Tuesday, June 4, 2024

JUNE 05-WORLD ENVIRONMENT DAY QUIZ/ പരിസ്ഥിതി ദിന ക്വിസ്-SET-7

 



ജൂൺ 5 ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ  ക്വിസ്

51. ഒറ്റ വിത്തുള്ള ഫലം?

  • തേങ്ങ

52. കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത കന്യാവനം എന്നറിയപ്പെടുന്ന വനം ഏത്?

  • സൈലന്റ് വാലി (പാലക്കാട്) 

53. പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?

  • റൈസോബിയം

54. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്റർ ഏത് ജില്ലയിലാണ്?

  • തിരുവനന്തപുരം

55. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

  • ഇന്ദുചൂഡൻ

 56. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?

  • യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)

57. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?

  • ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)

58. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്?

  • ഇരവികുളം നാഷണൽ പാർക്ക്

59. ഇരവികുളം നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ഏത്?

  • വരയാട്

60. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

  • പാറോട്ടുകോണം (തിരുവനന്തപുരം)

61. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?

  • പാതിരാമണൽ ദ്വീപ് 

62. ജൈവവൈവിധ്യം എന്ന പ്രയോഗം ഏത് വന്യജീവി ശാസ്ത്രജ്ഞന്റെ സംഭാവനയാണ്? ഏതു വർഷം?

  • വാൾട്ടർ ജിറോസൺ, 1985

63. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം ഏത്?

  • ബാണാസുര സാഗർ ഡാം

64. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല?

  • തിരുവനന്തപുരം

65. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

  • കരിമ്പ്

66. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പരിപാടിയുടെ പേര്?

  • എന്റെ മരം

 67. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?

  • കണിക്കൊന്ന

68. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

  • ഡോ. സാലിം അലി

69. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

  • ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)

70. നീല പതാക സർട്ടിഫിക്കറ്റ് ‘എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  • ബീച്ചുകളുടെ ഗുണനിലവാരം

71. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?

  • മംഗളവനം

72. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

  • ആറളം വന്യജീവി സങ്കേതം 

73. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്?

  • മലബാറിലെ സസ്യങ്ങൾ

74. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ഏത്?

  • മൈന

75. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്താണ്?

  • തണ്ണീർത്തടങ്ങൾ

76. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്?

  • 1980 

77. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?

  • രാജീവ് ഗാന്ധി

78. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

  • ചിന്നാർ

79. 2012 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വതനിരകൾ ഏതാണ്?

  • പശ്ചിമഘട്ടം

80. ലോക വനദിനം എന്നാണ്?

  • മാർച്ച് 21

81. ലോക ജല ദിനമായി ആചരിക്കുന്നത് എന്നാണ്?

  • മാർച്ച് 22

82. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

  • ചരൺസിംഗ്

83. ദേശീയ കർഷക ദിനം എന്നാണ്?

  • ഡിസംബർ 23

84. കാടെവിടെ മക്കളെ… മേടെവിടെ മക്കളെ… ആരുടേതാണ് ഈ വരികൾ?

  • അയ്യപ്പപ്പണിക്കർ

85. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

  • പൂക്കോട് തടാകം (വയനാട്)

86. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?

  • പെഡോളജി

87. ‘യവനപ്രിയ’ എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏത്?

  • കുരുമുളക്

88. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?

  • മഴക്കാടുകൾ

89. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ഏതാണ്?

  • ആമസോൺ മഴക്കാടുകൾ

90. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി ഏത്?

  • നൂറുമേനി

91. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?

  • ചിങ്ങം-1

92. ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര് എന്താണ്?

  • യൂട്രോഫിക്കേഷൻ

93. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?

  • അറബി

94. ഡോ.സാലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  • ഗോവ

95. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ സുഗന്ധവ്യജ്ഞനം?

  • ജാതിക്ക

96. ഗ്രീൻ പീസ് എന്ന പരിസ്ഥിതി സംഘടന രൂപം കൊണ്ടത് ഏത് രാജ്യത്താണ്?

  • കാനഡ

97. ഡോ. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി സ്ഥിതി ചെയ്യുന്നത്?

  • കോയമ്പത്തൂർ

98. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി?

  • ആമ

99. ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?

  • റഷ്യ (USSR)
100.“ആയിരം   ആവശ്യങ്ങൾക്കുള്ള മരം' എന്നറിയപ്പെടുന്ന വൃക്ഷം?
  • തെങ്ങ്






No comments:

Post a Comment