Friday, July 5, 2019

GQR - Q R Code - ചതുരക്കളത്തിലെ ചരിത്ര വിജയം


    വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയിലെ നൂതനമായ ഒരു കാല്‍വെപ്പാണല്ലോ QR Code എന്ന ആശയം.പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ ആർ ബാർകോഡ് റീഡറുകൾക്കും ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ ആർ കോഡ് എന്നു വിളിക്കുന്നത് ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു ആർ കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകൾ, യു ആര്‍ എല്‍, മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്
    ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെൻസോ വേവ് 1994-ൽ ആണ് ക്യു ആർ കോഡ് ആദ്യമായി അവതരിപ്പിച്ചത് ദ്വിമാന ബാര്‍ കോഡിങ്ങ് രീതിയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. . ക്വിക്ക് റെസ്പോൺസ് എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു ആർ അറിയപ്പെടുന്നത് . ഇതിന്റെ നിർമ്മാതാക്കൾക്ക് എൻകോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വേഗത്തിൽ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നൽകിയത്. ശ്മശാനങ്ങളിലെ ഹെഡ്സ്റ്റോണുകളിൽ മരിച്ചയാളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ക്യൂആർ കോഡ് നൽകുന്ന രീതി വിദേശത്തുണ്ട്.ഇന്ന് ആർക്കും വളരെ ലളിതമായി ക്യൂആർ കോഡ് നിർമ്മിക്കാനാകും. ബാർകോഡിലെ ഡേറ്റ വായിക്കുവാൻ പ്രത്യേക ബാർകോഡ് റീഡറുകൾ വേണ്ടി വരുമ്പോൾ ക്യൂആർ കോഡ് റീഡ് ചെയ്യാൻ മൊബൈൽ ഫോണിലെ ക്യാമറ മാത്രം മതി.
      ഇത് തയ്യാറാക്കുന്നതിന് നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ട്. ഉദാഹരണമായി ചില സൈറ്റുകള്‍





No comments:

Post a Comment