എസ്.എസ്.എൽ.സി പരീക്ഷാ മാർച്ച് 2025
പരീക്ഷാ ദിവസങ്ങളിലെ ബെൽ ടൈമിംഗ് - പ്രവർത്തനങ്ങൾ
- 9.15 AM ഫസ്റ്റ് ബെൽ (ലോങ്ബെൽ)
- എല്ലാ ഇൻവിജിലേറ്റർമാരും നിയോഗിക്കപ്പെട്ട ക്ലാസുകളിലേയ്ക്ക് പോകുന്നു.
- എല്ലാ പരീക്ഷാർത്ഥികളെയും ക്ലാസിൽ പ്രവേശിപ്പിക്കുന്നു.
- എല്ലാ പരീക്ഷാർത്ഥികളെയും ഹാൾടിക്കറ്റ് പരിശോധിക്കുന്നു.
- iExaMSൽ നിന്നും ലഭ്യമാകുന്ന അറ്റൻഡന്റ്സ് ഷീറ്റിൽ ഹാജർ രേഖപ്പെടുത്തുന്നു.
- പരീക്ഷാർത്ഥികൾക്ക് മെയിൻ ഉത്തരക്കടലാസ് നൽകുന്നു.
- ഫെയിസിംഗ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തുവാൻ പരീക്ഷാർത്ഥികളെ സഹായിക്കുന്നു.
- ചീഫ്/ഡെപ്യൂട്ടി എന്നിവർ ചോദ്യപേപ്പർ റൂമുകളിൽ എത്തിക്കുന്നു.
- ചീഫ് ഡെപ്യൂട്ടി എന്നിവർ നൽകുന്ന പായ്ക്കറ്റുകൾ അതാത് ദിവസത്തെ ചോദ്യപേപ്പർ തന്നെയെന്ന് ഉറപ്പുവരുത്തി ചോദ്യപേപ്പർ സ്വീകരിക്കുന്നു.
- 9.30 AM. സെക്കന്റ് ബെൽ (2-സ്ട്രോക്ക്)
- 9.30 എ.എം ന് ചോദ്യപേപ്പറുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.
- 9.30 മുതൽ 9.45 മണിവരെ കൂൾ ഓഫ് ടൈം. ഈ സമയം പരീക്ഷാർത്ഥികളുടെ രജിസ്റ്റർ നമ്പർ, അഡ്മിഷൻ ടിക്കറ്റുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തുന്നു. ഫെയിസിംഗ് ഷീറ്റിൽ ഇൻവിജിലേറ്റർ ഒപ്പ് രേഖപ്പെടുത്തുന്നു.
- 9.45 AM. ന് തേർഡ്ബെൽ (ലോങ്ബെൽ)
- പരീക്ഷാർത്ഥികൾ പരീക്ഷ എഴുതി തുടങ്ങുന്നു.
- 10.15 എ.എം. -ബെൽ ( 1-സ്ട്രോക്ക്)
- 10.45 എ.എം. -ബെൽ (2 -സ്ട്രോക്ക്)
- 11. 15 എ.എം. -ബെൽ (1-സ്ട്രോക്ക്)
- 1.45 എ.എം -ബെൽ (2-സ്ട്രോക്ക്)
- 12.10 പി.എം. -ബെൽ (1സ്ട്രോക്ക്)- വാണിംഗ് ബെൽ (12.10 മുതൽ 12.15 വരെയുള്ള സമയവും പരീക്ഷ എഴുതുന്നതിനുള്ള സമയമാണ്.)
- 12.15 പി.എം. (ലോങ്ബെൽ) വിദ്യാർത്ഥികൾ പരീക്ഷ പൂർത്തീകരിക്കുന്നു.
- ഒന്നര മണിക്കൂർ ദൈർഘ്യമുളള പരീക്ഷകളുടെ നടത്തിപ്പിനും ഇതേ മാതൃകയിലുളള സമയക്രമം പാലിക്കേണ്ടതാണ്.
SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
- 9.30 നു ആരംഭിക്കുന്ന പരീക്ഷക് 9.0 AM മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുക.
- 9.15 നു പരീക്ഷ ഹാളിൽ അവരവരുടെ രജിസ്റ്റർ നമ്പർ എഴുതിയ സ്ഥലത്തു ഇരിക്കുക. Hall ticket നിർബന്ധമായും കയ്യിൽ ഉണ്ടാകണം. എഴുതുവാൻ ആവശ്യമായ വസ്തുക്കൾ ഒഴികെ മറ്റൊന്നും തന്നെ പരീക്ഷഹാളിൽ ഉപയോഗിക്കാൻ പാടില്ല. ( നോട്ട്ബുക്സ്, ടെസ്റ്റ് ബുക്സ്, മൊബൈൽ ഫോൺ, കാൽകുലേറ്റർ, ഡിജിറ്റൽ വാച്ച് തുടങ്ങിയവ യാതൊരു കാരണ വശാലും കൊണ്ടു വരുവാൻ പാടില്ല )
- കുടിവെള്ളം കൊണ്ടു വരാം, പക്ഷെ അത് മറിഞ്ഞു question paper , answer paper എന്നിവ കേടുപാടുകൾ വരുവാൻ പാടില്ല.
- പരീക്ഷ ചുമതലയുള്ള അദ്ധ്യാപകരോട് മര്യാദയായി പെരുമാറുവാൻ ശ്രദ്ധിക്കുക.
- നിങ്ങളുടെ കയ്യിൽ അറിഞ്ഞോ അറിയാതയോ യാതൊരു തരത്തിലുള്ള malpractice സാധനങ്ങളും ഉണ്ടാകാൻ പാടില്ല .
- 9.15 നു നിങ്ങൾക്കു ആൻസർ പേപ്പർ ബുക്ക്ലേറ്റ് കയ്യിൽ കിട്ടും, അതിൽ മോണോഗ്രാം പതിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. പൂരിപ്പിക്കേണ്ട ഭാഗങ്ങൾ തെറ്റുകൂടാതെ പൂരിപ്പിക്കുക.നിങ്ങളുടെ register number ശ്രദ്ധയോടെ എഴുതുക. ( അക്കത്തിലും അക്ഷരത്തിലും )Exa: 476539
Four seven six five three nine
- 9.30 AM ചോദ്യ പേപ്പർ കിട്ടിയാൽ അതിൽ 1,3,5,7,9..എന്നീ പേജ് കളിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ, സിഗ്നേച്ചർ എന്നിവ ഇടുക. തുടർന്ന് 9.45 വരെ സമയം ചോദ്യപേപ്പർ വായിച്ച് നോക്കാനാണ്.ചോദ്യ പേപ്പറിൽ നേരത്തെ പറഞ്ഞ രജിസ്റ്റർ നമ്പറും ഒപ്പും അല്ലാതെ മറ്റൊരു തരത്തിലുള്ള എഴുത്തു കുത്തുകളും പാടില്ല. അവയെല്ലാം മാൽപ്രാക്ടീസിൽ പെടുന്നവയാണ്.
- 9.45 ന്റെ ബെല്ലിന് നിങ്ങൾക്കു answer എഴുതി തുടങ്ങാം. നിങ്ങൾക്കു തന്നിരുന്ന answer booklet എഴുതികഴിഞ്ഞാൽ additional ഷീറ്റ് ചോദിച്ചു വാങ്ങി എഴുതാം. ഓരോ additional ഷീറ്റ് വാങ്ങുമ്പോഴും അത് എത്രാമത്തെ additional ഷീറ്റ് എന്ന് മുകളിൽ round ചെയ്യുക. നിങ്ങളുടെ register number മുകളിൽ വലതു വശത്തായി വ്യക്തമായി എഴുതുക. ( അക്കത്തിൽ മാത്രം )
- അവസാന ബെൽ അടിച്ചു കഴിഞ്ഞാൽ additional ഷീറ്റുകൾ number മുറക് അടുക്കി main booklet മായി ചേർത്ത് വച്ച് നൂല് കൊണ്ടു കെട്ടുക. additional ഷീറ്റുകളുടെ എണ്ണം main booklet ന്റെ മുകളിൽ വലതു വശത്തുള്ള കോളത്തിൽ എഴുതുക. ഏറ്റവും ഒടുവിൽ എഴുതാതെ അവശേഷിച്ചിട്ടുള്ള പേജുകൾ cross ചെയ്യുക.
- ക്ലാസ്സിൽ നിൽക്കുന്ന അദ്ധ്യാപകൻ നിങ്ങളുടെ ആൻസർ ഷീറ്റ് കൈപ്പറ്റിയാൽ അദ്ദേഹത്തിന്റെ അനുവാദത്തോട് കൂടി ക്ലാസ്സ് വിട്ടുപോകാം.ഹാൾ ടിക്കറ്റ് സൂക്ഷിച്ചു വക്കുക.