ഹ്യൂഗോ ഡീവീസ് (1848-1935)
സസ്യശാസ്ത്രജ്ഞൻ, മെൻഡലിന്റെ നിയമങ്ങളെ സ്വതന്ത്രമായി കണ്ടുപിടിച്ചു.
ജൈവപരിണാമത്തെ വിശദീകരിക്കുവാനായി മ്യൂട്ടേഷൻ സിദ്ധാന്തം ആവിഷ്കരിച്ചു.
1848-ൽ നെതർലാൻഡ്സിലെ
(ഹോളണ്ട്)
ഹാർലം എന്ന സ്ഥലത്ത് ജനിച്ചു. ലീഡൻ, ഹീഡൽബർഗ്, ടൂർസ്ബർഗ് എന്നിവിടങ്ങളിൽ പഠിച്ചു. സസ്യ ശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കിയത് ജർമനിയിൽ ജൂലിയസ് സാക്സിന്റെ കീഴിലാണ്. 1870-ൽ ഗവേഷണ
ബിരുദമെടുത്തു. (M.D.) 1877-ൽ ആംസ്റ്റർഡാം സർവകലാശാലയിൽ ചേർന്നു. അടുത്തകൊല്ലം തന്നെ അവിടെ പ്രൊഫസറായി. അവിടത്തെ ബോട്ടാണിക്കൽ ഗാർഡന്റെ മേലധികാരിയുമായിരുന്നു. സസ്യങ്ങളുടെ ശരീരധർമങ്ങളെ കുറിച്ചായിരുന്നു ആദ്യകാല ഗവേഷണങ്ങൾ, സസ്യകോശ ങ്ങളിൽ ഉപ്പുവെള്ളം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് 1883-ൽ ലേഖനമെഴുതി.
പിന്നീട് അന്വേഷണങ്ങൾ പാരമ്പര്യത്തി ന്റെയും പരിണാമത്തിന്റേയും ദിശകളിലേക്ക് തിരിഞ്ഞു. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ ആദ്യം മുതലേ വിശ്വസിച്ചിരുന്നു. പക്ഷേ, നിരീ ക്ഷണ നിഗമനങ്ങൾ മാത്രം പോരാ, നയന്ത്രിതമായ പരീക്ഷണങ്ങൾ തന്നെ വേണം പരിണാമ പാരമ്പര്യ പഠനങ്ങൾക്കെന്ന് ഡീവീസിന് തോന്നി. സസ്യ സ്വഭാവങ്ങളുടെ സംക്രമണരീതി പഠിക്കുകയും മെൻഡലിന്റെ നിയമങ്ങൾ സ്വതന്ത്രമായി കണ്ടുപിടിക്കുകയും ചെയ്തു. അതിനെക്കുറിച്ചു സ്വന്തം പ്രബന്ധം എഴുതിക്കഴിഞ്ഞതിനുശേഷ മാണ് മെൻഡലിന്റെ ഗവേഷണത്തെക്കുറിച്ച് അറിഞ്ഞതും ലേഖനം വായിച്ചതും. 'സങ്കരങ്ങളുടെ വേർപിരിയലിനെ കുറിച്ചുള്ള നിയമം' എന്ന പേരിൽ ഡീവീസ് തന്റെ ഈ വിഷയത്തിലെ ഗവേഷണലേഖനം പ്രസിദ്ധപ്പെടുത്തിയപ്പോൾ ഇതേ നിയമങ്ങൾ 34 കൊല്ലം മുമ്പ് മെൻഡലും കണ്ടു പിടിച്ചിരുന്നു എന്ന് എടുത്തു പറഞ്ഞിരുന്നു.
അതിനിടയിൽ പരിണാമമാറ്റങ്ങളെ കുറിച്ച് പുതിയൊരു സിദ്ധാന്തം ആവിഷ്കരിച്ചു. 1901-ൽ “മ്യൂട്ടേഷൻ സിദ്ധാന്തം' എന്ന പേരിൽ അതൊരു പുസ്തകമായി പ്രസിദ്ധപ്പെടുത്തി. ഡീവീസിന്റെ സിദ്ധാന്തം പൊതുവെ സ്വീകരിക്കപ്പെടുകയും ഡാർവിന്റെ പ്രകൃതി നിർധാരണത്തിൽ പരി ണാമവാദികൾക്കുള്ള വിശ്വാസം കുറയുകയും ചെയ്തു. പിന്നീട് മോർഗന്റെയും മറ്റും ഗവേഷ ഫലമായി മ്യൂട്ടേഷൻ സിദ്ധാന്തവും ഡാർവിനിസവും പരസ്പര വിരുദ്ധമല്ലെന്നും, മറിച്ച് ഉപോ ദ്ബലകമാണെന്നും തെളിഞ്ഞു. 1918-ൽ പ്രൊഫസർ സ്ഥാനത്തുനിന്നു വിരമിച്ചതിനുശേഷവും പരി നാമത്തേയും മ്യൂട്ടേഷനേയും കുറിച്ചുള്ള നിയമം' എന്ന പേരിൽ ഡീവീസ് തന് കുറിച്ചുള്ള ഗവേ ഷണങ്ങൾ സ്വന്തം വീട്ടിലെ തോട്ടത്തിൽ തുടർന്നു കൊണ്ടിരുന്നു. 1935-ൽ ആംസ്റ്റർഡാമിൽ വെച്ച് (മെയ് 21) നിര്യാതനായി.
BIOGRAPHY-ഷാൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1774-1829)
BIOGRAPHY-ഗ്രിഗോർ യോഹാൻ മെൻഡൽ (1822-1884)
BIOGRAPHY-റോബർട്ട് ഹുക്ക് (1635-1703)
BIOGRAPHY-എഡ്വേർഡ് ജെന്നർ (1749-1823)
BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882)
BIOGRAPHY-ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി)
BIOGRAPHY-തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)
No comments:
Post a Comment