Friday, May 31, 2024

STD-9-SCERT OLD TEX BOOK[EM&MM]

 


CLASS IX
GENERAL SUBJECT
MALAYALAM MEDIUM
CLASS IX
ENGLISH MEDIUM

Thursday, May 30, 2024

JRC CADET-SELECTION TEST-SET-7

       

സ്കൂൾ JRC യിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള  ഓണ്‍ലൈന്‍ പരിശീലനം


JRC CADET-SELECTION TEST-SET-7

JRC CADET-SELECTION TEST-SET-6

JRC CADET-SELECTION TEST-SET-5

JRC CADET-SELECTION TEST-SET-4

JRC CADET-SELECTION TEST-SET-3

JRC CADET-SELECTION TEST-SET-2

JRC CADET-SELECTION TEST-SET-1


GK QUIZ FOR LP-UP-HIGH SCHOOL STUDENTS-132

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



621) ഇന്ത്യയുടെ ദേശീയ കലണ്ടർ  ( ഔദ്യോഗിക സിവിൽ കലണ്ടർ )

 ഉത്തരം  : ശകവർഷം 

  622) ഇന്ത്യയുടെ ദേശീയ പക്ഷി 

 ഉത്തരം  : മയിൽ 

623) ഇന്ത്യയുടെ ദേശീയ ഫലം

 ഉത്തരം :  മാമ്പഴം  

624) ഇന്ത്യയുടെ ദേശീയ വൃക്ഷം   

 ഉത്തരം  : പേരാൽ 

625) ഇന്ത്യയുടെ  ദേശീയ കറൻസി 

 ഉത്തരം : ഇന്ത്യൻ രൂപ 

626) ഇന്ത്യയുടെ ദേശീയ പതാക ഏത് പേരിലാണ് അറിയപ്പെടുന്നത്  
 ഉത്തരം  : ത്രിവർണ പതാക  
  
627) ദേശീയ പതാകയുടെ വീതിയുടെയും നീളത്തിന്റെയും   അനുപാതം
 ഉത്തരം  :    2 : 3

628) ദേശീയ പതാക രൂപകൽപ്പന ചെയ്തത് 
 ഉത്തരം : പിoഗളി വെങ്കയ്യ    

629) മുകളിൽ കുങ്കുമ നിറവും താഴെ   പച്ചനിറവും ഉള്ള ദേശീയ പതാകയുടെ മധ്യത്തിലുള്ള നിറം
 ഉത്തരം  : വെള്ള 

630) മധ്യത്തിനായി നാവിക നീല നിറത്തിലുള്ള അശോകേക്രത്തിന് എത്ര ആരങ്ങൾ ഉണ്ട്  
 ഉത്തരം :  24

631) ഇന്ത്യയുടെ ദേശീയ മുദ്ര 
 ഉത്തരം  : സിംഹ മുദ്ര 
  
632) സിംഹമുദ്ര ദേശീയ ചിഹ്നമായി സ്വീകരിച്ചത് 
 ഉത്തരം  : 1950 ജനുവരി 26 

633) ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് എവിടെ നിന്ന് 
 ഉത്തരം : അശോകസ്തംഭം  

634) ദേശീയ ചിഹ്നത്തിന്റെ  താഴെ എഴുതിയിരിക്കുന്ന ദേശീയ മുദ്രാവാക്യം
 ഉത്തരം  : സത്യമേവ ജയതേ 

635 ഏതു ഉപനിഷത്തിൽ നിന്നാണ്  ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന ഈ മുദ്രാവാക്യം എടുത്തിട്ടുള്ളത്  
 ഉത്തരം : മുണ്ഡകോപനിഷത്ത്  

636) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ആദ്യമായി ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്  
 ഉത്തരം  : തെലുങ്ക് 
  
637) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ഒരു തെലുങ്ക് എഴുത്തുകാരനാണ്. ആരാണ് ഇദ്ദേഹം  
 ഉത്തരം  : വെങ്കട സുബ്ബറാവു 

638) ഇന്ത്യ കൂടാതെ ഏത് രാജ്യത്തിന്റെ കൂടി ദേശീയ പുഷ്പമാണ് താമര
 ഉത്തരം : ഈജിപ്ത്  

639) ദേശീയ നദിയായ ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപ്
 ഉത്തരം  : ഗംഗ സാഗർ ദ്വീപ് 

640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
 ഉത്തരം : ഇന്ത്യൻ രൂപ  


Wednesday, May 29, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-125

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



481) കരിങ്കൽ ഖ്വാറികൾക്കും ധാന്യുല്പാദനത്തിനും  പഞ്ഞി കൃഷിക്കും പ്രസിദ്ധമായ വാറങ്കൽ ഏതു സംസ്ഥാനത്ത്  
 ഉത്തരം  : തെലുങ്കാന 
  
482) തെലുങ്കാനയുടെ തലസ്ഥാനം 
 ഉത്തരം  : ഹൈദരാബാദ് 

483)ഏറ്റവും വലിയ നഗരം
 ഉത്തരം : ഹൈദരാബാദ്   

484) തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 2014 ജൂൺ 2 ന് 

485) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : തെലുങ്ക്

486) ഏതു സംസ്ഥാനം വിഭജിച്ചാണ് തെലുങ്കാന രൂപം കൊണ്ടത് 
 ഉത്തരം  : ആന്ധ്ര പ്രദേശ് 
  
487) പ്രശസ്തമായ കോഹിനൂർ രത്നം  ലഭിച്ച ഗോൽകൊണ്ട എന്ന രത്ന ഖനി   ഏത് ജില്ലയിൽ
 ഉത്തരം  : ഹൈദരാബാദ് ( തെലുങ്കാന )

488) ഗോൽകൊണ്ട എന്ന വാക്കിനർത്ഥം 
 ഉത്തരം : വൃത്താകൃതിയിലുള്ള കുന്ന്    

489) ഹൈദരാബാദ് പട്ടണം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : മുസി  

490) രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ് 
 ഉത്തരം  : ഹൈദരാബാദ്

491) പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി 1591ൽ നിർമ്മിച്ച  സ്മാരകം 
 ഉത്തരം  : ചാർമിനാർ ( ഹൈദരാബാദ് )
  
492)' ചാർമിനാർ' എന്നതിന്റെ അർത്ഥം  
 ഉത്തരം  : നാലു മിനാരങ്ങൾ ഉള്ള പള്ളി  

493) തെലുങ്കാനയിലെ ഇരട്ട നഗരങ്ങൾ
 ഉത്തരം : ഹൈദരാബാദ്, സെക്കന്തരാബാദ് 

494) ഇവയെ തമ്മിൽ വേർതിരിക്കുന്ന തടാകം
ഉത്തരം : ഹുസൈൻ സാഗർ തടാകം

495) തെലുങ്കാനയെ കൂടാതെ മറ്റേത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് ഹൈദരാബാദ് 
 ഉത്തരം  : ആന്ധ്ര പ്രദേശ്

496) ഋഗ്വേദത്തിൽ  രാഷ്ട്ര എന്നറിയപ്പെടുന്നതും അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുമായ സംസ്ഥാനം 
 ഉത്തരം  : മഹാരാഷ്ട്ര 
  
497) മഹാരാഷ്ട്രയുടെ തലസ്ഥാനം   
 ഉത്തരം  : മുംബൈ 

498) പ്രധാന ഭാഷ 
 ഉത്തരം : മറാഠി 

499) ഏറ്റവും വലിയ നഗരം
ഉത്തരം : മുംബൈ 

500) മുംബൈ നഗരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
 ഉത്തരം  : ബോംബെ  

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-124

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



461)മേഘങ്ങളുടെ നാട്  എന്നറിയപ്പെടുന്നത് 
 ഉത്തരം  : മേഘാലയ 
  
462) തലസ്ഥാനം 
 ഉത്തരം  : ഷില്ലോങ്ങ് 

453)ഏറ്റവും വലിയ നഗരം
 ഉത്തരം :  ഷില്ലോങ്ങ് 

464)ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ 
ഉത്തരം : ചിറാപ്പുഞ്ചി, മൗസിന്റo 

465) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഖാസി, ഇംഗ്ലീഷ് 

466)കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്നത് 
 ഉത്തരം  : ഷില്ലോങ്ങ് (മിസോറാം) 
  
467) മേഘാലയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം  
 ഉത്തരം  : ഷില്ലോങ്ങ് കൊടുമുടി 

468) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം 
 ഉത്തരം :  ബംഗ്ലാദേശ് 


469)ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം  
 ഉത്തരം  : നൊഹ് കാലികൈ വെള്ളച്ചാട്ടം ( ചിറാപുഞ്ചി )
 

470) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം 
ഉത്തരം  : ആസാം 


471) ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം 
 ഉത്തരം  : ത്രിപുര  
  
472) തലസ്ഥാനം 
 ഉത്തരം  : അഗർത്തല 

473)ഏറ്റവും വലിയ നഗരം
 ഉത്തരം : അഗർത്തല 

474) ത്രിപുര സംസ്ഥാനo നിലവിൽ വന്നത് 
ഉത്തരം : 1972 ജനുവരി 21 

475) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ബംഗാളി 

476) ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഒറീസ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
 ഉത്തരം  : ഒഡീഷ 
  
477) തലസ്ഥാനം 
 ഉത്തരം  : ഭുവനേശ്വർ  

478)ഏറ്റവും വലിയ നഗരം
 ഉത്തരം : ഭുവനേശ്വർ 

479) ഒഡീഷ  സംസ്ഥാനo നിലവിൽ വന്നത് 
ഉത്തരം : 1936 ഏപ്രിൽ 1 

480) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഒഡിയ ( ഒറിയ )

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-123

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



441) യൂറോപ്യന്മാർക്ക് പോളോ ഗെയിം പരിചയപ്പെടുത്തിയതിന്റെ ബഹുമതി ലഭിച്ച സംസ്ഥാനം  
 ഉത്തരം  : മണിപ്പൂർ  
  
442) തലസ്ഥാനം 
 ഉത്തരം  : ഇംഫാൽ   

443)ഏറ്റവും വലിയ നഗരം
 ഉത്തരം : ഇoഫാൽ  

444) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : മണിപ്പൂരി      

445) മണിപ്പൂർ സംസ്ഥാനo നിലവിൽ വന്നത് 
 ഉത്തരം : 1972 ജനുവരി 21  

446) ഇന്ത്യയുടെ രത്നം എന്നു മണിപ്പൂരിനെ വിശേഷിപ്പിച്ചത്  
 ഉത്തരം  : ജവഹർലാൽ നെഹ്റു    
  
447) ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
 ഉത്തരം  : മണിപ്പൂർ സുവോളജിക്കൽ പാർക്ക്   

448)'മണിപ്പൂരിന്റെ ഉരുക്കു വനിത ' ,  മെൻ ഗൗബി (Menoubi) എന്നീ പേരുകളിൽ അറിയപ്പെടുന്നത്
 ഉത്തരം : ഇറോം ഷർമ്മിള   

449) ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്  
 ഉത്തരം  : ഇംഫാൽ ( മണിപ്പൂരിൽ )      

450) ലോകത്തിലെ ഒഴുകുന്ന ഏകദേശിയോദ്യാനം ഏത് 
 ഉത്തരം : കെയ്ബുൾ ലംജാവോ  (മണിപ്പൂർ)

451)മിസോയുടെ നാട് (പാർവ്വതവാസികൾ ) എന്നറിയപ്പെടുന്നത് 
 ഉത്തരം  : മിസോറാം 
  
452) തലസ്ഥാനം 
 ഉത്തരം  : ഐസ് വാൾ 

453)ഏറ്റവും വലിയ നഗരം
 ഉത്തരം :   ഐസ് വാൾ 

454)' ഐസ് വാൾ ' എന്ന വാക്കിനർത്ഥം
ഉത്തരം : ഏലത്തിന്റ ഭൂമിക

455) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : മിസോ, ഇംഗ്ലീഷ്     


456) ആസാം,  മണിപ്പൂർ എന്നിവയുടെ അയൽ സംസ്ഥാനവും വ്യവസായങൾ ഏറ്റവും കുറവുമായ  നാട് 
 ഉത്തരം  : മിസോറാം 
  
457)മിസോറമിലെ ഏറ്റവും വലിയ തടാകം
 ഉത്തരം  : പാലക്‌ തടാകം 

458)മിസോറം സംസ്ഥാനം നിലവിൽ വന്നത് 
 ഉത്തരം :  1987 ഫെബ്രുവരി 20


459) കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്‌ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം 
 ഉത്തരം  : മിസോറം   
 

460)കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി ( restricted holiday )നല്‍കുന്ന ഏക സംസ്ഥാനം?
ഉത്തരം  : മിസോറം 

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-122

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


421) ഹിമാലയൻ താഴ്വരയുടെ  കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതുമായ ഇന്ത്യൻ  സംസ്ഥാനം 
 ഉത്തരം  : ആസാം  
  
422) ആസാമിന്റെ തലസ്ഥാനം 
 ഉത്തരം  : ദിസ്പൂർ 

423) ആസാമിലെ പ്രധാന പട്ടണം 
 ഉത്തരം : ഗുവാഹത്തി  

424) പ്രധാന ഭാഷ 
 ഉത്തരം  : ആസാമീസ്   

425) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് 
 ഉത്തരം : ആസാം  


426) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 
 ഉത്തരം  : ആസാം  
  
427) ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
 ഉത്തരം  : ബ്രഹ്മപുത്ര

428) ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം : ആസാം   

429) വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന് ലോകപ്രസിദ്ധമായ ദേശീയോദ്യാനം 
 ഉത്തരം  : കാസിരംഗ ദേശീയോദ്യാനം 

430) കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : ആസാം  

431) നാഗങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം  : നാഗാലാൻഡ് 
  
432) തലസ്ഥാനം 
 ഉത്തരം  : കൊഹിമ 

433) പ്രധാന പട്ടണം ( ഏറ്റവും വലിയ നഗരം)
 ഉത്തരം : ദിമാപൂർ  

434) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഇംഗ്ലീഷ്    

435) കിഴക്കിന്റെ സ്വിറ്റ്സർലൻഡ്  എന്നറിയപ്പെടുന്നത് 
 ഉത്തരം : നാഗാലാൻഡ്   

436) രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ 
 ഉത്തരം  : കൊഹിമ   (നാഗാലാൻഡ് )
  
437) കൊഹിമയുടെ പഴയ പേര് 
 ഉത്തരം  : കെവീര 

438) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം 
 ഉത്തരം : നാഗാലാൻഡ്   

439) നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം 
 ഉത്തരം  : മ്യാൻമർ  (ബർമ്മ )

440) നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം
 ഉത്തരം : ട്രിപ്പിൾ വെള്ളച്ചാട്ടം ( Triple water falls )

ACADEMIC MASTER PLAN-2024-25-SAMPLE

 


HS SECTION

ACADEMIC MASTER PLAN-INSTRUCTION

ACADEMIC MASTER PLAN-MALAYLAM

ACADEMIC MASTER PLAN-ENGLISH

ACADEMIC MASTER PLAN-COMMUNICATOVE ENGLISH

ACADEMIC MASTER PLAN-HINDI

ACADEMIC MASTER PLAN-SCIENCE

ACADEMIC MASTER PLAN-MATHS

ACADEMIC MASTER PLAN-SOCIAL SCIENCE

ACADEMIC MASTER PLAN-IT

ACADEMIC MASTER PLAN-OBJECTIVES

ACADEMIC MASTER PLAN-OTHERS


UP SECTION

ACADEMIC MASTER PLAN-MALAYLAM

ACADEMIC MASTER PLAN-HINDI

ACADEMIC MASTER PLAN-ENGLISH

ACADEMIC MASTER PLAN-SCIENCE

ACADEMIC MASTER PLAN-SS

ACADEMIC MASTER PLAN-MATHS



SSLC-ICT-CHAPTER-1-THE WORLD OF DESIGNING-ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-PDF NOTES [EM&MM]

    


പത്താം ക്ലാസ് ഐ.ടി  'THE WORLD OF DESIGNING'/ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




GK & CURRENT AFFAIRS-ONLINE QUIZ-SET-310

 


എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK





















CLASS-9-IT-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം-PDF NOTES [EM&MM]

  

ഒമ്പതാം ക്ലാസ്  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം- എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌  എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്   മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD [EM]-QUESTION AND ANSWERS

 


ഒൻപതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും:  .തയ്യാറാക്കിയത് അജേശ് ആ ര്‍ രാമവിലാസം എ ച്ച് എ സ് എസ് ചൊക്ലി.സാറിന് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD [EM]-QUESTION AND ANSWERS

TEST YOUR ENGLISH GRAMMAR-ONLINE TEST-24

                                                     


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം














GK QUIZ FOR LP-UP-HIGH SCHOOL STUDENTS-121

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


401) നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
 ഉത്തരം  : രവീന്ദ്രനാഥ ടാഗോർ ( പശ്ചിമബംഗാൾ)  
  
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം   
 ഉത്തരം  : 1913 ( ഗീതാഞ്ജലി)

403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം  
 ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം   

404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത് 
 ഉത്തരം  : സുന്ദർബൻസ്  

405) ലോകത്തിലെ ഏറ്റവും വലിയ  കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട്  ) 
 ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ  )

406) അൽബേനിയയിൽ ജനിച്ച് കൊൽക്കത്തയിൽ  ജീവിതം സമർപ്പിച്ച ക്രൈസ്തവ സന്യാസിനി  
 ഉത്തരം  : മദർ തെരേസ.  
  
407) ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
 ഉത്തരം  : പശ്ചിമബംഗാൾ 

408) ഇന്ത്യയിലെ ആദ്യത്തെ അണ്ടർഗ്രൗണ്ട് റെയിൽവേ  
 ഉത്തരം : കൊൽക്കത്ത മെട്രോ 

409) ഇന്ത്യയിലെ ആദ്യത്തെ  IIT  (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി )
 ഉത്തരം  : ഘരഗ്പൂർ  (1951) 

410) ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രം 
 ഉത്തരം : ദി  ബംഗാൾ ഗസറ്റ് (1780)

411) ഹിമാലയൻ താഴ് വര പർവ്വതങ്ങളാൽ   ചുറ്റപ്പെട്ട കൊച്ചു സംസ്ഥാനം   
 ഉത്തരം  :  സിക്കിം 
  
412) തലസ്ഥാനം
 ഉത്തരം  : ഗാങ് ടോക്ക്   

413) ഔദ്യോഗിക ഭാഷ 
 ഉത്തരം : നേപ്പാളി,  ഇംഗ്ലീഷ്  

414) സ്വച്ച് ഭാരത്  മിഷന്റെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശുചിത്വ വിനോദ സഞ്ചാര കേന്ദ്രം 
 ഉത്തരം  : ഗാങ് ടോക്ക്

415) ഈ സംസ്ഥാനത്ത് ഉൾപ്പെടുന്ന  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്ന് 
 ഉത്തരം : കാഞ്ചൻ  ജംഗ 


416) ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
 ഉത്തരം  :  സിക്കിം 
  
417) സിക്കിമിലെ ഏറ്റവും വലിയ നഗരം
 ഉത്തരം  : ഗാങ് ടോക്ക് 

418) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി 
 ഉത്തരം : കാഞ്ചൻ  ജംഗ 

419) ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് സിക്കിം 
 ഉത്തരം  :  22

420) പുതിയ കൊട്ടാരം എന്ന്  പേരിനർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം 
 ഉത്തരം : സിക്കിം