ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.അടിസ്ഥാന യൂണിറ്റുകളെ ആസ്പദമാക്കിയു ള്ള പദ്ധതിയായ യൂണിറ്റുകളുടെ അന്താരാഷ്ട്രപദ്ധതിയുടെ ചുരുക്കെഴുത്തെന്ത്?
- എസ്.ഐ. യൂണിറ്റ്സ്
2.വൈദ്യുതപ്രവാഹതീവ്രത അഥവാ ഇലക്ട്രി ക് കറന്റിന്റെ അടിസ്ഥാന യൂണിറ്റേത്?
- ആമ്പിയർ
3.പദാർഥത്തിന്റെ അളവിന്റെ എസ്.ഐ. യൂണിറ്റേത്?
- മോൾ
4.അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്ന യൂണിറ്റുകൾ എങ്ങനെ അറിയപ്പെടുന്നു?
- വ്യുത്പന്ന യൂണിറ്റ് (ഡിറൈവ്ഡ് യൂണിറ്റ്)
5.യൂണിറ്റ് വ്യാപ്തം പദാർഥത്തിന്റെ മാസിനെ എങ്ങനെ വിളിക്കുന്നു?
- സാന്ദ്രത
6.കോഴിമുട്ട ഉപ്പുവെള്ളത്തിൽ പൊങ്ങിക്കി ടക്കാൻ കാരണമെന്ത്?
- ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ
7.പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റേത്?
- വോൾട്ട്
8.മർദത്തിന്റെ യൂണിറ്റേത്?
- പാസ്കൽ
9.ബലത്തിന്റെ യൂണിറ്റേത്?
- ന്യൂട്ടൻ
10.ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ച ലാവസ്ഥയോ പ്രതിപാദിക്കാൻ അടിസ്ഥാ നമാക്കിയെടുക്കുന്ന വസ്തുവിനെ ഏത് പേരിൽ വിളിക്കുന്നു?
- അവലംബകവസ്തു (റെഫറൻസ് ബോഡി
11.അവലംബകവസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറിയാൽ:
- ആ വസ്തു ചലനത്തിലാണ്
12.ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തക്കുള്ള നേർരേഖാദൂരമെന്ത്?
- സ്ഥാനാന്തരം
13.യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമേത്?
- വേഗം
14.യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമെന്ത്?
- പ്രവേഗം
15.ഒരു വസ്തു ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്ക് ഏത് പാതയിലൂടെ സഞ്ച രിച്ചാലും ആദ്യസ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖാദൂരമാണ്
- സ്ഥാനാന്തരം
16.പ്രവേഗം ഏതിനം അളവിനുദാഹരണമാണ്?
- സദിശ അളവ്
17.വേഗം ഏതിനം അളവാണ്?
- അദിശ അളവ്
- നോട്ടിക്കൽ മൈൽ
19.ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീ റ്ററാണ്?
- 1.852 കിലോമീറ്റർ
20.കപ്പലുകൾ, വിമാനങ്ങൾ എന്നിവയുടെ വേഗം അളക്കുന്നതിനുള്ള യൂണിറ്റേത്?
- നോട്ട്
No comments:
Post a Comment