1809 ജനുവരി 4ന് ഫ്രാൻസിൽ ഒരു കുട്ടി ജനിച്ചു. പേര് ലൂയി. തുകൽ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാണമായിരുന്നു പിതാവിന്. ചെറുപ്രായത്തിൽ കളിക്കിടയിൽ തുകൽ തുന്നുന്ന സൂചി ലൂയിയുടെ ഒരു കണ്ണിൽ തുളച്ചുകയറി. അക്കാലത്ത് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കിയിട്ടും കുഞ്ഞിന്റെ കാഴ്ച തിരികെക്കൊണ്ടുവരാനായില്ല. പതിയെ അണുബാധ ലൂയിയുടെ അടുത്ത കണ്ണിലേക്കും ബാധിച്ചു. അഞ്ചാം വയസ്സായപ്പോഴേക്കും കുഞ്ഞു ലൂ യിയുടെ രണ്ടു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടു.
വീട്ടുകാർക്ക് പക്ഷേ ലൂയിയിൽ വിശ്വാസമുണ്ടായിരുന്നു. അവർ അവനെ അക്കാലത്ത് ഉണ്ടായിരുന്ന ഒരു അന്ധവിദ്യാലയത്തിൽ ചേർത്തു. വലിയ കട്ടിക്കടലാസിൽ അക്ഷരങ്ങളുടെ രൂപം പതിപ്പിച്ച് അതിൽ തൊട്ട് വായിച്ചെടുക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. ഒട്ടും എളുപ്പമല്ലായിരുന്നു ഇത്. മാത്രമല്ല, വലിയ പാഠപുസ്തകങ്ങൾ ഇത്തരത്തിൽ തയ്യാറാക്കുക പ്രായോഗികവും ആയിരുന്നില്ല. എന്നിട്ടും ലൂയി അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുട്ടത്ത് സന്ദേശങ്ങൾ കൈമാറാൻ ഫ്രഞ്ച് പട്ടാളം വികസിപ്പിച്ചെടുത്ത ഒരു രീതിയെക്കുറിച്ച് ലൂയി അറിയുന്നത് അക്കാലത്താണ്. ഇത് കുറച്ചുകൂടി മാറ്റിയെടുത്താൽ അന്ധർക്ക് ഉപയോഗിക്കാവുന്ന ലിപിയാക്കാം എന്ന് ലൂയിക്കു മനസ്സിലായി. പിന്നീടുള്ള അധ്വാനം മുഴുവൻ ഈ ലിപി പൂർത്തിയാക്കുന്നതിലേക്കായി. ഉയർച്ചയും താഴ്ചയുമുള്ള കുത്തുകൾ ഉപയോഗിച്ച് വിരൽകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും എന്തിനേറെ സംഗീതം പോലും രേഖപ്പെടുത്താനാകുന്ന ബ്രയിൽ ലിപിയുടെ പിറവി അങ്ങനെയായിരുന്നു. ഇന്ന് മലയാളം ഉൾപ്പടെ മിക്ക ഭാഷകളിലേക്കും ഈ ലിപി വ്യാപിച്ചിട്ടുണ്ട്.
അന്ധതയുള്ളവർക്ക് വിജ്ഞാനത്തിന്റെയും അറിവിന്റെയും വെളിച്ചം നൽകാൻ ബ്രയിൽ ലിപിക്കു കഴിയുന്നു. ആ ലിപി വികസിപ്പിച്ചെടുത്ത ലൂയി ബ്രയിലിന്റെ ജന്മദിനമായ ജനുവരി 4 ലോക ബ്രയിൽ ദിനമായി ആചരിക്കുന്നു.
AN IN'SIGHT'FUL INVENTION
- World Braille Day is celebrated on January 4, the birthday of Louis Braille, French educator and inventor.
- Born in 1809, in France, Braille lost his eyesight in an accident. At the age of 15, he created a reading-and-writing system based on Charles Barbier's night-writing system.
- World Braille Day was first celebrated in 2019 to raise awareness of Braille as a means of communication while fully realising the human rights of the visually challenged.
- January 4 also marks the beginning of Braille Literacy Month to raise awareness of the importance of Braille.
- Braille uses alphabetical and numeral symbols in a manner that can be read by passing one's fingers over them. Every letter and number, as well as musical, mathematical and scientific symbols, are represented by dots ranging from one to six.
- In Article 2 of the Convention on the Rights of Persons with Disabilities, Braille is essential in the context of education, freedom of expression and opinion, as well as social inclusion.
- This This day is a reminder of the importance of accessibility and independence for visually challenged people.
- Today, many establishments - banks, restaurants, hospitals do not offer a Braille version of their printed material. Hence, visually-impaired people cannot read and make choices.
- Castle Sant'Elmo, a popular a tourist attraction, has a hand rail which is actually an art installation by Paolo Puddu. Titled Follow the Shape, it offers a poetic description of the view in Braille.
- The Braille typewriter differs from regular ones. It has six keys correlating to the six dots in the Braille cell, and an enter button, a backspace, and a space key.
No comments:
Post a Comment