഹരായവർക്ക് ഒരു വർഷം കൂടി പഠിച്ച് പി.ജി.ഡിഗ്രി (MS) എടുക്കാ നുള്ള സൗകര്യവും ഇവിടെയുണ്ട്.
  • കൂടാതെ, ഒട്ടേറെ ശാസ്ത്ര, സാങ്കേതികശാസ്ത്ര മേഖലകളിൽ ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവി ടെയുണ്ട്.
  • അഭിരുചിക്കനുസരിച്ച പഠനവിഷയങ്ങൾ ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹ്യശാ സ്ത്രങ്ങളുമെല്ലാം വേറിട്ട് പഠിക്കേണ്ട വിഷയങ്ങ ഇല്ല എന്ന ബോധ്യത്തോടെയാണ് ഇവിടത്തെ പാഠ്യപദ്ധതിയും പഠനരീതിയും ചിട്ടപ്പെടുത്തിയി രിക്കുന്നത്. ബിരുദകോഴ്സിന് ചേരുന്ന വിദ്യാർഥി കൾക്ക് ആദ്യവർഷം പൊതുവിഷയങ്ങളും ശാ സ്ത്രരംഗത്തെ പ്രമുഖശാഖകളിൽ അടിസ്ഥാന പഠനവും ഉണ്ടാകും. ഒന്നാം വർഷം കഴിയുന്ന തോടെ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള ശാസ്ത്രശാ ഖകളുടെ പ്രത്യേക പഠനം ആരംഭിക്കുന്നു. ഗണിതം, ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൗമ -പാരിസ്ഥിതിക ശാസ്ത്രങ്ങൾ, മെറ്റീരിയൽ സയൻസ് തുടങ്ങിയവയാണ് പഠനവിഷയങ്ങൾ.
  • സാധാരണയായി, എല്ലാവർഷവും ഫെബ്രുവരി 1 മുതൽ MAY 14 വരെയാണ് ഓൺലൈ നായി അപേക്ഷിക്കേണ്ടത്. വിദ്യാർഥികളുടെ പ്രവേശനം നടക്കുന്നത് ജൂലൈ മാസമായിരിക്കും. ആഗസ്റ്റ് 1 നാണ് ക്ലാസുകൾ ആരംഭിക്കുക.





No comments:

Post a Comment