Friday, May 31, 2019

ചില രജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

ചില രജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

സ്കൂൾ തുറന്നു വരുന്ന ആഴ്ചയിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും 
സർട്ടിഫിക്കറ്റ് മാത്യകകളും

 (വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട് ആവശ്യാനുസരണം എഡിറ്റ് ചെയ്ത് ഉപയോഗിക്കാം)

1. പാഠപുസ്തക വിതരണ രജിസ്റ്റർ  PDF   WORD
3.. ഉച്ചഭക്ഷണ ലിസ്റ്റ്    WORD
4. ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ   PDF   WORD
5. സൌജന്യ അരിവിതരണം രജിസ്റ്റർ   PDF   WORD
6. കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ  PDF  
7. ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ്  PDF   WORD
8.ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ്   PDF   WORD
9.. സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്   PDF   WORD
10.  വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക  PDF   WORD
11.റിലീവിംഗ് ഓറ്ഡർ മാത്യക  PDF  
12. എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ   PDF  
13.. പ്രൊമോഷൻ ലിസ്റ്റ് മാത്യക   PDF   WORD
14. ഈ വര്ഷം six  working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ  proforma  യിലാണ്.  proforma ഡൌൺലോഡ്  ചെയ്യുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക 

15. ഉച്ചഭക്ഷണം- അപേക്ഷ ഫോം
ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌.

LP-UP-HS PERIOD ALLOTMENT-സ്കൂൾ പ്രവർത്തനക്രമം

Wednesday, May 29, 2019

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി . റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം .സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകി. ജൂൺ മൂന്നിന് മധ്യവേനൽ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രവേശനോത്സവ ഗാനം 2019

ഈ വർഷത്തെ പ്രവേശനോത്സവ ഗീതം-
.മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ്കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി P S ,നന്ദന S R, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച പ്രവേശനോത്സവ ഗീതം 2019  പ്രകാശനം ചെയ്തു.
https://drive.google.com/open?id=19-ZlXuwdingdcld7W1KzaEk34DdYbHis

Medisep ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍


MEDISEP മായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിശദാംശങ്ങള്‍ മെയ്‌മാസം 30 നകം വേരിഫൈ ചെയ്യേണ്ടതാണ് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിസെപ്പ് സൈറ്റില്‍ വിദ്യാലയത്തിലെ DDO കോഡും DDOയുടെ മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്‌ത് പ്രവേശിക്കേണ്ടത് . (ചില എയ്‌ഡഡ് വിദ്യാലയങ്ങളില്‍ DDO ചിലപ്പോള്‍ PA ആയിരിക്കും അവിലെ ലോഗിന്‍ ചെയ്യുന്നതിന് PA യുടെ മൊബൈല്‍ നമ്പര്‍ ആണ് നല്‍കേണ്ടത്). http://medisep.kerala.gov.in/ എന്ന ലിങ്കിലൂടെ സൈറ്റില്‍ പ്രവേശിക്കുക. Login -> Department ക്ലിക്ക് ചെയ്യുക


തുറന്ന് വരുന്ന ജാലകത്തില്‍ Username, Password ഇവയായി പത്തക്ക DDO Code, DDO Mobile Number ഇവ നല്‍കി ലോഗിന്‍ ചെയ്യുക.


താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭ്യമാകും .

ഇതില്‍ മുകളില്‍ വലത് ഭാഗത്തായി നമ്മുടെ വിദ്യാലയം ഉള്‍പ്പെട്ട General Educationന്റെ ഏത് ഗ്രൂപ്പിലെന്നും അതിന്റെ നോഡല്‍ ഓഫീസറുടെ IDയും ഉണ്ടാവും. Office എന്നതില്‍ നിന്നും നമ്മുടെ വിദ്യാലയം തിരഞ്ഞു കണ്ടു പിടിക്കണം.(വളരെ ബുദ്ധിമുട്ടേറിയ പണിയാണിത്. സ്പാര്‍ക്കില്‍ വിദ്യാലയത്തിന്റെ പേര് എങ്ങിനെയോണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് അതേ രീതിയാലാവും ഇവിടെ ചേര്‍ത്തിട്ടുണ്ടാവുക). തുടര്‍ന്ന് ID/PEN No/PPO Number എന്നതില്‍ പെന്‍ നമ്പര്‍ നല്‍കി Search ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ചുവടെ പട്ടികയായി ഇവരുടെ വിശദാംശങ്ങള്‍ തുറന്ന് വരും

ഇതിലെ View/Update എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ പെന്‍ നമ്പരുള്ള ജീവനക്കാരന്റെ വിശദാംശങ്ങള്‍ തുറന്ന് വരും വിവരങ്ങള്‍ പരിശോധിച്ച് മാറ്റം വരുത്തണമെങ്കില്‍ പേജിന്റെ ചുവട്ടിലുള്ള Edit ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എഡിറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യുക

Tuesday, May 28, 2019

DHSE AND VHSE FIRST YEAR RESULT PUBLISHED

2019 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


Click Here for result

Monday, May 27, 2019

KTET ജൂൺ ആറു വരെ അപേക്ഷിക്കാം


ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ – യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും.  കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in  വഴി ജൂൺ ആറു വരെ സമർപ്പിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.  ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം.  ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.inwww.keralapareekshabhavan.in ൽ ലഭ്യമാണ്.  ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.  അതുകൊണ്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നൽകണം.  കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.
പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം.  നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം.  അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം.  കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

Saturday, May 25, 2019

E-Grantz 3.0

പട്ടികജാതി/വര്‍ഗ്ഗ  വികസന  വകുപ്പിന്‍റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2019-20 അദ്ധ്യയന  വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്‌വെയര്‍ മുഖേന നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍ പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help File ഉപയോഗിക്കാം.
Downloads





Friday, May 24, 2019

2019 അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം

പീരിയോഡിക് ടേബിള്‍ പിറന്നിട്ട് 150 വര്‍ഷം തികയുന്ന 2019, 
അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കുന്നു.

ദിമിത്രി മെന്‍ഡലിയേവ്
പീരിയോഡിക് ടേബിളിന്റെ സൃഷ്ടാവ്.

ആധുനിക രസതന്ത്രത്തിന്റെ മൂലക്കല്ലായി മാറിയ ഈ പട്ടിക കണ്ടെത്തിയിട്ട് 150 വര്‍ഷം തികയുന്നു. 2019നെ 'അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം' (IYPT2019) ആയി യു.എന്‍. ആചരിക്കുന്നത് അതുകൊണ്ടാണ്. 1869ല്‍ റഷ്യന്‍ രസതന്ത്രജ്ഞന്‍ ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീഫ് ആണ് പീരിയോഡിക് ടേബിള്‍ തയാറാക്കിയത്. ജീവശാസ്ത്രത്തില്‍ പരിണാമ സിദ്ധാന്തം എത്ര പ്രധാനമാണോ അത്രയ്ക്ക് പ്രധാനമാണ് രസതന്ത്രത്തില്‍ പീരിയോഡിക് ടേബിള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത് കണക്കിലെടുത്താണ്, 2017 ഡിസംബര്‍ 20ന് നടന്ന യു.എന്‍.പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനം, 2019 പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുനെസ്‌കോയ്ക്കാണ് ആഘോഷ പരിപാടികളുടെ ചുമതല. 'ആധുനിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനം ചെലുത്തിയതുമായ മുന്നേറ്റങ്ങളിലൊന്നാണ് പീരിയോഡിക് ടേബിളിന്റെ കണ്ടെത്തല്‍. രസതന്ത്രത്തിന്റെ മാത്രമല്ല, ഭൗതികശാസ്ത്രം, ജീവശാസ്ത്രം ഉള്‍പ്പടെ മറ്റ് പഠനമേഖലകളുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന കണ്ടുപിടുത്തമാണിത്' പീരിയോഡിക് ടേബിളിനെപ്പറ്റി യുനെസ്‌കോ അറിയിപ്പില്‍ പറയുന്നു.
മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ശാസ്ത്രലോകം തുടങ്ങിയിരുന്നു. 1789ല്‍ അന്ന് അറിയാമായിരുന്ന 33 മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ അന്റോയിന്‍ ലാവോസിയേര്‍ (Antoine Lavoisier) നടത്തിയ ശ്രമം ശ്രദ്ധേയമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൂടുതല്‍ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ ക്രമപ്പെടുത്തലുണ്ടായില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രജ്ഞര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 1860ല്‍ ജര്‍മനിയിലെ കാള്‍സ്രുഗെയില്‍ ആദ്യ അന്തരാഷ്ട്ര കെമിക്കല്‍ കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍, ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍ സ്റ്റാനിസ്ലാവോ കാനിസ്സാറോ (Stanislao Cannizzaro) ഒരു പ്രധാന കണ്ടെത്തല്‍ അവതരിപ്പിച്ചു. 'അവഗാഡ്രോ നിഗമനം' അടിസ്ഥാനമാക്കി മൂലകങ്ങളുടെ ആറ്റമിക ഭാരം (atomic weight)  നിര്‍ണയിക്കാനുള്ള ഒരു പുതിയ മാര്‍ഗമായിരുന്നു അത്. അതോടെ മൂലകങ്ങളെ സംബന്ധിച്ച് പ്രധാന സംഗതിയായി അറ്റോമിക ഭാരം മാറി. അറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങള്‍ ക്രമീകരിക്കാനും വര്‍ഗ്ഗീകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. മൂലകങ്ങളെ ഇതുപ്രകാരം ക്രമീകരിക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് ഭൗമശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ എമിലി ബിഗുയര്‍ ഡി ഷാന്‍കോര്‍ട്ടോയ്‌സും (Alexandre Emile Beguyer de Chancourtois), ബ്രിട്ടീഷ് കെമിസ്റ്റ് ജോണ്‍ ന്യൂലാന്‍ഡ്‌സും (John Newlands) വെവ്വേറെ നിലകളില്‍ കണ്ടെത്തി. 1860കളില്‍ നടന്ന മുന്നേറ്റങ്ങള്‍ പക്ഷേ, അധികമൊന്നും മുന്നോട്ടുപോയില്ല. മൂലകങ്ങളെ അറ്റോമിക ഭാരം അനുസരിച്ച് ക്രമീകരിക്കേണ്ടതിില്ല എന്നും മറിച്ച് അക്ഷരമാല ക്രമത്തില്‍ പട്ടികപ്പെടുത്തിയാല്‍ മതി എന്നുമുള്ള വാദത്തിന് ഭൂരിപക്ഷം ലഭിച്ചു തുടങ്ങി.
അറ്റോമിക ഭാരം അടിസ്ഥാനമാക്കി മൂലകങ്ങളെ ക്രമീകരിച്ച മറ്റൊരാള്‍, ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ലോഥര്‍ മേയര്‍ (Lothar Meyer) ആണ്. മേയര്‍ രചിച്ച 'ദി മോഡേണ്‍ തിയറി ഓഫ് കെമിസ്ട്രി' എന്ന പുസ്തകത്തില്‍ കാനിസ്സാറോയുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതിനേത്തുടര്‍ന്നാണ് അദ്ദേഹം ഈ കണ്ടെത്തലിലേക്കെത്തിയത്. എന്നാല്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ഇതിനേക്കുറിച്ച് സൂചനകള്‍ മാത്രമേ നല്‍കിയുള്ളു. 1868ല്‍ പുസ്തകത്തിന്റെ രണ്ടാംപതിപ്പില്‍ അത് വിശദമായി ഉള്‍പ്പെടുത്തിയെങ്കിലും, 1870ല്‍ മാത്രമാണ് പുസ്തകം അച്ചടിക്കപ്പെട്ടത്. അപ്പോഴേക്കും റഷ്യക്കാരനായ മെന്‍ഡലീഫ് പീരിയോഡിക് ടേബിള്‍ അവതരിപ്പിച്ചിരുന്നു.
മെന്‍ഡലീനോടുള്ള ബഹുമാനാര്‍ഥം പീരിയോഡിക് ടേബിളിലെ 101ാം മൂലകത്തിന് 'മെന്‍ഡലീവിയം' (mendelevium) എന്ന് പേരുനല്‍കി.

PLUS ONE FIRST ALLOTMENT RESULTS PUBLISHED

Wednesday, May 22, 2019

SSLC Revaluation/Scrutiny Results Published

SSLC Revaluation/Scrutiny Results Published
Revaluation Result
Scrutiny Results

PTA - Parent Teacher Association

How to organise Parent Teacher Association?
The first step towards the organisation of Parent Teacher Association, the teachers has to make a genuine attempt to win the confidence and co-operation of the parents. The parents cannot but offer this co-operation when they realise that the teacher is interested in the growth and well being of his child. The following tips may help the teacher to win the co-operation of parents.
1. Invite and encourage the parents to talk freely on all matters relating to the education of their children.
2. Patience to understand the child in the socio-cultural back - ground from which the comes.
3. Ability to interpret the functions of the school in relation to home and show parental co-operation facilities in education and pupil growth.
4. Extending understanding to the parents point of view.
5. Making the parent believe that the teacher is really and sincerely interested in the growth and welfare of the child.
Once good relations are established between teachers and parents it should not be difficult to form Parent Teacher Association at a conference of Parent and Teacher.
Whenever organized, it should be an organization for fostering and developing understanding and co-operation between the parents and, teachers in, the community .around that school. The parents of pupils on  the rolls of the school and teachers or the staff of the school shall become members of the Association.
Functions of the Association?

The following can be the functions of the association.
1. To promote understanding and co-operation between parent and teachers for the welfare of children and youth.
2. To work for the social, economic, cultural and educational advancement for better schools and better homes.
3. To organise teaching of arts and crafts and arrange for cultural programmes, conferences, functions and seminars.
4. To organise the study, teaching and to making the life of the community richer and happier.
5. To help and develop in children respect and regard for elder and teachers, common institution, our traditions and culture, etc.
6. To help parents assist the teachers in their work by taking a keen interest in the educational progress of their children and by periodical check up at home.
7. To help in improving the physical facilities in the school.
The associations shall elect from among its members, the necessary office bearers, like President, Treasure etc. But the Headmasters of the school shall always be its convener. It will be good to evolve a convention by which teachers are not elected office bearers of the Association.


PTA MEMBERSHIP FEE
LP Section 10UP Section 25HS Section 50HSS Section 100The PTA membership fee is not compulsory for the parents of SC/ ST and financially backward students. Still they would be members of PTA general body 

PTA Fund Collection
PTA fund can be collected as per the amount given below if the PTA General body decides.
LP Section 20
UP Section 50
HS Section 100
HSS Section 400
PTA activities to download click the link below.

Downloads

Tuesday, May 21, 2019

SPARK MOBILE APPLICATION-സ്പാർക്ക് സോഫ്റ്റ്‌വെയർ ഇനി മൊബൈൽ ഫോണിൽ ലഭ്യം

സ്പാർക് വെബ് അപ്ലിക്കേഷന്റെ മൊബൈൽ പതിപ്പ് പുറത്തിറങ്ങി... ഇനി മുതൽ ജീവനക്കാർക്ക് അവരുടെ ശമ്പള വിവരങ്ങൾ മൊബൈലിൽ അറിയാം കൂടാതെ അപ്ലിക്കേഷൻ വഴി ലീവിനുള്ള അപേക്ഷയും മേലധികാരിക്ക് നൽകാവുന്നതാണ്
In continuation of the directions issued in Circular No.20/2019 ,Government are now pleased to inform all employees that the Android Mobile App of SPARK application namely "SPARK On Mobile" is available in Play Store for downloading.Employees can download and install this app by keying in the OTP sent to the mobile number of the employee updated with SPARK database .This App has the facilities to view employee profile and monthly Salary details.
SPARK OnMobile is a mobile initiative by Finance Department, Government of Kerala for the employees who’s Service and Payroll Administrative Repository is maintained in SPARK project.
This app will provide the employees their Salary Slip view, Leave Management, Outside Duty and Compensatory Off requests etc. 
For Download the order and App Click Here

SPARK On Mobile

in Google Play Store

Facility Available for 
Registered Users Only








Sunday, May 19, 2019

PLUS ONE TRIAL ALLOTMENT RESULTS PUBLISHED

Submit Application for Correction, if any, to the School where Application given before 4pm on 21/05/2019. Read Instruction for more details....DHSE


എന്താണ് ട്രയൽ അലോട്ട്മെന്റ് ?
ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് അതുകൊണ്ടുതന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്റർ ഉപയോഗിച്ച് പ്രവേശനം നേടാനാവില്ല.  പ്രവേശനത്തിനായി മെയ് 24 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
ട്രയൽ അലോട്ട്മെൻറ് എന്തിന് പരിശോധിക്കണം?
നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ  കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ  സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും  വിവരങ്ങൾ,വിവിധ ക്ലബ് വിവരങ്ങൾ  എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. തിരുത്തുകൾ വരുത്തുകയും ചെയ്യാം.ഇത്തരം വിവരങ്ങൾ തെറ്റായി  രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം: 
ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാനുള്ള സമയപരിധി
മെയ് 21 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ  നിശ്ചിത മാതൃകയിൽ തിരുത്തലുകൾ ക്കുള്ള അപേക്ഷ അനുബന്ധരേഖകൾ സഹിതം മെയ് 21 ന് വൈകിട്ട് നാലുമണിക്ക് മുമ്പ് നേരത്തെ അപേക്ഷ നൽകിയ സ്കൂളിൽ സമർപ്പിക്കണം.തിരുത്തലിനുള്ള അപേക്ഷ ഡൗൺലോഡ്  ചെയ്യാം
Download Trial instruction to student

Friday, May 17, 2019

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി കൈയ്യില്‍ കൊണ്ടു നടക്കേണ്ട... ജൂലൈ 15 മുതല്‍ ഡിജി ലോക്കറുകളില്‍ ലഭ്യമാകും

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഡിജി ലോക്കറുകളില്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഡിജിറ്റല്‍ ലോക്കറിലെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. ആധാര്‍, പാന്‍കാര്‍ഡ് എന്ന് തുടങ്ങി നമുക്ക് ആവശ്യമുള്ള എല്ലാ രേഖകളും സുരക്ഷിതമായ ഇരേഖകളായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഡിജി ലോക്കര്‍. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം അപ്ലോഡിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. സിബിഎസ്‌ഇ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാണ്.

അക്കൗണ്ട് തുറക്കാന്‍ https://digilocker.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും നല്‍കുന്ന താമസമേ അക്കൗണ്ട് തുറക്കുന്നതിനുള്ളൂ. ഇതിനായി വെബ്‌സൈറ്റിലെ സൈന്‍ അപ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്ബര്‍ നല്‍കണം. ഇതോടെ ഡിജിലോക്കറില്‍ നിന്നും ഒരു ഒടിപി ഫോണിലേക്ക് എത്തും. ഇത് സൈറ്റില്‍ നല്‍കിയ ശേഷം നിങ്ങളുടേതായ യൂസര്‍നെയിമും പാസ്വേര്‍ഡും നല്‍കിയ ശേഷം ആധാര്‍ ബന്ധിപ്പിക്കുകയാണ് വേണ്ടത്.
എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക. ഗെറ്റ് മോര്‍ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള ക്ലാസ് 10 സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ നമ്ബര്‍ വര്‍ഷം. ഇത്രയും നല്‍കുമ്ബോള്‍ സര്‍ട്ടിഫിക്കറ്റ് കാണാം. ഡിജിറ്റല്‍ ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസ്സമുണ്ടായാല്‍ സംസ്ഥാന ഐടി മിഷന്റെ സിറ്റിസന്‍ കോള്‍ സെന്ററിലെ 1800 4251 1800, (0471) 2115054, 211509 എന്നീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്.
Download circular

Thursday, May 16, 2019

GNU LINUX 18.04 USER MANUAL


IT@ School GNU Linex 18.04 User Manual


Download IT School Linex 18.04 User guide