Tuesday, September 30, 2025

OCTOBER 2025-IMPORTANT DAYS -ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ

 

 


വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...

October-01 

  • International Day of Older Persons (UN) (വയോജനദിനം)
  • International Coffee Day (രാജ്യാന്തര കാപ്പിദിനം)
  • World Vegetarian Day (സസ്യഭക്ഷണ ദിനം)
  • International Music Day (രാജ്യാന്തര സംഗീത ദിനം)

October-02 

  • National Wildlife Week (ദേശീയ വന്യജീവി വാരം)
  • Gandhi Jayanthi;International Day of Non-violence (അഹിംസാ ദിനം)
  • World Day for Farmed Animals (WDFA) / World Farm Animals Day (ലോക കാർഷികമൃഗ ദിനം)

October-03 (First Friday) 

  • World Smile Day (പുഞ്ചിരി ദിനം)

October-04 

  • World Space Week ( ബഹിരാകാശ വാരം)
  • World Animal Day (ലോക മൃഗദിനം)

October-05 

  • World Teachers Day (UNESCO) (അധ്യാപക ദിനം)
  • National Dolphin Day (ദേശീയ ഡോൾഫിൻ ദിനം)

October-06  

  • World Investor Week (ലോക നിക്ഷേപക വാരം)
  • World Cerebral Palsy Day (മസ്തിഷ്ക തളർവാത ദിനം) 
  • (First Monday) - World Architecture Day (ലോക വാസ്തുവിദ്യാ ദിനം)
  • (First Monday) - World Habitat Day (ലോക പാർപ്പിട ദിനം)

October-07

  • World Day for Decent Work (മാന്യതൊഴിൽ ദിനം)
  • World Cotton Day (ലോക പരുത്തി ദിനം)

October-08 

  • Indian Air Force Day (വ്യോമസേനാദിനം)
  • World Dyslexia Day (ലോക പഠനവൈകല്യ ദിനം)

October-09 

  • World Post Day(ലോക തപാൽ ദിനം)
  • Indian Foreign Service Day (വിദേശകാര്യ സർവീസ് ദിനം)
  • Territorial Army Day (ടെറിട്ടോറിയൽ ആർമി ദിനം)
  • (Second Thursday) - World Sight Day (ലോക കാഴ്‌ച ദിനം)

October-10 

  • World Mental Health Day (ലോക മാനസികാരോഗ്യ ദിനം)
  • National Post Day (ദേശീയ പോസ്റ്റൽ ദിനം)
  • World Day Against Death Penalty(വധശിക്ഷാ വിരുദ്ധദിനം)
  • (Second Friday) - World Egg Day (ലോക മുട്ട ദിനം)

October-11 

  • International Day of the Girl Child (ബാലികാദിനം)
  • International Coming Out Day (for awareness on LGBT)(seധവൽക്കരണ ദിനം)
  • International Newspaper Carrier Day (പ്രതവിതരണക്കാരുടെ രാജ്യാന്തര ദിനം)
  • World Palliative Care Day (സാന്ത്വനപരിചരണ ദിനം)

October-12 

  • World Arthritis Day (ലോക സന്ധിവാത ദിനം)
  • Freethought Day (സ്വതന്ത്ര ചിന്താദിനം)
  • International Day Against DRM (Digital Rights Management)/Anti DRM Day ഡിജിറ്റൽ പകർപ്പവകാശകുത്തക വിരുദ്ധ ദിനം)

October-13 

  • International Day for Disaster Risk Reduction (ദുരന്തലഘൂകരണ ദിനം)
  • Philately Day (Postal Department) 

October-14 

  • World Standards Day (ലോക നിലവാരസൂചികാ ദിനം)

October-15 

  • World White Cane Day (Guiding the Blind) (അന്ധക്ഷേമ ദിനം)
  • World Handwashing Day (ലോക കൈകഴുകൽ ദിനം)
  • International Day of Rural Women (ഗ്രാമീണ വനിതാ ദിനം)
  • World Students Day (ലോക വിദ്യാർഥി ദിനം)
  • Newspaper Distributors Day (India) (പ്രത്രവിതരണക്കാരുടെ ദിനം)

October-16 

  • World Food Day (ലോക ഭക്ഷ്യ ദിനം)
  • Boss's Day (ബോസ് ദിനം)
  • World Anaesthesia Day/ World Ether Day (അനസ്തീസിയ ദിനം)
  • Dictionary Day (USA)/Birthday of Noah Webster (നിഘണ്ടു ദിനം / വെബ്സ്റ്റെർ ജന്മദിനം)

October-17 

  • International Day for the Eradication of Poverty (ദാരിദ്ര്യ നിർമാർജന ദിനം)
  • Digital Society Day (ഡിജിറ്റൽ സമൂഹ ദിനം)
  • World Trauma Day (ട്രോമാ ദിനം)

October-18 

  • World Menopause Day (ആർത്തവവിരാമ ദിനം)
  • Anti Slavery Day (അടിമത്ത വിരുദ്ധ ദിനം)

October-19 

  • National Learning Week (NLW)(India) (ദേശീയ പഠന വാരം)

October-20 

  • World Osteoporosis Day(അസ്ഥിക്ഷയ ദിനം)
  • Chefs Day 
  • International Day of Air Traffic Controller (എയർ ട്രാഫിക് കൺട്രോളർ ദിനം)

October-21 

  • Global lodine Deficiency Disorder Day (അയോഡിൻ അപര്യാപ്തത രോഗ ദിനം)
  • Azad Hind Day Indian Police Commemoration Day (പൊലീസ് സ്മ‌രണാദിനം)

October-22 

  • World Energy Day (World Energy Forum) (ഊർജ്ജ ദിനം)
  • International Stuttering Awareness Day (വിക്ക് ബോധവൽക്കരണ ദിനം)

October-23 

  • International Mole Day (Chemistry) (മോൾ ദിനം)

October-24 

  • UN Day (ഐക്യരാഷ്ട്രസംഘടനാ ദിനം)
  • World Polio Day (ലോക പോളിയോ ദിനം)
  • World Development Information Day (ലോക വികസന വിവരദിനം)
  • ITBP Raising Day (ഐടിബിപി രൂപീകരണ ദിനം)

October-25

  •  International Artists Day (ലോക കലാകാരന്മാരുടെ ദിനം)

October-26 

  • Intersex Awareness Day (ഉഭയലൈംഗികത ബോധവൽക്കരണ ദിനം)
  • (Fourth Sunday) - Mother-in- Law Day (അമ്മായിയമ്മ ദിനം)

October-27 

  • World Day for Audiovisual Heritage (ദൃശ്യ-ശ്രാവ്യ പാരമ്പര്യ ദിനം)
  • Infantry Day (Indian Army) (കാലാൾപ്പട ദിനം)

October-28 

  • International Animation Day (ആനിമേഷൻ ദിനം)

October-29 

  • International Internet Day (രാജ്യാന്തര ഇന്റർനെറ്റ് ദിനം)
  • World Stroke Day (ലോക പക്ഷാഘാത ദിനം)

October-30 

  • World Thrift Day (World Savings Day) (സമ്പാദ്യ ദിനം)

October-31 

  • World Cities Day (ലോക നഗര ദിനം)
  • Rashtriya Ekta Diwas(National Unity Day) / Birthday of Sardar Vallabhbhai Patel (ഏകതാ ദിനം/ സർദാർ പട്ടേൽ ജന്മദിനം)
  • Indira Gandhi's Death Anniversary (Anti-terrorism Day) (ഇന്ദിരഗാന്ധി ചരമദിനം)
  • National Re-dedication Day (ദേശീയ പുനരർപ്പണ ദിനം).
  • World Statistics Day (observed biannually) (സ്‌ഥിതിവിവരക്കണക്കു ദിനം)


SSLC EXAMINATION-IT THEORY SURE A PLUS PRACTICE TEST SERIES-CHAPTER-3-[EM&MM]

 

2025-26 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 










SSLC-IT THEORY PRACTICE TEST SERIES-CHAPTER-3-SET-10[EM]

SSLC-IT THEORY PRACTICE TEST SERIES-CHAPTER-3-SET-11[EM]

SSLC-IT THEORY PRACTICE TEST SERIES-CHAPTER-3-SET-12[EM]

SSLC-IT THEORY PRACTICE TEST SERIES-CHAPTER-3-SET-13[EM]

SSLC EXAMINATION-IT THEORY SURE A PLUS PRACTICE TEST SERIES-CHAPTER-4-[EM&MM]

 

2025-26 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 



















SSLC-SOCIAL SCIENCE II-CHAPTER-5-MONEY AND ECONOMY-PDF NOTE[EM]

 

പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ II
MONEY AND ECONOMY- എന്ന 
പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീ വിമല്‍ വിന്‍സെന്റ്  വി.എസ്  GHSS NORTH PARAVUR എര്‍ണാംകുളം.   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


പോയവാരവും പുത്തനറിവുകളും-PART-23

   


എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ  വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്. സാറിനു എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


പോയവാരവും  പുത്തനറിവുകളും-PART-23

പോയവാരവും  പുത്തനറിവുകളും-PART-22

പോയവാരവും  പുത്തനറിവുകളും-PART-21


പോയവാരവും  പുത്തനറിവുകളും-PART-11 TO 20


പോയവാരവും  പുത്തനറിവുകളും-PART-1 TO 10


SSLC-SOCIAL SCIENCE I-CHAPTER-4-WEALTH AND THE WORLD-സമ്പത്തും ലോകവും-PPT[EM&MM]

 



പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ I
WEALTH AND THE WORLD-സമ്പത്തും ലോകവും-മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്- എന്ന 
പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍ എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് തലശ്ശേരി ചിറക്കര ജി വി എച്ച് എസ് എസ് ലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ നവാസ് പി.സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







NMMS EXAM 2025-NMMS 2025-26 വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

 

NMMS EXAM 2025-NMMS 2025-26  വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം എ പ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ  വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീപ്രമോദ്‌  കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC-SOCIAL SCIENCE I-CHAPTER-5-പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ-PDF NOTE[MM]

 


പത്താം ക്ലാസ്സ്‌
  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം I പാഠപുസ്തകത്തിലെ  പാഠമായ "പൊതുജനാഭിപ്രായം
 ജനാധിപത്യത്തിൽ
 ആസ്പദമാക്കി തയ്യാറാക്കിയ 
നോട്‌സ്‌
  എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ HIOHS ഒളവട്ടൂരിലെ ലെ അദ്ധ്യാപകന്‍ പത്തനംതിട്ട റിപ്പബ്ലിക്കൻ  വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീപ്രമോദ്‌  കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




CLASS-8-IT-CHAPTER-3-DIGITAL MUSIC-PRACTICAL WORKSHEET[EM&MM]

 


 എട്ടാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  DIGITAL MUSIC എന്ന  പാഠത്തിന്റെ
PRACTICAL WORKSHEET
 എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-സംവേദനങ്ങള്‍ക്കുപിന്നില്‍--PPT-PDF NOTE [EM&MM]

 


പത്താം ക്ലാസിലെ പുതുക്കിയ ബയോളജി മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ PPT എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-PDF NOTE [EM]

SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-PDF NOTE [MM]


SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-സംവേദനങ്ങള്‍ക്കുപിന്നില്‍-PPT-1[EM&MM]

SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-സംവേദനങ്ങള്‍ക്കുപിന്നില്‍-PPT-2[EM&MM]

SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-സംവേദനങ്ങള്‍ക്കുപിന്നില്‍-PPT-3[EM&MM]





Monday, September 29, 2025

GK TODAY-QUIZ-7 [SEP-21-30]

 

മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 22



📗 പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ?

✒ രാംചരൺ 

📗 2025 സെപ്റ്റംബറിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത്?

✒ പ്രവീൺ കുമാർ 

📗 അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്?

✒ Dan katz 

📗 അടുത്തിടെ ഗുജറാത്ത് തീരത്തുവെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ?

✒ PDI 1383 Haridasan 

📗2025 ലെ ഭാരത് ഇൻ്റർനാഷണൽ റൈസ് കോൺഫറൻസ് (BIRC) വേദി?

✒ ന്യൂഡൽഹി 

📗 മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി?

✒ രാജ്നാഥ് സിംഗ് 

📗 2025 സെപ്റ്റംബറിൽ സ്വതന്ത്ര പാലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങൾ?

✒ യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ 

📗 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം?

✒ Bring it home 

📗നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (NMHC) നിലവിൽ വരുന്നത് ? 

✒ ലോത്തൽ 

📗സ്പോർട്‌സ് ഗുഡ്‌സ് ആൻഡ് ടോയ്‌സ് എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്‌കാരം നേടിയത് ?

✒ ഫൺ സ്കൂ‌ൾ 

📗അഫ്ലാടോക്സിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം? 

✒ ഇന്തോനേഷ്യ 

📗ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത് ?

✒ സിഡ്‌നി മകാഫ്‌ലിൻ - ലെവ്റോൺ 

📗CISF പുതിയ ഡയറക്ടർ ജനറൽ ? 

✒ പ്രവീർ രഞ്ജൻ 

📗തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ വീതം 2 വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന സംസ്ഥാനം ? 

✒ ബീഹാർ

📗 ഇന്ത്യയിൽ ഉടനീളമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്ലിനൊപ്പം കൈകോർക്കാനൊരുങ്ങിയ വകുപ്പ് ഏതാണ്?

✒ തപാൽ വകുപ്പ് 

📗അതിവേഗ ഇടനാഴിയുടെ ആദ്യ ഘട്ടമായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027 ഡിസംബറിൽ ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ ആരംഭിക്കും ?

✒ സൂറത്ത് - ബിലിമോറ വിഭാഗം 

📗ഏക് പെഡ് മാ കേ നാം’ പരിപാടിയുടെ ഭാഗമായി 75-ാം ജന്മദിനത്തിൽ ചാൾസ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് മരം സമ്മാനമായി നൽകി?

✒ കടമ്പ് മരം 

📗ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ ഓപ്പറേഷൻസ് കമാൻഡ് സെന്റർ എവിടെയാണ് അനാച്ഛാദനം ചെയ്തത്?

✒ സബർമതി 

📗ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തന്ത്രപ്രധാന പെട്രോളിയം റിസർവ് (SPR) എവിടെയാണ് നിർമ്മിക്കുന്നത്?

✒ പാറ്റൂർ, കർണാടക 

📗' മാധവിക്കുട്ടി കടലിൻ്റെ നിറങ്ങൾ' എന്ന ജീവചരിത്രം രചിച്ചത്?

✒ ഡോ.കെ ആശ 

📗 ദാദാ സാഹിബ് പുരസ്കാരം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് മോഹൻലാൽ?

✒ രണ്ടാമത്തെ 

(2004-അടൂർ ഗോപാലകൃഷ്ണൻ )

📗 കേരള മീഡിയ അക്കാദമിയുടെ 2024-25 ലെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡിന് അർഹനായത്?

✒ രാജ്ദീപ് സർദേശായി 

📗 പുതുക്കിയ ജി.എസ് .ടി തിരക്ക് പ്രാബല്യത്തിൽ വന്നത്?

✒ 2025 സെപ്റ്റംബർ 22 

📗 അടുത്തിടെ വേലു നാച്ചിയാരുടെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ?

✒ ചെന്നൈ 

📗 ഏകദിനത്തിൽ ഓസീസ് വനിതാ ടീമിനെതിരേ 300 റൺസ് സ്കോർ ചെയ്യുന്ന ആദ്യ ടീം?

✒ ഇന്ത്യ 

📗 2025 അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ കിരീടം നേടിയത്?

✒ മാക്സ് വെർസ്റ്റപ്പൻ 

📗 2025 ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?

✒ അമേരിക്ക (26)

2nd - കെനിയ

3rd - കാനഡ

📗 ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ 2023 ലെ അവാർഡ് ലഭിച്ച മലയാള നടൻ ? 

✒ മോഹൻലാൽ 

📗"ചാർലി ചാപ്ലിൻ ജീവിതവും കലയും" എന്ന പുസ്‌തകം രചിച്ചത്?

✒ പി.ജി. സദാനന്ദൻ 

📗വിദേശത്ത് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ്റ് സ്ഥിതി ചെയ്യുന്നത്? 

✒ മൊറോക്കോ 

📗രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം ?

✒ ശാസ്‌താംകോട്ട 

📗ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡൻ്റ് ?

✒ മിഥുൻ മൻഹാസ് 

📗ആദ്യ ബ്രിക്സ് യുവജനോത്സവ വേദി? 

✒ റഷ്യ 

📗2025 സെപ്റ്റംബറിൽ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തീരത്ത് വീശിയ ചുഴലിക്കറ്റ്?

✒ മിറ്റാഗ് 

📗 ലോക അൽഷിമേഴ് ദിനം?

✒ സെപ്റ്റംബർ 21 

📗രണ്ടാമത് ദേശീയ ഭിന്നശേഷി കലാമേള സാമ്മോഹൻ 2025 വേദി ?

✒ തിരുവനന്തപുരം 

📗2025 സെപ്റ്റംബറിൽ യൂണിവേഴ്‌സൽ പോസ്‌റ്റൽ കോൺഗ്രസ് വേദി?

✒ ദുബായ് 

📗ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ തുറമുഖ പദ്ധതി ?

✒ ചബഹാർ 

📗രാജ്യത്തെ ആദ്യത്തെ സമർപ്പിത കായിക സർവകലാശാല നിലവിൽ വരുന്നത്?

✒ രാജസ്ഥ‌ാൻ, ജയ്‌പൂർ 

📗ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് ഏറ്റവും പുതിയ ഫാസ്‌റ്റ് പെട്രോളിംഗ് കപ്പൽ?

✒ ഐസിജിഎസ് ആദമ്യ 

(പാരദീപ് തുറമുഖത്ത് )

📗2025-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം?

✒ 38

📗 വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി ഏത് സംസ്ഥാനമാണ് മാറിയത്?

✒ തമിഴ്‌നാട് 

📗രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്ക് നിലവിൽ വരുന്നത്?

✒ മധ്യപ്രദേശ് 

(ധാർ ജില്ല )

📗മാത്യശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കൃത്യമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാറ്റ്ഫോം?

✒ സുമൻ സഖി ചാറ്റ്ബോട്ട് 

📗സ്ത്രീകൾക്കായി ഏഷ്യയിലെ ആദ്യത്തെ സമർപ്പിത കാൻസർ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്‌ത് ?

✒ അപ്പോളോ അഥീന (ഡൽഹി) 

📗പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന മലയാളി നടൻ?

✒ ഉണ്ണി മുകുന്ദൻ 

📗 "ഗസ്സയിലെ കുട്ടികൾ" എന്ന ചെറുകഥയുടെ രചിയതാവ് ?

✒ ടി. പത്മനാഭൻ 

📗2024-25 ലെ കീർത്തി പുരസ്‌കാരം നേടിയ ബാങ്ക് ?

✒ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

📗ഒറ്റക്കായ വയോധികർക്ക് സാന്ത്വനമേകാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

✒ സല്ലാപം 

📗ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭൂതാപ ഊർജ്ജ നയം പുറത്തിറക്കിയ മന്ത്രാലയം ?

✒ മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി 

📗2025 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം ?

✒ സ്മൃ‌തി മന്ദാന 

📗അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം ? 

✒ അർഷ്ദീപ് സിംഗ് 

📗2025 സെപ്റ്റംബറിൽ കണക്കു പ്രകാരം FIFA റാങ്കിങ് ഇന്ത്യയുടെ സ്ഥാനം ?

✒ 134 

📗 അന്താരാഷ്ട്ര സമാധാന ദിനം? 

✒ സെപ്റ്റംബർ 21 

2025 THEME : "ACT NOW FOR A PEACEFUL WORLD"

📗ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി?

✒ യൂസഫലി

📗 അടുത്തിടെ ടെക്നോളജി പ്രോസ്പെരിറ്റി ഡീലിൽ യു.കെ യുമായി ഒപ്പുവച്ച രാജ്യം?
✒ യു.എസ്.എ 

📗 അടുത്തിടെ ചൈനയിൽ വീശിയ കൊടുങ്കാറ്റ്?
✒ തപ 

📗 2025 ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം നേടിയത്?
✒ നോഹ ലൈൽസ് 

📗ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ INSPIRE അവാർഡ് പദ്ധതിയിൽ ഒന്നാം റാങ്ക് നേടിയ ബീഹാറിലെ ജില്ല? 
✒ മുസാഫർപൂർ 

📗2025 സെപ്റ്റംബറിൽ FIDE WOMEN'S GRAND SWISS TOURNAMENT ൽ തുടർച്ചയായി രണ്ടാം കിരീടം നേടിയ ഇന്ത്യൻ വനിതാ താരം ? 
✒ ആർ.വൈശാലി 

📗ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനം? 
✒ പശ്ചിമ ബംഗാൾ ( കുറവ് കേരളത്തിൽ)

📗ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
✒ സി ആർ ലീന 

📗ചൈനയിലെ ഷെൻസെനിൽ നടന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത് ആരാണ്?
✒ ആൻ സെ യങ് 

📗ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് ആരാണ്?
✒ ആന്റിം പങ്കൽ 

📗ഇന്ത്യൻ സൈന്യത്തിൽ സുബേദാർ പദവിയിലെത്തിയ ആദ്യ വനിത ആരാണ്?
✒ പ്രീതി രാജക് 

📗ബീഹാറിലെ ആദ്യത്തെ വനിതാ FIDE മാസ്റ്റർ ആരാണ്?
✒ മറിയം ഫാത്തിമ

📗 പോർട്ടബിൾ അയോൺ ക്രോമാറ്റോഗ്രാഫ് വികസിപ്പിച്ചെടുത്ത സർവകലാശാല ഏതാണ്?
✒ ടാസ്മാനിയ സർവകലാശാല
📗 സിയാച്ചിനിൽ മഞ്ഞു പെയ്യുമ്പോൾ എന്ന കഥാസമാഹാരത്തിൻ്റെ രചയിതാവ്?
✒ സുജാത രാജേഷ് 

📗 പുന്നപ്ര-വയലാർ ചരിത്ര രേഖകൾ എന്ന പുസ്തകം രചിച്ചത്?
✒ ആർ.കെ ബിജുരാജ് 

📗 അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം?
✒ കേരളം 

📗 2027 ൽ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
✒ പാകിസ്ഥാൻ 
2026-കിർഗിസ്ഥാൻ
2025-ചൈന

📗 പൊട്ടിപ്പോയ അസ്ഥികൾ മിനിട്ടുകൾക്കുള്ളിൽ ഒട്ടിച്ച് പൂർവസ്ഥിതിയിലാക്കുന്ന പശ വികസിപ്പിച്ച രാജ്യം?
✒ ചൈന 

📗 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്പോൺസർ?
✒ അപ്പോളോ ടയേഴ്സ് 

📗 2025 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ളത്?
✒ സ്പെയിൻ 
2nd - ഫ്രാൻസ്
3rd - അർജൻ്റീന
134- ഇന്ത്യ

📗 2025 ലോക അതലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്?
✒ keshorn walcott 

📗 ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ?
✒ സൂതികാമിത്രം 

📗 2025 ൽ ദക്ഷിണ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്വോങ്നി പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ?
✒ അമിതാവ് ഘോഷ് 

📗 2026 ലെ ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
✒ ഹോംബൗണ്ട്
📗 ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത?
✒ സോജ സിയ 

📗 സ്ത്രീകളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രം ആരംഭിച്ച പദ്ധതി ?
✒ സ്വസ്ത് നാരി സശക്ത് പരിവാർ അഭിയാൻ 

📗 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻ്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്?
✒ ആന്ധ്രാപ്രദേശ് 

📗 2025 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച മൗറീഷ്യസ് പ്രധാനമന്ത്രി?
✒ നവീൻചന്ദ്ര രാംഗൂലം 

📗 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2025 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്?
✒ സ്വിറ്റ്സർലാൻഡ് 
2nd - സ്വീഡൻ
3rd - USA
India-38

📗 അടുത്തിടെ ഇൻ്റർനാഷണൽ സോളാർ അലൈൻസിൽ അംഗമായ 107 മത് രാജ്യം?
✒ മോൾഡോവ 

📗2025 ൽ ടൈം മാഗസിൻ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
✒ തേജസ്വി മനോജ് 

📗ഹരിതകേരളം മിഷൻ സംഘടിപ്പിച്ച മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയത്?
✒ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ അയ്യപ്പൻകാവ് പച്ചത്തുരുത്ത് 

📗16-ാമത് കംബൈൻഡ് കമാൻഡേഴ്‌സ് സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത് ? 
✒ കൊൽക്കത്ത 

📗 പ്രവാസി മലയാളികൾക്കായി കേരള സർക്കാർ ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?
✒ നോർക്ക കെയർ

📗 മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങളും ഒറ്റപ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഡിജിറ്റൽ പോർട്ടൽ?
✒ ബീമ സുഗം ഡിജിറ്റൽ പ്ലാറ്റ്ഫോം

📗 2025 സെപ്റ്റംബർ 17 ന് ഐ.സി.സി ടി-20 അന്താരാഷ്ട്ര റാങ്കിങ്ങിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ആരാണ് ?
✒ വരുൺ ചക്രവർത്തി 

📗വെനീസ് ചലച്ചിത്ര മേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
✒ അനുപർണ റോയ് 

📗മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ് ?
✒ അഹല്യനഗർ 

📗2025-ൽ എഞ്ചിനീയറിംഗ് നേതൃത്വത്തിനുള്ള ASME ഹോളി മെഡൽ ബഹുമതി നേടിയത് ആരാണ്?
✒ ബാബ കല്യാണി 

📗 2025 സെപ്റ്റംബറിൽ ഉപരാഷ്ട്രപതിയുടെ  സെക്രട്ടറിയായി നിയമിതനായത്?
✒ അമിത് ഖരെ

📗 'Sivam subham - The Biography of a couple എന്ന ബുക്ക് എഴുതിയത്?
✒ ബി.കെ ഹരിനാരായണൻ 

📗 മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി
'അൻപ് കരങ്ങൾ' പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒ തമിഴ്നാട് 

📗 ലോകത്തിലെ ആദ്യ മുള അധിഷ്ഠിത ബയോ എഥനോൾ പ്ലാൻ്റ് സ്ഥാപിതമായത്?
✒ ഗോലാഘട്ട് 
(അസം)

📗 അടുത്തിടെ ഫിജി സന്ദർശിച്ച ഇന്ത്യൻ നാവികസേന കപ്പൽ?
✒ INS kadmatt 

📗ദിബാംഗ് ശക്തി 2025 നടന്നത്?
✒ അരുണാചൽ പ്രദേശ് 

📗 2025 സെപ്റ്റംബറിൽ അന്തരിച്ച ഹോളിവുഡ് ഇതിഹാസ താരം?
✒ റോബർട്ട് റെഡ്ഫോർഡ്
📗 2025 ൽ പി.വി നരസിംഹറാവു പുരസ്കാരത്തിന് അർഹനായത്?
✒ മൻമോഹൻ സിംഗ് (മരണാനന്തര ബഹുമതി )

📗 ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിക്കപ്പെട്ട മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ?
✒ ജെയ്ർ ബൊൽസൊനാരോ 

📗 അടുത്തിടെ വിലക്കപ്പെട്ട മുൻ ലോങ്ജമ്പ് താരം?
✒ മൈക് പവൽ 

📗 2025 CAFA നേഷൻസ് കപ്പ് ജേതാക്കൾ?
✒ ഉസ്ബെക്കിസ്ഥാൻ 

📗 2025 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യു.എ.ഇ ക്കു വേണ്ടി കളിക്കുന്ന മലയാളി?
✒ അലിഷാൻ ഷറഫു 

📗ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ദ്വീപിനെ പരിവർത്തനം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ്?
✒ ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി 

📗ടാറ്റ ഏത് 3D റഡാർ ആണ് ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യമായി നിർമ്മിക്കുന്നത്?
✒ സ്പാനിഷ് "ലാൻസ-എൻ" 3D റഡാർ 

📗ഇന്ത്യൻ നാവിക സേനയ്ക്കായി നിർമ്മിച്ച എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതിൻ്റെ പേരെന്താണ് ?
✒ ആന്ത്രോത്ത് 

📗ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ആധുനികവുമായ സ്പോർട്സ് കോംപ്ലെക്‌സുകളിൽ ഏതാണ് 2025 സെപ്റ്റംബർ 14 ന് ഉദ്‌ഘാടനം ചെയ്തത് ?
✒ വീർ സവർക്കർ സ്പോർട്സ് കോംപ്ലെക്സ് 

📗ഇന്ത്യൻ നാവികസേന അടുത്തിടെ പുറത്തിറക്കിയ മൂന്നാമത്തെ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ (DSC) പേരെന്താണ്?
✒ DSC A22 

📗ആന്ധ്ര രഞ്ജി ട്രോഫി ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് ആര്?
✒ ഗാരി സ്റ്റെഡ് 

📗2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണ മെഡലുകൾ നേടിയത് ?
✒ മിനാക്ഷി ഹൂഡയും ജെയ്‌സ്മീൻ ലംബോറിയയും


Sunday, September 28, 2025

IT UPDATES-ജെമിനി 2.5 -നാനോ ബനാന!

 

കംപ്യൂട്ടർ മേശയ്ക്ക് മുന്നിലായി ആരെയും ആകർഷിക്കുന്ന ഒരു പ്രതിമ, ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നമ്മെ നോക്കി നിൽക്കുന്നു.

ഇത് ഗ്ലാസുകൊണ്ട് ഉണ്ടാക്കിയ ഒരു വൃത്തത്തിലാണ് നിൽക്കുന്നത്. കംപ്യൂട്ടർ സ്ക്രീനിൽ ഈ പ്രതിമയുടെ 3D മോഡലിംഗ് കാണാം. സ്ക്രീനിന് തൊട്ടടുത്തായി ഒരു കളിപ്പാട്ടത്തിൻ്റെ പാക്കേജിങ് ബോക്‌സ് ഉണ്ട് പ്രതിമയുടെ നിറം നൽകി ഭംഗിയാക്കിയ ഒരു ചിത്രം ആ ബോക്‌സിനു പുറത്തുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാതാരങ്ങളുടെയും സ്പോർട്‌സ് താരങ്ങളുടെയുമെല്ലാം ചിത്രങ്ങൾ ഇത്തരത്തിൽ കൂട്ടുകാരെ കണ്ടിരിക്കും. ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്നത ഗൂഗിൾ അവതരിപ്പിച്ച ഈ ഹൈപ്പർ റിയലിസ്റ്റിക് 3D ഫീച്ചറാണ്. നാനോ ബനാന എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ഫീച്ചറിൻ്റെ വിശേഷങ്ങളറിയാം...

ആരാണീ ബനാന?

ഗൂളിൻ്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ച അതിമനോഹരമായ ഡിജിറ്റൽ ഫിഗറൈനുകൾക്കാണ് ഓൺലൈൻ സമൂഹം 'നാനോ ബനാന' എന്ന് പേരിട്ടിരിക്കുന്നത്. ഏതാനും ക്ലിക്കുകളിലൂടെ വളരെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഈ ഫിഗറൈനുകൾ ആരെയും ആകർഷിക്കും.

വന്നൂ. ട്രെൻഡായി!

ചാറ്റ് ജിപിടിയുടെ ഗിബ്ലി ചിത്രങ്ങൾ വൈറലായിട്ട് അധികകാലമായില്ല. തൊട്ടു പിന്നാലെ ജെമിനിയുടെ ബനാനയുമെത്തി. ഗ്ലാമർ ചിത്രങ്ങൾ അതിവേഗം നിർമ്മിക്കാം എന്നതുതന്നെയാണ് നാനോ ബനാന ട്രെൻഡാവാൻ കാരണം.


നമുക്കും പരീക്ഷിക്കാം നാനോ ബനാന!

ഗൂഗിൾ എഐ സ്റ്റുഡിയോ ഉപയോഗിച്ചാണ്  3D ഫിഗറൈനുകൾ നിർമ്മിക്കുന്നത്. ഇതിനായി ജെമിനി ആപ്ലിക്കേഷനോ വെബ്സൈറ്റോ തുറക്കണം. 3D രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യാം. കൂടെ ഒരു പ്രോംപ്റ്റും നൽകണം. നിമിഷനേരങ്ങൾക്കുള്ളിൽ കിടിലൻ 3D ഫിഗറൈൻ റെഡി.


ഇതാ പ്രോംപ്റ്റ്

ഗൂഗിൾ ഈ വിദ്യ അവതരിപ്പിച്ചപ്പോൾ ഔദ്യോഗികമായി നൽകിയ പ്രോംപ്റ്റ് ആണിത്.

Create a 1/7 scale commercialized figurine of the characters in the picture, in a realistic style.

in a real environment. The figurine is placed on a computer desk. The figurine has a round transparent

acrylic base, with no text on the base. The content on the computer screen is a 3D modeling process

of this figurine. Next to the computer screen is a toy packaging box, designed in a style reminiscent

of high-quality collectible figures, printed with original artwork. The packaging features two-

dimensional flat illustrations.

.ഇപ്പോൾ നമ്മൾ അപ്‌ലോഡ് ചെയ്‌ത ഫോട്ടോ 3D ഫിഗറൈനായി മാറിയില്ലേ? ഇതിൽ നമുക്ക് വേണ്ട മാറ്റങ്ങൾ വരുത്തണമെങ്കിൽ ജെമിനിയോട് പറയാൻ മടിക്കേണ്ട. അതും നിമിഷനേരംകൊണ്ട് ചെയ്‌തുതരും.



ദേശാഭിമാനി അക്ഷരമുറ്റം TALENT FEST 2025 SEASON 14-SET-2



ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം-29


 1. അനിൽ വി നാഗേന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വീരവണക്കം എന്ന തമിഴ് ചിത്രം ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്?

  • സഖാവ് പി കൃഷ്ണപിള്ള.


02. കേരളത്തിൻ്റെ എത്രാമത്തെ ചീഫ് സെക്രട്ടറിയായാണ് ഡോ.എ ജയതിലക് സ്ഥാനമേറ്റത് ?

  • അമ്പതാമത്തെ


03.അടുത്തിടെ അന്തരിച്ച 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡൻ്റ് 'എന്നറിയപ്പെട്ടിരുന്ന ലാറ്റിനമേരിക്കൻ വിമോചക നേതാവും യുറഗ്വയ് മുൻ പ്രസിഡന്റുമായിരുന്ന ജനകീയ പ്രസിഡന്റ്?

  • ഹോസെ മുജിക്ക (Jose 'Pepe'Mujica)

04. ഒഡീഷയിലെ റുഷികുല്യ നദീമുഖത്ത് വംശനാശഭീഷണിനേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളിടുന്ന മുട്ടകളെ സംരക്ഷിക്കാൻ കോസ്റ്റ് ഗാർഡ് ഒരുക്കുന്ന ഓപ്പറേഷൻ?

  • ഓപ്പറേഷൻ ഒലീവിയ


05. 78-ാമത് കാൻ ചലച്ചിത്ര മേളയുടെ ജൂറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സംവിധായിക?

  • പായൽ കപാഡിയ


06. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കേരളത്തിൽ വിജിലൻസ് നടപ്പാക്കിയ ഓപ്പറേഷൻ?

  • ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

07.ഇന്ത്യയിലെ ആണവ റിയാക്ടറുകളുടെ ശില്പി എന്നറിയപ്പെടുന്നത്?

  • ഡോ. എം ആർ ശ്രീനിവാസൻ
08. അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം വന്ദന കടാരിയ ഏത് കായി
കയിനവുമായി ബന്ധപ്പെട്ടിരിക്കു?
  • ഹോക്കി
09. 128 പുതിയ ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയതോടെ ശനിയുടെ ഇപ്പോഴത്തെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
  • 274
10. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാ
കാശ സാങ്കേതികവിദ്യ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ ഏത് പേടകത്തിലാണ് വ്യത്യസ്ത മേഖലയിലുള്ള ആറു വനിതകളെ ബഹിരാകാശത്ത് എത്തിച്ചത് ?
  • ന്യൂ ഷെപ്പേർഡ്
11. 12500 വർഷങ്ങൾക്കു മുമ്പ് മൺമറഞ്ഞുപോയ ഡയർ വുൾഫ് എന്ന ചെന്നായ ഇനത്തെ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ച അമേ
രിക്കൻ ബയോടെക് കമ്പനി?
  • കൊളോസൽ ബയോ സയൻസ് ( റോമുലസ്, റെമുസ്, ഖലീസി എന്നീ പേരുകൾ നൽകി)
12. ഇന്ത്യയിലെ 107-ാമത് ദേശീയ ഉദ്യാനം?
  • സിംലിപാൽ ദേശീയ ഉദ്യാനം(ഒഡീഷ)

13.ഇറാൻ- ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ബോംബിങ് ഓപ്പറേഷൻ?
  • ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ

14. 2025ലെ ലോക ഭൗമ ദിനത്തിന്റെ പ്രമേയം?
  • *Our Power Our Planet* ( ഏപ്രിൽ 22 ആണ് ലോക ഭൗമദിനം)

15.നോമഡിക് എലിഫൻ്റ് 2025 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
  • ഇന്ത്യ, മംഗോളിയ

16. 'രാത്രി 12നുശേഷം' എന്ന നോവൽ ഏത് ജനപ്രിയ എഴുത്തുകാരന്റേതാണ് ?
  • അഖിൽ പി ധർമ്മജൻ

17. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് നിലവിൽ വരുന്നത് എവിടെ?
  • ഗുവാഹത്തി

18. 2024- 25ലെ സന്തോഷ് ട്രോഫി കിരീടം നേടിയത്? 
  • പശ്ചിമബംഗാൾ ( സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത് പശ്ചിമബംഗാൾ ആണ്. 33 തവണ)
19. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത?
  • നിർമല സീതാരാമൻ(8 തവണ) ( ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കാണ്. 10 തവണ)

20. 2026 ബ്രിക്സ് ഉച്ചകോടിയുടെ വേദി ?
  • ഇന്ത്യ

21. മൈക്രോസോഫ്റ്റ് 2025ൽ അവതരിപ്പിച്ച കാലാവ
സ്ഥാ പ്രവചന AI മോഡലിൻ്റെ പേരെന്ത്?
  • അറോറ (AURORA)

22. ലോക അവയവദാന ദിനമായി ആചരിക്കുന്ന ദിവസം?
  • ആഗസ്ത് 13 .(കേരള സർക്കാരിൻ്റെ അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി)

23. 2025ലെ വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
  • ഇഗ സിയാടെക്

അക്ഷരമുറ്റം-QUIZ FESTVAL-SUB DISTRICT LEVEL-QUESTION AND ANSWERS-LP-UP-HS-HSS

 



ദേശാഭിമാനി SUB DISTRICT LEVEL 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ   LP, UP, HS, & HSS എന്നീ വിഭാഗങ്ങളിലെ   ചോദ്യങ്ങളും ഉത്തരങ്ങളും 




Friday, September 26, 2025

CLASS-9-SOCIAL SCIENCE-I-CHAPTER -5-DEMOGRAPHIC TRENDS IN INDIA-PDF NOTE[EM]

  


ഒമ്പതാം ക്ലാസ്സ്‌
  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം I പാഠപുസ്തകത്തിലെ  പാഠമായ "DEMOGRAPHIC TRENDS IN INDIA'  ആസ്പദമാക്കി തയ്യാറാക്കിയ NOTES
  എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് KRIST RAJ HSS, KOLLAM   അദ്ധ്യാപകന്‍ ശ്രീ ENOY C 
സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC-SOCIAL SCIENCE-I-CHAPTER -5-PUBLIC OPINION IN DEMOCRACY-PDF NOTE[EM]

 


പത്താം ക്ലാസ്സ്‌
  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം I പാഠപുസ്തകത്തിലെ  പാഠമായ "PUBLIC OPINION IN DEMOCRACY ആസ്പദമാക്കി തയ്യാറാക്കിയ NOTES
  എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് KRIST RAJ HSS, KOLLAM   അദ്ധ്യാപകന്‍ ശ്രീ ENOY C 
സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




Wednesday, September 24, 2025

CLASS-8-BIOLOGY-CHAPTER-9-CELLS AND CELL CLUSTERS-QUESTIONS AND ANSWERS [EM]

  


എട്ടാം
ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി CELLS AND CELL CLUSTERS/കോശങ്ങളും കോശജാലങ്ങളും
പാഠത്തെ അടിസ്ഥാനമാക്കി  
 തയ്യാറാക്കിയ QUESTION AND ANSWER എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ് 
ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



CLASS-8-BIOLOGY-CHAPTER-9-കോശങ്ങളും കോശജാലങ്ങളും-QUESTIONS AND ANSWERS [MM]

GK & CURRENT AFFAIRS 2201 TO 2300

 

GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔2201)  2025 സെപ്റ്റംബർ 17 ന് ഐ.സി.സി ടി-20 അന്താരാഷ്ട്ര റാങ്കിങ്ങിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ആരാണ് ?

☑️സ്പിന്നർ വരുൺ ചക്രവർത്തി

❔2202 ) രാജ്യവ്യാപകമായ ശുചിത്വ ക്യാമ്പയിൻ ആയി സ്വഛ്‌ ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ 9 - ആംത് സ്വച്ഛതാ ഹീ സേവാ ക്യാമ്പയിൻ 2025 ൽ ഏത് തീയതിയിലാണ് ആരംഭിച്ചത് ?

☑️2025 സെപ്റ്റംബർ 17

❔2203 ) വെനീസ് ചലച്ചിത്ര മേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?

☑️അനുപർണ റോയ്

❔2204 ) മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ് ?

☑️അഹല്യനഗർ

❔2205 ) മൗണ്ട് ഫുജി കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?

☑️കൊക്കിച്ചി അക്കുസാവ

❔2206 ) 2025-ൽ എഞ്ചിനീയറിംഗ് നേതൃത്വത്തിനുള്ള ASME ഹോളി മെഡൽ ബഹുമതി നേടിയത് ആരാണ്?

☑️ബാബ കല്യാണി

❔2207 ) കാൽമുട്ടിനേറ്റ പരിക്കുകൾ കാരണം 31-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രാൻസീസ് താരം ആര്?

☑️സാമുവൽ ഉംറ്റിറ്റി

❔2208) “Demography, Representation, Delimitation” എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ രചയിതാവ് ആര്?

☑️രവി കെ. മിശ്ര

❔2209 ) 2025-ലെ ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോൺ ഏത് ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി?

☑️സൗത്ത് സോൺ

❔2210) ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭൂതാപ ഊർജ്ജ നയം പുറത്തിറക്കിയത് ഏത് മന്ത്രാലയമാണ്?

☑️മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (എം.എൻ.ആർ.ഇ)

❔2211)  ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത ആരാണ്  ?

☑️സോജ സിയ

❔2212 ) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെയാണ് ?

☑️ആന്ധ്രാപ്രദേശ്

❔2213 ) 2025 സെപ്റ്റംബറിൽ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?

☑️ഹിമാചൽ പ്രദേശ്

❔2214 ) ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?

☑️സി ആർ ലീന

❔2215 ) അടുത്തിടെ സിംഗപ്പൂരിൽ സ്കൂബ ഡൈവിംഗ് അപകടത്തിൽ മരിച്ച പ്രശസ്ത ബോളിവുഡ് ഗായിക ആരാണ്?

☑️സുബീൻ ഗാർഗ്

❔2216 ) ചൈനയിലെ ഷെൻസെനിൽ നടന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത് ആരാണ്?

☑️ആൻ സെ യങ്

❔2217 ) ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെയ്യുന്ന മഴയിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയത് ആരാണ്?

☑️സിഡ്‌നി മക്‌ലാഫ്ലിൻ ലെവ്‌റോൺ

❔2218) ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് ആരാണ്?

☑️ആന്റിം പങ്കൽ

❔2219 ) ഇന്ത്യൻ സൈന്യത്തിൽ സുബേദാർ പദവിയിലെത്തിയ ആദ്യ വനിത ആരാണ്?

☑️പ്രീതി രാജക്

❔2220) അടുത്തിടെ സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ ആരാണ് ?

☑️ജി.ബി.മെഹെൻഡേൽ

❔2211)  അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ഏതാണ് ?

☑️കേരളം

❔2212 ) പൊട്ടിപ്പോയ അസ്ഥികൾ മിനിട്ടുകൾക്കുള്ളിൽ ഒട്ടിച്ച് പൂർവസ്ഥിതിയിൽ ആക്കുന്ന പശ വികസിപ്പിച്ച രാജ്യം ഏതാണ്?

☑️ചൈന

❔2213 ) 2025 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ളത് ഏതാണ്  ?

☑️സ്പെയിൻ

❔2214 ) 2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത് ആരാണ്?

☑️Keshorn Walcott

❔2215 ) ബീഹാറിലെ ആദ്യത്തെ വനിതാ FIDE മാസ്റ്റർ ആരാണ്?

☑️മറിയം ഫാത്തിമ

❔2216 ) പോർട്ടബിൾ അയോൺ ക്രോമാറ്റോഗ്രാഫ് വികസിപ്പിച്ചെടുത്ത സർവകലാശാല ഏതാണ്?

☑️ടാസ്മാനിയ സർവകലാശാല

❔2217 ) 'സിയാച്ചിനിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കഥാ സമാഹാരത്തിന്ടെ രചയിതാവ് ?

☑️സുജാത രാജേഷ്

❔2218) ഓയിൽ ഇന്ത്യയും (OIL) ആർ‌വി‌യു‌എൻ‌എല്ലും (RVUNL) ചേർന്ന് രാജസ്ഥാനിൽ എത്ര ശേഷിയുള്ള ഹരിത ഊർജ്ജ പദ്ധതികൾ വികസിപ്പിക്കാൻ ധാരണയായി?

☑️1.2 ഗിഗാവാട്ട് (GW)

❔2219 ) വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി ഏത് സംസ്ഥാനമാണ് മാറിയത്?

☑️തമിഴ്‌നാട്

❔2220) രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏതാണ് ?

☑️ഭീമ സുഗം

❔2221)  2026 ലെ ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാണ് ?

☑️ഹോം ബൗണ്ട്

❔2222 ) 2025 -ൽ ദക്ഷിണ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്വോങ്നി പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ ആരാണ് ?

☑️അമിതാവ് ഘോഷ്

❔2223 ) അടുത്തിടെ ടെക്‌നോളജി പ്രോസ്പെരിറ്റി ഡീലിൽ യു.കെ യുമായി ഒപ്പു വെച്ച രാജ്യം ഏതാണ് ?

☑️യു.എസ്.എ

❔2224 ) അടുത്തിടെ ചൈനയിൽ വീശിയ കൊടുങ്കാറ്റിന്റെ പേര് എന്താണ് ?

☑️തപ

❔2225 ) എസ്.എസ്.എൽ.വി (Small Satellite Launch Vehicle) റോക്കറ്റ് നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയത് ആരാണ്?

☑️ഇസ്രോ (ISRO)

❔2226 ) 2025 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം നേടിയത് ആരാണ് ?

☑️നോഹ ലൈൽസ്

❔2227 ) ഇന്ത്യയിൽ ഉടനീളമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്ലിനൊപ്പം കൈകോർക്കാനൊരുങ്ങിയ വകുപ്പ് ഏതാണ്?

☑️തപാൽ വകുപ്പ്

❔2228) 2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയത് ആരാണ്?

☑️McLaughlin - Levrone

❔2229 ) 2025 സെപ്റ്റംബറിൽ അന്തരിച്ച തമിഴ് ഹാസ്യ നടൻ ആരാണ് ?

☑️റോബോ ശങ്കർ

❔2230) പാരദ്വീപ് തുറമുഖത്ത് കമ്മീഷൻ ചെയ്ത എട്ട് ആദമ്യ ക്ലാസ് ഫസ്റ്റ് പട്രോളിംഗ് കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തേതായ ആദമ്യ ഏത് സായുധ സേനയ്ക്കാണ്?

☑️ഇന്ത്യൻ കോസ്റ്റ് ഗാർഡ്

❔2231)  2025 ൽ ഇന്ത്യൻ സിനിമയിലെ സർവോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്?.

☑️മോഹൻലാൽ

❔2232 ) ഇന്ത്യൻ വ്യോമസേന അതിന്ടെ ഇതിഹാസമായ മിഗ് 21 യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി പിൻവലിക്കുന്നത് ഏത് തീയതിയിലാണ് ?

☑️2025 സെപ്റ്റംബർ 26

❔2233 ) ഇന്ത്യയുടെ ആദ്യത്തെ വിദേശ പ്രതിരോധ പ്ലാൻറ് ഏത് രാജ്യത്താണ്‌ സ്ഥാപിക്കുക ?

☑️മൊറോക്കോ

❔2234 ) അതിവേഗ ഇടനാഴിയുടെ ആദ്യ ഘട്ടമായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027 ഡിസംബറിൽ ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ ആരംഭിക്കും ?

☑️സൂറത്ത് - ബിലിമോറ വിഭാഗം

❔2235 ) 2025 സെപ്റ്റംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത പട്ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ് ?

☑️പവൻകുമാർ ഭീമപ്പ ബജന്ത്രി

❔2236 ) ലോക അൽഷിമേഴ്‌സ് ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?

☑️സെപ്റ്റംബർ 21

❔2237 ) ഏക് പെഡ് മാ കേ നാം’ പരിപാടിയുടെ ഭാഗമായി 75-ാം ജന്മദിനത്തിൽ ചാൾസ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് മരം സമ്മാനമായി നൽകി?

☑️കടംബ് മരം

❔2238) ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ ഓപ്പറേഷൻസ് കമാൻഡ് സെന്റർ എവിടെയാണ് അനാച്ഛാദനം ചെയ്തത്?

☑️സബർമതി

❔2239 ) ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തന്ത്രപ്രധാന പെട്രോളിയം റിസർവ് (SPR) എവിടെയാണ് നിർമ്മിക്കുന്നത്?

☑️പാറ്റൂർ, കർണാടക

❔2240) ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചത് എവിടെയാണ് ?

☑️ചൈന

❔2241) ഗുജറാത്തിലെ ഔദ്യോഗിക ഭാഷ ഏത്‌?

☑ഗുജറാത്തി

❔2242 ) എപ്പോഴാണ്‌ ഗുജറാത്തി ഒരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നത്‌?

☑ ഏകദേശം എ.ഡി. 1200-ല്‍

❔2243 ) ഗുജറാത്തി ഭാഷയുടെ വേര് ഏതാണ്‌?

☑ഗുര്‍ജര അപഭ്രംശയുടെ ഒരു ഉപഭാഷ

❔2244 ) ആദ്യകാലങ്ങളില്‍ ഗുജറാത്തി ഭാഷയുടെ മേലുണ്ടായിരുന്ന പ്രധാന സ്വാധീനം ഏതായിരുന്നു?

☑ജൈന സ്വാധീനം

❔2245 ) ഗുജറാത്തി ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ദ്രാവിഡ വിഭാഗം ഏതാണ്‌? 

☑ഗുജറാത്തികളുടെ ദ്രാവിഡ മുണ്ട ഭാഷയ്ക്ക്‌ പകരമായി സംസ്കൃതത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ഭീലി നിലവില്‍ വന്നു. ഇതാണ്‌ പിന്നീട്‌ ഗുജറാത്തി ഭാഷയായിത്തീര്‍ന്നത്.

❔2246 ) ഗുജറാത്തി ഭാഷയിലെ ആദ്യകാലത്തെ പ്രധാന കഥാരൂപങ്ങളേവ?

☑ഉദാത്തമായ പ്രണയകഥ, സംഭവപരമ്പരകളുടെ ചരിത്രരേഖ

❔2247 ) 5-ാം നൂറ്റാണ്ടില്‍ ഗുജറാത്തി ഭാഷയിലുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഏവ?

☑ഗുജറാത്തി ഭാഷ രാജസ്ഥാനി ഭാഷയില്‍ നിന്ന്‌ വേര്‍പെട്ടുപോകാന്‍ തുടങ്ങി. സാഹിത്യ പ്രചോദനത്തില്‍ ഹിന്ദൂയിസം ജൈനിസത്തിന്റെ സ്ഥാനം കയ്യടക്കി. പുരാണങ്ങളും ഇതിഹാസങ്ങളും ഗുജറാത്തി ഭാഷയിലേയ്ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി

❔2248) ഗുജറാത്തിലെ വേദാന്ത കവിതാ പ്രഗത്ഭന്‍ ആരായിരുന്നു?

☑17-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌ ജീവിച്ചിരുന്ന അഖോ

❔2249 ) ഗുജറാത്തി ഭാഷയില്‍ ഗാന്ധിജി ചെലുത്തിയ സ്വാധീനമെന്തായിരുന്നു?

☑ലളിതവും സ്പഷ്ടവുമായ ഗദ്യരചനാശൈലിയെ ഗാന്ധിജി പ്രോത്സാഹിപ്പിച്ചു.

❔2250) ഏത് ഗുജറാത്തി സാഹിത്യകാരനാണ് 1985-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്?

☑പന്നലാൽ പട്ടേൽ

❔2251) പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ആരാണ് ?

☑രാംചരൺ

❔2252 ) 2025 സെപ്റ്റംബറിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ് ?

☑പ്രവീൺ കുമാർ

❔2253 ) അന്താരാഷ്ട്ര നാണയ നിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി ചുമതലയേൽക്കുന്നത് ആരാണ്?

☑Daniel Katz

❔2254 ) അടുത്തിടെ ഗുജറാത്ത് തീരത്തു വെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ ഏതാണ് ?

☑PDI 1383 Haridasan

❔2255 ) മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ? 

☑രാജ്‌നാഥ്‌ സിംഗ്

❔2256 ) 60 വർഷങ്ങൾക്ക് ശേഷം യു.എൻ സെഷനിൽ പങ്കെടുക്കുന്ന സിറിയൻ പ്രസിഡന്റ് ആരാണ് ?

☑Al-Sharaa

❔2257 ) 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം എന്താണ്?

☑Bring it Home

❔2258) 2025 സെപ്റ്റംബറിൽ വിരമിച്ച ജമൈക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് ആരാണ് ?

☑ഷെല്ലി ആൻ ഫ്രേസർ പ്രൈസ്

❔2259 ) ഏത് അർദ്ധസൈനിക വിഭാഗത്തിനാണ് 200 CSR 338 സ്നൈപ്പർ റൈഫിളുകൾ നൽകുന്നത്?

☑സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്

❔2260) 2025 സെപ്റ്റംബർ 19 ന് 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ആരാണ് ?

☑അർഷ് ദീപ് സിംഗ്

❔2261) മഹാത്മാഗാന്ധിയുടെ ജന്മദിനം എന്നാണ്?

☑1869 ഒക്ടോബർ 2

❔2262 ) ഗാന്ധിജിയുടെ ജന്മസ്ഥലം?

☑ഗുജറാത്തിലെ പോർബന്തർ

❔2263 ) ഗാന്ധിജിയുടെ പിതാവിന്റെ പേര്?

☑കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി

❔2264 ) മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്?

☑പുത് ലി ഭായി

❔2265 ) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?

☑മോഹൻദാസ് കരംചന്ദ് ഗാന്ധി

❔2266 ) ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

☑കീർത്തി മന്ദിർ

❔2267 ) കിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടനുബന്ധിച്ച് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്തായിരുന്നു?

☑പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

❔2268) ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത് ഏതു വർഷം?

☑1925

❔2269 ) ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്?

☑തുളസീദാസരാമായണം

❔2270) ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വർഷം?

☑1920

❔2271) ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?

☑61

❔2272 ) 1934 -ൽ ഗാന്ധിജിയുടെ കേരള സന്ദർശനനോടനുബന്ധിച്ച് കൗമുദി എന്ന 16 വയസ്സുകാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത് എവിടെ വച്ചാണ്?

☑വടകര

❔2273 ) ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?

☑1915

❔2274 ) ആരാണ് ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?

☑ആങ്സാൻ സുചി

❔2275 ) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന ഏത്?

☑നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്

❔2276 ) ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്?

☑സുഭാഷ് ചന്ദ്ര ബോസ്

❔2277 ) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

☑ഇന്ത്യൻ ഒപ്പീനിയൻ

❔2278) ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?

☑ലിയോ ടോൾസ്റ്റോയി

❔2279 ) വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്തായിരുന്നു?

☑സർദാർ

❔2280) അധസ്ഥിതവിഭാഗങ്ങളെ ഗാന്ധിജി വിളിച്ചിരുന്ന പേര് എന്ത്?

☑ഹരിജൻ

❔2281) ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

☑അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന്

❔2282 ) ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം ഏത്?

☑1869 -1921

❔2283 ) “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് മോത്തിലാൽ നെഹ്റു വിശേഷിപ്പിച്ചത്?

☑ഗാന്ധിജിയുടെ ദണ്ഡിയാത്രയെ

❔2284 ) ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ഏതായിരുന്നു?

☑ബാല്യവിവാഹം

❔2285 ) വിവാഹം നടക്കുമ്പോൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു ഉണ്ടായിരുന്നത്?

☑13 വയസ്സ്

❔2286 ) ഗാന്ധിജിയുടെ പത്നിയുടെ പേര്?

☑കസ്തൂർബാ

❔2287 ) ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?

☑വിനോബാ ഭാവെ

❔2288) ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

☑ഡോ. രാജേന്ദ്ര പ്രസാദ്

❔2289 ) ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെവച്ച് ആണ്?

☑യർവാദ ജയിലിൽ വച്ച്

❔2290) ഗാന്ധിജി നികുതി നിഷേധ സമരം പരീക്ഷിച്ചത് എവിടെയാണ്?

☑ഗുജറാത്തിൽ

❔2291) ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ?

☑സുഭാഷ് ചന്ദ്ര ബോസ്

❔2292 ) ഗാന്ധിജി വിദ്യാഭ്യാസം  നടത്തിയത് എവിടെ ?

☑ഇംഗ്ലണ്ട്

❔2293 ) ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് ?

☑എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

❔2294 ) ഗാന്ധിജിയുടെ അപരനാമം എന്താണ് ?

☑ബാപ്പുജി

❔2295 ) സ്വാതന്ത്ര്യ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ് ?

☑മഹാത്മഗാന്ധി

❔2296 ) ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഏത് ഭാഷയിലാണ് എഴുതിയത് ?

☑ഗുജറാത്തി ഭാഷ

❔2297 ) ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?

☑1936 ലെ ക്ഷേത്രപ്രവേശന വിളംബരത്ത

❔2298) മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാരാണ് ?

☑രവീന്ദ്രനാഥ ടാഗോർ

❔2299 ) മഹാത്മാഗാന്ധിയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്

എവിടെയാണ് ?

☑രാജ്ഘട്ട്

❔2300) ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ് ?

☑ലിയോ ടോൾസ്റ്റോയി

CURRENT AFFAIRS-EM-10

 

SEP  27


1. Which is the first Indian organisation to win the Ramon Magsaysay Award. 2025, for its efforts in educating out-of-school girls in remote regions?

2. Name India's first Al-powered tool for tribal languages like Santali, Bhili, Mundari, and Gondi.

3. Which organisation celebrated its 65th Foundation Day on September 1, 2025, by launching Bal Vatika TV Channel, DIKSHA 20 with Al support, and PRASHAST 2.0 disability screening tools? 

4. Name India's first indigenously developed 32-bit microprocessor. designed for extreme space environments and marking a milestone in semiconductor self-reliance.

5. Name the app launched by the Union Textiles Ministry to help cotton farmers with self-registration and payment tracking under the MSP scheme.

6. The BHARATI initiative to support agri-food startups and boost India's agri-food exports was launched by:

7. Which state launched India's first vulture portal www. thevulturenetwork.org on International Vulture Awareness Day, September 2,2025

8. Which country's students will benefit from the recently announced 1,000 e-scholarships by India for the academic year 2025-26 through ICCR's e-VidyaBharati portal?

9. Which country recently banned 26 unregistered social media platforms. including Facebook. WhatsApp. Instagram, X. YouTube, and Viber, after a Supreme Court directive? 10. Which city hosts the Kyiv Allies Summit, where 26 countries pledged postwar security to Ukraine?

11. Who authored the book "The Chola Tigers: Avengers of Somnath"?

12. Name the large-scale drill of the Indian Army held in Arunachal Pradesh's Kameng region, showcasing drones. Al-enabled tactics, and indigenous weapons.

13. Who became the 29th Controller General of Accounts?

14. What is the rank of India in the Global Peace Index 2025? 

15. Which company partnered with the ICC to digitally enhance women's cricket ahead of the 2025 Women's Cricket World Cup and 2026 T20 World Cup?

16. Which city has been selected to host the 2026 Badminton World Championships. returning to India after 17 years?

17. Which Indian institute. along with the National Dope Testing Laboratory. had developed a rare Methandienone Long- Term Metabolite Reference Material to enhance global anti-doping efforts?

18. Which institute developed a compact single-board computer for the PRATUSH mission to study 21-cm hydrogen signals from the early universe?

19. What is the theme of National Nutrition Week 2025, observed from September1-7?

20. Which legendary Italian fashion designer, known as "Re Giorgio, passed away recently?

21. Name the rare dragonfly species, usually found in Europe and the Himalayas, that was rediscovered in the Western Ghats.

ANSWER

1. Foundation to Educate Girls Globally

2. Adi Vaani Al Translator

3. NCERT

4. Vikram-3201

5. Kapas Kisan App 

6. APEDA

7. Assam

8. Afghanistan 

9. Nepal

10. Paris

11. Amish Tripathi

12. Exercise Yudh Kaushal 3.0 

13. T.C.A. Kalyani 

14.115

15. Google 16. New Delhi

17. National Institute of Pharmaceutical Education and Research, Guwahati 

18. Raman Research Institute 

19. Eat Right for a Better Life 

20. Giorgio Armani

21. Crocothemis erythraea


1. Who was recently sworn in as the 15th Vice President of India?

2. Who became Nepal's first woman Prime Minister?

3. Where was INS Aravali, Indian Navy's latest naval base commissioned?

4. When does United Nations observe International Day for South-South Cooperation?

5. What was this year's theme for International Day for South-South Cooperation?

6. Where was the first ever Atal Incubation center hosted in by an Indian university overseas?

7. Which country's Prime minister Francois Bayrou lost confidence vote in nation's Parliament?

8. When is International Literacy Day 2025 celebrated every year?

9. What was the theme for International Literacy Day 2025?

10. BHARATI initiative has been launched to boost agri-food exports by which organization?

11. What does BHARATI stand for?

12. Exercise MAITREE is a joint military exercise between India and another country. 

     Which is the second country?

13. Which Indian city is the host of Badminton World Championships 20267

14. Which institute has proposed a mission called PRATUSH to study the Cosmic Dawn?

15. Which city has become the first Indian city to release an Integrated Heat and Cooling Action Plan (IHCAP)?

16. What is the name of the fitness campaign launched to mark Prime minister Narendra Modi's 75th birthday?

Answers

1. Chandrapuram Ponnusamy Radhakrishnan

2. Sushila Karki

3. Gurugram

4. September 12

5. New Opportunities and Innovation through South- South and Triangular

Cooperation

6. IIT Delhi, Abu Dhabi

7. France

8. September 8

9. Promoting literacy in digital era 

10. Agricultural and Processed Food Products Export Development Authority (APEDA)

11. Bharat's Hub for Agritech, Resilience, Advancement and Incubation for Export Enablement

12. Thailand

13. NewDelhi

14. Raman Research Institute (RRI), Bengaluru

15. Bhubaneswar

16. Namo Yuva Run