Sunday, December 31, 2023

SSLC IT EXAMINATION-2024-IT THEORY PRACTICE TEST SERIES-SET-1 [EM&MM]

  

ഈ വര്‍ഷത്തെ ഐ ടി 
പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC IT  EXAMINATION-2024-IT THEORY PRACTICE TEST SERIES-CHAPTER-1-SET-1 [EM]

SSLC IT EXAMINATION-2024-IT THEORY PRACTICE TEST SERIES-CHAPTER-1-SET-1 [MM]




Saturday, December 30, 2023

SSLC-IT MODEL EXAM 2024-DETAILS-EXAM PATERN

 




 പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  
 മോഡല്‍ പരീക്ഷയുടെ മാതൃക
  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ ആദ്ധ്യാപിക ശ്രീമതി റംഷിദ എ.വിടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-3[EM& MM]

  

2024 വര്‍ഷത്തെ ഐ ടി മോഡല്‍
പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  തയ്യാറാക്കിയ
ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 

Thursday, December 28, 2023

SSLC-EXAMINATION 2024-BIOLOGY-ALL CHAPTER BASED QUESTION BANK-QUESTIONS AND ANSWERS MARK WISE [EM&MM]

 


കാസറഗോഡ്  ജില്ലയിലെ വിദ്യാലയങ്ങളില്‍  2024 എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച  വിജയം നേടുക എന്ന ലക്ഷ്യത്തോടെ  നടപ്പിലാക്കി വരുന്ന   EQUIP - പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  പത്താം  ക്ലാസ്സ്  ബയോളജി ചോദ്യശേഖരം










.

SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-2[EM&MM]

     


2024 എസ് എസ് എല്‍ സി ഐ സി  ഐ ടി
പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര. ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ  അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


 SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-2[EM]

 SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-2[MM]



SET-1


 SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-1[EM&MM]


SSLC-IT EXAMINATION 2024-ALL CHAPTERS BASED THEORY QUESTION BANK-SURE A PLUS STUDY MATERIALS-QUESTIONS AND ANSWERS [EM&MM]

 


2024 ലെ  SSLC   ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി   തിയറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍  ചോദ്യ ശേഖരം തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC-IT EXAMINATION 2024-ALL CHAPTERS BASED THEORY QUESTION BANK [EM]


SSLC-IT EXAMINATION 2024-ALL CHAPTERS BASED THEORY QUESTION BANK [MM]



SSLC-EXAMINATION 2024-IT-ALL CHAPTER BASED PRACTICAL RECORD WORKSHEET[EM&MM]

 


 പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  പാഠഭാഗങ്ങളിലെ റെക്കോര്‍ഡ്‌ വര്‍ക്ക് ഷീറ്റുകള്‍
  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ ആദ്ധ്യാപിക ശ്രീമതി റംഷിദ എ.വിടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORKSHEET FOR RECORD BOOK







 

SSLC EXAMINATION-2024-IT THEORY SURE A PLUS PRACTICE TEST SERIES-TEST-1[EM&MM]

   



2024 എസ് എസ് എല്‍ സി ഐ സി  ഐ ടി
പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര. ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ  അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


BACHELOR OF SCIENCE IN ANTHROPOLOGY- BSc ANTHROPOLOGY-പുതിയ കോഴ്‌സുകളെകുറിച്ചറിയേണ്ടതെല്ലാം

 


Bachelor of Science in Anthropology

  • നരവംശശാസ്ത്രം ഒരു ശാഖയെന്ന നിലയിൽ ജീവശാസ്ത്രപരവും സാംസ്കാരികവുമായ വീക്ഷണകോണുകളിൽ നിന്ന് മാനവികതയെക്കുറിച്ചുള്ള സമഗ്രവും ആപേക്ഷികവുമായ ധാരണയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ശാഖയെന്ന നിലയിൽ, നരവംശശാസ്ത്രത്തിന്റെ സാധാരണ നാല് മേഖലകളായ സാമൂഹിക / സാംസ്കാരിക, ബയോളജിക്കൽ, ഭാഷാശാസ്ത്രം, പുരാവസ്തുശാസ്ത്രം എന്നിവയിൽ പ്രധാന കോഴ്സുകൾ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു, പക്ഷേ ബയോളജിക്കൽ നരവംശശാസ്ത്രം, മനുഷ്യ പരിണാമം, മനുഷ്യ ശരീരഘടന, ഫോറൻസിക്സ്, പാലിയന്റോളജി മുതലായവയിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.മനുഷ്യരാശി, മനുഷ്യ സമൂഹം, അതിന്റെ ഉത്ഭവം എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് അനുയോജ്യമാണ്.
  • അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഉടൻ വിദ്യാർത്ഥികൾക്ക് B.Sc ആന്ത്രോപോളജി തിരഞ്ഞെടുക്കാം. ബാച്ചിലേഴ്സ് കോഴ്സിന്റെ ദൈർഘ്യം മൂന്ന് വർഷമാണ്.

തൊഴിൽ കാഴ്ചപ്പാടുകൾ / Job Perspectives

  • ഫോറൻസിക് നരവംശശാസ്ത്രജ്ഞൻ, ഇക്കണോമിക് നരവംശശാസ്ത്രജ്ഞൻ, ഹിസ്റ്റോറിക്കൽ ബിൽഡിംഗ് ഇൻസ്പെക്ടർ, ആർക്കിയോളജിക്കൽ ഫീൽഡ് ടെക്നീഷ്യൻ, കൺസർവേഷൻ ഓഫീസർ, യു.പി.എസ്.സി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ നരവംശശാസ്ത്ര ഫാക്കൽറ്റി എന്നിവയാണ് B.Sc ശേഷമുള്ള ചില ജോലികൾ. ഈ മേഖലയിൽ കരിയർ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്, വിദ്യാർത്ഥികളോട് പിജി, പിഎച്ച്ഡി കോഴ്സുകൾ പഠിക്കാൻ നിർദ്ദേശിക്കുന്നു. 

ഈ കോഴ് സിനുള്ള മികച്ച റിക്രൂട്ടർമാരിൽ ചിലർ 

  • SEWA (Self Employed Women's Association), Tata Institute of Social Sciences (TISS), Indian Council of Social Science Research (ICSSR), Ministry of Culture, Ministry of Tribal Affairs, Archaeological Survey of India (ASI) and Indian Council of Medical Research (ICMR).

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ 10 +2 (സയൻസ് സ്ട്രീം) പാസായിരിക്കണം.
  • ആവശ്യമായ വിഷയങ്ങൾ വ്യത്യാസപ്പെടാം, പക്ഷേ സാധാരണയായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, / അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നു.
  • ഈ കോഴ്സിന് ഏറ്റവും കുറഞ്ഞ പ്രായം 17 വയസ്സാണ്.

 തിരഞ്ഞെടുപ്പ് മാനദണ്ഡം

  • ഇന്ത്യയിൽ B.Sc ആന്ത്രോപോളജി പ്രവേശനത്തിന് രാജ്യവ്യാപകമായി ഒരൊറ്റ പ്രവേശന പരീക്ഷയില്ല. പ്രവേശന പരീക്ഷകൾ ദേശീയ, സംസ്ഥാന, സർവകലാശാല തലങ്ങളിൽ നടത്താം. മിക്ക കോളേജുകളും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്സിലേക്കുള്ള പ്രവേശനം സ്വീകരിക്കുന്നത്. ഈ കോഴ്സ് പ്രവേശനത്തിനുള്ള പ്രധാന ദേശീയതല പ്രവേശന പരീക്ഷകളിലൊന്നാണ് സിയുഇടി. ( CUET)
  • CUET രജിസ്ട്രേഷനുള്ള താൽക്കാലിക തീയതികൾ 2024 ഫെബ്രുവരി 9, മാർച്ച് 30, പരീക്ഷാ തീയതികൾ 2024 മെയ് 15 മുതൽ 31 വരെയാണ്.

Top colleges offering B.Sc. Anthropology

1.Hansraj College :  Delhi 

2. Miranda House :  Delhi 

3.Banaras Hindu University : Varanasi, U.P.

4.Punjab University : Chandigarh 

5. Madras University : Chennai, Tamil Nadu 

6. University of Rajasthan : Jaipur, Rajasthan 

7.University of Hyderabad :Hyderabad, Telangana 

8. Amity University : Noida, U.P. 

9. Visva Bharati University : Santiniketan, West Bengal 

10.North Eastern Hill University : Shillong, Meghalaya



Wednesday, December 27, 2023

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-9

     

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 9

1. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹ യായ മൂന്നാമത്തെ വനിതയാര്?

2. താഴെക്കൊടുത്തിരിക്കുന്ന ആത്മകഥ കളുടെ രചയിതാക്കളുടെ പേര് ക്രമപ്പെടുത്തിയെഴുതുക.

ജീവിതസമരം - ജോസഫ് മുണ്ടശ്ശേ രി, ആത്മകഥ - മന്നത്ത് പത്മനാഭൻ, കൊഴിഞ്ഞ ഇലകൾ- ഇ.എം.എസ്., എന്റെ ജീവിത സ്മരണകൾ - സി. കേശവൻ

3. "എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം മുത്തുപവിഴങ്ങൾ കൊരു ത്തൊരു പൊന്നുനൂൽ പോലെ.... ആരുടെ വരികൾ?

4. ഏത് അവയവത്തെക്കുറിച്ചുള്ള പഠന മാണ് ഒഫ്താൽമോളജി

5. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?

6. അനീമിയ ഇല്ലാതാക്കാൻ വേണ്ടി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതി?

7. സമാധാന നൊബേൽ സമ്മാനത്തിനർ ഹയായ ഏതു വനിതയുടെ കൃതിയാണ് 'വൈറ്റ് ടോർച്ചർ'?

8. ഇന്ത്യയിൽ ഏറ്റവുമവസാനം ജനസം ഖ്യാകണക്കെടുപ്പ് (സെൻസസ്) നടന്ന വർഷം?

9. കേരളത്തിനു പുറമേ ആന സംസ്ഥാന മൃഗമായി ഉള്ള സംസ്ഥാനങ്ങൾ?

10. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടു മ്പോൾ മലബാർ ഏതു സംസ്ഥാന ത്തിന്റെ ഭാഗമായിരുന്നു?

11. പ്ലാസ്റ്റിക് സഞ്ചികളുടെ കനം അള ക്കുന്ന യൂണിറ്റ്?

12. കേരളത്തിൽ മെട്രോ ട്രെയിനുകളോടുന്ന ഏക നഗരം?

13. ലോകസഞ്ചാരിയായ മാർക്കോ പോളോ ഏതു രാജ്യക്കാരനായി രുന്നു?

14. ഏതു രാജ്യത്തിന്റെ ചാരസംഘടന യാണ് മൊസ്സാദ്?

15. നവോത്ഥാനനായകനായ സഹോദ രൻ അയ്യപ്പന്റെ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?

16. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പി താവ് എന്നറിയപ്പെടുന്ന മലയാളി

17. 2023-ലെ വയലാർ അവാർഡ് നേടിയ കവിയും ഗാനരചയിതാവും സംവിധായകനുമായ വ്യക്തി?

18. ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയുടെ പ്രാധാന്യം എന്താണ്?

19 ഏതു നദിയുടെ പോഷക നദിയാണ് ഝലം?

20. സ്വപ്നാടനം, യവനിക, ഇരകൾ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളു ടെ സംവിധായകനാര്?



ഉത്തരങ്ങൾ

1. ഗോൾഡിൻ എലിനോർ

2, ജീവിതസമരം - സി. കേശവൻ, ആത്മകഥ - ഇ.എം.എസ്. നമ്പൂതിരിപ്പാട്, കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി, എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭൻ 

3. ഒ.എൻ.വി കുറുപ്പ്

4. കണ്ണ് 

5.ഓക്സിജൻ 

6.വിവ കേരളം

7.നർഗീസ് മുഹമ്മദി

8.2011

9. ഝാർഖണ്ഡ്, കർണാടക

10. മദ്രാസ്

11. മൈക്രോൺ (മൈക്രോമീറ്റർ) 
12. കൊച്ചി

13. ഇറ്റലി 

14. ഇസ്രയേൽ

15. ചെറായി (എറണാകുളം ജില്ല) 

16. ഡോ.എം.എസ്. സ്വാമിനാഥൻ 

17. ശ്രീകുമാരൻ തമ്പി

18 ഇന്ത്യയുടെ പ്രധാന റോക്കറ്റ് വിക്ഷേ പണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ ഇവിടെയാണ്.

19. സിന്ധു 

20.കെ.ജി ജോർജ്




LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-8

    

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 8
1.ഇന്ത്യൻ പാർലമെന്റിന്റെ പഴയ മന്ദിരത്തിന്റെ പുതിയ പേര്?

2. കാഞ്ചൻജംഗ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

3. "പുരുഷാന്തരങ്ങളിലൂടെ' എന്ന യാത്രാവിവരണം എഴുതിയ കവി?

4. കാർഷികമേഖലയിലെ ഗവേഷണ ത്തിനുള്ള നോർമൻ ഇ ബോർ ലോഗ് ഭക്ഷ്യസമ്മാനത്തിന് അർഹ യായ ഇന്ത്യൻ ശാസ്ത്രജ്ഞ

5. ഒരു സങ്കീർത്തനം പോലെ' എന്ന വിഖ്യാത നോവൽ രചിച്ചതാര്?

6. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?

7.ഇന്ത്യയിലെ ദേശീയ സെൻസസ് ദിനം എന്നാണ്? 

8.ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി എന്നിവ ഏതു വിളയുടെ ഇനങ്ങളാ ണ്? 

9. 2024-ലെ ഓസ്കറിലേക്ക് ഇന്ത്യയു ടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ല കളുള്ള സംസ്ഥാനം?

11. 2026-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വേദി?

12. ഏതു വൈറ്റമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് സ്കർവി (Scurvy)?

13. കേരളത്തിലെ പ്രധാന മണ്ണിനമേത്?

14. 'കൂട്ടുകൃഷി എന്ന നാടകം രചിച്ച കവിയാര്?

15. ഇന്ത്യയിൽ ‘ഗ്രാമസ്വരാജ് എന്ന ആശയം അവതരിപ്പിച്ചതാര്?

16. ഭാരതീയ ഗണിതശാസ്ത്രജ്ഞ നായ ആര്യഭടന്റെ ഏറ്റവും പ്രശ സ്തമായ ഗ്രന്ഥമേത്?

17. ചേരുംപടി ചേർക്കുക.

പ്രത്യക്ഷരക്ഷാ ദൈവസഭ - കെ.പി കറുപ്പൻ സാധുജനപരിപാലനസംഘം കാവാരിക്കുളം കണ്ടൻകുമാരൻ
ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം - അയ്യങ്കാളി വാലസമുദായ പരിഷ്കരണി സഭ - പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ)

18. 'സപ്തഭാഷാസംഗമഭൂമി എന്ന വിശേഷണമുള്ള കേരളത്തിലെ ജില്ല?

19. അയോധ്യാനഗരം ഏതു നദിയുടെ തീരത്താണ്?

20. "വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ, പൊട്ടിച്ചെറികയീക്കൈവിലങ്ങും". ഈ വരികൾ എഴുതിയതാര്?



ഉത്തരങ്ങൾ

1.സംവിധാൻ സദൻ 

 2. സിക്കിം

3. വയലാർ രാമവർമ

4.ഡോ. സ്വാതി നായക്

5.പെരുമ്പടവം ശ്രീധരൻ

6.1935

7.ഫെബ്രുവരി 9

8. മുളക്

9. 2018: എവരിവൺ ഇസ് എ ഹീറോ

10. ഉത്തർപ്രദേശ് 

11.അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ

12.വൈറ്റമിൻ സി

13.ലാറ്ററൈറ്റ് മണ്ണ്

14. ഇടശ്ശേരി ഗോവിന്ദൻ നായർ

15.മഹാത്മാ ഗാന്ധി

16. ആര്യഭടീയം

17. പ്രത്യക്ഷരക്ഷാ ദൈവസഭ - പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ)

സാധുജനപരിപാലനസംഘം - അയ്യങ്കാളി

ബ്രഹ്മപ്രത്യക്ഷ സാധുജനപരി പാലന സംഘം - കാവാരിക്കുളം കണ്ടൻകുമാരൻ

വാലസമുദായ പരിഷ്കരണി സഭ - കെ.പി കറുപ്പൻ

18. കാസർകോട്

19. സരയൂ

20. കുമാരനാശാൻ





LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-7

   

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 7


1. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം?

2. "വിദ്യകൊണ്ടറിയേണ്ടതറിയാതെ, വിദ്വാനെന്നു നടിക്കുന്നിതു ചിലർ." 'ഏതു കൃതിയിലേതാണ് ഈ വരികൾ?

3. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപക പ്രസിഡൻറ് ആരാണ്?

4. തുണിവ്യവസായത്തിന് പേരുകേട്ട സൂറത്ത് നഗരം ഏത് സംസ്ഥാന ത്താണ്?

5. 1954-ൽ ആദ്യമായി ഭാരതരത്നം പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ സി രാജഗോപാലാചാരിക്കും ഡോ.എസ് രാധാകൃഷ്ണനും ഒപ്പം ആ ബഹുമതി ലഭിച്ച ശാസ്ത്ര ജ്ഞൻ ആര്?

6. മണ്ണിനെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

7.'ക്ഷേത്രഗണിതത്തിന്റെ (Geometry) പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി സ്ഥിതിചെയ്യുന്ന സംസ്ഥാനം?


9. ഗായകനും സംഗീതജ്ഞനുമായ കെ.ജെ യേശുദാസിന്റെ ജന്മ സ്ഥലം?

10. ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ മാധ്യമമായ ആകാശവാണിയുടെ ആദ്യത്തെ പേരെന്തായിരുന്നു?

11. യൂറി ഗഗാറിൻ ആദ്യമായി ബഹി രാകാശയാത്ര നടത്തിയത് ഏതു വർഷം?

12. ഏത് മുൻ മുഖ്യമന്ത്രിയുടെ ആത്മ കഥയാണ് പതറാതെ മുന്നോട്ട് ?

13. സ്വെറിജസ് റിക്സ്ബാങ്ക് പ്രസ് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ഏതു പേരിൽ

14. മഹാത്മാ ഗാന്ധി നടത്തിയിരുന്ന പത്രമായ 'യങ് ഇന്ത്യ'യുടെ പത്രാ ധിപരായിരുന്ന മലയാളി

15, 2024 മാർച്ച് 31-നകം കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ സർക്കാർ ആരംഭിച്ച ബോധവൽക്ക രണ പരിപാടിയുടെ പേര്?

16. സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന ഗ്രഹം ഏത്?

17. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിള ഏത്?

18. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിച്ച വന്യജീവിസങ്കേതം?

19. 75 വർഷത്തിലൊരിക്കൽ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന, ഉപകരണങ്ങളുടെ സഹായമില്ലാ തെ കാണാനാകുന്ന ധൂമകേതു

20. യുനെസ്കോ ലോകോത്തര പ്രാചീ നകലയായി അംഗീകരിച്ച കേരളീയ കലാ




ഉത്തരങ്ങൾ

1. ഇന്ത്യാ ഗേറ്റ്, ന്യൂ ഡൽഹി 

2.ജ്ഞാനപ്പാന പൂന്താനം

3. എ.ഒ ഹ്യൂം

4. ഗുജറാത്ത്

5. ഡോ.സി.വി രാമൻ

6. പെഡോളജി (Pedology)

7. യൂക്ലിഡ്

8. കേരളം

9. ഫോർട്ട് കൊച്ചി (1940-ൽ ജനനം) 10. ഓൾ ഇന്ത്യ റേഡിയോ

11. 1961

12. കെ കരുണാകരൻ

13. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം സ്വീഡിഷ് സെൻട്രൽ ബാങ്ക് ആൽഫ്രഡ് നൊബേലിന്റെ സ്മരണ യ്ക്കായി ഏർപ്പെടുത്തിയത്)

14. ബാരിസ്റ്റർ ജോർജ് ജോസഫ്

15. മാലിന്യമുക്തം നവകേരളം 

16. ശുക്രൻ

17. റബ്ബർ

18. കരിമ്പുഴ

19. ഹാലിയുടെ ധൂമകേതു 

20. കൂടിയാട്ടം



LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-6

  

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 6

1.കേരള സർക്കാരിന്റെ 2023- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച താർക്ക് ?


2. കേരള സർക്കാർ നൽകുന്ന പര മോന്നത പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം 2025-ൽ ലഭിച്ച സാഹിത്യകാരൻ?

3. യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കേരളത്തിലെ നഗരം?

4. ഈയിടെ അന്തരിച്ച ബിഷൻസിങ് ബേഡി ഏതു കളിയിലൂടെയാണ് പ്രശസ്തനായത്?

5.ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സിനി

മാതാരം?

6. കൊച്ചി രാജ്യത്തെ അവസാന പ്രധാ നമന്ത്രി ആര്?

7. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് യാർഡ്?

8. ഇസ്രയേൽ രാഷ്ട്രം രൂപവത്കരി ക്കപ്പെട്ട വർഷം?

9. ആഴക്കടലിന്റെ അടിത്തട്ടിലെ ധാതുപഠനത്തിനായുള്ള ഇന്ത്യൻ ദൗത്യം?

10. ' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂ ഷൻ ആരുടെ കൃതിയാണ്?

11. 'ധ്വനിപ്രയാണം' ഏതു മലയാളസാ ഹിത്യകാരിയുടെ ആത്മകഥയാണ് ?

12. ലോക പൊലീസ് സംഘടനയായ ഇന്റർ പോളിന്റെ പൂർണനാമം?

13. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കം ഉള്ള ജീവി?


14. ലോക ജലദിനം എന്നാണ്?

15. തപാൽ സ്റ്റാംപിലും നാണയത്തി ലും ആദ്യം മുദ്രണം ചെയ്യപ്പെട്ടത് ഏതു മലയാളിയുടെ ചിത്രമാണ്?

16. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

17. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ?

18. സമരം തന്നെ ജീവിതം ആരുടെ കൃതിയാണ് ?

19. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യഞ് ജനം?

20. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെ ങ്കിൽ മാറ്റുമതുകളീ നിങ്ങളെ ത്താൻ” ഇത് ആരുടെ വരികളാണ്?

ഉത്തരങ്ങൾ

1.ഡോ.എസ്.കെ വസന്തന്

2. ടി പത്മനാഭൻ

3. കോഴിക്കോട്

4. ക്രിക്കറ്റ്

5. വഹീദാ റഹ്മാൻ

6. ഇക്കണ്ടവാര്യർ

7. കൊച്ചിൻ ഷിപ്പ് യാർഡ് 

8. 1948

9. സമുദ്രയാൻ (Deep Ocean Mission)

10.ഡോ.എം.എസ് സ്വാമിനാഥന്റെ

11. ഡോ. എം ലീലാവതി 

12. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ

13. നീലത്തിമിംഗിലം

14. മാർച്ച് 22

15. ശ്രീനാരായണഗുരു

16. എറണാകുളം

17. വാഗ്ഭടാനന്ദൻ

18. വി.എസ് അച്യുതാനന്ദൻ

19. കുരുമുളക്

20. കുമാരനാശാന്റെ



BALARAMA-DIGEST SCHOLARSHIP EXAM 2023-PRACTICE QUESTION-SET-9

       


സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് പരിശീലന ചോദ്യങ്ങള്‍

BALARAMA-DIGEST SCHOLARSHIP EXAM 2023-PRACTICE QUESTION-SET-9


BALARAMA-DIGEST SCHOLARSHIP EXAM 2023-PRACTICE QUESTION-SET-8













BALARAMA-DIGEST SCHOLARSHIP EXAM 2023-PRACTICE QUESTION-SET-1


Tuesday, December 26, 2023

SSLC-EXAMINATION-2024-HINDI-SURE A+ STUDY MATERIAL

 

എസ്എസ്എല്‍ സി ഹിന്ദി പരീക്ഷയില്‍ 

ഉന്നത വിജയം നേടാനായി കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി  തയ്യാറാക്കിയ പഠന വിഭവം
  വിദ്യാപോഷിണി.





SSLC-EXAMINATION 2024-MATHEMATICS-SURE D+ STUDY MATERIAL[EM&MM]

  


പത്താം  ക്ലാസിലെ കുട്ടികള്‍ക്കായ്‌  ഗണിതത്തിലെ   പാഠങ്ങളുടെ ആസ്പദമാക്കി D+ പഠനവിഭവം
 തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-MATHEMATICS-SURE D+ STUDY MATERIAL[EM]

SSLC-MATHEMATICS-SURE D+ STUDY MATERIAL[MM]


LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-5

 

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 5

1. 2024 ഏതു ജീവികളുടെ സംര ക്ഷണത്തിനുള്ള വർഷമായാണ് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപി ച്ചിരിക്കുന്നത്?

2, ഏതു സാമ്പത്തികശാസ്ത്രജ്ഞ ന്റെ ആത്മകഥയാണ് എതിര് ?

3. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം?

4. ഭാരതീയ റിസർവ് ബാങ്കിന്റെ കണ ക്കനുസരിച്ച് ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം?

5. ടെന്നിസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടിയ പുരുഷ താരം?

6. ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്ര ജ' എന്ന ബഹുമതി നേടിയ മലയാളി?

7. തമിഴ്നാട്ടിൽ പുതുതായി നിലവിൽ വന്ന വന്യജീവിസങ്കേതം?

8. സൗരയൂഥത്തിൽ ഏറ്റവും കൂടു തൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?

9. 'കുമ്മാട്ടി എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ സംവിധായകൻ

10. ആരോഗ്യരംഗത്തെ സേവനത്തിന് കേരള സർക്കാരിന്റെ 2023-ലെ കേരളശ്രീ പുരസ്കാരം നേടിയ ഡോക്ടർ?

11. 2023-ൽ യുനെസ്കോയുടെ സംഗീത നഗരപദവി നേടിയ ഇന്ത്യൻ നഗരം?

12. സൂര്യപ്രകാശം ഭൂമിയിലെത്താനെ ടുക്കുന്ന ഏകദേശ സമയം?

13. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറ ങ്ങിയ വർഷം?

14. മലബാർ ഹിൽസ് ഏതു സംസ്ഥാന ത്താണ്?

15. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വർഷം?

16. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏതു ദേശീയ നേതാവിന്റെ പേരിലറിയപ്പെടുന്നു?

17. 'ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന മലയാളി

18. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്

19. കേരള ഫോക്ലോർ അക്കാദമിയു ടെ ആസ്ഥാനം?

20. ചുവടെ നൽകിയിരിക്കുന്നവയിൽ കഥകളിവാദ്യം അല്ലാത്തതേത് ?

a) ചെണ്ട, b) മദ്ദളം, c) തകിൽ, d) ഇലത്താളം, e) ചേങ്ങില

ഉത്തരങ്ങൾ

1, ഒട്ടകം

2. ഡോ.എം കുഞ്ഞാമൻ 

3. ഗോർ

4. കേരളം (ശരാശരി 852,5 രൂപ) 

5. നൊവാക് ജോക്കോവിച് (സെർബിയ)

6.ഡോ.ഇ.കെ ജാനകി അമ്മാൾ 

7. തന്നൈ പെരിയാർ വന്യജീവി സങ്കേതം (ഈറോഡ് ജില്ല)

8. ശനി പുതിയ കണക്കനുസരിച്ച് 146

ഉപഗ്രഹങ്ങൾ, വ്യാഴത്തിന് 95) 

9. അരവിന്ദൻ

10. വി.പി ഗംഗാധരൻ

11. ഗ്വാളിയോർ

12. എട്ടു മിനിട്ട്

13. 1969

14. മഹാരാഷ്ട്ര

15, 2013

16, മഹാത്മാ ഗാന്ധി

17. കീലേരി കുഞ്ഞിക്കണ്ണൻ

18. ടെക്നോപാർക്ക് (തിരുവനന്തപുരം)

19. ചിറയ്ക്കൽ (കണ്ണൂർ )

20. തകിൽ





LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-4

  

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 


1. രാജ്യാന്തര മണ്ണുദിനം എന്നാണ്?

2.അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?

3. ഇന്ത്യയിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച നഗരം?

4. ഔറംഗബാദിന്റെ പുതിയ പേര്? 5.

രക്തം കട്ടപിടിക്കാൻ സഹായി ക്കുന്ന വൈറ്റമിൻ?

6. യു.എന്നിൽ ആദ്യമായി മലയാള

ത്തിൽ പ്രസംഗിച്ച വ്യക്തിയാര്? ഫെഡറേഷൻ കപ്പ് ഏതു കളിയു മായി ബന്ധപ്പെട്ടിരിക്കുന്നു? 7.

8. ഓസ്കർ പുരസ്കാരം നേടിയ 'നാട്ടുനാട്ടു' എന്ന പാട്ടിന്റെ വരികൾ എഴുതിയതാര്?

9. കനക് റെലേ ഏതു നൃത്തരൂപത്തി ലൂടെയാണ് പ്രശസ്തയായത് ?

10. മാർട്ടിൻ കൂപ്പറിന്റെ പ്രധാന കണ്ടു പിടിത്തത്തിന് അൻപത് വയസ്സു തികഞ്ഞു. ഏതായിരുന്നു ആശയ വിനിമയരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ കണ്ടുപിടിത്തം?

11. ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്ന്?

12. എത്രാമത്തെ ക്രിക്കറ്റ് ലോകകപ്പാ ണ് ഇന്ത്യയിൽ ഈയിടെ നടന്നത്?

13. തേനീച്ചകളില്ലാത്ത ഭൂഖണ്ഡം?

14. മൂങ്ങകൾക്ക് എത്ര ഡിഗ്രി വരെ കഴുത്ത് തിരിക്കാൻ പറ്റും?

15. 19-ാം നൂറ്റാണ്ടിൽ കേരളം സന്ദർശി ച്ച ഏതു മഹദ് വ്യക്തിയാണ് കേരള ത്തെ ഭ്രാന്താലയം എന്നു വിശേഷി പിച്ചത്?

16. തിരുവിതാംകൂർ രാജവംശത്ത ക്കുറിച്ച് 'ദ് ഐവറി ത്രോൺ : ക്രോ ണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ' എന്ന ഗ്രന്ഥം രചിച്ചതാര്?


17. തന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം വയലുകളിൽ വിതറണമെന്ന് എഴുതിവച്ച സ്വാതന്ത്ര്യസമര സേനാനി?

18. ഇന്ത്യയിലെ ആദ്യത്തെ ആർട്ടി ഫിഷൽ ഇന്റലിജെൻസ് സിനിമ ഏതാണ്?

19. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ അധ്യക്ഷനാര്?

20. 'ചെടിയിന്മേൽ കായ, കായമേൽ ചെടി എന്ന കടംകഥയുടെ ഉത്തര മെന്താണ്?


ഉത്തരങ്ങൾ

1. ഡിസംബർ അഞ്ച്

2. വൈറ്റമിൻ ബി 
3. ന്യൂഡൽഹി

4. സംഭാജിനഗർ

5. വൈറ്റമിൻ കെ

6. മാതാ അമൃതാനന്ദമയി

7. ഫുട്ബോൾ

8. ചന്ദ്രബോസ്

9. മോഹിനിയാട്ടം

10. മൊബൈൽ ഫോൺ

11. 2023 ജൂലൈ 14

12. പതിമൂന്ന്

13. അന്റാർട്ടിക്ക

14. 270

15. സ്വാമി വിവേകാനന്ദൻ

16. മനു എസ് പിള്ള

17. ജവാഹർലാൽ നെഹ്റു

18. മോണിക്ക : ആൻ എ.ഐ സ്റ്റോറി

19. സുരേഷ് ഗോപി

20. കൈതച്ചക്ക




STD-8-9-10-BIOLOGY-SECOND TERM QUESTION PAPER AND ANSWER KEYS [EM&MM]

 

എട്ട്, ഒമ്പത്, പത്ത് ക്ലാസ്സിലെ ബയോളജി അർദ്ധ വാർഷിക പരീക്ഷയുടെ  മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും. ...


STD-10-SECOND TERM EXAM 2023
BIOLOGY 
           Download Question [EM]
           Download Answer key[EM]

BIOLOGY
           Download Question [MM]
           Download Answer key[MM]
 

STD-9- SECOND TERM EXAM 2023
BIOLOGY
           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question [MM]
           Download Answer key[MM]

STD-8- SECOND TERM EXAM 2023
BIOLOGY
           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question [MM]
           Download Answer key[MM]