Monday, September 23, 2019

KTET -NOV 2019- ഒക്‌ടോബര്‍ മൂന്ന്‌ വരെ അപേക്ഷിക്കാം

പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ – യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ നവംബര്‍ 16  നും കാറ്റഗറി മൂന്ന്  നവംബര്‍17  നും, നാല് പരീക്ഷകൾ  നവംബര്‍ 24  നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും.  കെ-ടെറ്റ് നവംബര്‍ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in  വഴിഒക്‌ടോബര്‍  മൂന്ന്‌ വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.  ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം.  ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.inwww.keralapareekshabhavan.in ൽ ലഭ്യമാണ്.  ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.  അതുകൊണ്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നൽകണം.  കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.
പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം.  നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം.  അഡ്മിറ്റ് കാർഡ് ഒക്‌ടോബര്‍ 10 മുതൽ ഡൗൺലോഡ് ചെയ്യാം.  കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.


NEW REGISTRATION NOVEMBER 2019  CLICK HERE

ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലിങ്കിൽ ലഭ്യമാണ്.  


  • ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.
  • അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.
  •     
അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ*

a-പാസ്പ്പോർട്ട് സൈസ് ഫോട്ടോ
b-യോഗ്യതാ സർട്ടിഫിക്കറ്റ്
(പരീക്ഷ തിയ്യതിയും, രജിസ്റ്റർ നമ്പറും രേഖപ്പെടുത്താൻ)
c-മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)
d-ആധാർ കാർഡ് നമ്പർ

പരീക്ഷ മീഡിയം:*
മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.

  • SYLLABUS

  • K-TET RESULTS

  • Qualification

  • Model Questions

  • KTET കരസ്ഥമാക്കിയ ഒട്ടുമിക്ക ഉദ്യോഗാര്‍ത്ഥികളുടെയും ചോദ്യം Certificate ലഭിക്കാന്‍ അടുത്ത നടപടികള്‍ എന്തൊക്കെ എന്നതാണ്..

    ആദ്യത്തേത് ഓൺലൈൻ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്..

     നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ

     വിദ്യാഭ്യാസ അധികാരിയുടെ ഒാഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും അന്തിമ ഉത്തരസൂചിക വന്ന് ഏകദേശം ഒരുമാസം കഴിഞ്ഞ് റിസള്‍ട്ടും വന്നതിന് ശേഷം പത്രമാധ്യങ്ങള്‍ വഴി അറിയിക്കും..
    വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്..

    1- KTET Admission ticket (Hall ticket)
    2- SSLC Book
    3- +2 certificate
    4- Degree original certificate & Marklist
    5- B.Ed original certificate and marklist
    6- PG ഉണ്ടെങ്കില്‍ അതും
    7- Ktet Result Printout
    8- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കുന്നതിന്  നോൺക്രീമിലിയർ സര്‍ട്ടിഫിക്കറ്റ്  (ജാതി സര്‍ട്ടിഫിക്കറ്റ് /non creamy layer certificate )

    ___

    B.Ed/ D.Ed ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു.. പക്ഷേ വെരിഫീക്കേഷന്‍ സമയത്ത് പങ്കെടുക്കേണ്ടതുണ്ടോ എന്നത് അധികാരികളില്‍ നിന്ന് ചോദിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പൊതുവെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് പങ്കെടുക്കാനാണ് പറയാറുള്ളത്

    വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്ന സമയത്ത് (പത്രമാധ്യമങ്ങള്‍ മുഖേന) തന്നെ വെരിഫിക്കേഷന് ഹാജരാവേണ്ടതാണ് സാധിക്കാത്തവർ വ്യക്തമായ കാരണം  ബോധിപ്പിച്ച് അനുവദി വാങ്ങിയാൽ മാത്രമേ പിന്നീട് വെരിഫിക്കേഷൻ നടത്താൻ അനുവദിക്കൂ...

    വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും..
    പിന്നെ ഏകദേശം 6 മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഇൗ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോവേണ്ടതാണ്.

    ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടവർ ‘0202-01-102-92 other receipts‘ എന്ന ഹെഡിൽ 100 രൂപ അടച്ച ചെലാൻ സഹിതം പരീക്ഷ സെക്രട്ടറിക്ക് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്.

    3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്ത സർട്ടിഫിക്കറ്റ് ജില്ല വിദ്യഭ്യാസ ആഫിസുകളിൽ സൂക്ഷിക്കുന്നതും താഴെ പറയുന്ന പ്രകാരം പിഴ അടച്ചതിന് ശേഷം കൈപ്പറ്റാവുന്നതുമാണ്.

    3 മാസത്തിന് 100 രൂപ
    6 മാസത്തിന് 300 രൂപ
    1 വർഷത്തേക്ക് 500 രൂപ

No comments:

Post a Comment