ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.ഒരു നോട്ട് എന്നാൽ മണിക്കൂറിൽ ഏത് തോതിൽ സഞ്ചരിക്കുന്ന വേഗമാണ്?
- ഒരു നോട്ടിക്കൽ മൈൽ
2.ചലനത്തിലുള്ള ഒരു വസ്തു തുല്യസമയ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരി ക്കുന്നതെങ്കിൽ, ആ വസ്തുവിന്റെ വേഗം എപ്രകാരമാണ്?
- സമവേഗം
3.ഒരു വസ്തു തുല്യസമയ ഇടവേളകളിൽ തുല്യദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ, ആ വസ്തുവിന്റെ വേഗം എപ്രകാരമായിരിക്കും?
- അസമവേഗം
4.ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യസമയ ഇടവേളകളിൽ തുല്യ മായിരിക്കുകയും ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ, ആ വസ്തുവിന്റെ പ്രവേഗം എപ്രകാരമായിരിക്കും?
- സമപ്രവേഗം
6.പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത് ഏതിനം പ്രവേഗത്തിന് ഉദാഹരണമാണ്?
- സമപ്രവേഗം
7.സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ നീങ്ങു ന്നത് ഏതിനം പ്രവേഗമാണ്?
- അസമപ്രവേഗം
8.പ്രവേഗമാറ്റത്തിന്റെ നിരക്ക് എങ്ങനെ അറിയപ്പെടുന്നു?
- ത്വരണം
9.ഏതിനം അളവിനുദാഹരണമാണ് ത്വരണം?
- സദിശ അളവ്
10.ഭൂമിയുടെ ആകർഷണ ബലത്താൽ നിർബാധം പതിക്കുന്ന ഏതൊരു വസ്തു വിനുമുണ്ടാകുന്ന ത്വരണം എങ്ങനെ അറിയപ്പെടുന്നു?
- ഗുരുത്വാകർഷണത്വരണം
11.ഒരു വസ്തു നിശ്ചലാവസ്ഥയിൽ നിന്ന് യാത്ര യാരംഭിക്കുമ്പോഴും നിർബാധം താഴേക്ക് പതിക്കുമ്പോഴും അതിന്റെ ആദ്യപ്രവേഗം എന്തായിരിക്കും?
- പൂജ്യം
12.ഒരു വസ്തു നിശ്ചലാവസ്ഥയിലാകുമ്പോൾ അതിന്റെ അന്ത്യപ്രവേഗം എന്തായിരിക്കും?
- പൂജ്യം
13.മുകളിലേക്കെറിയപ്പെടുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തുമ്പോൾ അന്ത്യ പ്രവേഗം എന്തായിരിക്കും?
- പൂജ്യം
14.ഒരു സൂപ്പർസോണിക് വിമാനത്തിന്റെ ശരാശരി വേഗമെത്ര?
- സെക്കൻഡിൽ 200 മീറ്റർ
15.മനുഷ്യരും മറ്റ് ജീവികളും പ്രവൃത്തിചെയ്യാൻ ഉപയോഗിക്കുന്ന ബലമേത്?
- പേശീബലം
16.മുടിയിലുരസിയ പ്ലാസ്റ്റിക് പേനയ്ക്ക് ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കഴിയുന്നത് ഏത് ബലം മൂലം?
- സ്ഥിതവൈദ്യുതബലം (ഇലക്ട്രോസ്റ്റാറ്റിക്)
17.ശൂന്യതയിൽ പ്രകാശം 1/299792458 സെക്കൻഡുകൊണ്ട് സഞ്ചരിക്കുന്ന
ദൂരമെത്ര?
- ഒരുമീറ്റർ
18.ഒരുലിറ്റർ സാധാരണ കടൽജലത്തിൽ ഉപ്പിന്റെ അളവെത്ര?
- 350.
19.കരയിലെ ഏറ്റവും വേഗമുള്ള ജീവിയായ ചീറ്റപ്പുലിയുടെ ഉയർന്ന
വേഗമെത്ര?
- സെക്കൻഡിൽ 25 മുതൽ 30 മീറ്റർവരെ
20.ഒച്ചിന്റെ ശരാശരി വേഗമെത്ര?
- സെക്കൻഡിൽ 0.0015 മീറ്റർ
No comments:
Post a Comment