2020 ജൂൺ 1 മുതൽ നമ്മുടെ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ 'FIRST BELL' ആരംഭിക്കുകയാണ്. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ. ക്ലാസ്സുകള്‍ ലഭിക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു
⭕️1.വെബ്ബ് വഴി
https://victers.kite.kerala.gov.in/
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.
⭕️2.മൊബൈൽ ആപ്പ്
Android
https://play.google.com/store/apps/details?id=com.kite.victers
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
https://apps.apple.com/in/app/victers-live-streaming/id1460379126
⭕️3.യൂട്യൂബ്
തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
https://www.youtube.com/itsvicters
⭕4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.
https://samagra.kite.kerala.gov.in/
⭕5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.
AIRTEL D2H-624
VIDEOCON-DISH TV- 642
ASIANET DIGITAL-411
DEN NETWORK-639
KERALA VISION-42
CITY CHANNEL-116
TATA SKY-1899
SUN DIRECT-793
⭕6-FACE BOOK:
https://www.facebook.com/victerseduchannel
⭕ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.
ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വിഷയം തിരിച്ചുള്ള ടൈംടേബിള്‍
⭕ പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രി.
⭕ 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയം.
⭕ പത്താം ക്ലാസ്
11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും.
⭕ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയം.
⭕ മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും
⭕ നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും
⭕ അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.
⭕ എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും
⭕ ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും.
⭕ പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും.
⭕ മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.