Monday, December 23, 2024

BIOGRAPHY-അലക്സാണ്ടർ ഫ്ളെമിങ് (1881-1935)

 

അലക്സാണ്ടർ ഫ്ളെമിങ് (1881-1935)

പെനിസിലിൻ കണ്ടുപിടിക്കുക വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക് ചികിത്സാ വിപ്ലവത്തിനു കളമൊരുക്കിയ ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ളെമിങ്,

1881- ആഗസ്ത് 6-ാം തീയതി ഒരു സ്കോട്ടിഷ് കർഷകന്റെ മകനായി അലക്സാണ്ടർ ജനിച്ചു. പിതാവ് ഹ്യൂ ഫ്ളെമിങ്, മാതാവ് ഗ്രേസ് മോർട്ടൻ. അഞ്ചുവയസ്സുള്ളപ്പോൾ അലക്സാണ്ടർ സ്കൂളിൽ ചേർന്നു. സ്കൂളിൽ വച്ച് പഠിക്കുവാൻ വലിയ സാമർഥ്യമൊന്നും അലക്സാണ്ടർ കാണിച്ചിരുന്നില്ല എന്നാൽ പഠിത്തത്തിൽ പിന്നോക്കവുമല്ലായിരുന്നു. രസതന്ത്രം, ഊർജതന്ത്രം, ജീവശാസ്ത്രം എന്നീ ശാസ്ത്ര വിഭാഗങ്ങളിലെ ബാലപാഠങ്ങൾ സ്കൂളിൽ നിന്നും മനസ്സിലാക്കി. ലണ്ടനിൽ ഡോക്ടറായിത്തീർന്ന ജ്യേഷ്ഠൻ ടോമിന്റെ കൂടെ അലക്സാണ്ടർ താമസം തുടങ്ങി. നാട്ടിൻപുറവും ചെറുപട്ടണവും മാത്രം കണ്ടിട്ടുള്ള അലക്സാ ണ്ട ടർക്ക് ലണ്ടൻ നഗരം ഒരു മഹാദ്ഭുതമായി തോന്നി. അവിടെ ഒരു പോളിടെക്നിക് സ്കൂളിൽ ചേർന്ന് പഠനം തുടർന്നു. പതിനാറാമത്തെ വയസ്സിൽ ഒരു ഷിപ്പിങ് കമ്പനിയായ അമേരിക്കൻ ലൈനിൽ' ക്ലാർക്കായി ജോലി ലഭിച്ചു. ജോലിയിൽ അലക്സാണ്ടർ ബഹുസമർത്ഥനായിരുന്നു.

ക്ലാർക്കിന്റെ ജോലിയിൽ തുടരുന്നതുകൊണ്ട് അലക്സാണ്ടറിന് വലിയ ഭാവിയില്ലെന്ന് സഹോദരനായ ടോമിന് തോന്നി. മെഡിസിന് ചേർന്നാൽ നന്നായിരിക്കുമെന്ന വിശ്വാസമാണ് ടോമിന് ഉണ്ടായിരുന്നത്. സെന്റ് മേരീസ് ആശുപത്രിയോട് ബന്ധപ്പെട്ട മെഡിക്കൽ സ്കൂളിൽ ചേർന്ന് അലക്സാണ്ടർ പഠിച്ചു. അലക്സാണ്ടർ ഫ്ളെമിങ്ങിന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ഒരു സംഭവം നടന്നു. അറിവും കാര്യക്ഷമതയും കൈമുതലായിട്ടുള്ള ഡോക്ടർ ആ റോത്ത് റൈറ്റ് 1902 മുതൽക്കെ സെന്റ് മേരീസ് ആശുപത്രിയിൽ ഉണ്ടായിരുന്നു. അദ്ദേഹം കേൾവികേട്ട ഒരു ബാക്ടീരിയാവിജ്ഞാനീയനായിരുന്നു. റൈറ്റിന്റെ പ്രത്യേക മേൽനോട്ടത്തിൽ ആശുപത്രിയിൽ ഒരു "ഇനോക്കുലേഷൻ ഡിപ്പാർട്ട്മെന്റ്' രൂപമെടുത്തു. 1906-ൽ പ്രസ്തുത ഡിപ്പാർട്ട്മെന്റിൽ ചേർന്നു. പല കാര്യങ്ങളും പഠിക്കുവാനും നിരീക്ഷണം നടത്തുവാനും തന്മൂലം സാധിക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധം 1914 ൽ ആരംഭിച്ചപ്പോൾ റൈറ്റിനും സഹപ്രവർത്തകർക്കും പട്ടാള സർവീസിൽ പോകേണ്ടിവന്നു. റൈറ്റിന്റെ കീഴിലുള്ള ഒരു സംഘത്തെ നിയോഗിച്ചത് ഫ്രാൻസിലേക്കാണ്. അവിടെയുള്ള പ്രവർത്തനങ്ങളിൽ റാറ്റിനെ കാര്യമായി സഹായിച്ചത് ഫ്ളെമിങ്ങായിരുന്നു. പട്ടാളക്കാരുടെ ഇടയിലുള്ള സേവനം മൂലം ഫ്ളെമിങ്ങിന് പല പുതിയ അനുഭവങ്ങളും ഉണ്ടായി. മുറിവുണങ്ങുവാനായി പുരട്ടിയിരുന്ന രാസപദാർത്ഥങ്ങൾ പലപ്പോഴും പഴുപ്പുണ്ടാക്കുന്നതായി കണ്ടു. നിലവിലുള്ള ആന്റിസെപ്റ്റിക് ഔഷധങ്ങൾ എല്ലാത്തരം അണുക്കളെയും നശിപ്പിക്കുന്നില്ലെന്ന് ഫ്ളെമിങ്ങിന് മനസ്സിലായി.

ഒരിക്കൽ അല്പം ശ്ലേഷ്മം ബാക്ടീരിയങ്ങളെ വളർത്തുന്ന പിഞ്ഞാണത്തിൽ വീണപ്പോൾ ഉണ്ടായ സംഭവം ഫ്ളെമിങ്ങിന് ഓർമ വന്നു. ശ്ലേഷ്മം വീണ സ്ഥാനത്തിനു ചുറ്റുമുള്ള ബാക്ടീരിയാസമൂഹങ്ങൾ മുഴുവൻ നശിച്ചിരിക്കുകയാണ്. ശ്ലേഷ്മത്തിൽ ബാക്ടീരിയയെ നശിപ്പിക്കുവാൻ ഉതകുന്ന ഒരു വസ്തു അടങ്ങിയിരിപ്പുണ്ടെന്ന് അദ്ദേഹം ന്യായമായും സംശയിച്ചു. നാസികാ ശ്ലേഷ്മത്തിനു പുറമെ ഒരു തുള്ളി കണ്ണുനീരു കൊണ്ടും ഈ അത്ഭുതം നടത്തുവാൻ സാധിക്കുമെന്നു കണ്ടു. ടെസ്റ്റ്ട്യൂബിനുള്ളിൽ ബാക്ടീരി യയുള്ള ദ്രാവകം എടുക്കുക. ഒരു തുള്ളി കണ്ണു നീരും അതിനോട് ചേർക്കുക. നിമിഷങ്ങൾക്കകം ബാക്ടീരിയ നശിച്ച് ദ്രാവകം തെളിയുന്നു. കണ്ണുനീരിൽ ബാക്ടീരിയയെ നശിപ്പിക്കുവാൻ തക്ക വസ്തു ഉണ്ടെന്നല്ലേ ഇതിനർഥം? ഈ വസ്തുവിന് എൻസൈമിന്റെ സർവഗുണങ്ങളും ഉണ്ടെന്ന് ഫ്ളെമിങ്ങ് കണ്ടു. കണ്ണുനീരിൽ കണ്ടെത്തിയ എൻസൈമിന്റെ ഗുണമുള്ള പദാർഥത്തിന് എന്തു പേരിടണം? ഫ്ളെമിങ് റൈറ്റിനെ സമീപിച്ചു. റൈറ്റ് പേരും കണ്ടു പിടിച്ചു. “ലൈസോസൈം ലയിക്കുന്ന അഥവാ അലിയിക്കുന്ന എന്ന അർഥമാണ് "ലൈസിസ്' എന്ന വാക്കിനുള്ളത്.

1928-ൽ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധരചനക്ക് ഫ്ളെമിങ്ങ് തയ്യാറെടുക്കുകയായിരുന്നു. സ്റ്റഫലോ കോക്കെ എന്നയിനം ബാക്ടീരിയയെക്കുറിച്ചാണ് ലേഖനമെഴുതേണ്ടത്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയയെ പിഞ്ഞാണങ്ങളിൽ അവയ്ക്കുള്ള മാധ്യമത്തിൽ വളർത്തിയെടുക്കുവാൻ തുടങ്ങി. അവയെ നിരീക്ഷിക്കുവാൻ വേണ്ടി ഓരോ പിഞ്ഞാണവും അദ്ദേഹം അടപ്പ് തുറന്ന് നോക്കി ഓരോന്നായി മാറ്റിവച്ചു. ഒരു പിഞ്ഞാണം എടുത്ത് അദ്ദേഹം കുറെ സമയം അതിലേക്ക് തന്നെ നോക്കി. ഫ്ളെമിങ്ങ് അതിശയിച്ചു. ആ പിഞ്ഞാണത്തിലെ ബാക്ടീരിയയുടെ മേൽ അങ്ങിങ്ങായി പൂപ്പ് (മോൾഡ്) ബാധിച്ചിരിക്കുന്നു. പൂപ്പ് പിടിച്ചയിടങ്ങളിലെ ബാക്ടീരിയ നിശ്ശേഷം നശിച്ചിരിക്കുകയാണ്. അണുക്കളെ നശിപ്പിച്ചിരിക്കുന്നത് ഒരു പൂപ്പലാണ്. തന്മൂലം ഈ പൂപ്പൽ അണുനാശക ശക്തിയുള്ള വസ്തു ഉണ്ടെന്ന് തീർച്ചപ്പെടുത്താം. ഫ്ളെമിങ്ങ് സന്തോഷത്തോടെ പൂപ്പെലെടുത്ത് പ്രത്യേകം വളർത്തി. ഏതിനം പൂപ്പലാണെന്ന് അറിയണം. കൂടാതെ അവ നശിച്ച് തീർന്നു പോകാതിരിക്കാൻ സൂക്ഷ്മതയോടെ വളർത്തിയെടുക്കുകയും വേണം. അവ പ്രത്യേക കൾച്ചർ മാധ്യമത്തിൽ വളർത്തിയെടുത്തു. ഈ പൂപ്പൽ‘പെനിസിലിയം' എന്ന ഫംഗസ്സാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഒടുവിൽ പൂപ്പല്‍ 'പെനിസിലിയം നൊട്ടേറ്റം' എന്നതാണെന്ന് കണ്ടുപിടിച്ചു. 1929 ഫെബ്രുവരി 13-ാം തീയതി മെഡിക്കൽ റിസർച്ച് ക്ലബ്ബിൽ പെനിസിലിനെ കുറിച്ച് ഒരു പ്രബന്ധം ഫ്ളെമിങ്ങ് അവതരിപ്പിച്ചു.

12 കൊല്ലത്തിനു ശേഷം ഫ്ളോറിയും ചെയ്തും ചേർന്നാണ് പെനിസിലിൻ ശുദ്ധീകരിച്ചെടുത്തതും ബാക്ടീരിയയുടെ സംക്രമണം മൂലമുണ്ടാകുന്ന രോഗത്തെ ചെറുക്കുവാനായി അതു പയോഗിച്ചതും. ചില രോഗികളുടെ മുറിവിൽ പുരട്ടുവാനായി ഫ്ളെമിങ്ങ് പെനിസിലിൻ ഉപയോഗിക്കുകയുണ്ടായി. അതു ഫലപ്രദമാണെന്നും ശരീരത്തിലെ ത രക്താണുക്കളെ കൊല്ലുകയി ല്ലെന്നും കണ്ടു. അദ്ദേഹം 1929-ൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണപ്രബന്ധത്തിൽ ഇങ്ങനെയാണ് എഴുതിയത്: "വ്രണത്തിൽ പുരട്ടുകയോ അതി ലേക്ക് കുത്തിവെയ്ക്കുകയോ ചെയ്താൽ ഇത് (പെനിസിലിൻ) പെനിസിലിൻ സംവേദികളായ സൂക്ഷ്മാണുക്കൾക്കെതിരെ കാര്യക്ഷമമായൊരു “ആന്റിസെപ്റ്റിക് രോഗാണുനാശിനി 7 ആയി പ്രവർത്തിക്കും. അത്രമാത്രം.

1941 ൽ പെനിസിലിൻ ആദ്യമായി മനുഷ്യശരീരത്തിൽ കുത്തിവെക്കപ്പെട്ടു. അതു വിജയകരമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് വ്യാപകമായി പെനിസിലിൻ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതോടെ ഫ്ളെമിങ്ങിന്റെ പ്രശസ്തി വർദ്ധിച്ചു . 1943-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുത്തു. 1945-ൽ ഫ്ളെമികിന് ഫ്ളോറിയോടും ചെയ്തിനോടുമൊപ്പം നോബൽ സമ്മാനം ലഭിച്ചു. അതോടെ അദ്ദേഹം 

ലോകപ്രശസ്തനായി.1953 ൽ ഫ്ളെമിങ് ഇന്ത്യ സന്ദർശിക്കുകയുണ്ടായി. 1955 മാർച്ച് 11-ാം തീയതി ലണ്ടനിൽ വച്ച് അന്തരിച്ചു.


BIOGRAPHY-ഹ്യൂഗോ ഡീവീസ് (1848-1935) 

BIOGRAPHY-ഷാൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1774-1829)

BIOGRAPHY-ഗ്രിഗോർ യോഹാൻ മെൻഡൽ (1822-1884)

BIOGRAPHY-റോബർട്ട് ഹുക്ക് (1635-1703)

BIOGRAPHY-എഡ്വേർഡ് ജെന്നർ (1749-1823)

BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882) 

BIOGRAPHY-ഹിപ്പോക്രാറ്റിസ് ( 460 ബി.സി. - 370 ബി.സി) 

BIOGRAPHY-തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)

No comments:

Post a Comment