ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ടിവരുന്ന ഭൗതിക അളവു
കളേവ?
- സദിശ അളവുകൾ (വെക്ടർ ക്വാണ്ടിറ്റീസ്)
2.പരിമാണത്തോടൊപ്പം ദിശ പ്രസ്താവി ക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ എങ്ങനെ അറിയപ്പെടുന്നു?
- അദിശ അളവുകൾ (സ്‌കേലാര്‍ ക്വാണ്ടിറ്റീസ്)
3.സ്ഥാനാന്തരം ഏതുതരം അളവിനുദാഹരണമാണ്?
- സദിശ അളവ്
4.ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖ യിലൂടെ ഒരേ ദിശയിലായിരിക്കുമ്പോൾ അതിന്റെ ദൂരത്തിന്റെയും സ്ഥാനാന്ത രത്തിന്റെയും അളവുകൾ എപ്രകാര മായിരിക്കും?
- തുല്യമായിരിക്കും
5.ദൂരം ഏതിനം അളവിനുദാഹരണമാണ്?
- അദിശ അളവ്
6.നിർബാധം പതിക്കുന്ന കല്ലിന്റെ ഓരോ സെക്കൻഡിലുമുണ്ടാകുന്ന പ്രവേഗവർധനയെത്ര?
- 9.8 മീറ്റർ/സെക്കൻഡ്
7.സമവേഗത്തിൽ ചലിക്കുന്ന വസ്തുവിന്റെ സ്ഥാന-സമയ ഗ്രാഫ് എപ്രകാരമുള്ളതാ യിരിക്കും?
- നേർരേഖ
8.സ്ഥാന-സമയ ഗ്രാഫ് നേർരേഖയിലല്ലാത്ത സന്ദർഭത്തിൽ വസ്തുവിന്റെ ചലനം എപ്രകാരമായിരിക്കും?
- അസമ വേഗത്തിൽ
9.ഒരു പ്രവേഗ - സമയ ഗ്രാഫിൽ നിശ്ചിത സമയ ഇടവേളകൾക്കിടയിൽ വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം എപ്രകാരമാ യിരിക്കും?
- ഗ്രാഫിന്റെ ചുവട്ടിലെ പരപ്പളവിന് തുല്യം
10.ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണതബലം പൂജ്യ മെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ എങ്ങനെ വിളിക്കുന്നു?
- സന്തുലിത ബലങ്ങൾ
11.നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനോ കഴിയാത്ത ബലമേത്?
- സന്തുലിത ബലം
12ഏത് ബലം പ്രയോഗിക്കുമ്പോഴാണ് നിശ്ച ലാവസ്ഥയിലുള്ള വസ്തുവിന് ചലനം സംഭവിക്കുകയും ചലനാവസ്ഥയിലുള്ള വസ്തു വിന്റെ ചലനദിശയോ വേഗത്തിനോ മാറ്റം വരുകയും ചെയ്യുന്നത്?
- അസന്തുലിത ബലം
13.ഒരു വാഹനത്തിനുള്ളിൽ നിന്നുകൊണ്ട് ആ വാഹനത്തെ തള്ളിനീക്കാൻ ശ്രമിച്ചാൽ വാഹനം ചലിക്കാത്തതെന്തുകൊണ്ട്?
- ആന്തരികബലങ്ങൾക്ക് വസ്തുവിനെ ചലിപ്പിക്കാനാവില്ല
14.ദൂർദർശിനി ഉപയോഗിച്ചുള്ള തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തിയതും ശനിയുടെ വലയങ്ങളെ നിരീക്ഷണവിധേയമാക്കിയതും ആര്?
- ഗലീലിയോ ഗലീലി
15.ഗലീലിയോ ഗലീലിയുടെ പ്രശസ്തമായ രചനകളേവ?
- സ്റ്റാറി മെസഞ്ചർ, ഡിസ്കോഴ്സ് ഓൺ ഫ്ലോട്ടിങ് ബോഡീസ്, ലെറ്റേഴ്സ് ഓൺ സൺസ്പോട്ട്സ്
16.അസന്തുലിതമായൊരു ബാഹ്യബലം പ്ര യോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്ന താണ് എന്ന് പ്രസ്താവിക്കുന്ന ചലനനിയ മമേത്?
ന്യൂട്ടന്റെ ഒന്നാം ചലനനിയമം
17.സ്ഥിരാവസ്ഥയെയും ചലനാവസ്ഥയെയും സംബന്ധിച്ച വസ്തുക്കളുടെ പൊതുവായ പ്രവണതകൾ വിശദമാക്കുന്ന ചലനനിയ മമേത്?
- ഒന്നാം ചലനനിയമം
18.നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിൽത്തന്നെ തുടരുന്നതിനുള്ള പ്രവണതയെ അഥവാ നിശ്ചലാവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള കഴി വില്ലായ്മയെ എങ്ങനെ വിളിക്കുന്നു?
- നിശ്ചല ജഡത്വം
19.ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന് അതിന്റെ ചലനാവസ്ഥയിൽത്തന്നെ തുടരുന്നതിനുള്ള പ്രവണതയെ എന്തു വിളിക്കുന്നു?
- ചലന ജഡത്വം
20.ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്ന് നിർത്തുമ്പോൾ, നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് വീഴാനുള്ള പ്രവണത കാണിക്കു ന്നതിന് കാരണമെന്ത്?
- ചലന ജഡത്വം
No comments:
Post a Comment