ഗ്രിഗോർ യോഹാൻ മെൻഡൽ (1822-1884)
ജനിതകത്തിന്റെ പ്രാഥമിക നിയമങ്ങൾ കണ്ടുപിടിക്കുക വഴി ജനിതകശാസ്ത്രത്തിന്റെ പിതാവാ mയിത്തീർന്നു. ജനിതക ശാസ്ത്രത്തിലുണ്ടായ പുരോഗതി, ജീവശാസ്ത്രത്തിന്റെ മുഖഛായ തന്നെ മാറ്റി.
1822-ൽ ചെക്കോസ്ലോവാക്കിയയിലെ മൊറാവിയ സംസ്ഥാനത്തിലെ ഒരു ചെറുഗ്രാമത്തിൽ ജനിച്ചു. അന്ന് ഈ പ്രദേശം ആസിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടതായിരുന്നു. അച്ഛൻ സാമ്പത്തികശേഷി കുറഞ്ഞ കൃഷിക്കാരനായിരു ന്നു. 1840-ൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം യോഹാൻ ഓൾമൂസ് എന്ന സ്ഥലത്ത സർവകലാശാലയിൽ ചേർന്നു. ഭൗതിക ശാസ്ത്രവും മറ്റു പ്രകൃതിവിജ്ഞാനങ്ങളുമാണ് അഭ്യ സിച്ചത്. സാമ്പത്തികമായ കഴിവു കേടുകൾ നിമിത്തം പഠിപ്പിൽ വിഘാതങ്ങൾ വന്നുചേർന്നു. കുടുംബത്തെ ആശ്രയിക്കാതെ കുട്ടികൾക്ക് ട്യൂഷനെടുത്തും മറ്റും വിദ്യാഭ്യാസത്തിനുവേണ്ട ചെലവ് സ്വയം സമ്പാദിക്കു വാൻ ശ്രമിച്ചു. പക്ഷേ, അതൊന്നും മതിയായില്ല. അവസാനം, ദാരിദ്ര്യം മൂലമുള്ള അലട്ട് തീരുവാൻ വേണ്ടി 1843-ൽ ബൺ (ഇന്നത്തെ പേര് ബാ) എന്ന സ്ഥലത്തെ കത്തോലിക്കക്കാരുടെ അഗസ്തീനിയൻ വിഭാഗ ത്തിൽപെട്ട സന്ന്യാസിമഠത്തിൽ അന്തേവാസി യായി ചേർന്നു. അപ്പോൾ സ്വീകരിച്ച പേരാണ് ഗ്രിഗോർ എന്നത്. 1847-ൽ പുരോഹിതനായി. മാ ത്തിലെ മറ്റു പല അന്തേവാസികളേയും പോലെ അധ്യാപനത്തിലേർപ്പെട്ടു. ഈ ജോലിയിൽ സ്ഥിര മാവാൻ ഒരു പരീക്ഷ പാസ്സാവേണ്ടതുണ്ടായിരുന്നു. 1850-ൽ മെൻഡൽ ഈ പരീക്ഷ എഴുതിയെങ്കിലും പാസ്സായില്ല.
ഭൗതികവും ഗണിതവും കൂടുതലായി ഇഷ്ട പ്പെട്ട മെൻഡൽ ജന്തുശാസ്ത്രത്തിൽ കുടുങ്ങിപ്പോ യി. കുറവു നികത്താൻ വേണ്ടി 1851 മുതൽ രണ്ടുകൊല്ലം വിയന്നാ സർവകലാശാലയിൽ ചേർന്നു പഠിച്ചു. ഇവിടെ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ക്രിസ്റ്റിയൻ ഡോളറും സസ്യശാസ്ത്രജ്ഞനായ ഫ്രാൻസ് ഉംഗറും മെൻഡലിന്റെ അധ്യാപകന്മാരായിരുന്നു. ബ്രണ്ണിൽ തിരിച്ചെത്തിയതിനുശേഷം 16 കൊല്ലം കൂടി മെൻ ഡൽ സ്കൂൾ അധ്യാപകനായി കഴിഞ്ഞു. 1868-ൽ മഠത്തിലെ പ്രധാനിയായ ആബോട്ട് അഥവാ മഠാ ധിപതിയായി ഉയർത്തപ്പെട്ടതോടുകൂടി അധ്യാ പനം ഉപേക്ഷിച്ചു.
മഠത്തിലെ തോട്ടത്തിൽ ചെടികൾ വളർത്തു ന്നതും അവയിൽ പരീക്ഷണങ്ങൾ നടത്തുന്നതു മായിരുന്നു മെൻഡലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒഴി സമയ പ്രവർത്തനം. വിയന്നയിൽ നിന്നു തിരി ച്ചെത്തിയതിനുശേഷം 1856-ൽ മെൻഡൽ പട്ടാണി
ച്ചെടിയിൽ സങ്കര പരീക്ഷണങ്ങൾ ആരംഭിച്ചു. മാ ധിപതിയാവുന്നതു വരെ അവ തുടരുകയും ചെയ്തു. ബണ്ണിലെ പ്രകൃതി പഠനസംഘടന യിലെ ഒരു സജീവാംഗമായിരുന്നു. ഈ സംഘട നയുടെ യോഗത്തിലാണ് മെൻഡൽ 1865-ൽ തന്റെ ഗവേഷണപ്രബന്ധം അവതരിപ്പിച്ചത്. അടുത്ത കൊല്ലം തന്നെ 'സസ്യസങ്കര പരീക്ഷണങ്ങൾ എന്ന പേരിൽ അത് പ്രസിദ്ധീകരിക്കുകയും
പട്ടാണിച്ചെടിയിലെ 7 വിപരീത ലക്ഷണങ്ങ ളുടെ പാരമ്പര്യ സമ്പ്രദായം മെൻഡൽ വിശദമായി വിശ്ലേഷണം ചെയ്തു. പാരമ്പര്യക്രമത്തിന്റെ വിശ്ലേഷണത്തിന് മെൻഡലാണ് ആദ്യമായി സാംഖ്യികവും സംഭവ്യതാനിയമങ്ങളും ഉപയോ ഗിച്ചത്. ഇതിനുവേണ്ടി ഒന്നോ രണ്ടോ ചെടികളിലല്ല നൂറുകണക്കിനുള്ള ചെടികളിലാണ് മെൻഡൽ ഒരേസമയം ഒരേ മാതിരിയുള്ള സങ്കര പരീക്ഷണങ്ങൾ നടത്തിയത്. മെൻഡൽ വിശ്ലേഷണം ചെയ്ത പട്ടാണിച്ചെടിയുടെ വിപരീത ലക്ഷണങ്ങ ളിൽ വിത്തിന്റെ നിറം (മഞ്ഞ, പച്ച, വിത്തിന്റെ ആകൃതി (ചുളിഞ്ഞത്, മിനുസമായത്), തണ്ടിന്റെ നീളം (ഉയരം കൂടിയതും കുറഞ്ഞതും ) തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വിപരീത ലക്ഷണങ്ങളുള്ള ചെടികളെ കൃത്രിമമായി സങ്കരം ചെയ്യുകയും തുടർന്നുവരുന്ന തലമുറകളിലെ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കൃത്യമായ അനുപാതങ്ങൾ നിർണയിക്കുകയുമാണ് പരീക്ഷ ണങ്ങളുടെ ക്രിയാത്മകമായ ഭാഗം.
ഓരോ ലക്ഷണത്തിന്റേയും നിയന്ത്രണത്തിന് പ്രത്യേകമായൊരു ഘടകമുണ്ടെന്ന തീരുമാനത്തി ലാണ് മെൻഡൽ എത്തിയത്. (ഈ ഘടകങ്ങളെ ഇപ്പോൾ ജീൻ എന്നു വിളിക്കുന്നു. ഈ പേര്, പക്ഷേ മെൻഡൽ ഉപയോഗിച്ചതല്ല. ഒരേ സ്വഭാ വത്തിനുള്ള ഘടകങ്ങൾ ഒരു ചെടി മാതാവിൽ നിന്നും (അണ്ഡം വഴി) പിതാവിൽ നിന്നും (പരാ ഗരേണു വഴി) ആർജിക്കും. ഒരു സ്വഭാവത്തിന്റെ വിപരീതലക്ഷണങ്ങൾക്കുള്ള ഘടകങ്ങളാണ് ഇപ്രകാരം ഒരു ചെടിയിൽ ഒന്നിച്ചുവരുന്നതെങ്കിൽ അവ യിൽ ഒന്നുമാത്രമേ പ്രകടമാവുകയുള്ളൂ. പ്രകടമാ വുന്ന ഘടകത്തെ പ്രമുഖമെന്നും പ്രകടമാവാത്തതിനെ ഗുപ്തമെന്നും മെൻഡൽ വിശേഷിപ്പിച്ചു. ഉദാഹരണമായി, മഞ്ഞ വിത്തും പച്ചവിത്തുമുള്ള ചെടികളാണ് മാതാപിതാക്കളെങ്കിൽ സന്തതി യിലെ വിത്തുകളെല്ലാം മഞ്ഞയായിരിക്കും; അതാണ് പ്രമുഖം. സങ്കരസന്തതികളിൽ വിപരീത ഘടകങ്ങൾ ഒന്നിച്ചുവരുമെങ്കിലും അവ തമ്മിൽ കൂടിക്കലർന്ന് സംയുക്തമാവുകയില്ല എന്നാണ് മെൻഡൽ വിഭാവനം ചെയ്തത്. അതായത് പാര പരദ്രവ്യം തമ്മിൽ കൂടിക്കലരുന്ന ദ്രവരൂപത്തിലല്ല, വിവിക്തമായ കണികകളുടെ രൂപത്തിലാണ് ജീവികളിൽ സ്ഥിതിചെയ്യുന്നത്. അന്നത്തെ സ്ഥിതിക്ക് വിപ്ലവാത്മകമായൊരു ആശയമാ യിരുന്നു ഇത്.
ചെടികൾ പരാഗരേണുക്കളും അണ്ഡങ്ങളും ഉത്പാദിപ്പിക്കുമ്പോൾ അവയിലോരോന്നിലും ഒരു സ്വഭാവത്തിന്റെ ഓരോ ഘടകം വീതം മാത്രം ഉണ്ടായിരിക്കുമെന്നും മെൻഡൽ അനുമാനിച്ചു. മാതാപിതാക്കളിൽ നിന്നു ലഭിച്ച് ഘടകങ്ങൾ തമ്മിൽ ഈ സമയം ഒരു വേർപിരിയൽ നടക്കും. എണ്ണത്തിൽ പകുതി പരാഗരേണുക്കളിലും അണ്ഡ ങ്ങളിലും മാതാവിൽ നിന്നു ലഭിച്ച് ഘടകവും മറ്റുള്ളവയിൽ പിതാവിൽ നിന്നു ലഭിച്ച ഘടകവും കടന്നുകൂടും. ഇതാണ് മെൻഡലിന്റെ വേർപിരിയൽ നിയമം. സങ്കരസന്തതികൾ സ്വയം പുനരുത്പാദനം നടത്തുമ്പോൾ ഒന്നിച്ചിരുന്ന ഘടകങ്ങൾക്ക് വീണ്ടും വേർപിരിയാൻ സാധിക്കുന്നത് അവ കണി കാരൂപത്തിലായതുകൊണ്ടാണ്. ഒരു തലമുറയിൽ പ്രകടമാവാതെ ഗുപ്തമായിരുന്ന ഘടകം വേർപി രിയലിനുശേഷം വീണ്ടും തനതായ ലക്ഷണം ഉത്പാദിപ്പിക്കാൻ കാര്യക്ഷമമായിരിക്കും.
ഓരോ സ്വഭാവവും മറ്റു സ്വഭാവങ്ങളുമായി ബന്ധപ്പെടാത്ത വിധമാണ് സംക്രമിക്കുകയെന്നും മെൻഡൽ വാദിച്ചു. ഉദാഹരണമായി, ഒരു പട്ടാണിച്ചെടിയുടെ പരമ്പരയിൽ മഞ്ഞയും പച്ചയുമായതും, അതേസമയം ചുളിഞ്ഞതും മിനുസമായതുമായ വിത്തുകളുണ്ടെങ്കിൽ, മഞ്ഞവിത്തുകൾ ചുളിഞ്ഞതോ മിനുസമായതോ ആവാം. പച്ച വിത്തിന്റെ സ്ഥിതിയും അങ്ങനെതന്നെ. ഇപ്രകാരം സ്വഭാവങ്ങൾ കൂടിക്കലരുന്നതിന്റെ തോത് സംഭ വ്യതാ നിയമങ്ങൾക്ക് അനുസൃതമായിരിക്കും. ഇതിനെ മെൻഡലിന്റെ സ്വതന്ത്രമായ കൂടിക്കലരൽ നിയമം എന്നു വിളിക്കുന്നു.
പിന്നീടുണ്ടായ കണ്ടുപിടുത്തങ്ങൾ മൂലം ചില ഭേദഗതികൾ വേണ്ടിവന്നിട്ടുണ്ടെങ്കിലും മെൻഡൽ കണ്ടുപിടിച്ച് പാരമ്പര്യനിയമങ്ങളുടെ അടിസ്ഥാ നപരമായ സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. ചെടികൾക്കു മാത്രമല്ല, മിക്ക ജീവികൾക്കും അവ ബാധകമാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്.
1866-ൽ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ വളരെക്കാലം ആരുമുണ്ടായില്ല. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ - മെൻഡൽ മരി ച്ചിട്ട് 16 കൊല്ലങ്ങൾക്കുശേഷം - മൂന്നു പാരമ്പര്യ ശാസ്ത്രജ്ഞന്മാർ സ്വതന്ത്രമായി മെൻഡലിന്റെ ലേഖനം കണ്ടുപിടിക്കുകയാണുണ്ടായത്. ഉടനെ തന്നെ പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ് എന്ന പദവിയിലേക്ക് മെൻഡൽ അവരോധിക്കപ്പെട്ടു. മഠാധിപതിയായിരിക്കെത്തന്നെ 1884 ജനുവരി 6-ാം തീയതി ബ്രൂണോയിൽ വച്ച് മെൻഡൽ നിര്യാതനായി. ഇന്ന് ബ്രൂണോവിൽ മെൻഡൽ സ്മാരകവും മ്യൂസിയവും ഉണ്ട്.
BIOGRAPHY-തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)
BIOGRAPHY-റോബർട്ട് ഹുക്ക് (1635-1703)
BIOGRAPHY-എഡ്വേർഡ് ജെന്നർ (1749-1823)
BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882)
BIOGRAPHY-ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി)
No comments:
Post a Comment