കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. ആധുനിക രസതന്ത്രത്തിന്റെ പിതാവ്
- ലാവോസിയെ
2.ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
- പ്രഫുല്ലചന്ദ്ര
3. പരമാണുവാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം എന്ന് ആദ്യമായി വാദിച്ച ഭാരതീയ ശാസ്ത്രജ്ഞൻ
- കണാദമുനി
4. പരമാണുസിദ്ധാന്തം പ്രതിപാദിക്കുന്ന പ്രാചീനഗ്രന്ഥം
- വൈശേഷിക സൂത്രം (കണാദമുനി)
5. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണം
- ആറ്റം
6.ആറ്റമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം
- വിഭജിക്കാൻ കഴിയാത്തത്
7. ആറ്റം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- ജോൺ ഡാൾട്ടൺ
8. ആറ്റത്തിന്റെ കേന്ദ്രഭാഗം
- ന്യൂക്ലിയസ്
9. ആറ്റത്തിലെ ഭാരം കൂടിയ കണം
- ന്യൂട്രോൺ
10.ആറ്റത്തിൽ ചാർജ്ജില്ലാത്ത കണം
- ന്യൂട്രോൺ
11. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- ജയിംസ് ചാഡ് വിക്ക്
12. ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം
- പ്രോട്ടോൺ
13. പ്രോട്ടോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- ഏണസ്റ്റ് റുഥർഫോർഡ്
14. ആറ്റത്തിന്റെ നെഗറ്റീവ് ചാർജ്ജുള്ള കണം
- ഇലക്ട്രോൺ
15. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം
- ഇലക്ട്രോൺ
16. പ്രപഞ്ചത്തിന്റെ മൗലികകണം
- ഇലക്ട്രോൺ
17. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- ജെ.ജെ തോംസൺ
18. ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ പ്രവണത
- വിദ്യുത് ഋണത (Electro negativity)
19.ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണം
- തന്മാത്ര (Molecule)
20. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്
- തന്മാത്ര

No comments:
Post a Comment