പത്താം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം അധ്യായം "പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് A+ EDUCARE ബ്ലോഗിലൂടെപങ്കു വെക്കുന്നത് GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍.ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ICT ഒന്നാം പാഠവുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങള്‍ ഉത്തരം സഹിതം ഇവിടെ പങ്കു വെക്കകയാണ് കൊണ്ടോട്ടികൊട്ടുക്കര പിപി എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകന്‍ റിയാസ് സാര്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ WORLD IN THE TWENTIETH CENTURY എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ APLUS EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ SIHSS ലെ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. DOWNLOAD -WORLD IN THE TWENTIETH CENTURY
The Great Dictator - Great Speech for Humanity
Why The U.S. Dropped A Nuclear Bomb On Japan
Alliances Before WW1 - Triple Alliance And Triple Entente - GCSE History
പാഠപുസ്തകം മെച്ചപ്പെടുത്തിയെങ്കിലും ടീച്ചര്‍ ടെക്സ്റ്റ് പൂര്‍ണ്ണമായും മാറ്റിയിട്ടില്ല. നിലവിലുള്ള ടീച്ചര്‍ ടെക്സ്റ്റില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ അനിവാര്യമായതു കൊണ്ട് അവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. നിലവിലുള്ള ടീച്ചര്‍ ടെക്സ്റ്റും പുതുതായി ഉള്‍പ്പടുത്തിയ അനുബന്ധവും ചേര്‍ന്നതാണ് പുതിയ ടീച്ചര്‍ ടെക്സ്റ്റ്. X TH TEACHER TEXT
Sri Sreejesh K.P HST English , KKMGVHSS Orkkattery is sharing with us a study material based on the lesson "Lines Written in Early Spring, Unit I, English,Std 10 .A+ EDUCARE blog Team extend their heartfelt gratitude to Sri Sreejesh Sir for his sincere effort.The material can be downloaded from the link given below.
പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ 'EFFECTS OF ELECTRIC CURRENT(EM) എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് APLUS EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ സര്‍. കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയൽ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം... Click Here To Download 'EFFECTS OF ELECTRIC CURRENT'(EM)
പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Holy infants Boys High School Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ..... ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജോണ്‍ പി എസാറിനു നന്ദി....
പത്താം ക്‌ളാസിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ സംക്രമണമൂലക സവിശേഷതയായ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുവാനുള്ള അവയുടെ കഴിവ് വ്യക്തമാക്കാൻ കഴിയുന്ന ഒരു പ്രസന്റേഷൻ. തയ്യാറാക്കി A+ EDUCARE അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram സ്കൂളിലെ അദ്ധ്യാപകനും റിസോഴ്‌സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.
ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഇബ്രാഹിം സാറിനു നന്ദി....
എട്ടാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ Simplified Notes A+ EDUCARE പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദി....
പത്താം ക്‌ളാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റ,
A+ EDUCARE BLOG നായ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് APLUS EDUCARE ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
(പരീക്ഷയ്ക്ക് നല്‍കിയിരിക്കുന്ന സമയം 45 മിനുട്ട്, 20 മാര്‍ക്ക്)
സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവര്‍ങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കുട്ടികളില്‍നിന്ന് ഡാറ്റാ ശേഖരിക്കാന്‍വേണ്ടി തയ്യാറാക്കിയ ഫോം ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ പൂരിപ്പിക്കേണ്ട എല്ലാ ഫീല്‍ഡുകളെയും ഉല്‍പ്പെടുത്തിയ ഈ ഫോം, ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ശ്രീ ഉന്‍മേഷ് സാറിന്A+ EDUCARE ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOD SAMPOORNA DATA ENTRY/ CORRECTION FORM
ഒമ്പതാം ക്ലാസ്ബയോളജിയിലെ ഒന്നാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ നോട്ട്‌സ് ഇവിടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം അധ്യായം "പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് A+ EDUCARE ബ്ലോഗിലൂടെപങ്കു വെക്കുന്നത് GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍.ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്തം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ बीर बहूटी എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം ജി.എച്ച്.എസ് സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ. ശ്രീ അശോക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. DOWNLOAD TEACHING MANUAL BASED ON THE LESSON बीर बहूटी
പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - CHAPTER 1- ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS
ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.
ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്
ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ 2019-July 31 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 5000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും
ഒമ്പതാം ക്ലാസ് ഫിസിക്സിലെ "ദ്രവ ബലങ്ങള്‍" എന്ന ഒന്നാം അധ്യായത്തെ ആസ്പദമാക്കി
പ്ലവക്ഷമബലത്തെ(Buoyancy) സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്ന വീഡിയോ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Play പ്ലവക്ഷമബലത്തെ(Buoyancy) സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് ബോയന്‍സി. ഇത് ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വലിപ്പത്തെയും (വ്യാപ്തത്തെയും) ദ്രവത്തിന്റെ സാന്ദ്രതയെയും ആശ്രയിക്കുന്നു.
8 Class സോഷ്യൽ സയൻസ്- നദീ തട സംസ്‌കാരങ്ങളിലൂടെ പഠനവിഭവങ്ങള്‍ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ SIHSS ലെ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Download
പത്താം ക്ലാസ് ജ്യോഗ്രഫി രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട ചില പഠന വിഭവങ്ങളാണ് ഉമ്മത്തൂർ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ വാഹിദ് സർ പങ്കു വെക്കുന്നത്. സാറിനു A+ EDUCARE ടീമിൻറെ നന്ദി അറിയിക്കുന്നു. Download IN SEARCH OF THE SOURCE OF WIND PPT
വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി A+ EDUCARE അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനും റിസോഴ്‌സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.
ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഇബ്രാഹിം സാറിനു നന്ദി....
Working of fuse ഓവര്‍ലോഡ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയുണ്ടാകുമ്പോള്‍ ഫ്യൂസ് എരിഞ്ഞ് സര്‍ക്യൂട്ട് വിഛേദിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം.
ജൂള്‍ ഹീറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ജൂള്‍ ഹീറ്റിങ്ങ്. ഇങ്ങനെയുണ്ടാകുന്ന താപത്തിന്റെ അളവ് ചലകത്തിന്റെ പ്രതിരോധത്തെയും പ്രവഹിക്കുന്ന വൈദ്യുതിയുടെ തീവ്രതയെയും ആശ്രയിക്കുന്നു.
ഒരേനീളവും വണ്ണവുമുള്ള ഒരു നിക്രോംകമ്പിയും ചെമ്പുകമ്പിയും (വ്യത്യസ്തപ്രതിരോധമുള്ള രണ്ട് പ്രതിരോധകങ്ങള്‍) സര്‍ക്യൂട്ടില്‍ ശ്രേണിയായി (Series) ക്രമീകരിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിചാചാല്‍ ഏതുകമ്പിയിലാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്?
വായുവിന്റെ സാന്നിധ്യത്തില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ (ചൂടാക്കുമ്പോള്‍) ഫിലമെന്റ് എരിഞ്ഞുപോകുന്നു.അതിനാല്‍ ക്രിയാശീലം കുറവുള്ള നൈട്രജനോ അലസവാതകമോ നിറച്ചാണ് ഫിലമെന്റ് ലാമ്പുകള്‍ ഉപയോഗിക്കുന്നത്.
ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "Forces in Fluids' (ദ്രവ്യബലങ്ങള്‍) എന്ന അധ്യായത്തിലെ ഏതാനും മാതൃകാ ചോദ്യങ്ങള്‍ (EM&MM) A PLUS ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് APLUS EDUCARE ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് APLUS EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ സര്‍. കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയൽ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം... Click Here To Download
Smt.Mahija P T HSA English , St. Thomas HSS Eruvellipra, Thiruvalla is sharing with us a powerpoint presentation based on the first lesson of std 10 "Adventures in a Banyan tree".A+ Educare Blog extend their heartfelt gratitude to Smt.Mahija teacher for her sincere effort. "ADVENTURES IN A BANYAN TREE" DOWNLOAD
പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ നോട്ട്‌സ് ഇവിടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. BIOLOGY NOTES PART 1 ENGLISH MEDIUM - DOWNLOAD
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഒന്നാം യൂനിറ്റിനെ SEASON AND TIME(ഋതുഭേദങ്ങളു സമയവും) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം A PLUS ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SEASON AND TIME : DOWNLOAD ഋതുഭേദങ്ങളു സമയവും : DOWNLOAD
In this post Smt.Sandhya R, HST, GHSS Palayamkunnu is sharing with us a presentation file that can be used to transact the lesson in Std 10 Social Sceince - SEASONS AND TIME. Team A+ Educare is grateful to her for this great venture.
സമന്വയ തസ്തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍ ലഭ്യമാകുന്നത് വരെ പ്രധാനാധ്യാപകര്‍ക്ക് മുകളിലത്തെ ലിങ്കിലൂടെ പരിശീലനത്തിന് അവസരമുണ്ടാകും. സ്കൂള്‍ കോഡ് യൂസര്‍നാമവും സമ്പൂര്‍ണ്ണ പാസ്‌വേര്‍ഡ് തന്നെ പാസ്‌വേര്‍ഡുമായി നല്‍കി വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് ഒരു ദിവസം നല്‍കുന്ന ഡേറ്റ അടുത്ത ദിവസം അവര്‍ ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും പരിശീലനം ചെയ്യാവുന്നതാണ്. Username , Password നല്‍കിയതിന് ശേഷം Login Using Sampoorna എന്നതിന് മുന്നുള്ള ബോക്‌സില്‍ ടിക്ക് മാര്‍ക്ക് ചെയ്യണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന വിശദാംശങ്ങള്‍ ആവും പരിശീലന സൈററില്‍ ലഭ്യമാവുക
ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് സര്‍ക്കാര‍്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചല്ലോ. ഇതിനായി തയ്യാറാക്കിയ സമന്വയ എന്ന സോഫ്റ്റ്‌വെയറിന്റെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സി മാര്‍ക്കുമുള്ള പരിശീലനം വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ പൂര്‍ത്തിയാവുന്നുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും ലഭ്യമാകുന്ന ആറാം പ്രവര്‍ത്തിദിനത്തിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സമന്വയില്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭികക്കുന്നതാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോര്‍ട്ടലാണ് ഇതിനു സഹായമാവുന്നത് 'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും. അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും 'സമന്വയ'യിൽ സംവിധാനമുണ്ട്. ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക് കൂടുതൽ സമയം അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നീക്കിവെക്കാം. കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത 'സമ്പൂർണ' സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് നിലവിൽ 14593 സ്‌കൂളുകളുടേയും നാൽപത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്. സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിന്റെ നൂറുകണക്കിനു പേജുകൾ വരുന്ന പ്രിന്റൗട്ട് ഉപയോഗിച്ച് മാന്വൽ രൂപത്തിലാണ് നിലവിൽ സങ്കീർണമായ 'തസ്തിക നിർണയം' നടത്തുന്നത്. എന്നാൽ ഈ വർഷം മുതൽ സമ്പൂർണയിലെ വിവരങ്ങൾ ഉപയോഗിച്ച് സമന്വയ വഴി ഓൺലൈനായിത്തന്നെ ഇത് നടത്താൻ കഴിയും. അധികമായുണ്ടാകുന്നതും കുറയുന്നതുമായ തസ്തികകൾ, അധ്യാപക ബാങ്കിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ഇതെല്ലാം ഇനി 'സമന്വയ'യിലൂടെ വളരെയെളുപ്പത്തിൽ നടക്കും