OCTOBER-2022-പ്രധാന സംഭവങ്ങള്‍
01
- ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ പ്രസിഡന്റായി സ്വിസ്ലര്‍ലന്‍ഡിലെ മിര്‍ജാന സ്‌പോല്‍ജാറിക് എഗര്‍ സ്ഥാനമേറ്റു. 4 വര്‍ഷമാണു കാലാവധി. റെഡ് ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്.
- ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി ആര്‍.വെങ്കടരമണി ചുമതലയേറ്റു.
- അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബിഗ്രേഡിയര്‍ ബി.ഡി.മിശ്രയ്ക്ക് മേഘാലയയുടെ അധികച്ചുമതല നല്‍കി.
- ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രധാനമന്ത്രി ഇന്ത്യയിലെ 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
02
- സിആര്‍പിഎഫിന്റെ മേധാവിയായി സുജോയ് ലാല്‍ താവോസെന്നിനെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവിയായി അനിഷ് ദയാല്‍ സിങ്ങിനെയും നിയമിച്ചു.
03
- വൈദ്യശാസ്ത്ര നൊബേല്‍ മനുഷ്യവംശത്തിന്റെ പരിണാമം, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവര ശേഖരണം എന്നിവക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിന് ലഭിച്ചു. സമ്മാനത്തുക ഒരുകോടി സ്വീഡിഷ് ക്രോണര്‍ (ഏകദേശം 7.4 കോടി രൂപ).
- കാനം രാജേന്ദ്രന്‍ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി.
- തദ്ദേശനിര്‍മിത ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററായ (എല്‍സിഎച്ച്) 'പ്രചണ്ഡ്' വ്യോമസേനയ്ക്കു കൈമാറി.
04
- ഭൗതികശാസ്ത്ര നൊബേല്‍ ക്വാണ്ടം എന്റ്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങള്‍ക്ക് അലെയ്ന്‍ ആസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ ക്ലോസര്‍(യുഎസ്), ആന്റണ്‍ സൈലിഞ്ജര്‍ (ഓസ്ട്രിയ)എന്നിവര്‍ക്കു ലഭിച്ചു.
05
- രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുരസ്‌കാരം പുരുഷ വിഭാഗത്തില്‍ പി.ആര്‍. ശ്രീജേഷും വനിതാ വിഭാഗത്തില്‍ സവിത പൂനിയയും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മുംതാസ് ഖാനും ലഭിച്ചു.
- രസതന്ത്ര നൊബേല്‍ പുരസ്‌കാരം കാള്‍ ബാരി ഷാര്‍പ്ലസിന് (യുഎസ്), കാരലിന്‍ ബെര്‍ടോസി(യുഎസ്), മോര്‍ട്ടന്‍ മെല്‍ഡല്‍ (ഡെന്‍മാര്‍ക്ക്) എന്നിവര്‍ക്ക്. തന്മാത്രകള്‍ കൂടിച്ചേര്‍ന്നു സങ്കീര്‍ണമായ രാസസംയുക്തങ്ങള്‍ക്കു രൂപം നല്‍കുന്ന ക്ലിക്, ബയോ ഓര്‍ത്തോഗണല്‍ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
- തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ (ടിആര്‍എസ്) പേര് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്ന് പുതുക്കി.
06
- ഫ്രഞ്ച് എഴുത്തുകാരി ആനി ഏര്‍നോയ്ക്ക് സാഹിത്യ നൊബേല്‍. 'ക്ലീന്‍ഡ് ഔട്ട്', 'എ മാന്‍സ് പ്ലേസ്', 'എ വുമണ്‍സ് സ്റ്റോറി', 'ദി ഇയേഴ്‌സ്' തുടങ്ങിയവ കൃതികള്‍.
- കുവൈത്ത് അമീറിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പ്രധാനമന്ത്രിയായി മന്ത്രിസഭ പ്രഖ്യാപിച്ചു.
07
- സമാധാന നൊബേല്‍ പുരസ്‌കാരം ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഏല്‍സ് ബിയാലിയാറ്റ്‌സ്‌കിയും മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ 'മെമ്മോറിയല്‍', യുക്രെയ്‌നിലെ 'സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്' എന്നിവയും പങ്കുവച്ചു.
- മതപരിവര്‍ത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവര്‍ക്ക് അതു പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് കമ്മിഷനായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍, ഡോ. രവീന്ദര്‍ കുമാര്‍, പ്രഫ. സുഷമ യാദവ് എന്നിവരെ നിയമിച്ചു.
09
2022 ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ്ബുള്‍ റേസിങ് ടീമിന്റെ നെതര്‍ലന്‍ഡ്‌സ് താരം മാക്‌സ് വേര്‍സ്റ്റപ്പന്‍ ലോക ചാംപ്യനായി.
10
- അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ ബെന്‍ എസ്.ബെര്‍ണാന്‍കി, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ് എച്ച്.ഡിബ്വിഗ് എന്നിവര്‍ക്ക് ധനശാസ്ത്ര നൊബേല്‍.
- രാജ്യത്തു പൂര്‍ണസമയം സൗരോര്‍ജം ലഭ്യമാകുന്ന ആദ്യ ഗ്രാമമായി ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മൊധേര.
- ലോക ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി 700 ക്ലബ് ഗോളുകള്‍ എന്ന അപൂര്‍വനേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.
11
- ഡല്‍ഹി സോഫിയ സൊസൈറ്റിയുടെ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് (5 ലക്ഷം രൂപ) സോനം വാങ്ചുക്കിന്.
- ദക്ഷിണ മേഖല ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തമിഴ്‌നാടിന് തുടര്‍ച്ചയായ നാലാം കിരീടം. കേരളം രണ്ടാമത്.
12
- ദേശീയ ഗെയിംസ് ഓവറോള്‍ കിരീടം 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളോടെ സര്‍വീസസ് ടീം നിലനിര്‍ത്തി. മഹാരാഷ്ട്ര രണ്ടും ഹരിയാന മൂന്നും സ്ഥാനഹങ്ങള്‍ നേടി. കേരളം 23 സ്വര്‍ണമടക്കം 54 മെഡലുകളോടെ ആറാം സ്ഥാനത്ത്. മികച്ച പുരുഷ താരം സജന്‍ പ്രകാശ്.
- കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ കെ.രാഘവന്‍ പുരസ്‌കാരം (50,000 രൂപ) പി.ജയചന്ദ്രന്.
13
- കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ആദര്‍ശ് സൈ്വകയെ നിയമിച്ചു.
15
- ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഏഴാം കിരീടം. ശ്രീലങ്കയ്‌ക്കെതിരെ 8 വിക്കറ്റ ജയം.
16
- എഡിറ്റേഴ്‌സ് ഗില്‍ഡ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റായി സീമ മുസ്തഫയും (ദ സിറ്റിസണ്‍) ജനറല്‍ സെക്രട്ടറിയായി ആനന്ദ് നാഥും (ദ കാരവാന്‍) തെരഞ്ഞെടുക്കപ്പെട്ടു.
17
- സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ നിയമിച്ചു.
- ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹാന്‍ കരുണതിലകെ യുടെ 'ദ് സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേയ്ദ' ബുക്കര്‍ സമ്മാനം (46.5 ലക്ഷം രൂപ) നേടി.
- സ്വീഡനില്‍ മോഡറേറ്റ് പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റര്‍സന്‍ പ്രധാനമന്ത്രിയായി.
18
- മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയ്ക്ക്. ബാര്‍സിലോന വനിതാ ടീം താരം അലക്‌സിയ പ്യൂട്ടയാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. യുവതാരം ബാര്‍സിലോന താരം ഗാവി. ഗോള്‍കീപ്പര്‍ റയല്‍ മഡ്രിഡിന്റെ തിബോ കോര്‍ട്ടോയും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയര്‍ പുരസ്‌കാരം.
- ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) അധ്യക്ഷനായി റോജര്‍ ബിന്നി ചുമതലയേറ്റു. സെക്രട്ടറി സ്ഥാനത്തു ജയ് ഷാ തുടരും.
- ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് എഴുത്തുകാരി പ്രീതി തനേജയുടെ 'ആഫ്റ്റര്‍മാത്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പുരസ്‌കാരം. 5000 പൗണ്ടാണു പുരസ്‌കാരത്തുക (ഏകദേശം 4.5 ലക്ഷം രൂപ).
19
- ദേശീയ ഓപ്പണ്‍ അത്ലറ്റിക്‌സില്‍ 297 പോയിന്റുമായി റെയില്‍വേ ഓവറോള്‍ ചാംപ്യന്‍മാരായപ്പോള്‍ 30.5 പോയിന്റുമായി കേരളം 11-ാം സ്ഥാനത്ത്.
- ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധര്‍ അരമനെയെ പ്രതിരോധ സെക്രട്ടറിയായി കേന്ദ്രം നിയമിച്ചു.
20
- ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.
22
- ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജ മെലോനി അധികാരമേറ്റു.
23
- ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ജിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു
24
- ഷി ചിന്‍പിങ് ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
25
- ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ഈ സ്ഥാനത്തെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളും ആദ്യത്തെ ഇന്ത്യന്‍ വംശജനുമാണ് ഋഷി സുനക്.
26
- കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ സ്ഥാനമേറ്റു.
27
- എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിന് വയലാര്‍ രാമവര്‍മ സ്മാരക സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം.
- സാഹിത്യ, സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ മുണ്ടശ്ശേരി പുരസ്‌കാരം (50,000 രൂപ) ഡോ. എം.ലീലാവതിക്ക്.
28
- ഇറാഖില്‍ മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തില്‍ 21 അംഗ മന്ത്രിസഭ അധികാരമേറ്റു.
29
- കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത തിരുവനന്തപുരം ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന ഗിന്നസ് റെക്കോര്‍ഡ്. സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.
- സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു കിരീടം. ഓസ്‌ട്രേലിയയെ ഇന്ത്യ 5-4ന് തോല്‍പിച്ചു.
30
- പിഎസ്‌സി ചെയര്‍മാനായി ഡോ.എം.ആര്‍.ബൈജു ചുമതലയേറ്റു.
- ഇന്ത്യ ആതിഥ്യം വഹിച്ച വനിതാ അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിന്‍ കിരീടം നിലനിര്‍ത്തി.
- ലബനന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍ സ്ഥാനമൊഴിഞ്ഞു.
31
- പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരള സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.ടി.വാസുദേവന്‍ നായര്‍ക്കാണ് കേരളജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍.പിള്ള, ടി.മാധവമേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരളപ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമദാസ് ബിജു , ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എം.പി.പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.
SEPTEMBER-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
AUGUST-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JULY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JUNE-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
MAY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
APRIL-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
MARCH-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
FEBRUARY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
JANUARY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍
No comments:
Post a Comment