Thursday, October 12, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-5

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



1. ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? 

2. മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ വസ്തു?

3. അന്തരീക്ഷമർദം അളക്കാനുള്ള ഉപകരണം?

4. ആധുനികശാസ്ത്രം, ഊർജതന്ത്രം, വാനനിരീക്ഷണം, ബഹിരാ കാശനിരീക്ഷണം എന്നിവയുടെയൊക്കെ പിതാവായി വിശേഷി പ്പിക്കപ്പെടുന്ന ഇറ്റാലിയൻ തത്വചിന്തകൻ?

5. ഉത്തോലകനിയമങ്ങളുടെ ഉപജ്ഞാതാവ് ആരാണ്?

6. ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ നിർമിച്ച ശാസ്ത്ര ജ്ഞനാണ് എന്റിക്കോ ഫെർമി. എന്തായിരുന്നു ആ റിയാക്ടറി ന്റെ പേര്?

7. ഭൗതികശാസ്ത്രത്തിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ചിത്രത്തിൽ ആരാണിദ്ദേഹം?

8. മനുഷ്യൻ ആദ്യമായി നിർമിച്ച കൃത്രിമനാര് ഏതാണ്?

9. 'ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

10. വൈദ്യുത-രാസ സെൽ ആദ്യമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞ നാര്?

11. സൂര്യനിൽ ഊർജം ഉണ്ടാകുന്നത് ഏതു പ്രവർത്തനം മൂലമാണ്?

12. വൈദ്യുതകാന്തികതരംഗങ്ങൾ കണ്ടുപിടിച്ചതാര്?

13. ന്യൂക്ലിയർ ഫിഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

14. 'ഇന്റേണൽ കംബ്യൻ എൻജിൻ (Internal Combustion Engine) കണ്ടുപിടിച്ചതാര്?

15. CFL ന്റെ പൂർണരൂപം എന്താണ്?

16. വൈദ്യുതിയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളെ മുൻനിർത്തി "വൈദ്യുതിയുടെ പിതാവ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞനാര്?

17. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ

വിശദീകരണത്തിനും തിയററ്റിക്കൽ ഫിസിക്സിലെ സംഭാവനകൾക്കു മായി ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ശാസ്ത്രജ്ഞൻ?

18. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയായി കരുതപ്പെടു ന്ന കണങ്ങളുടെ പേരെന്ത്?

19. ആറ്റത്തിലെ അടിസ്ഥാന കണങ്ങളി ലൊന്നായ ഇലക്ട്രോണുകളെ ആദ്യമായി കണ്ടെത്തിയത് ആര്?

20. 'ക്വാണ്ടം തിയറി'യുടെ ഉപജ്ഞാതാ വാര്?

ANSWER

1.ആൽബർട്ട് ഐൻസ്റ്റീൻ

2. ലൂസിഫെറിൻ (Luciferin) 

3. ബാരോമീറ്റർ

4. ഗലീലിയോ ഗലീലി

5. ആർക്കിമിഡീസ്

6, ചിക്കാഗോ പൈൽ-1 (Chicago Pile-1)

7. വില്യം റോൺജെൻ (എക്സ്-റേ) 

8. റയോൺ

9. ഏണസ്റ്റ് റുഥർഫോർഡ്

10. അലസ്സാൻഡ്രോ വോൾട്ട

11. ന്യൂക്ലിയർ ഫ്യൂഷൻ

12. ഹെന്റിച്ച് ഹേർട്സ് 

13. ഓട്ടോ ഹാൻ

14. നിക്കൊളാസ് ഓട്ടോ

15. Compact Flourescent Lamp 

16. മൈക്കൽ ഫാരഡെ

17. ആൽബർട്ട് ഐൻസ്റ്റീൻ 

18. ടാക്യോണുകൾ

19. ജെ.ജെ തോംസൺ

20. മാക്സ് പ്ലാങ്ക്
















No comments:

Post a Comment