നാളെ നടക്കുന്ന SSLC HINDI പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് വിനോദ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HINDI-EXAMINATION-POINTS TO REMEMBER
SSLC-HINDI-EXAMINATION-POINTS TO REMEMBER
- ഉത്തരം എഴുതിക്കഴിയുമ്പോൾ നിങ്ങൾക്കുതന്നെ മതിപ്പ് തോന്നണം.ie..അത്രയ്ക്ക് വൃത്തിയുണ്ടാകണം.. ഏറ്റവും ചെറിയഅക്ഷരത്തിൽ എഴുതരുത്.വലിയ,മനോഹരമായ കൈപ്പടയിൽ എഴുതണം.(എന്നാൽ ഒരുപാട് വലിപ്പവും വേണ്ട.)വെട്ടിതിരുത്തലുകൾ കഴിയുന്നതും ഒഴിവാക്കുക.
- Main Points under line ചെയ്യുക.
- ലേഖനം(लेख,टिप्पणी) എഴുതുമ്പോൾ പാരഗ്രാഫ്
തിരിക്കുക.അപ്പോൾ നല്ല points മാത്രം എഴുതുക.
- Editing(संशोधन) ചെയ്യുമ്പോൾ edit ചെയ്ത ഭാഗം underline ചെയ്യുക.
- पुनर्लेखन (Rewriting)കണ്ടാൽ വേണ്ട മാറ്റങ്ങൾ വരുത്തി ആ വാക്യം ഉത്തരപേപ്പറിൽ മുഴുവനായും എഴുതണം
- ഒരു വാക്കിന് പകരം വേറെ വാക്ക് മാറ്റി എഴുതാൻ വന്നാൽ..ഓർക്കുക, Question Paper ൽ തന്ന വാക്ക് पुल्लिंगആണെങ്കിൽ മാറ്റി എഴുതാൻ തരുന്നത് स्त्रीलिंग ആയിരിക്കും.എന്നാൽ स्त्रीलिंगആണ് വാക്ക് എങ്കിൽ,മാറ്റി എഴുതേണ്ടത് पुल्लिंग ആയിരിക്കും.അതനുസരിച്ചുള്ള മാറ്റംവാക്യത്തിനും ഉണ്ടാവണം
- ആസ്വാദനക്കുറിപ്പോ,(अस्वादन टिप्पणी ) ലേഖനമോ,(लेख)പത്രവാർത്തയോ(रपट,समाचार )എഴുതുമ്പോൾ २ीर्षक(തലക്കെട്ട്) കൊടുക്കാൻ മറക്കരുത്.വലുതായി എഴുതുകയും വേണം.
- നന്നായി അറിയാവുന്നവ ആദ്യം തന്നെ എഴുതുക.അറിയാത്ത, ഒരു മാർക്കിന്റെ ഉത്തരം കിട്ടാൻ ഒരുപാട് ആലോചിച്ചു സമയം നഷ്ടപ്പെടുത്തരുത്.
- ഉത്തര കടലാസില്‍ നാലു ഭാഗവും margin ഉള്ളതാണ്.അതുകൊണ്ട് POSTER (पोस्टर) നിർമ്മിക്കാൻ ഒരു FULL PAGE തന്നെ നീക്കി വെക്കുക.ചിത്രം നിർബന്ധമില്ലെങ്കിലും നല്ല ആശയമുള്ള ചിത്രമാണെങ്കിൽ വരച്ചോളൂ.പക്ഷേ over decoration വേണ്ട.ചിത്രം വരയ്ക്കാൻ ധാരാളം സമയം ഉപയോഗിക്കുകയും വേണ്ട. പ്രധാന കാര്യം വലുതാക്കി തല കെട്ടായി കൊടുക്കുക സന്ദേശവാക്യം എഴുതാൻ മറക്കരുത് വലുതായി എഴുതുകയും വേണം.Poster ഒരിക്കലും 2 പേജിലായി ചെയ്യരുത് . പോസ്റ്റർ അവസാന പേജിൽ അവസാന ഉത്തരമായി ചെയ്യുകയും പേജിൽ സ്ഥലം കുറവും ആണെകിൽ അവിടെ ചെരിച്ചു വരക്കുക. സൈഡിൽ PTO(please turn over)എന്നെഴുതി അടുത്ത പേജിൽ പോസ്റ്റർ ചെയ്താൽ മതി
- സർവ്വനാമം(सर्वनाम)very short answer ആയതുകൊണ്ട്..പ്രത്യേകിച്ചും..मैं..तू..वे..जो..वह പോലുള്ളവ 2വലിയ ഉത്തരങ്ങൾക്കിടയിൽ പെട്ടുപോകാതെ നോക്കണം.അത് പെട്ടെന്ന് teachersന്റെ കണ്ണിൽപ്പെട്ടെന്ന് വരില്ല.First പേജിൽ തന്നെ എഴുതിയാൽ മതിയാകും.
- രണ്ട് ഉത്തരങ്ങൾക്കിടയിൽ ചെറിയൊരു അകലം നല്ലതാണ്.
- വാക്യപിരമിഡ്(वाक्य पिरमिड) വരച്ചു തന്നെ എഴുതുക. 4 വാചകവും എഴുതുക ആദ്യത്തെ രണ്ട് വാചകങ്ങൾ ചോദ്യപേപ്പറിൽ നിന്ന് എടുത്ത് എഴുതുക 'അടുത്ത വാചകങ്ങൾ നിർമ്മിക്കാനുള്ള ശബ്ദങ്ങൾ ചോദ്യത്തിൽ തന്നിരിക്കും അതിൽ.ഓരോ വാക്യത്തിനും വ്യക്തമായ അർത്ഥം വരുന്ന വിധത്തിൽ ഒരു ശബ്ദം ചേർത്ത് മൂന്നാമത്തെ വാക്യവും മൂന്നാമത്തെ വാക്യത്തോടു കൂടി അടുത്ത ശബ്ദം ചേർത്ത് 4 മത്തെ വാക്യവും എഴുതണം വിശേഷണ ശബ്ദമാണ് തന്നിട്ടുള്ളതെങ്കിൽ ഉദാ: बूढ़ा मेरी गंदा അത് നാമത്തിന് മുമ്പിലും बूढा मल्लाह , मेरी माँ , गंदा पानी ചേർത്ത് വേണം എഴുതാൻ എന്നാൽ ക്രിയാവിശേഷണമാണെങ്കിൽ ക്രിയക്ക് (പ്രവർത്തിയ സൂചിപ്പിക്കുന്ന ശബ്ദം) മുമ്പിലാണ് ചേർക്കേണ്ടത് ഉദാ धीरे से खुशी से जल्दी മുതലായ വാക്കുകൾ .പ്രത്യയം(प्रत्यय or परसर्ग..ie,,ने, को, से, का, के, की, में, पर, केलिए ) 'കൊണ്ട് വാക്യം മുറിക്കാൻ(തുടങ്ങാൻ)പാടില്ല. .വാക്കിന്റെ അവസാനം का, के or की എന്നാണെങ്കിൽ സൂക്ഷിക്കണം.ആ പ്രത്യയങ്ങൾക്ക് ശേഷം വരേണ്ട വാക്ക് പുല്ലിംഗമാണോ, സ്ത്രീലിംഗമാണോ എന്ന് note ചെയ്യുക.
- കത്ത്(पत्र,खत,चिट्ठी) എഴുതുമ്പോൾ तुम ആണ് സംബോധന എങ്കിൽ അവസാനം വരെയും तुम(तुमको,तुम्हारे,तुम्हारा.. etc) എന്ന് തന്നെ വേണം.അല്ലാതെ ഇടയ്ക്ക് तू എന്നോ आप എന്നോ എഴുതരുത്.അങ്ങനെ വന്നാൽ ഒരു വ്യക്തിയെ പല രീതിയിൽ സംബോധന ചെയ്യലാവും.കത്തിൽ ഒരിക്കലും ഒപ്പിടരുത്.हस्ताक्षर (Signature)എന്ന് എഴുതിയാൽ മതി.നിങ്ങൾ ആരാണെന്നു സൂചന നൽകുന്ന ഒരു കാര്യവും കത്തിലുണ്ടാവരുത്.ie.. place, name, school name ഒന്നും പാടില്ല.(എന്നാൽ പാഠഭാഗത്തിൽ നിന്നുള്ള കഥാപാത്രം, സ്ഥലം ഒക്കെ എഴുതാം)स्थान,तारीखആദ്യവും,last सेवा में, नाम,पूरा पता..
- കഴിയുന്നത്ര എഴുതി...പഠിക്കുക.അപ്പോqൾ spelling mistake കുറേ പോയിക്കിട്ടും,ഓർമയുമുണ്ടാകും.ഹിന്ദിക്ക് spelling മാറിയാൽ അർത്ഥം മാറുമെന്ന് അറിയാമല്ലോ..?(बेला എന്ന കുട്ടിയെ बैल, बोल,बेल, बोला എന്നെല്ലാം മാറ്റിയെഴുതി കാണാറുണ്ട്.അതിനൊക്കെ വേറെ അർത്ഥവുമുണ്ട്)
- ഏത് ഉത്തരവും.. തുടക്കം ഗംഭീരമാകാൻ ശ്രദ്ധിക്കുക..അത് paper 'നോക്കുന്നവരിൽ നല്ല ഒരു image(കുട്ടിയെ പറ്റി )ന് കാരണമാകും.
- Poster,, diary (डायरीor दैनिकी) report ഇവ ചെയ്തു കഴിഞ്ഞാൽ നാലു ഭാഗവും വരയ്ക്കണം.അതാണ് ഭംഗി.ഡയറിയിൽ തുടക്കത്തിൽ സംബോധനയോ,അവസാനം ഒപ്പോ പാടില്ല.എന്നാൽ തീയതിയും, ദിവസവും എഴുതണം.
- Cool of time ൽ ചോദ്യങ്ങൾ ശ്രദ്ധിച്ചു വായിക്കണം.ആദ്യം ഒന്നോടിച്ചു വായിച്ചിട്ട്,പിന്നെ പ്രയാസം തോന്നുന്നവ(അങ്ങനെ വരാതിരിക്കട്ടെ)ആവർത്തിച്ചു വായിക്കുക.അപ്പോൾ easy ആയി തോന്നും.ശ്രദ്ധിക്കുക..ചില ചോദ്യങ്ങൾ മറ്റു ചില ചോദ്യങ്ങളുടെ ഉത്തരമായി വന്നേക്കാം.തിരക്കഥ (पटकथा) എഴുതാനുള്ള സംഭാഷണം ചോദ്യത്തിൽത്തന്നെയുണ്ടാകും.എന്ന് വെച്ച് അതു മാത്രം എഴുതിയാൽ പോരാ .നിങ്ങളുടേതായ കൂട്ടിച്ചേർക്കലും വേണം. पटकथा യിൽ
दृश्य :
स्थान:
समय :
पात्र :
आयु :
रूप-रंग
वेशभूषा
चाल - चलन
हाव - भाव
दृश्य का विवरण
ഇതൊക്കെ എഴുതിയതിനു ശേഷം മാത്രമെ സംഭാഷണം എഴുതാൻ പാടുള്ളു
- सही मिलान करें ( ചേരുംപടി ചേർക്കുക) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം answer ചെയ്യുക.കാരണം 4 കോളം ശരിയായി യോജിപ്പിച്ചാൽ ഒറ്റയടിക്ക് 4മാർക്കാണ് കിട്ടുക.വലിയ essay എഴുതിയാൽ പോലും അത്രയും കിട്ടിയെന്ന് വരില്ല.
- സംഭാഷണം(वार्तालाप, संवाद,बातचीत) എഴുതുമ്പോൾ പറയുന്ന ആളുടെ പേര് എഴുതി ഒരിഞ്ച് space ഇട്ട് മാത്രം ഡയലോഗ് എഴുതുക.എല്ലാം ഒരേ leval ആകാൻ പ്രത്യേകം ശ്രദ്ധിക്കുക.അതിനു വേണ്ടി,ഒന്നുകിൽ paper നിശ്ചിത അളവ് എടുത്ത് മടക്കിഎഴുതുക.അല്ലെങ്കിൽ pencil കൊണ്ട് നേരിയ line ഇട്ട് എഴുതിയ ശേഷം pencilവര മായ്ച്ചു കളയുക.തിരക്കഥയും ഇപ്രകാരം ചെയ്യുക.
- Question Paper നോക്കി,അതിലെ വാക്കുകൾ എഴുതുമ്പോൾ തെറ്റ് വരുത്തരുത്.തിരക്കഥ എഴുതുമ്പോൾ ആദ്യം എഴുതുന്ന വാക്ക് തന്നെ തെറ്റിപ്പോകാൻ chance ഉള്ള ഒരുവാക്കാണ് दृश्य ..so,,എഴുതി practice ചെയ്യുക.
- എല്ലാ പാഠത്തിലെയുംപ്രധാന അർത്ഥങ്ങൾ പഠിക്കുക.പ്രത്യേകിച്ചും ശൈലിയുടെ(मुहावरा).उदा:लोहा लेना =सामना करना l
हाथ देना =मदद(सहाय)करना l
शिकस्त=पराजित
साँप छाती पर लोटना=घबराना,अस्वस्थ होना l
पौ फटना = प्रभात होना, सुबह होना l
गुतथी सुलझना =प्रश्न का परिहार करना l
पानी की खराबी जाती रहती है =पानी शुद्ध हो जाता है l
चटकना =खिलना l
पैरों के नीचे से ज़मीन खींच लेना =सब कुछ नष्ट होना l
बाँछें खिल जाना =बड़ी ख़ुशी होना l
कमरतोड़ मेहनत =कठिन मेहनत
मनहूसियत=अशुभ
तब्दील होना =बदलना, परिवर्तन होना l
पैसों की बौछार होना =ज़्यादा पैसा मिलना l
तारीफ करना=प्रशंसा करना l
गुदगुदी फैलाना=पुलकित करना ..
उसने जन्म ले लिया था =मशहूर हो गया(कलाकार का उदय हुआ)
- ഇംഗ്ലീഷ് വാക്കുകൾ ഹിന്ദിക്കു പകരമായി ഉപയോഗിക്കരുത്. Signature,,place,,date,,To,, name,,,FullAddress, ഇവയുടെ ഹിന്ദി മുകളിൽ എഴുതിയത് നോക്കുക.(No.13) മലയാളം വാക്കുകൾ ഹിന്ദിയിലാക്കി എഴുതാതിരിക്കുക
- विशेषण शब्द चुन कर लिखें (വിശേഷണ ശബ്ദം തിരഞ്ഞെടുത്ത് എഴുതുക) ഇതിൽ രണ്ട് ശബ്ദങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ ആദ്യത്തേതായിരിക്കും വിശേഷണം ഉദാ: बूढ़ा मल्लाह , मीठी आवाज़ ഇതിൽ ഒന്നാമത്തേതിൽ बूढ़ा എന്നും രണ്ടാമത്തേതിൽ मीठी എന്നതുമാണ് വിശേഷണ ശബ്ദം मल्लाह , आवाज എന്നീ വാക്കുകൾ संज्ञा (നാമം) ആണ്.
- ഈ പ്രാവശ്യം Model Paper അനുസരിച്ച് സർച്ച നാമ (सर्वनाम) വും പ്രത്യ യ(प्रत्यक) വും ചേർത്ത് सही रूप चुन कर लिखें (ശരിയായ രൂപം തിരഞ്ഞെടുത്തെഴുതുക എന്ന രീതിയാകാൻ സാധ്യത ഉണ്ട് ഉദാ:
वह + का = उसका,
यह + का = इसका
वे + का = उनका
ये + का = इनका
എന്ന രൂപങ്ങളും
मैं + का = मेरा
तू + का = तेरा
हम၊ + का= हमारा
तुम + का = तुम्हारा
എന്നതുപോലുള്ള രൂപവും
को ചേർത്ത് എഴുതുമ്പോൾ രണ്ട് രൂപത്തിൽ വരാം ഉദാ: वह + को = उसको (उसे )
यह + को = इसको ( इसे )
वे + को = उनको ( उन्हें )
ये + को = इनको ( इन्हें )
मैं + को = मुझको ( मुझे )
तू + को = तुझको ( तुझे )
तुम + को = तुमको ( तुम्हें )
ഇങ്ങനെ വന്നാൽ ശരിയായ പദപ്രയോഗമാണ് മുകളിൽ തന്നിരിക്കുന്നത് ഇത് വേണ്ട പോലെ നോക്കി മനസ്സിലാക്കുക
ഇങ്ങനെയുള്ള ഏതു ചോദ്യത്തിലും ഒരു ഉത്തരം മാത്രമെ ശരിയായതുണ്ടാവു എന്ന് മനസ്സിലാക്കി ഒരു ഉത്തരം മാത്രമെ എഴുതാവു
- മൂന്ന് കവിതാ പാഠങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു കവിതയുടെ വരികൾ തന്ന് आशय लिखे या आस्वादन टिप्पणी लिखे (ആശയം എഴുതുക ആസ്വാദന കുറിപ്പ് തയ്യാറാക്കുക എന്ന ചോദ്യം തീർച്ചയായും ഉണ്ടാവും കവിയുടെ പേര് കവിയെ കുറിച്ച് ഒന്നോ രണ്ടോ വാചകം കവിതയുടെ വിഷയം എന്നിവ എഴുതിയതിന് ശേഷം അടുത്ത പേരഗ്രാഫിൽ कवि कहते है എന്ന് തുടങ്ങി തന്നിരിക്കുന്ന കവിതാ ഭാഗം ഗദ്യമാക്കി നീട്ടി എഴുതുക
'
- चारित्रिक विशेषताएँ या चरित्र चित्रण लिखें ( കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ എഴുതുക ) എന്ന ചോദ്യം വന്നാൽ അതിന് യോജിച്ച തലക്കെട്ട് (शीर्षक ) എഴുതണം . മുഖ്യമായും गांगी, अब्दुल जब्बार, गुठली बेला ഇവരിൽ ആരെങ്കിലും ഒരാളെ കുറിച്ചായിരിക്കും ചോദിക്കുക തലകെട്ട് എഴുതിയ ശേഷം ഇന്ന കഥാപാത്രം ഇന്ന ആളുടെ ഇന്ന കഥയിലെ പ്രധാന കഥാപാത്രം ആണ് എന്ന് പറഞ്ഞാണ് തുടങ്ങേണ്ടത്
ഉദാ: गुठली हिंदी साहित्य की नवागत साहित्यकारी तथा चित्रकारी कनक शशि की ' गुठली तो पराई हैं' कहानी की नायिका पात्र है। वह उस कहानी का केंद्र पात्र है । कहानी आदि से अंत तक गुठली की चारों ओर चक्कर काटती है। ഇങ്ങനെ ഒക്കെ എഴുതിയതിനു ശേഷം അടുത്ത പേരഗ്രാഫായി കഥാപാത്രത്തിന്റെ സവിശേഷതകൾ എഴുതുക അവസാനം വേണമെങ്കിൽ गुठली की चरित्रगत विशेषताएँ चित्रण करने में लेखिका सफल बन गईं। എന്നുകൂടി ചേർത്താൽ വളരെ നല്ലതായിരിക്കും
മറ്റ് ഏത് കഥാപാത്രമാണെങ്കിലും ഇതുപോലെ പേരുകൾ മാറ്റി എഴുതുക.
- എല്ലാ പാഠഭാഗങ്ങളും നന്നായി വായിക്കുക.ആറോ, ഏഴോ പാഠത്തിൽ നിന്നുമുള്ള ഭാഗങ്ങൾ എന്തായാലുംവരും.पाठ, प्रोक्ति(विधा), रचयिता തീർച്ചയായും എഴുതിപ്പഠിക്കണം.രചയിതാക്കൾ North Indians ആയതുകൊണ്ട്(മിക്കവരുടെയും പേരിന് 2 ഭാഗമുണ്ട്)പേരുകൾ അങ്ങോട്ടും, ഇങ്ങോട്ടും മാറിപ്പോകാൻ ചാൻസുണ്ട്. ഏതു ചോദ്യം വന്നാലും എഴുതാൻ പാകത്തിന് ചുവടെ ചില points കൊടുക്കുന്നു.
1) बीरबहूटी(कहानी, प्रभात):
-साहिल और बेला के बीच में गहरी दोस्ती है l
2) हताशा से एक व्यक्ति बैठ गया था(कविता-विनोद कुमार शुक्ल, टिप्पणी-नरेश सक्सेना):
'-जानना' शब्द का सामान्य अर्थ है, किसी व्यक्ति के नाम,पते, उम्र, ओहदे या जाति के बारे में जानना l पर यदि हम किसी व्यक्ति की हताशा, निराशा, असहायता या उसके संकट से नहीं जानते हैं तो, हम कुछ नहीं जानते l दो मनुष्यों के बीच मानवीय संवेदना होना ज़रूरी है l
3) टूटा पहिया(कविता, धर्मवीर भारती):
-किसी वस्तु या व्यक्ति को तुच्छ समझकर उपेक्षा न करें l वह किसी न किसी दिन काम में आएगा l
4) सबसे बडा शोमैन(जीवनी, गीत चतुर्वेदी):
-गाते समय माँ की 'आवाज़ फट गयी l उसका पाँच वर्ष का बेटा चार्ली अपने कलाप्रकटन से शोमैन बन गयाl
5) अकाल और उसके बाद(कविता, नागार्जुन):
-कवि नागार्जुन अकाल के समय की भीषणता और अकाल के बाद की ख़ुशी के बारे में कहते हैं l
6) ठाकुर का कुआँ(कहानी,प्रेमचंद) :
- जोखू और गंगी निम्नजातिवाले होने के कारण उन्हें ऊँचीजातिवालों के कुएँ से(या कुओं से)पानी लेने की अनुमति नहीं थी l
(जातिप्रथा अभिशाप है l)
7) बसंत मेरे गाँव का(लेख, मुकेश नौटियाल):
-उत्तराखंड के हिमालयी अंचल में बसंतऋतू के आगमन के साथ फूलदेई का त्यौहार मनाया जाता है l
8) दिशाहीन दिशा(यात्रावृत्त, मोहन राकेश):
-भोपाल ताल में बूढ़ा मल्लाह अब्दुल जब्बार और दोस्त अविनाश के साथ की सैर मोहन राकेश केलिए मजेदार थीl
9) बच्चे काम पर जा रहे हैंl (कविता, राजेश जोशी):
-बचपन खेलने और पढ़ने का समय हैl उन्हें जीने दो..
बालश्रम अभिशाप है l समाज से बालश्रम को हटाना चाहिए l
10) गुठली तो पराई है(कहानी, कनक शशि):
-गुठली के घरवाले उसे पराई अमानत मानते हैं l अपने घर में उसे कोई स्वतंत्रता नहीं l इस सामाजिक असमानता के विरुद्ध वह आवाज़ उठाना चाहती है l
11) आई एम कलाम के बहाने(फ़िल्मी लेख, मिहिर):
-लेखक मिहिर और दोस्त मोरपाल अपना भोजन अदला-बदली करके.. जातीय, धार्मिक, व आर्थिक भेदभाव के बिना अपनी दोस्ती क़ायम रखते थे l
छोटू और रणविजय दिली दोस्त हैं l उनके बीच में जातीय, धार्मिक, व आर्थिक भेदभाव न थी l നല്ലപോലെ പഠിക്കൂ..ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതൂ..
Thank you ☺️
ReplyDeletetnq
ReplyDeleteThank u a plus blog love 😘 from Kasaragod
ReplyDeleteThnx
ReplyDeleteThnx
ReplyDeleteThanks
ReplyDeleteThanks 😊
ReplyDeleteThanks iam a plus educare student
ReplyDeleteThanks teachers for your helps and wishes❤️❤️❤️🙏🙏
ReplyDeleteThanks for the Idea 😊
ReplyDeleteThanks from Kannur
ReplyDeleteThanks dear Aplus blog... 😊🙏👍🙏🙏🙏
ReplyDeleteThank🙏you
ReplyDeleteThanks to all teachers for your help 🥰🥰🥰
ReplyDeleteBeerbahootti thottu sabse bada show man vare alle focus area il ollathu🤔🤔🤔
ReplyDeleteThank you
DeleteTHANK YOU❣️ It seems to be very helpful
Deleteഅതെ
DeleteThanks Teacher for your help from Malappuram
ReplyDeleteThank you sir
ReplyDeleteThanks A+ blog love frm ppmhss💚
Thank you sir❤️❤️❤️
ReplyDeleteGood 木田口卜戈口口水田
ReplyDeleteThank U
ReplyDeleteThank you
ReplyDeleteThanks aplus blog
ReplyDeleteThanks aplus blog
ReplyDeleteThanks
ReplyDeleteThanks --malappuram =areekode
ReplyDeletePoli💥
ReplyDeleteTanks
ReplyDeleteTanks
ReplyDeleteThank u very much teachers
ReplyDeleteTnx 💯 to all❣️🥳
ReplyDeleteThankssss
ReplyDeleteToo much helpful.. Thank you so much
ReplyDeleteThank you... this is very helpful for students ��
ReplyDeleteThanks for the help
ReplyDelete👍👍👍❤❤❤
Delete👍👍👍
ReplyDelete