2023 ലെ SSLC പരീക്ഷാഫലം മെയ് 8 ന് ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 9 ന്
മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
2023 ലെ SSLC പരീക്ഷാഫലം മെയ് 8 ന് ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 9 ന്
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1.2023 ഓഗസ്റ്റിൽ അന്തരിച്ച ഈ കവിയുടെ കൃതികളാണ് 'ഇന്ത്യൻ സമ്മർ, ‘ഹംഗർ' എന്നിവ. കവി ആര്?
2.പി വേവ്, എസ് വേവ്, എൽ വേവ്, റെയ്‌ലേ വേവ്സ് ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
3.നിപ്പ വൈറസിനെ ആദ്യമായി തിരി ച്ചറിഞ്ഞത് ഏതു വർഷമാണ്?
4.ഒരു ബാരൽ എത്ര ലീറ്ററിന് സമമാണ്?
5. താഴെപ്പറയുന്ന തുറമുഖങ്ങൾ ഏതു ജില്ലകളിലാണെന്ന് ക്രമപ്പെടു ത്തി എഴുതുക
a) ബേപ്പൂർ - കൊല്ലം
b) വിഴിഞ്ഞം - മലപ്പുറം
c) നീണ്ടകര - തിരുവനന്തപുരം
d) പൊന്നാനി - കോഴിക്കോട്
6. “ഈ സംഗീത ചക്രവർത്തിനിക്കു മുമ്പിൽ ഞാനാര്? വെറുമൊരു പ്രധാനമന്ത്രി!” എന്ന് ജവാഹർ ലാൽ നെഹ്റു അഭിനന്ദിച്ചത് ഏതു സംഗീതജ്ഞയെ
7. കേരള സർക്കാരിന്റെ ഇൻഫർമേ ഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് മാസികയേത്?
8. നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പുർ കേന്ദ്രമാക്കി സ്വതന്ത്ര
ഇന്ത്യയുടെ താൽക്കാലിക സർക്കാർ സ്ഥാപിച്ചതെന്ന്?
9. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരളീയ വനിതാ
10. 'പശ്ചിമഘട്ടം: ഒരു പ്രണയകഥ'. ഏതു ഇന്ത്യൻ പരിസ്ഥിതി ശാസ്ത്ര തന്റെ ആത്മകഥയാണിത്?
11. ലോകത്തിലെ വിവിധ ഭാഷകളിലു ള്ളതും വായനക്കാർക്ക് തിരുത്താ വുന്നതുമായ ഏറ്റവും വലിയ സ്വത ന്ത്ര വിജ്ഞാനകോശം?
12. ജപ്പാന്റെ ചാന്ദ്രദൗത്യത്തിന്റെ പേരെന്ത്?
13. പറക്കും തളികകൾ Unidentified Flying Object -UFO) യ്ക്ക് നാസ നൽകിയി രിക്കുന്ന പുതിയ പേര്?
14. ഇന്ത്യയുടെ സർവസൈന്യാധിപൻ ആര്?
15. മനുഷ്യരിൽ ചെറുകുടലിന്റെ നീള മെത്ര?
16. പൂർണമായും എഥനോൾ ഇന്ധന ത്തിലോടുന്ന ലോകത്തെ ആദ്യത്തെ കാർ
17. ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തു
18. ഒരു ടൺ എത്ര കിലോഗ്രാമാണ് ?
19. വിനോദസഞ്ചാരികളെ ആകർഷി ക്കുന്ന ഗവി ഏതു ജില്ലയിലാണ്?
20. ദേശീയ-അന്തർദേശീയ പുരസ്കാ രങ്ങൾ നേടിയ 'എലിപ്പത്തായം' എന്ന സിനിമയുടെ സംവിധായക നാര്?
ഉത്തരങ്ങൾ
1.ജയന്ത മഹാപാത്ര
2. ഭൂകമ്പവുമായി
3. 1998
4. 159 Litr
5.
a) ബേപ്പൂർ – കോഴിക്കോട്
b) വിഴിഞ്ഞം - തിരുവനന്തപുരം
c) നീണ്ടകര - കൊല്ലം
d) പൊന്നാനി - മലപ്പുറം
6. എം.എസ് സുബ്ബലക്ഷ്മിയെ
7.കേരള കോളിങ്
8. 1943 ഒക്ടോബർ 21
9. എം.ഡി വത്സമ്മ
10. മാധവ് ഗാഡ്ഗിലിന്റെ
11. വിക്കിപീഡിയ
12. SLIM (Smart Lander for Investigating Moon)
13. UAP (Unidentified Anomalous Phenomena)
14. രാഷ്ട്രപതി
15. ഏകദേശം 5-6 മീറ്റർ
16. ടൊയോട്ട ഇന്നോവ ഹൈക്രോസ്
17. ഹരിതകം (ക്ലോറോഫിൽ)
18. 1,000
19. പത്തനംതിട്ട
20. അടൂർ ഗോപാലകൃഷ്ണൻ
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം?
2. "വിദ്യകൊണ്ടറിയേണ്ടതറിയാതെ, വിദ്വാനെന്നു നടിക്കുന്നിതു ചിലർ." ഏതു കൃതിയിലേതാണ് ഈ വരികൾ?
3. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപക പ്രസിഡൻറ് ആരാണ്?
4. തുണിവ്യവസായത്തിന് പേരുകേട്ട സൂറത്ത് നഗരം ഏത് സംസ്ഥാന ത്താണ്?
5. 1954-ൽ ആദ്യമായി ഭാരതരത്നം പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ സി രാജഗോപാലാചാരിക്കും ഡോ.എസ് രാധാകൃഷ്ണനും ഒപ്പം ആ ബഹുമതി ലഭിച്ച ശാസ്ത്ര ജ്ഞൻ ആര്?
6. മണ്ണിനെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?
7.'ക്ഷേത്രഗണിതത്തിന്റെ (Geometry) പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
9. ഗായകനും സംഗീതജ്ഞനുമായ കെ.ജെ യേശുദാസിന്റെ ജന്മ സ്ഥലം?
10. ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ മാധ്യമമായ ആകാശവാണിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
11. യൂറി ഗഗാറിൻ ആദ്യമായി ബഹി രാകാശയാത്ര നടത്തിയത് ഏതു വർഷം?
12. ഏത് മുൻ മുഖ്യമന്ത്രിയുടെ ആത്മ കഥയാണ് 'പതറാതെ മുന്നോട്ട്?
13. സ്വെറിജസ് റിക്സ്ബാങ്ക് പ്രസ് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ഏതു പേരിൽ?
14. മഹാത്മാ ഗാന്ധി നടത്തിയിരുന്ന പത്രമായ 'യങ് ഇന്ത്യ'യുടെ പത്രാ ധിപരായിരുന്ന മലയാളി?
15. 2024 മാർച്ച് 31-നകം കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ സർക്കാർ ആരംഭിച്ച ബോധവൽക്ക രണ പരിപാടിയുടെ പേര്?
16. സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന ഗ്രഹം ഏത്?
17. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിള ഏത്?
18. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിച്ച വന്യജീവിസങ്കേതം?
19. 75 വർഷത്തിലൊരിക്കൽ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന, ഉപകരണങ്ങളുടെ സഹായമില്ലാ തെ കാണാനാകുന്ന ധൂമകേതു
20. യുനെസ്കോ ലോകോത്തര പ്രാചീ നകലയായി അംഗീകരിച്ച കേരളീയ കല
ഉത്തരങ്ങൾ
1.ഇന്ത്യാ ഗേറ്റ്, ന്യൂ ഡൽഹി
2.ജ്ഞാനപ്പാന (പൂന്താനം )
3.എ. ഒ ഹ്യൂം
4. ഗുജറാത്ത്
5. ഡോ.സി.വി രാമൻ
6. പെഡോളജി (Pedology)
7. യൂക്ലിഡ്
8. കേരളം
9. ഫോർട്ട് കൊച്ചി 1940-ൽ ജനനം)
10. ഓൾ ഇന്ത്യ റേഡിയോ
11. 1961
12. കെ കരുണാകരൻ
13. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
സ്വീഡിഷ് സെൻട്രൽ ബാങ്ക് ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയത്.
15. മാലിന്യമുക്തം നവകേരളം
16. ശുക്രൻ
14. ബാരിസ്റ്റർ ജോർജ് ജോസഫ്
17. റബ്ബർ
18. കരിമ്പുഴ
19. ഹാലിയുടെ ധൂമകേതു
20. കൂടിയാട്ടം
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. ഇന്ത്യൻ പാർലമെന്റിന്റെ പഴയ മന്ദിരത്തിന്റെ പുതിയ പേര്?
2.കാഞ്ചൻജംഗ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
3. 'പുരുഷാന്തരങ്ങളിലൂടെ' എന്ന യാത്രാവിവരണം എഴുതിയ കവി?
4. കാർഷികമേഖലയിലെ ഗവേഷണ ത്തിനുള്ള നോർമൻ ഇ ബോർ ലോഗ് ഭക്ഷ്യസമ്മാനത്തിന് അർഹ യായ ഇന്ത്യൻ ശാസ്ത്രജ്ഞ
5.'ഒരു സങ്കീർത്തനം പോലെ' എന്ന വിഖ്യാത നോവൽ രചിച്ചതാര്?
6. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
7. ഇന്ത്യയിലെ ദേശീയ സെൻസസ് ദിനം എന്നാണ്?
8. ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി എന്നിവ ഏതു വിളയുടെ ഇനങ്ങളാണ്?
9. 2024-ലെ ഓസ്കറിലേക്ക് ഇന്ത്യയു ടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?
10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ല കളുള്ള സംസ്ഥാനം?
11. 2026-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വേദി?
12. ഏതു വൈറ്റമിന്റെ കുറവുമൂലം
ഉണ്ടാകുന്ന രോഗമാണ് സ്കർവി (Scurvy)?
13. കേരളത്തിലെ പ്രധാന മണ്ണിനമേത്?
14. 'കൂട്ടുകൃഷി' എന്ന നാടകം രചിച്ച കവിയാര്?
15. ഇന്ത്യയിൽ 'ഗ്രാമസ്വരാജ്' എന്ന ആശയം അവതരിപ്പിച്ചതാര്?
16. ഭാരതീയ ഗണിതശാസ്ത്രജ്ഞ നായ ആര്യഭടന്റെ ഏറ്റവും പ്രശ സ്തമായ ഗ്രന്ഥമേത്?
17. ചേരുംപടി ചേർക്കുക.
പ്രത്യക്ഷരക്ഷാ ദൈവസഭ - കെ.പി കറുപ്പൻ
സാധുജനപരിപാലനസംഘം- കാവാരിക്കുളം കണ്ടൻകുമാരൻ
ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം - അയ്യങ്കാളി
വാലസമുദായ പരിഷ്കരണി സഭ - പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവൻ)
18. 'സപ്തഭാഷാസംഗമഭൂമി' എന്ന വിശേഷണമുള്ള കേരളത്തിലെ ജില്ല?
19. അയോധ്യാനഗരം ഏതു നദിയുടെ തീരത്താണ്?
20. "വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ,
പൊട്ടിച്ചെറികയീക്കൈവിലങ്ങും". ഈ വരികൾ എഴുതിയതാര്?
ഉത്തരങ്ങൾ
1.സംവിധാൻ സദൻ
2.സിക്കിം
3.വയലാർ രാമവർമ
4.ഡോ. സ്വാതി നായക്
5. പെരുമ്പടവം ശ്രീധരൻ
6.1935
7.ഫെബ്രുവരി 9
8.മുളക്
9. 2018: എവരിവൺ ഇസ് എ ഹീറോ
10. ഉത്തർപ്രദേശ്
11. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ
12.വൈറ്റമിൻ സി
13.ലാറ്ററൈറ്റ് മണ്ണ്
14. ഇടശ്ശേരി ഗോവിന്ദൻ നായർ
15.മഹാത്മാ ഗാന്ധി
16. ആര്യഭടീയം
17. പ്രത്യക്ഷരക്ഷാ ദൈവസഭ - പൊയ്കയിൽ യോഹന്നാൻ കുമാര ഗുരുദേവൻ)
സാധുജനപരിപാലനസംഘം - അയ്യങ്കാളി
ബ്രഹ്മപ്രത്യക്ഷ സാധുജനപരി പാലന സംഘം - കാവാരിക്കുളംകണ്ടൻകുമാരൻ
വാലസമുദായ പരിഷ്കരണി സഭ - കെ.പി കറുപ്പൻ
18.കാസർകോട്
19.സരയൂ
20. കുമാരനാശാൻ
രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1.കഴിഞ്ഞ 5 വർഷമായി നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരള പോലീസ് കെ 9 ബോംബു സ്ക്വാഡിലെ ഏതു നായയാണ് അടുത്ത കാലത്ത് മരണമടഞ്ഞത്
2. വെൺമേഘം താണിറങ്ങിയതുപോലെ വെളുത്ത നിറത്തിൽ രാസമാലിന്യം പതഞ്ഞൊഴുകുന്ന ദുരവസ്ഥയിലാണ് യമുനാ നദി. പുരാണങ്ങളിൽ പരാമർ ശിക്കുന്ന ഏത് നദിയാണ് യമുനാ
3. 1963 നവംബർ 21 റോക്കറ്റുവിക്ഷേപണ ചരിത്രവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു.
4. ഓരോ പെൺകുട്ടികൾ ജനിക്കുമ്പോഴും 11 വൃക്ഷതൈകൾ നടണമെന്ന ആചാരമുള്ള രാജസ്ഥാനിലെ ഗ്രാമമേത്
ANSWER
1. കല്യാണി (നിഷ) എന്ന ലാബ്രഡോർ ഇന ത്തിലുള്ള നായ. 2020-21 ൽ ഡി.ജി.പി.യുടെ എക്സലൻസ് അവാർഡിനർഹയായിട്ടുണ്ട്.
2. കാളിന്ദി
4 പിപ്പലാന്തി ഗ്രാമം. ഓരോ മരത്തെയും സ്വന്തം സഹോദരനായിട്ടാണ് പെൺ കുട്ടികൾ കാണുന്നത്. മരം നടുക മാത്രമല്ല ജനിച്ച പെൺകുട്ടികളുടെ പേരിൽ 31000 രൂപ 20 വർഷത്തേക്ക് ഗ്രാമം നിക്ഷേപിക്കുമത്രേ
6.പെൻഗ്വിനും ധ്രുവക്കരടിയും രണ്ടും രണ്ടു ധ്രുവങ്ങളിലാണ് വസിക്കുന്നത്. (ആർട്ടിക്കയിലും അന്റാർട്ടിക്കയിലും
7. പശ്ചിമബംഗാൾ
8. മധ്യപ്രദേശ്
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ മൂന്നാമത്തെ വനിതയാര്?
2. താഴെക്കൊടുത്തിരിക്കുന്ന ആത്മകഥ കളുടെ രചയിതാക്കളുടെ പേര് ക്രമപ്പെടുത്തിയെഴുതുക.
ജീവിതസമരം - ജോസഫ് മുണ്ടശ്ശേ രി, ആത്മകഥ - മന്നത്ത് പത്മനാഭൻ, കൊഴിഞ്ഞ ഇലകൾ- ഇ.എം.എസ്., എന്റെ ജീവിത സ്മരണകൾ - സി. കേശവൻ
3. "എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം മുത്തുപവിഴങ്ങൾ കൊരു ത്തൊരു പൊന്നുനൂൽ പോലെ"... ആരുടെ വരികൾ?
4. ഏത് അവയവത്തെക്കുറിച്ചുള്ള പഠന മാണ് ഒഫ്താൽമോളജി
5. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?
6. അനീമിയ ഇല്ലാതാക്കാൻ വേണ്ടി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതി?
7. സമാധാന നൊബേൽ സമ്മാനത്തിനർ ഹയായ ഏതു വനിതയുടെ കൃതിയാണ് 'വൈറ്റ് ടോർച്ചർ'?
8. ഇന്ത്യയിൽ ഏറ്റവുമവസാനം ജനസം ഖ്യാകണക്കെടുപ്പ് (സെൻസസ്) നടന്ന വർഷം?
9. കേരളത്തിനു പുറമേ ആന സംസ്ഥാന മൃഗമായി ഉള്ള സംസ്ഥാനങ്ങൾ?
10. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടു മ്പോൾ മലബാർ ഏതു സംസ്ഥാന ത്തിന്റെ ഭാഗമായിരുന്നു?
11. പ്ലാസ്റ്റിക് സഞ്ചികളുടെ കനം അള ക്കുന്ന യൂണിറ്റ്?
12. കേരളത്തിൽ മെട്രോ ട്രെയിനുകളോടുന്ന ഏക നഗരം?
13. ലോകസഞ്ചാരിയായ മാർക്കോ പോളോ ഏതു രാജ്യക്കാരനായിരുന്നു?
14. ഏതു രാജ്യത്തിന്റെ ചാരസംഘടന യാണ് മൊസ്സാദ്?
15. നവോത്ഥാനനായകനായ സഹോദ രൻ അയ്യപ്പന്റെ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?
16. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പി താവ് എന്നറിയപ്പെടുന്ന മലയാളി
17. 2023-ലെ വയലാർ അവാർഡ് നേടിയ കവിയും ഗാനരചയിതാവും സംവിധായകനുമായ വ്യക്തി?
18. ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയുടെ പ്രാധാന്യം എന്താണ്?
19 ഏതു നദിയുടെ പോഷക നദിയാണ് ഝലം?
20. സ്വപ്നാടനം, യവനിക, ഇരകൾ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനാര്?
ഉത്തരങ്ങൾ
1.ഗോൾഡിൻ എലിനോർ
2.ജീവിതസമരം - സി. കേശവൻ,
ആത്മകഥ - ഇ.എം.എസ്. നമ്പൂതിരിപ്പാട്,
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി,
എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭൻ
3.ഒ.എൻ.വി കുറുപ്പ്
4.കണ്ണ്
6.വിവ കേരളം
7.നർഗീസ് മുഹമ്മദി
8.2011
9.ഝാർഖണ്ഡ്, കർണാടക
10. മദ്രാസ്
11. മൈക്രോൺ (മൈക്രോമീറ്റർ)
12. കൊച്ചി
13. ഇറ്റലി
14. ഇസ്രയേൽ
15. ചെറായി (എറണാകുളം ജില്ല)
16, ഡോ.എം.എസ്. സ്വാമിനാഥൻ
17. ശ്രീകുമാരൻ തമ്പി
18 ഇന്ത്യയുടെ പ്രധാന റോക്കറ്റ് വിക്ഷേ പണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ ഇവിടെയാണ്.
19. സിന്ധു
20. കെ.ജി ജോർജ്
എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് 3 മുതൽ 100 മാർക്കു വരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്‍റ് നൽകിയിരുന്നത് ഒഴിവാക്കി.
ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി. എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാം ക്ലാസിലെ മെറിറ്റു വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൽ ഹാജാക്കണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.
SSLC-SOCIAL SCIENCE II-CHAPTER-1-QUESTIONS-ANSWERS [EM]
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1.കേരള സർക്കാരിന്റെ 2023- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച താർക്ക് ?
2. കേരള സർക്കാർ നൽകുന്ന പര മോന്നത പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം 2023-ൽ ലഭിച്ച സാഹിത്യകാരൻ?
3. യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കേരളത്തിലെ നഗരം?
4. ഈയിടെ അന്തരിച്ച ബിഷൻസിങ് ബേഡി ഏതു കളിയിലൂടെയാണ് പ്രശസ്തനായത്?
5.ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സിനിമാതാരം?
6. കൊച്ചി രാജ്യത്തെ അവസാന പ്രധാ നമന്ത്രി ആര്?
7. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് യാർഡ്?
8. ഇസ്രയേൽ രാഷ്ട്രം രൂപവത്കരി ക്കപ്പെട്ട വർഷം?
9. ആഴക്കടലിന്റെ അടിത്തട്ടിലെ ധാതുപഠനത്തിനായുള്ള ഇന്ത്യൻ ദൗത്യം?
10. ' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂ ഷൻ ആരുടെ കൃതിയാണ്?
11. 'ധ്വനിപ്രയാണം' ഏതു മലയാളസാ ഹിത്യകാരിയുടെ ആത്മകഥയാണ് ?
12. ലോക പൊലീസ് സംഘടനയായ ഇന്റർ പോളിന്റെ പൂർണനാമം?
13. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കം ഉള്ള ജീവി?
14. ലോക ജലദിനം എന്നാണ്
15. തപാൽ സ്റ്റാംപിലും നാണയത്തി ലും ആദ്യം മുദ്രണം ചെയ്യപ്പെട്ടത് ഏതു മലയാളിയുടെ ചിത്രമാണ്
16. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
17. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ
18. സമരം തന്നെ ജീവിതം ആരുടെ കൃതിയാണ്
19. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യഞ് ജനം?
20. 'മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെ ങ്കിൽ മാറ്റുമതുകളീ നിങ്ങളെ ത്താൻ ഇത് ആരുടെ വരികളാണ്?
ഉത്തരങ്ങൾ
1. ഡോ.എസ്.കെ വസന്തന്
2. ടി പത്മനാഭൻ
3. കോഴിക്കോട്
4. ക്രിക്കറ്റ്
5. വഹീദാ റഹ്മാൻ
6. ഇക്കണ്ടവാര്യർ
7. കൊച്ചിൻ ഷിപ്പ് യാർഡ് 8. 1948
9. സമുദ്രയാൻ (Deep Ocean Mission)
10. ഡോ.എം.എസ് സ്വാമിനാഥന്റെ
11 ഡോ. എം ലീലാവതി
12. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ
13. നീലത്തിമിംഗിലം
14. മാർച്ച് 22
15. ശ്രീനാരായണഗുരു
16. എറണാകുളം
17. വാഗ്ഭടാനന്ദൻ
18. വി.എസ് അച്യുതാനന്ദൻ
19. കുരുമുളക്
20. കുമാരനാശാന്റെ
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. കേരള സർക്കാരിന്റെ 2023-ലെ കേരളപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ്?
2. ആദ്യ എ.ഐ സുരക്ഷാ ഉച്ചകോടി നടന്നത് ഏതു രാജ്യത്താണ്?
3. 2023-ലെ ബ്രിട്ടിഷ് അക്കാദമി ബുക് പ്രൈസ് ലഭിച്ച ഇന്ത്യൻ വംശജ?
4. ഭാരതീയ റിസർവ് ബാങ്കിന്റെ ഡിജി റ്റൽ രൂപ
5. താഴെപ്പറയുന്ന രാഷ്ട്രനേതാക്കളു ടെ ഡൽഹിയിലുള്ള അന്ത്യവിശ്രമ സ്ഥലങ്ങൾ ചേരുംപടി ചേർത്തെഴു തുക.
ശാന്തിവനം - ഇന്ദിരാ ഗാന്ധി ശക്തിസ്ഥൽ - മഹാത്മാ ഗാന്ധി രാജ്ഘട്ട് - രാജീവ് ഗാന്ധി വീർ ഭൂമി - ജവാഹർലാൽ നെഹ്റു
6. കേരള സർക്കാർ നടത്തിയ ഏതു പരിപാടിയുടെ ലോഗോയാണ് ചിത്രം-1 ൽ
8. കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന യ്ക്കുള്ള 2023-ലെ കേരള നിയമ സഭാപുരസ്കാരം ലഭിച്ചതാർക്ക്?
9. 'സർഗ്ഗസംഗീതം' ആരുടെ കവിതയാണ്?
10. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
11. വ്യവസായ ഫാക്ടറികളുള്ള മേഖല യിൽ പുകയും മൂടൽമഞ്ഞും കൂടി ക്കലർന്ന് രൂപം കൊള്ളുന്ന അന്ത രീക്ഷാവസ്ഥ ഏതു പേരിൽ അറിയ പ്പെടുന്നു?
12. ഔദ്യോഗികവൃക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല?
13. ഐഎസ്ആർഒയുടെ ആദ്യ ഗഗൻ യാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികർക്കു പകരം പോകുന്ന റോബട്ട് (Robot)?
14. മുൻ ധനകാര്യമന്ത്രി കെ.എം മാണിയുടെ ആത്മകഥയുടെ പേര്?
15. വേൾഡ് ടൂറിസം ഓർഗനൈസേ ഷൻ മികച്ച ടൂറിസം ഗ്രാമമായി തിരഞ്ഞെടുത്ത ഡോർഡോ വില്ലേജ് ഏതു സംസ്ഥാനത്താണ്?
16. അയ്യങ്കാളി അന്തരിച്ച വർഷം? 17. ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം?
18. പട്ടികജാതി വിദ്യാർഥികൾക്ക് ഗുണ മേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?
19. എന്നാണ് ലോക മാനസികാരോഗ്യ ദിനം?
20. തൈരിൽ കാണപ്പെടുന്ന ബാക്ടീ രിയാ
ഉത്തരങ്ങൾ
1. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി
2. ബ്രിട്ടൻ
3.നന്ദിനി ദാസ്
4.ഇ റുപ്പീ
6. കേരളീയം
7 കുലശേഖരപട്ടണം (തമിഴ്നാട്)
8.എം.ടി വാസുദേവൻ നായർ
9. വയലാർ രാമവർമ
10. ആനി ബസന്റ് (1917)
12. കാസർകോട്
13. വ്യോം മിത്ര
14. ആത്മകഥ
15. ഗുജറാത്ത്
16. 1941
17. നെടുമ്പാശ്ശേരി (കൊച്ചി)
18. ശ്രേഷ്ഠ
19. ഒക്ടോബർ 10
20. ലാക്ടോബാസിലസ്
രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. എത്രകാലം സൂക്ഷിച്ചുവച്ചാലും കേടുവരാത്ത ജന്തുജന്യ ആഹാര സാധനം.
2. ഒരു പഴത്തിന്റെ (Fruit) പേരിൽ നിന്നാണ് 1984ൽ ഒരു കമ്പ്യൂട്ടറിനു പേരു ലഭിച്ചത്. ഏത്
3. നായ കേരളത്തെ കടിച്ചുകൂടയാതിരിക്കാ നുള്ള സത്വര നടപടികൾക്കിടയിലാണ് ഇത വണത്തെ പേ വിഷദിനം (World Rabies Day) കടന്നുപോകുന്നത്. എന്നാണ് World Rabies Day?
4. എന്തിനെയാണ് 'ചെകുത്താന്റെ കാട്ടം എന്നറിയപ്പെടുന്നത്?
5. ഒരു ഇംഗ്ലീഷ് ഡിക്ഷണറിയിൽ ആദ്യം പരാമർശിക്കുന്ന ജന്തു?
6. ലോകത്ത് ആദ്യമായ മൃഗാശുപത്രികൾ സ്ഥാപിച്ച രാജ്യം
7. പൂച്ചകൾക്കെന്തിനാ മീശ?
8. ഭൂമിയൊഴിച്ച് മിക്കവാറും മറ്റെല്ലാ സൗരയുഥ ഗ്രഹങ്ങളുടെയും പേര് വന്നത് ഗ്രീക്ക് അല്ലെങ്കിൽ റോമൻ ദേവൻമാരുടെയോ ദേവതകളുടെയോ പേരിൽ നിന്നാണ് ഭൂമിക്ക് ആ പേർ ലഭിച്ചത് എവിടെ നിന്നാണ്
9. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
10.നമ്മുടെ കറൻസിയിൽ എത്ര രൂപ നോട്ടിലാണ് കർഷകനും ട്രാക്ടറും രേഖപ്പെടുത്തിയിരിക്കുന്നത് ?
11.മുന്നോട്ടു നടക്കാൻ കഴിയാതെ പിന്നിലേക്കു മാത്രം നടക്കുന്ന ഒരേ ഒരു ജീവി
ANSWER
1. തേൻ
2. ആപ്പിൾ (Apple)
3. എല്ലാ വർഷവും സെപ്തംബർ 28ന് (ലൂയി പാസ്ചറുടെ ചരമദിനം - 1895 സെപ്തംബർ 28)
4. കായം (Asafoetida)
5. ഒരു ഇംഗ്ലീഷ് ഡിക്ഷണറിയിൽ ആദ്യം പാരാ മർശിക്കുന്ന ജന്തു Aardvark (ഉറുമ്പുതീനി, തെക്കേ ആഫ്രിക്കയിൽ കാണുന്നു. ഒട്ടു മിക്ക ഡിക്ഷണറികളിലെയും ആദ്യവാക്കും ഇതു തന്നെ.
6. ഇന്ത്യ
7. സ്പർശനം കൊണ്ട് തിരിച്ചറിയാൻ
8. നിലം (Ground)എന്നർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്ന്.
9.നൈട്രജൻ
10. അഞ്ചു രൂപ നോട്ടിൽ
11. കുഴിയാനകൾ
രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. ഒരു ഒട്ടകപക്ഷിയുടെ കാലിൽ എത്ര വിരലുകളുണ്ട്?
2. 'പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടുനിൽക്കും
ഉദയമില്ലാതില്ല. അസ്തമനം
ഉണരൂ മനസ്സേ ഉണരൂ....
"പ്രദോഷം' എന്ന പേരിലും അറിയപ്പെടുന്ന ജീവി
3. പേവിഷത്തിനെതിരെ റാബീസ് ഇപ്പോൾ കുത്തിവയ്ക്കെടുക്കുന്നത് ഏത് അവയവത്തി ലാണ്?
എ) പൊക്കിളിനു ചുറ്റും ബി) തലച്ചോറിൽ
സി) കൈകളിലെ ഭുജങ്ങളിൽ ഡി) കാലിലെ എണിൽ
4. താഴെപ്പറയുന്നവയിൽ ഏതാണ് നായ സൽക്കാര പ്രിയരായ രാജ്യം?
എ) ഇംഗ്ലണ്ട് ബി) ഇന്ത്യ സി) ജർമ്മനി ഡി) കാനഡ
5. ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായ നായവർഗ്ഗം ഏത്?
6. മൃഗവൈദ്യത്തിന്റെ ചരിത്രം, സ്ഥാനം, ഭാവി എന്നിവ വിശദീകരിക്കുന്ന വെറ്റിനറി സർവകലാശാലയുടെ പുസ്തകം
7. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന തോക്ക്
8. മനുഷ്യന്റെ കഴുത്തിൽ ഏഴ് കശേരുക്കളേ ഉള്ളൂ (Vertebra). എന്നാൽ ഏറ്റവും നീളം കൂടിയ കഴുത്തുള്ള ജിറാഫിന്റെ കഴുത്തിൽ എത കശേരുക്കൾ ഉണ്ട്?
9. നീല (Blue) നിറം കാണാൻ കഴിയുന്ന ഒരേ ഒരു പക്ഷി
10. ക്രിക്കറ്റ് (Cricket)എന്ന പേരിലറിയപ്പെടുന്ന ജീവിയുടെ മലയാളത്തിലുള്ള പേര്
ഉത്തരങ്ങൾ
1. രണ്ട്
2. പല്ലി
3. സി. കൈകളിൽ
4. സി. ജർമ്മനി
5. ഗോൾഡൻ റിട്രീവർ
6. ശാ ലിഹോത്രീയം (എഡിറ്റർ : ഡോ. അശോക് ഐ.എ.എസ്.)
7. ക്യാപ് ചര്‍ ഗൺ
8. 7 കശേരുക്കൾ തന്നെ
9. മൂങ്ങ (Owl)
10. ചീവീട്
രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഒരു കാലത്ത് (ഇന്നും) ഔഷധങ്ങളുടെ മാതാവായി അറിയപ്പെടുന്ന സസ്യം.
2. കാക്ക ദേശീയപക്ഷിയായിട്ടുള്ള ഇന്ത്യയുടെ അയൽരാജ്യം.
3. 'ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി
എന്ന് ഭൂമിയ്ക്ക്ചരമഗീതമെഴുതിയ കവി
4. ലോക ഭൗമദിനം എന്നാണ്?
5. പടനിലത്തെ മണ്ണ് നൈവേദ്യമായി നൽകുന്ന തെക്കൻ കേരളത്തിലെ ഒരു പുണ്യക്ഷേത്രം.
6. ഹൗ ഓൾഡ് ആർ യു' എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ പ്രചരിപ്പിക്കുവാൻ ശ്രമിച്ച കൃഷിരീതി
7. ഇന്ത്യയുടെ ദേശീയ മത്സ്യം.
8. മരുഭൂമിയിൽ അകപ്പെട്ട ഒരാളുടെ “ആടുജീവിതം' ജീവഗന്ധിയാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂലകഥ ആരുടേതാണ്?
9. പുകവലി ആരോഗ്യത്തിന് ഹാനികരം'
(Smoking is injurious to Health) എന്ന് സിഗരറ്റ് പായ്ക്കറ്റുകളിൽ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.
10. മിസ് കേരള എന്നറിയപ്പെടുന്ന മത്സ്യം ഏത്?
ANSWER
1. കൃഷ്ണതുളസി
2. ഭൂട്ടാൻ
3. ഒ.എൻ.വി. കുറുപ്പ് (ഭൂമിയ്ക്കൊരു ചരമഗീതം)
4. ഏപ്രിൽ 22
5. അമ്പലമില്ലാത്ത ഓച്ചിറ പരബ്രഹ്മം (കൊല്ലം ജില്ല)
6. ജൈവകൃഷി
7. അയല വർഗ്ഗത്തിലുള്ള കിംാക്കറൽ
8. ബെന്യാമിന്റെ (ബെന്നി ഡാനിയേൽ) ആടുജീവിതം എന്ന നോവൽ
9. അമേരിക്ക
10. ചോരക്കണിയാൻ (ഡെന്നിസൻസ് ബാർബ്)
രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. രാജ്യാന്തര മണ്ണുദിനം എന്നാണ്?
2. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?
3. ഇന്ത്യയിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച നഗരം?
4. ഔറംഗബാദിന്റെ പുതിയ പേര്?
5. രക്തം കട്ടപിടിക്കാൻ സഹായി ക്കുന്ന വൈറ്റമിൻ?
6. യു.എന്നിൽ ആദ്യമായി മലയാള ത്തിൽ പ്രസംഗിച്ച വ്യക്തിയാര്?
7. ഫെഡറേഷൻ കപ്പ് ഏതു കളിയു മായി ബന്ധപ്പെട്ടിരിക്കുന്നു?
8. ഓസ്കർ പുരസ്കാരം നേടിയ 'നാട്ടുനാട്ടു' എന്ന പാട്ടിന്റെ വരികൾ എഴുതിയതാര്?
9. കനക് റെലേ ഏതു നൃത്തരൂപത്തി ലൂടെയാണ് പ്രശസ്തയായത് ?
10. മാർട്ടിൻ കൂപ്പറിന്റെ പ്രധാന കണ്ടു പിടിത്തത്തിന് അൻപത് വയസ്സു തികഞ്ഞു. ഏതായിരുന്നു ആശയ വിനിമയരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ കണ്ടുപിടിത്തം?
11. ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്ന്?
12. എത്രാമത്തെ ക്രിക്കറ്റ് ലോകകപ്പാ ണ് ഇന്ത്യയിൽ ഈയിടെ നടന്നത്?
13. തേനീച്ചകളില്ലാത്ത ഭൂഖണ്ഡം?
14. മൂങ്ങകൾക്ക് എത്ര ഡിഗ്രി വരെ കഴുത്ത് തിരിക്കാൻ പറ്റും?
15. 19-ാം നൂറ്റാണ്ടിൽ കേരളം സന്ദർശി ച്ച ഏതു മഹദ് വ്യക്തിയാണ് കേരള ത്തെ ഭ്രാന്താലയം എന്നു വിശേഷി പിച്ചത്?
16. തിരുവിതാംകൂർ രാജവംശത്തെ ക്കുറിച്ച് 'ദ് ഐവറി ത്രോൺ : ക്രോ ണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ' എന്ന ഗ്രന്ഥം രചിച്ചതാര്?
17. തന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം വയലുകളിൽ വിതറണമെന്ന് എഴുതിവച്ച സ്വാതന്ത്ര്യസമര സേനാനി?
18. ഇന്ത്യയിലെ ആദ്യത്തെ ആർട്ടി ഫിഷൽ ഇന്റലിജെൻസ് സിനിമ ഏതാണ്?
19. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ അധ്യക്ഷനാര്?
20. 'ചെടിയിന്മേൽ കായ, കായമേൽ ചെടി എന്ന കടംകഥയുടെ ഉത്തര മെന്താണ്?
ഉത്തരങ്ങൾ
1.ഡിസംബർ അഞ്ച്
2. വൈറ്റമിൻ ബി
3. ന്യൂഡൽഹി
4. സംഭാജിനഗർ
5. വൈറ്റമിൻ കെ
6. മാതാ അമൃതാനന്ദമയി
7. ഫുട്ബോൾ
8. ചന്ദ്രബോസ്
9. മോഹിനിയാട്ടം
10. മൊബൈൽ ഫോൺ
11. 2023 ജൂലൈ 14
12. പതിമൂന്ന്
13. അന്റാർട്ടിക്ക
14, 270
15. സ്വാമി വിവേകാനന്ദൻ
16. മനു എസ് പിള്ള
17. ജവാഹർലാൽ നെഹ്റു
18. മോണിക്ക : ആൻ എ.ഐ സ്റ്റോറി
19. സുരേഷ് ഗോപി
20. കൈതച്ചക്ക
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1."വാക്കിങ് ന്യൂമോണിയ എന്ന ശ്വാസകോശരോഗം ഏതു രാജ്യത്താണ് പൊട്ടിപ്പുറപ്പെട്ടത്?
2. സപ്തസഹോദരിമാരുടെ സഹോദ രൻ' എന്നറിയപ്പെടുന്ന സംസ്ഥാന മേത്?
3. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മാഹി ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്?
4. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപകനായ എ.ഒ ഹ്യൂം വേറെ ഏതു നിലയിലാണ് പ്രശസ്ത നായിരുന്നത്?
5. 'എബോള' എന്ന പകർച്ചവ്യാധി പരത്തുന്ന ജീവി ഏത്?
6. 'നീലവിപ്ലവം' എന്നു വിശേഷിപ്പിക്കു ന്നത് എന്തിന്റെ ഉല്പാദനം മെച്ചപ്പെ ടുത്തുന്നതിനെക്കുറിച്ചാണ്?
7. 2023 ഡിസംബറിൽ ലോക കാലാവ സ്ഥാ ഉച്ചകോടി നടന്ന നഗരം?
8. പി.കെ നാരായണൻ നമ്പ്യാർ ഏതു കലയിലൂടെയാണ് അറിയപ്പെട്ടത്?
9. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു - കൊച്ചി സംസ്ഥാന മുഖ്യ മന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് ഗവർണർ എന്നീ പദവികൾ വഹിച്ച നേതാവ്?
10. ലോകത്താദ്യമായി തേക്കിൻതോട്ടം ഉണ്ടാക്കിയത് മലപ്പുറം ജില്ലയിലെ ഈ സ്ഥലത്താണ്. സ്ഥലപ്പേര്?
11. റേഡിയം കണ്ടുപിടിച്ചത് ആരെല്ലാം?
12. ആഗോള താപനത്തിന് പ്രധാന കാരണമാകുന്നത് ഏതു വാതക ത്തിന്റെ അളവ് കൂടുന്നതാണ്
13. മണ്ണിരയുടെ ശ്വസനാവയവം?
14. 2024-ൽ കേരളത്തിൽ ഏതു കലാരൂപത്തിന്റെ ശതാബ്ദിയാണ് ആഘോഷിക്കുന്നത് ?
15. 'ഹൈമവതഭൂവിൽ' എന്ന യാത്രാ വിവരണകൃതി രചിച്ചതാര്?
16. ത്രിപുരയുടെ തലസ്ഥാനം?
17. ഏറ്റവും ശുദ്ധമായ ജലമായി കണ ക്കാക്കുന്നത് ഏത് വെള്ളത്തെ
18. മലയാളത്തിലെ ആദ്യത്തെ ജന കീയകവി?
19. 'അഭിനയ സംഗീതം' എന്ന കൃതി രചിച്ചത് ആര്?
20. ആരുടെ ആത്മകഥയാണ് 'കിളിക്കാലം' എന്ന കൃതി?
ഉത്തരങ്ങൾ
1.ചൈന
2. സിക്കിം
3. പുതുച്ചേരി
4. പക്ഷിനിരീക്ഷകൻ
5. വവ്വാൽ
6. മത്സ്യം
7. ദുബായ്
8. കൂടിയാട്ടം
9. പട്ടം എ താണുപിള്ള
10. നിലമ്പൂർ
11. മേരി ക്യൂറി, പിയറി ക്യൂറി
12. കാർബൺ ഡയോക്സൈഡ്
13. ത്വക്ക്
14. കഥാപ്രസംഗം
(1924 മേയിൽ വടക്കൻ പറവൂരിലാണ് ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്)
15. എം.പി വീരേന്ദ്രകുമാർ
16. അഗർത്തല
17. മഴവെള്ളത്തെ
18. കുഞ്ചൻ നമ്പ്യാർ
19. ലീല ഓംചേരി
20. പി വത്സലയുടെ
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. യുഗേ യുഗീൻ ഭാരത് ദേശീയ മ്യൂസിയം എവിടെയാണ്?
2. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസി ലിന്റെ മുഖമാസിക പ്രസിദ്ധീകരണം തുടങ്ങിയിട്ട് 75 വർഷം തികഞ്ഞു. മാസികയുടെ പേര്?
3. ഇപ്പോൾ ജന്മശതാബ്ദി ആഘോഷി ക്കുന്ന ഗുരു നിത്യചൈതന്യയതി യുടെ പഴയ പേര്
4. 2023-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
5. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?
6. 'നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളുടെ രചയിതാവ്? 7. താഴെ പറയുന്ന ചരിത്രസ്മാരകങ്ങ ളും നഗരങ്ങളും ചേരുംപടി ചേർക്കുക.
കുത്തബ് മിനാർ - ഹൈദരാബാദ്
ഗേറ്റ് വേ ഓഫ് ഇന്ത്യ - ആഗ്ര
ചാർമിനാർ - മുംബൈ
താജ് മഹൽ - ന്യൂഡല്‍ഹി
8. കേരളത്തിൽ കേന്ദ്ര കിഴങ്ങു വിള ഗവേഷണസ്ഥാപനം (CTCRI സ്ഥിതി ചെയ്യുന്നതെവിടെ?
9. കൃത്രിമമഴ പെയ്യിക്കാൻ മേഘങ്ങ ളിൽ വിതറുന്ന രാസവസ്തു?
10. ലോക വയോജന ദിനം എന്നാണ്?
11. 'ബേപ്പൂർ സുൽത്താൻ' എന്നറിയ പെട്ടിരുന്ന സാഹിത്യകാരൻ?
12. മലമ്പുഴ അണക്കെട്ട് ഏതു നദിയിൽ സ്ഥിതിചെയ്യുന്നു?
13. വേലുത്തമ്പി ദളവ ജീവത്യാഗം സ്ഥലം?
14. വനപ്രദേശം ഏറ്റവും കുറഞ്ഞ ജില്ല?
15. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
16. കുതിരവാലി, പന്നിയൂർ, കരിമുണ്ട എന്നിവ ഏത് സുഗന്ധവ്യഞ്ജനവി ളയുടെ ഇനങ്ങളാണ്?
17. 'ഗണിതശാസ്ത്ര നൊബേൽ' എന്ന റിയപ്പെടുന്ന പുരസ്കാരമേത്?
18. രാജ്യാന്തര ബാലികാദിനം?
19. 'കേരള സിംഹം' എന്നറിയപ്പെട്ട രാജാവ്?
20. മാമാങ്കം അരങ്ങേറിയ തിരു നാവായ ഏതു ജില്ലയിലാണ്?
ഉത്തരങ്ങൾ
1.ന്യൂ ഡൽഹി
2. ഗ്രന്ഥാലോകം
3. ജയചന്ദ്രൻ
4. ഓസ്ട്രേലിയ
5. ജസ്റ്റിസ് ഫാത്തിമാ ബീവി
6. പി വത്സല
7. കുത്തബ് മിനാർ-ന്യൂഡല്‍ഹി
താജ് മഹൽ - ആഗ്ര
8. ശ്രീകാര്യം (തിരുവനന്തപുരം)
9. സിൽവർ അയഡൈഡ്
10. ഒക്ടോബർ ഒന്ന്
11. വൈക്കം മുഹമ്മദ് ബഷീർ
12. ഭാരതപ്പുഴ
13. മണ്ണടി പത്തനംതിട്ട ജില്ല
14. ആലപ്പുഴ
15. ചെമ്പ്ര പീക്ക്
16. കുരുമുളക്
17. ആബെൽ പ്രൈസ്
18. ഒക്ടോബർ 11
19. പഴശ്ശിരാജ
20. മലപ്പുറം