Tuesday, May 27, 2025

SSLC-BIOLOGY-CHAPTER-2-PATHS OF EVOLUTION/പരിണാമത്തിന്റെ വഴികള്‍-TEXTBOOK-HAND BOOK[EM&MM]

 


പത്താം  ക്ലാസ്സ് ബയോളജിലെ ഒന്നാം പാഠത്തിന്റെ ടീച്ചര്‍ ടെക്സ്റ്റ്‌

SSLC-BIOLOGY-CHAPTER-2-PATHS OF EVOLUTION-TEXTBOOK[EM]

SSLC-BIOLOGY-CHAPTER-2-പരിണാമത്തിന്റെ വഴികള്‍-TEXTBOOK[MM]

SSLC-BIOLOGY-CHAPTER-2-PATHS OF EVOLUTION/പരിണാമത്തിന്റെ വഴികള്‍-HAND BOOK


SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-TEXTBOOK-HAND BOOK[EM&MM] [EM&MM]


Monday, May 26, 2025

CLASS-9-ENGLISH-UNIT-1-CHAPTER-1-"HALF A DAY"- TEXTBOOK ACTIVITIES

  



Here Sri Oleed khan (RP A+ Blog) shares with us Textbook activities from Chapter 1: "HALF A DAY" based on the English textbook of class IX. We are greatly thankful for his sedulous effort.




GK UPDATES-പോയവാരവും പുത്തനറിവുകളും -PART-5

 


അറിവിലേക്കുള്ള യാത്ര അനന്തമാണ്.വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.

2025 ഏപ്രിൽ 28 മുതലുള്ള എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ  വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്


       പോയവാരവും  പുത്തനറിവുകളും-PART-5

       പോയവാരവും  പുത്തനറിവുകളും-PART-4

 പോയവാരവും  പുത്തനറിവുകളും-PART-3

      പോയവാരവും  പുത്തനറിവുകളും-PART-2

പോയവാരവും  പുത്തനറിവുകളും-PART-1

SSLC-SOCIAL SCIENCE II-CHAPTER-2-CLIMATIC REGIONS AND CLIMATE CHANGE കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും-STUDY MATERIALS [EM&MM]

 


പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "-CLIMATIC REGIONS AND CLIMATE CHANGE " എന്ന യൂണിറ്റിന്റെ പഠന വിഭവങ്ങൾ എപ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം  എം യു എച്ച് എസ് എസ്   സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ ഹംസ കണ്ണൻതൊടി. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 





Friday, May 23, 2025

ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട്

   

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള  ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു 


ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട്


Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. 


അതിൽ ലോഗിൻ ചെയ്തു കയറിയാൽ കാണുന്ന Trial Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും. 


അപേക്ഷയിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ അതിൽ കാണുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തൽ വരുത്താം. ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യണം. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്. Edit നടത്തുന്നുണ്ടെങ്കിൽ Final Confirmation നിർബന്ധമായും നടത്തേണ്ടതാണ്.


‼️_അല്ലെങ്കിൽ മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല


Edit Application ചെയ്താൽ നിർബന്ധമായും Application Confirmation ചെയ്യേണ്ടതാണ് 

ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം (User name: SWS Application Number and Password: Application സമർപ്പിക്കുന്ന സമയത് ഉണ്ടാക്കിയ password)

ആദ്യ അലോട്മെന്റ് :

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :
ക്ലാസുകൾ ആരംഭിക്കുന്നത്: 

  

ഫോബിയകള്‍

 


കേട്ടാല്‍ ആര്‍ക്കും കൗതുകം തോന്നുന്ന വിചിത്രമായ ചില പേടികള്‍


Achluophobia- ഇരുട്ടിനോടുള്ള ഭയം

Acousticophobia - ശബ്ദത്തോടുള്ള ഭയം

Acrophobia- ഉയരത്തോടുള്ള ഭയം

Agliophobia - വേദനയോടുള്ള ഭയം

Ailurophobia- പൂച്ചകളോടുള്ള ഭയം

Alektorophobia - കോഴികളോടുള്ള ഭയം

Alliumphobia - വെളുത്തുള്ളിയോടുള്ള ഭയം

Amathophobia-പൊടിയോടുള്ള ഭയം

Ambulophobia - നടക്കാനുള്ള ഭയം

Ancraophobia - കാറ്റിനോടുള്ള ഭയം

Anthophobia - പൂക്കളോടുള്ള ഭയം

Antlophobia - വെള്ളപ്പൊക്കത്തിനോടുള്ള ഭയം 

Apiphobia- ഈച്ചകളോടുള്ള ഭയം

Arachnophobia - ചിലന്തികളോടുള്ള ഭയം

Arsonphobia- തീയോടുള്ള ഭയം

Atychiphobia- തോൽവിയോടുള്ള ഭയം

Aulophobia- ഓടക്കുഴലിനോടുള്ള ഭയം

Aurophobia - സ്വർണത്തോടുള്ള ഭയം

Aviophobia- പറക്കാനുള്ള ഭയം

Bacillophobia - സൂക്ഷ്മജീവികളോടുള്ള ഭയം 

Ballistophobia - വെടിയുണ്ടകളോടുള്ള ഭയം

Barophobia- ഗുരുത്വാകർഷണത്തോടുള്ള ഭയം

Bibliophobia - പുസ്തകങ്ങളോടുള്ള ഭയം 

Botanophobia- ചെടികളോടുള്ള ഭയം

Brontophobia - ഇടിമിന്നലിനോടുള്ള ഭയം

Cathisophobia-ഇരിക്കാനുള്ളഭയം

Catoptrophobia - കണ്ണാടികളോടുള്ള ഭയം 

Chaetophobia - മുടിയോടുള്ള ഭയം 

Chiroptophobia - വവ്വാലുകളോടുള്ള ഭയം

Chorophobia- നൃത്തം ചെയ്യാനുള്ള ഭയം

Chrometophobia - പണത്തോടുള്ള ഭയം 

Chromophobia - നിറങ്ങളോടുള്ള ഭയം 

Chronophobia - സമയത്തോടുള്ള ഭയം 

Chronomentrophobia- ക്ലോക്കുകളോടുള്ള ഭയം

Cibophobia- ഭക്ഷണത്തോടുള്ള ഭയം

Coulrophobia- കോമാളികളോടുള്ള ഭയം

Cyclophobia-സൈക്കിളുകളോടുള്ള ഭയം

Cynophobia- നായകളോടുള്ള പേടി

Decidophobia - തീരുമാനങ്ങളെടുക്കാനുള്ള ഭയം

Dendrophobia - മരങ്ങളോടുള്ള ഭയം

Dentophobia-ദന്തഡോക്ടറോടുള്ള ഭയം

Didaskaleinophobia- സ്കൂളിൽ പോകാനുള്ള ഭയം

Dystychiphobia- അപകടങ്ങളോടുള്ള ഭയം

Ecophobia- വീടിനോടുള്ള ഭയം

Electrophobia - വൈദ്യുതിയോടുള്ള ഭയം 

Eleutherophobia - സ്വാതന്ത്ര്യത്തോടുള്ള ഭയം 

Elurophobia - പൂച്ചകളോടുള്ള ഭയം 

Entomophobia - പ്രാണികളോടുള്ള ഭയം

Equinophobia- കുതിരകളോടുള്ള ഭയം 

Gamophobia - വിവാഹത്തോടുള്ള ഭയം

Gerascophobia-പ്രായമാകുന്നതിനോടുള്ള ഭയം

Heliophobia-- സൂര്യനോടുള്ള ഭയം

Hylophobia- കാടുകളോടുള്ള ഭയം

Ichthyophobia- മീനുകളോടുള്ള ഭയം

lophobia- വിഷത്തോടുള്ള ഭയം

Katsaridaphobia - പാറ്റകളോടുള്ള ഭയം 

Lachanophobia - പച്ചക്കറികളോടുള്ള ഭയം

Leukophobia- വെള്ളനിറത്തോടുള്ള ഭയം

Limnophobia Logizomecha- - തടാകങ്ങളോടുള്ള ഭയം

Nophobia - കംപ്യൂട്ടറുകളോടുള്ള ഭയം 

Logophobia- വാക്കുകളോടുള്ള ഭയം

Mageirocophobia - പാചകത്തോടുള്ള ഭയം 

Mechanophobia - യന്ത്രങ്ങളോടുള്ള ഭയം

Melanophobia-- കറുപ്പിനോടുള്ള ഭയം

Melophobia- - സംഗീതത്തോടുള്ള ഭയം

Metrophobia - കവിതയോടുള്ള ഭയം

Mnemophobia - ഓർമകളോടുള്ള ഭയം

Myrmecophobia - ഉറുമ്പുകളോടുള്ള ഭയം

Numerophobia - സംഖ്യകളോടുള്ള ഭയം 

Oneirophobia - സ്വപ്നങ്ങളോടുള്ള ഭയം 

Ornithophobia - പക്ഷികളോടുള്ള ഭയം 

Papyrophobia - കടലാസിനോടുള്ള ഭയം 

Pediophobia - പാവകളോടുള്ള ഭയം

Pedophobia- കുട്ടികളോടുള്ള ഭയം

Peladophobia- കഷണ്ടിയോടുള്ള ഭയം 

Phobophobia- ഫോബിയകളോടുള്ള ഭയം

Siderophobia - നക്ഷത്രങ്ങളോടുള്ള ഭയം

Somniphobia - ഉറക്കത്തോടുള്ള ഭയം

Technophobia-സാങ്കേതികവിദ്യയോടുള്ള ഭയം

Xanthophobia-മഞ്ഞനിറത്തോടുള്ള ഭയം

Zelophobia- അസൂയയോടുള്ള ഭയം

Zoophobia- മൃഗങ്ങളോടുള്ള ഭയം

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-19

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

QUESTIONS

1. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൂന്നാർ മറയൂർ മേഖലകളിൽ നീലശോഭ വിതറി പുഷ്പിക്കുന്ന സസ്യം.

A) നീലക്കുറിഞ്ഞി

B) നീലവാക (ബുക്കറാണ്ട്)

C) ചന്ദനം

D) ശംഖുപുഷ്പം

2. അമേരിക്കൻ ഇന്ത്യൻ ഉല്പനങ്ങൾക്ക് ഏർപ്പെ ടുത്തിയിരിക്കുന്ന പകരച്ചുങ്കം (അന്യോന്യ ചുങ്കം) (26 ശതമാനം) ഇന്ത്യൻ സമുദ്രോല്പന്ന കയറ്റുമതിയിലെ ഏതു ഉല്പന്നത്തെയാണ് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടി ക്കാണിക്കുന്നത്?

A) ട്യൂണ

B) കരിമീൻ

C) ചെമ്മീൻ

D) വരാൽ

3. മഹാത്മാഗാന്ധിയുടെ പ്രിയങ്കരരായ മൂന്ന് വാനരപ്രതിമകൾക്ക് അദ്ദേഹം നൽകിയിരുന്ന പേരുകൾ?

4. കുറ്റാന്വേഷണ വഴിയിലെ വേറിട്ട മുഖങ്ങളാ ണ് കേരള പോലീസിന്റെ ശ്വാനസേനയായ കൊ സ്ക്വാഡിലെ താരങ്ങൾ. നിലവിൽ 6 ട്രേഡുകളായി എത്ര നായകളുണ്ട് ? ഇതിലെ പ്ര ധാന വിദേശബ്രീഡുകൾ ഏതെല്ലാമാണ്? 

5. സംസ്ഥാനത്തു ഭൗമസൂചികാ പദവി ലഭിക്കു ന്ന ആദ്യ ആദിവാസി ഉല്പന്നം?

6. ജിം ഡേവിഡ് സൃഷ്ടിച്ച കോമിക് സ്ട്രിപ്പിലെ പ്രധാന കഥാപാത്രമായ പൂച്ചയുടെ പേര് 

A) ഡൊറെമോൺ 

(B) ഗാർഫീൽഡ്

C) ബോംബെ

D) ബഗ്സ് ബണ്ണി 

7. മരം വളർത്താൻ ഇൻസെന്റീവ് നൽകുന്ന കേരള വനം വകുപ്പിന്റെ പുതിയ പദ്ധതിയുടെ പേര്? ഏതൊക്കെ മരങ്ങളാണ് ഇപ്പോൾ ഈ പദ്ധതിയിലുൾപ്പെടുത്തിയത്?

8. ജീവലോകത്തെ ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരനായി ഇപ്പോൾ സ്ഥാനം പിടിച്ചി രിക്കുന്ന ജീവി? 

A) സിംഹം 

B) പുലി

C) കടുവ

D) ഡ്രാഗൺ ഫ്ലൈ

9. എന്താണ് യൂട്രോഫിക്കേഷൻ പ്രതിഭാസം?

 10. എന്നാണ് ലോക ജലദിനം? എന്താണ് 2025 ലെ ജലദിന പ്രമേയം?

11. ന്യൂസിലാൻഡിലെ പ്രശസ്തമായ 'ബേർഡ് ഓഫ് ദി ഇയർ' മത്സരത്തിന്റെ ചുവടുപിടിച്ച് 2020ൽ നടന്ന ‘ഫിഷ് ഓഫ് ദി ഇയർ മത്സരത്തിൽ ലോ കത്തിലെ ഏറ്റവും ഭംഗിയില്ലാത്ത മീൻ എന്നുവിളിച്ചിരുന്ന ഒരു മീൻ ഈ വർഷത്തെ മീൻ' എന്ന കിരീടം ചൂടി. ഏതിനം മീനായിരുന്നു അത്? 

12. ലോക അങ്ങാടിക്കുരുവി ദിനം എന്നാണ്? 2025 ലെ കുരുവിദിനാചരണ പ്രമേയം എന്തായിരു

13. വയനാടൻ കാപ്പിയുടെ രുചി ഒന്നുവേറെ തന്നെ യാണ് ഏതൊക്കെയിനങ്ങളാണ് വയനാട്ടിൽ കൃഷിചെയ്യുന്ന പ്രധാന കാപ്പിവർഗ്ഗങ്ങൾ?

14. ലോകത്ത് നെല്ലുല്പാദനത്തിൽ ഒന്നാംസ്ഥാന ത്ത് നിൽക്കുന്ന രാജ്യം.

15. സമുദ്രനിരപ്പിൽ നിന്നു താഴെ നെല്ല് കൃഷി ചെയ്യുന്നത്കേ രളത്തിലെവിടെയാണ്?

16. യവനപ്രിയ, കറുത്തപൊന്ന് എന്നീ പേരുകളിൽ അറിയപ്പെടുന്ന സുഗന്ധവ്യജ്ഞനമേത്? 

17. ജലത്തിന്റെ പ്രതലബലം പ്രയോജനപ്പെടുത്തി ജലോപരിതലത്തിലൂടെ നടക്കുന്ന മലയാളി കൾക്ക് ഏറെ സുപരിചിതമായ ഒരു ജീവി?

18. കേരളത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കു ന്ന ഔഷധപ്രാധാന്യമുള്ള 10 നെല്ലിനങ്ങളുടെ പേരു പറയാമോ?

19. സൈലന്റ് വാലി വനമേഖലയിൽ ഈ അടുത്ത കാലത്ത് (2023) കണ്ടെത്തിയ 3 പുതിയ തുമ്പികൾ

20. എന്താണ് ഓസോൺ പാളികളുടെ പ്രാധാന്യം? 

21. 'സമൂഹപൂച്ചകൾ' അഥവാ 'കമ്മ്യൂണിറ്റി പൂച്ച കൾ'എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? 

22. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള എക്സൈസ് നടപ്പിലാക്കുന്ന പദ്ധതി. 

23. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി. 

24. കാർഷിക - വന ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറ പ്പാക്കാൻ പതിക്കുന്ന ചിഹ്നം,



ANSWERS

1, A) നീലക്കുറിഞ്ഞി

2. C) ചെമ്മീൻ

3. കണ്ണുകൾ പൊത്തിയിരിക്കുന്ന ഒന്നാമൻ ബാപ്പു. 

ചെവികൾ പൊത്തിയിരിക്കുന്ന രണ്ടാമൻ കേതൻ. 

വായ് പൊത്തിയിരിക്കുന്ന മൂന്നാമൻ ബന്ദർ

4. 144 നായകൾ. ലാബ്രഡോർ, റിട്രീവർ, ജർമ്മൻ ഷെപ്പേർഡ്, ബൽജിയൻ മാലി

5. ഇടുക്കിയിലെ ഗോത്രക്കാരുടെ കണ്ണാ ടിപ്പായ. (കോട്ടയം തലനാടും പരിസര ത്തും കൃഷി ചെയ്യുന്ന തലനാടൻ ഗ്രാമ്പു വിനും പദവി ലഭിച്ചു)

6. (B) ഗാർഫീൽഡ്

7. ട്രീ ബാങ്കിങ് പദ്ധതി. ചന്ദനം, തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി, കരിമരു ത്, പ്ലാവ്

9. വിവിധതരത്തിൽപ്പെട്ട കളവാഴകളുടെ അഭുതപൂർവ്വമായ വളർച്ച.

10. മാർച്ച് 22. ഹിമാനികളുടെ സംരക്ഷണം (Glacier Preservation) ആണ് 2025 ലെ പ്രമേയം

11. ബ്ലോബ് ഫിഷ് എന്ന ഇനം മീൻ. സൈ ക്രോല്യൂട്ടെസ് മാർസിഡസ് എന്നാണ് ശാസ്ത്രനാമം

12. ഓരോ വർഷവും മാർച്ച് 20, 2010 മാർ ച്ച് 20നായിരുന്നു ആദ്യത്തെ കുരുവി ദിനം, പ്രകൃതിയിലെ കൊച്ചു സന്ദേശ വാഹകർക്ക് ഒരു ആദരം' (A tribute to Nature's Tiny Messengers) എന്നതാ യിരുന്നു 2025 ലെ പ്രമേയം

13. റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാ ണ് വയനാട്ടിൽ കൃഷി ചെയ്യുന്ന പ്രധാന കാപ്പി ഇനങ്ങൾ.

14. ചൈന

15. കുട്ടനാട്

16. കുരുമുളക്

17. വെള്ളത്തിലാശാൻ (water strider water bug/water skater)

17. വെള്ളത്തിലാശാൻ (water strider water bug/water skater)

18. രക്തശാലി, നവര, സുവർണ നെല്ല്, കറു ത്ത ചെമ്പാവ്, എരുമക്കാരി, കുഞ്ഞിനെ ല്ലി, ഷഷ്ഠിക, നികേതൻ, കൊളവാട, ചെമ്പളവശാനം

19. പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ

20. സൂര്യനിൽ നിന്നും വരുന്ന അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തുന്നത് വഴി ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്ക് വലിയ പങ്കാണുള്ളത്.

21. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കു ന്ന 'ടൈം' വാരികയുടെ റിപ്പോർട്ട് പ്രകാ രം ലോസാഞ്ചലസിൽ 30 ലക്ഷത്തോ ഉം തെരുവുപൂച്ചകളുണ്ടത്രേ. അവയെ സമൂഹപൂച്ചകൾ അഥവാ കമ്മ്യൂണിറ്റി ക്യാറ്റ്സ് എന്നാണു വിളിക്കുന്നത്. അവ രുടെ ഭവനം തെരുവാണെന്നു മാത്രം 22. വിമുക്തി

23. നെയ്യാർ 

24. അഗ്മാർക്ക്


Thursday, May 22, 2025

PLUS TWO/ VHSE RESULT 2025-HOW TO CHECK RESULT IN ONLINE

 


MOBILE APP

Wednesday, May 21, 2025

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-15

  

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത മീറ്റർ അകലം പാലിക്കണമെന്നാണ് പുതിയ ഹൈക്കോടതി വിധി?

2. ഡിസംബർ 24) പി.എസ്.എൽ.വി. സി 60 റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐ.എസ്.ആർ.ഒ. ഭൂമിയിലെ അന്തരീക്ഷമൊരുക്കി ഏത് വിത്ത് മുളപ്പിച്ച് അന്തരീക്ഷത്തിലെത്തിക്കാനുളള ശ്രമങ്ങളാണു

നടക്കുന്നത്?

3. കൊതുകു പരത്തുന്ന ഏത് രോഗത്തിന്റെ “മൂന്നാംതരമാണ് കേരളത്തിലും കർണാടക യിലുമൊക്കെ മാസങ്ങളായി ക്രമാതീതമായി വർദ്ധിച്ചുവരുന്നത്?

4. ഏതു കാലത്താണ് കടുവകൾ സാധാരണ ഇണ ചേരുന്നത്?

5. 1500 കൾക്ക് ശേഷം യൂറോപ്യൻ മെയിൻ ലാൻഡിൽ നിന്ന് അപ്രത്യക്ഷമാകുന്ന ആദ്യ പക്ഷിവർഗ്ഗം ഏത്?

6. ചന്ദ്രനിൽ അഗ്നിപർവ്വതങ്ങളുണ്ടോ?

7.

ജൈവവൈവിധ്യം സംബന്ധിച്ച "ഇക്കോളജി ആൻഡ് ബിഹേവിയർ' എന്നതിൽ സ്പെഷ്യ ലൈസേഷനായി കടന്നലുകളെ കുറിച്ച് പഠിക്കാൻ കടൽ കടന്ന്

സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന മലയാളി വിദ്യാർത്ഥി?

8. ലോകത്ത് ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ ഉള്ളതെവിടെ?

9.തിരുവില്വാമലയുടെ സ്വന്തം പശു ഏത്?

10. കേരളത്തിലെ പശ്ചിമഘട്ടമലനിരകളിൽ ഈ അടുത്തകാലത്ത് കണ്ടെത്തിയ അപൂർവ്വ ഇനം തുമ്പി ഏത്?

11. കഴുത്ത് 180 ഡിഗ്രി തിരിക്കാൻ കഴിയുന്ന അപൂർവ്വയിനം പക്ഷിയെ അടുത്തകാലത്ത് വെള്ളായണി കായലോരത്തെ പുഞ്ചക്കരി പാടത്ത് കണ്ടെത്തി. എന്താണിതിന്റെ പേര്? 12. "വാട്ടർ പ്ലസ്' പദവിയിലെത്തുന്ന സംസ്ഥാന ത്തെ ആദ്യകോർപ്പറേഷൻ?

13. തുർക്ക് മെനിസ്താന്റെ ദേശീയ ഫലമായ ഈ പഴത്തിന്റെ ദിനം ആചരിക്കുന്നത് ആഗസ്ത് 3 നാണ്. ഗിരീഷ് എ. ഡി. സംവിധാനം ചെയ്ത ഒരു മലയാളചിത്രത്തിന്റെ പേരിൽ ഈ പഴത്തിന്റെ പേരുണ്ട്. പഴമേത്?

14. സ്വർഗ്ഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്നറി യപ്പെടുന്ന ഫലമേത്?

15. കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്നും

കൈമാറ്റ പ്രക്രിയയിലൂടെ തിരുവനന്തപുരം മൃഗശാലയിലെത്തപ്പെട്ട മൃഗ ങ്ങൾ ഏതെല്ലാം?

16. രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഇമ്മിണി വല്യാരു കടൽ വേട്ടയുടെ കഥ പുറത്തുവന്നി രിക്കുന്നു. ഇരയും വേട്ടക്കാരും രണ്ടിനം മത്സ്യ ങ്ങളായിരുന്നു. ഏതെല്ലാം?

17. അങ്ങാടിക്കുരുവികൾക്കായി ദേശീയപക്ഷി നിരീക്ഷണദിനത്തോടനുബന്ധിച്ച് തിരുവനന്ത പുരം പാളയം കണ്ണിമേറ മാർക്കറ്റിൽ ഒരു ഫോട്ടോക്സിക്ക് നടന്നു. സോഷ്യൽ ഫോറസ്ട്രി വിഭാഗവും റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും ചേർന്നു നടത്തിയ ഈ പ രിപാടിയുടെ സന്ദേശം എന്തായിരുന്നു?

18. ചെന്നൈയിലും കർണാടകയിലും മരണവും മഴക്കെടുതിയും കാർഷിക ദുരന്തവും വാരിവിതറിക്കൊണ്ട് 2024 നവംബർ അവസാനം വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേര്?

19. അത്യുല്പാദന ശേഷിയുള്ള മരച്ചീനി വർഗ്ഗ ങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വളവും ഏറെ വിളവുമുള്ള രണ്ടു പുതിയ ഇനം മരച്ചീനിയിന ങ്ങൾ ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവർഗ്ഗ ഗവേ ഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. എന്താണവ യുടെ പേരുകൾ?

20. വയനാടൻ കാടുകളിലെ വില്ലൻ "മഞ്ഞക്കൊന്ന സ്വീകരണമുറികളിലെത്തിയത് ഏതു രൂപത്തിൽ? 21. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് ആര്? മലയാളിയായ ആ ശാസ്ത്രജ്ഞന്റെ പ്രശസ്തമായ പുസ്തകം ഏത്?

22. 2018 ൽ പുറത്തിറങ്ങിയ മാരി സെൽവരാജിന്റെ "പരിയേറും പെരുമാൾ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വളർത്തുനായ?

ഉത്തരങ്ങൾ

1. രണ്ട് ആനകൾ തമ്മിൽ 3 മീറ്റർ അകലം

വേണം.

ക്ഷേത്രാങ്കണത്തിലടക്കം ജനങ്ങളിൽ

നിന്ന് 8 മീറ്റർ അകലം പാലിക്കണം.

2. പയറു വിത്ത്. ഇതിനു മുമ്പ് ബഹിരാകാശത്ത് പച്ചച്ചീര, കടുക്, തക്കാളി, മുളക് എന്നിവയും അവിടെ വളർത്തിയിട്ടുണ്ട്. 2017 ൽ ഐ.എസ്. എസിൽ കാബേജ് വിളയിച്ചിരുന്നു.

3. കേരളത്തിലും കർണാടകയിലും "ഡങ്കിയുടെ മൂന്നാംതരം പടരുകയാണ്. 2024 നവംബർ 21 വരെ 71641 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

4.

ശൈത്യകാലത്ത്

5. സ്ലെൻഡർ ബിൽഡ് കർവ്യൂ എന്ന ചാരത്തിൽ വെള്ളകലർന്ന നീണ്ട

പക്ഷികൾ കൊക്കുകളുള്ള

6. ചന്ദ്രനിലും അഗ്നിപർവ്വതങ്ങൾ ഉണ്ടായിരുന്ന തായി ചൈനയുടെ ചാങ് ഇ- യ പേടകം കൊണ്ടുവന്ന പാറക്കഷണങ്ങൾ വെളിപ്പെടു ത്തുന്നു.

7. കണ്ണൂർ എടത്തൊട്ടിയിലെ ഫെമിബന്നി. 

8. ഇന്തോനേഷ്യ (പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമാണ്)

9. കുള്ളൻ വില്വാദ്രി. (അന്യം നിന്നു വരുന്നു. ഇപ്പോൾ 250 എണ്ണം മാത്രം ശേഷിക്കുന്നു. ബ്രീഡ് പദവി ലഭിച്ചിട്ടില്ല).

10. അഗസ്ത്യമലൈ ബാംബൂടെയ്ൽ 11. ദേശാടനക്കാരായ കഴുത്തുപിരിയൻ കിളി (യൂറേഷ്യൻ നെക്)

12. തിരുവനന്തപുരം കോർപ്പറേഷൻ (സെപ്റ്റേജ്, സ്വീവേജ് മാലിന്യത്തിന്റെ സംസ്കരണത്തിലൂടെ വാട്ടർ പ്ലസ് നിലവാര ത്തിലെത്തിയ കേരളത്തിലെ ആദ്യ കോർപ്പ

റേഷൻ).

13. തണ്ണീർമത്തൻ

(തണ്ണീർമത്തൻ ദിനങ്ങൾ - ചിത്രം)

14. കേരളത്തിൽ ആപൂർവ്വമായ വിയറ്റ്നാമിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന ഗാക്ക് ഫ്രൂട്ട് എന്ന ഹെവൻ

ഫ്രൂട്ട്,

15. മൂന്നു കഴുതപ്പുലി, രണ്ട് കുറുനരി, രണ്ട് മാർഷ് മുതല, രണ്ട് മരപ്പട്ടി

16. അന്റാർട്ടിക് ടൂത്ത് ഫിഷെന്നു പേരുള്ള കോഡു മത്സ്യങ്ങളാണ് വേട്ടക്കാർ. ഇരയായ താകട്ടെ കിസ്റ്റോൺ ഇനത്തിൽപ്പെട്ട കാപ്പലിൻ മീനുകളും (നോർവയിൽ 20 ലക്ഷം കോഡു മത്സ്യങ്ങൾ ചേർന്ന് 1 കോടിയലധികം കാപ്പലിൻ മീനുകളെയാണ് ശാപ്പിട്ടത്). 17. "നഗരാസൂത്രണത്തിൽ മനുഷ്യർക്കൊപ്പം കഴിയുന്ന സഹജീവികൾക്കും ഇടം വേണം - ഇതായിരുന്നു സന്ദേശം.

18. ഫെയ്ഞ്ചൽ ചുഴലി കൊടുങ്കാറ്റ്

19. ശ്രീ അന്നം, ശ്രീ മന്ന

20. പ്രതക്കടലാസിന്റെ രൂപത്തിൽ (കടലാസുണ്ടാ ക്കാൻ മഞ്ഞക്കൊന്ന ഉപയോഗിച്ചു തുടങ്ങി 21, ഡോ. പി. എൻ. പിഷാരടി (കൊല്ലം). 'കാലാവസ്ഥാശാസ്ത്രം കർഷകർക്ക്',

22. കറുപ്പി (കഴിഞ്ഞ ദീപാവലിനാൾ ഇതു ജീവൻ വെടിഞ്ഞു).




SSLC-ENGLISH-UNIT-1-CHAPTER-1-A VERY OLD MAN WITH ENORMOUS WINGS-THE ELEGANT MODULE

 

Here Sri Ashraf VVN, HST English DGHSS, Tanur  shares with us  Theme, textual exercises  and activities based on the chapter 'A VERY OLD MAN WITH ENORMOUS WINGS' in the English text book of class X. It is greatly effective and useful for teachers and student community. A+blog expresses immense thanks for his astounding effort

SSLC-ENGLISH-UNIT-1-CHAPTER-1-A VERY OLD MAN WITH ENORMOUS WINGS-THE ELEGANT MODULE



CLASS-8-BIOLOGY-CHAPTER-7-LET'S CULTIVATE AND REAP GOODNESS/ നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-PDF NOTE &PPT[EM&MM]

  


എട്ടാം ക്ലാസിലെ പുതുക്കിയ ബയോളജി ഓന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-8-BIOLOGY-CHAPTER-7-നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-PDF NOTE [MM]


CLASS-8-BIOLOGY-CHAPTER-7-LET'S CULTIVATE AND REAP GOODNESS-PDF NOTE [EM]


CLASS-8-BIOLOGY-CHAPTER-7-LET'S CULTIVATE AND REAP GOODNESS/ നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-PPT-1[EM&MM]


CLASS-8-BIOLOGY-CHAPTER-7-LET'S CULTIVATE AND REAP GOODNESS/ നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-PPT-2[EM&MM]






SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-DIGITAL TEXT [EM&MM]

 

പത്താം ക്ലാസിലെ പുതുക്കിയ ബയോളജി ഓന്നാം പാഠത്തെ ആസ്പദമാക്കി 
 തയ്യാറാക്കിയ ഡിജിറ്റല്‍ ടെക്‌സ്റ്റ് ബുക്ക്‌ (ഒരു ഡിജിറ്റൽ ആവിഷ്ക്കാരം. യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, 3d അനിമേഷനുകൾ, വീഡിയോകൾ,മാതൃക പ്രോജക്ട്, Let us assess )
ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-QUESTION AND ANSWERS[EM&MM]

 


പത്താം ക്ലാസിലെ പുതുക്കിയ ബയോളജി ഓന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ ണ്‌   മലപ്പുറം ജില്ലയിലെ ഡി.യു എച്ച് എസ് പാണക്കാട് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ മുഫമ്മദ് ഷാഫി സാര്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-BIOLOGY-CHAPTER-1-ജീവന്റെ ജനിതകം-QUESTION AND ANSWERS-1 [MM]

SSLC-BIOLOGY-CHAPTER-1-GENETICS OF LIFE-QUESTION AND ANSWERS-1[EM]



Tuesday, May 20, 2025

STD-9-SOCIAL SCIENCE-I-CHAPTER-1-MOVING FORWARD FROM THE STONE AGE/ശിലായുഗത്തില്‍ നിന്ന് മുന്നോട്ട്-QUESTIONS AND ANSWERS-[EM&MM]

  


ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "MOVING FORWARD FROM THE STONE AGE/ശിലായുഗത്തില്‍ നിന്ന് മുന്നോട്ട്" എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.തയ്യാറാക്കിയത്   തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്  അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 






SS-II



STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ -QUESTION AND ANSWERS [EM&MM]

  

ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും:  .തയ്യാറാക്കിയത് തയ്യാറാക്കിയത്   തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്  അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 







CLASS-8-BIOLOGY-CHAPTER-7-LET'S CULTIVATE AND REAP GOODNESS/ നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-TEXTBOOK[EM&MM]

 


എട്ടാം ക്ലാസ്സ് ബയോളജിലെ ഒന്നാം പാഠത്തിന്റെ ടീച്ചര്‍ ടെക്സ്റ്റ്‌







CLASS-8-BIOLOGY-CHAPTER-7- നട്ടുനനയ്ക്കാം നന്മകൾ കൊയ്യാം-HANDBOOK

SSLC-PHYSICS-CHAPTER-1-SOUND WAVES-ശബ്ദ തരംഗങ്ങള്‍-PDF NOTE [EM&MM]

  


പത്താം ക്ലാസ് ഫിസികിസ് ലെ
 "SOUND WAVES-ശബ്ദ തരംഗങ്ങള്‍" എന്ന ഫിസികി്‌സിലെ പാഠത്തിലെ  നോട്‌സ്
എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Friday, May 16, 2025

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-17

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

ചോദ്യങ്ങള്‍

1. പുതുതായ് ഭൗമസൂചിക പദവി ലഭിച്ച ഘർ ച്ചോളാ എന്ന പരമ്പരാഗത കൈത്തറിയിനം ഏത് സംസ്ഥാനത്തേതാണ്?

2. ഏത് ഉൽപ്പന്ന മേഖലയുമായി ബന്ധ കപ്പെട്ടതാണ് രജത വിപ്ലവം

3. മരുന്നുകളെകൊണ്ട് പ്രതിരോധിക്കാനാവാ ത്തവിധം ശക്തി പ്രാപിച്ച ബാക്ടീരിയകളെ പൊതുവെ വിളിക്കുന്ന പേര്?

4. കേരളത്തിലെ ഏത് ജില്ലയിലാണ് 'ഹൗവ്വാ ബീച്ച് സ്ഥിതി ചെയ്യുന്നത്?

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി. 6. ലക്ഷദ്വീപിൽ നിന്ന് ഏറ്റവും കൂടുതൽ കയ റ്റുമതി ചെയ്യപ്പെടുന്ന മത്സ്യം.

7. ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ച് ഒഴു കുന്ന നദി.

8. 'ഗവി' എന്ന സ്ഥലം ഏത് ജില്ലയിലാണ്? 

9. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ശാസ് തജ്ഞൻ ആര്?

10. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി 60000 കോടികടന്നിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഏത് സമുദ്രോല്പന്ന കയറ്റുമതിയാണ് ഏറ്റവും മുന്നിട്ട് നിൽക്കുന്നതി

11. 1980 കളിൽ ഇസ്രായേലിലെ ജൂഡിയൻ മരു ഭൂമിയിലെ ഒരു ഗുഹയിൽ നിന്നും ലഭിച്ച വിത്തിനെപ്പറ്റി ലോകം അറിയുന്നത്. 2024 അവസാനമാണ്. ഈ ചെടിയ്ക്ക് ശാസ്ത്ര ജ്ഞൻമാർ എന്താണ് പേര് നൽകിയത്? DNA പരിശോധനയിലൂടെ ബൈബിളിൽ പരാമർശിക്കുന്ന ഏത് സസ്യത്തിന്റെ ഉറവി ടമായിരുന്നു എന്നാണ് സൂചന

12. കന്നുകാലി വളർത്തലിൽ ചെലവിന്റെ കാലിത്തീറ്റക്കാണ്. ഗുണമേന്മയുള്ള കാലി ത്തീറ്റ വിളകൾ കൃഷിചെയ്യുന്നതിലൂടെ 30% മുതൽ 40% വരെ ചെലവ് കുറക്കാം. കാർ ഷിക സർവ്വകലാശാലയിൽ നിന്നും അടുത്തിടെ പുറത്തിറക്കിയ പുതിയ ഇനം ഗിനി പുൽ വർഗ്ഗത്തിന്റെ പേര്?

13. കണ്ടൽ കാടുകൾ നട്ടുവളർത്തി സംരക്ഷിച്ചു. പൊതുപ്രവർത്തകനായി പ്രശസ്തിയാർജിച്ച അളാണ് കല്ലിൽ പൊക്കുടൻ. ഇദ്ദേഹത്തി ന്റെ ജന്മനാട് എവിടെ?  ഇദ്ദേഹം എഴുതിയ ആത്മകഥയുടെ പേര് എന്ത്?

14. മിന്നസോട്ടയിലെ മീനുകളുടെ വയസ്സ് ക ക്കാക്കുന്ന രീതി പഠിച്ച ശാസ്ത്രജ്ഞന്റെ പേര്? 

15. പരിസ്ഥിതി സൗഹൃദ ബാറ്ററികളുടെ രംഗത്ത് കുതിച്ചുയർന്നുകൊണ്ടിരി ക്കുന്ന ബാറ്ററികളെ പറയുന്ന പേര്

16. നായ്ക്കൾക്ക് നൽകികൂടാത്ത പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്?

17. ഹിമാനികൾ അഥവാ ഗ്ലേഴ്സ് എന്നാലെ

18. തെങ്ങിന് പുതിയ ഭീഷണി ഉയർത്തുന്ന കീ ടം ഏത്?

19. ക്ഷീരമേഖലയിലെ സംരഭകത്വം പ്രോത്സാ ഹിപ്പിച്ച് കർഷകക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിന് കേരള കോ-ഓപ്പറേറ്റീവ് മിൽ ക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) ഏത് സഹകരണ ബാങ്കുമായിട്ടാണ് കൈകോർ ക്കുന്നത

20. മണ്ണിലെ വിഷാംശങ്ങൾ ഭക്ഷണമാക്കുന്ന, ജീ വിക്കാൻ വിഷം തിന്നുന്ന ബാക്ടീരിയയുടെ പേര്?

21. ജപ്പാനിൽ ട്യൂണയുടെ പച്ചമാംസം ഉപയോ ഗിക്കുന്ന പ്രിയ വിഭവം എത്

22. ഇത്തവണത്തെ ഹയർസെക്കൻഡറി സ്കൂൾ മൂകാഭിനയത്തിൽ മത്സരിക്കാനെത്തിയ എറ ണാകുളം സെയിന്റ് തെരേസാസ് ടീം കൂടെ കൂട്ടിയ സിൽക്ക് കോഴിയുടെ പേര

23. ചൈനയിൽ പൊട്ടിപുറപ്പെട്ടതും ഇന്ത്യയി ലെ ചില പ്രധാന നഗരങ്ങളിലും എത്തപ്പെട്ട HMP വൈറസ് പനി എവിടെയാണ് ആദ്യമാ യി കണ്ടെത്തിയത്?

24. പാവലിലെ പുതിയ ഹൈബ്രിഡുകൾ ഏതൊ ക്കെയാണെന്ന് പറയാമോ?



1. ഗുജറാത്ത് 

2. മുട്ട

3. സൂപ്പർബ്

4. തിരുവനന്തപുരം (കോവളം)

5. വയനാട്

6. ട്യൂണ

7. കോംഗോ

8. പത്തനംതിട്ട

9. ഡോ.പി.ആർ. പിഷാരടി

10. ശീതീകരിച്ച ചെമ്മീൻ ആണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ മു ന്നിൽ രണ്ട് ഭാഗവും.

11. ചെടിയ്ക്ക് ഷീബ എന്ന് പേരിട്ടു, ബാം ഓഫ് ഗിലായാഡ് എന്ന പേരിൽ പരാമർശിക്കുന്ന മരക്കറയുടെ ഉറവിടം'. 'കോമിഫോറം' എന്ന ജനുസ്സിൽപ്പെട്ട സസ്യമാണിത്.

12. കെ.എ.യു. സുപർണ്ണ, നേരത്തെ പുറത്തിറ ക്കിയിട്ടുള്ള ഇനങ്ങളായ ഹരിത, മരതകം, ഹരിതശ്രീ എന്നിവയെക്കാളും മുന്തിയ ഇനം ആണ് സുപർണ്ണ.

13. കണ്ണൂർ ജില്ലയിൽ ഏഴോത്താണ് ഇദ്ദേഹം ജനിച്ചത്. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' അദ്ദേഹത്തിന്റെ അത്മകഥയാണ്. 

14. മിന്നസോട്ടയിലെ കിൻപ്രയം അലഗ് ലാക്ക് മാൻ എന്ന ഗവേഷകനാണ് കണ്ടെത്തിയത്. 

15. സോഡിയം അയോൺ ബാറ്ററി

16. ചോക്ലേറ്റ് നൽകാൻ പാടില്ല (ഇതിൽ അട ങ്ങിയിട്ടുള്ള തിയോബ്രോമിൻ എന്ന രാസ വസ്തു നായ്ക്കളുടെ മരണത്തിന് കാരണ മായേക്കാം). പാൽ കലർന്ന ഭക്ഷണങ്ങളും നൽകരുത് (പാലിൽ അടങ്ങിയ ലാക്ടോ സ് എന്ന ഘടകത്തെ ദഹിപ്പിക്കാൻ ഉള്ള എൻസൈം നായ്ക്കളുടെ ശരീരത്തിൽ ഇല്ല. എന്നാൽ തൈര് ദഹിക്കും. വെളുത്തുള്ളി, ഉള്ളി, മുന്തിരി, മദ്യം, കോഫി, വിവിധ തരം കോളകൾ, പായസം, ഐസ്ക്രീം തുടങ്ങിയവ നായ്ക്കൾക്ക് നല്ലതല്ല. ഉപ്പും വർജ്യം തന്നെ.

17. കരയിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന കനത്ത ഹിമപാളികൾ ആണ് ഹിമാനികൾ അഥവാ ഗ്ലേഴ്സ്.

18. തെങ്ങിന്റെ ഒരു അപ്രധാന കീടമായിരുന്ന വെള്ളീച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്ക് പുതിയ ഭീഷണിയായി മാറിയിരിക്കുന്നു. കി ടത്തിന്റെ ആക്രമണം ഓലകളിലെ ഹരിതകം നഷ്ടമാക്കി തെങ്ങിനെ ക്ഷീണിപ്പിക്കുന്നു. 

19. കേരളസംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ക്ഷീരകർഷകർക്കുളള വിവിധ ക്ഷേമ പദ്ധതികളിലൂടെ പാൽ ഉൽപാദനത്തിലും വി പണനത്തിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന് മിൽമ പ്രതീക്ഷിക്കുന്നു.

20. സ്യൂഡോമോണാസ്, അഡിനെ ലാക്ടോബാ ക്റ്റർ എന്നീ വിഭാഗത്തിൽപ്പെട്ട ചില ബാക്ടീ രിയകൾക്ക് ജീവിക്കാൻ മണ്ണിലെ വിഷാംശം ഭക്ഷിക്കണം.

21. ട്യൂണയുടെ പച്ചമാംസം ഉപയോഗിക്കുന്ന സൂഷി എന്ന വിഭാഗത്തിന് ജപ്പാനിൽ വലിയ പ്രിയമാണ്.

22. മുത്തുമണി എന്നു പേരുള്ള സിൽക്കികോഴി, 

23. പാരാമിക്സോ വൈറസ്സ് കുടുംബത്തിൽപ്പെട്ട ഈ വൈറസിനെ 2001-ൽ നെതർലാന്റ്സിലാ ണ് ആദ്യമായി കണ്ടെത്തിയത്.

24. കേരള കാർഷിക സർവ്വകലാശാല വികസി പ്പിച്ച പ്രിയയും, പ്രീതിയും കർഷകർക്ക് പി യപ്പെട്ട ഇനങ്ങളാണ്. വെള്ളാണിക്കര കാർഷി കകോളേജിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും, പ്രജനിയും അത്യൽപാദനശേഷിയുള്ള ഹൈബ്രീഡ് പാവലുകൾ ആണ്.

സിവില്‍ സര്‍വീസ്-അറിയേണ്ടതെല്ലാം

 


ചിട്ടയോടെ തയ്യാറെടുത്താല്‍ സിവില്‍ സര്‍വീസിലേക്കുള്ള പ്രവേശനം എളുപ്പമാണ്

യൂണിയന്‍  പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍. 


പ്രായപരിധി

  • 21 വയസ്സ് പൂര്‍ത്തിയാ ക്കിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
  • ജനറല്‍ കാറ്റഗറിക്ക് 32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. 
  • ഒ ബി സി 35. എസ് സി എസ് ടി 37. 
  • ജനറല്‍ കാറ്റഗറിക്ക് പരമാവധി 6 തവണയും ഒ ബി സിക്ക് 9 തവണയും പരീക്ഷ എഴുതാം. 
  • എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് തവണ പരിധിയില്ല. 
Category

  • ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എ സ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസ് തുടങ്ങിയ ഇരുപതില്‍പരം സര്‍വീസുകളിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍. 
  • മൂന്നു ഘട്ടങ്ങളാണ് പരീക്ഷക്കുള്ളത്‌

  •  Preliminary, Mains, Personality Test. 
  • ഓരോ ഘട്ടം വിജയിക്കുന്നവര്‍ മാത്രമാണ് അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടുക. 
  • പ്രിലിമിനറി - രണ്ട് മള്‍ട്ടിപ്പിള്‍ ചോയ്‌സ് പേപ്പറുകള്‍, ഓപ്ഷന്‍സില്‍ നിന്നും, ശരിയുത്തരം തിരഞ്ഞെടുക്കുന്ന പ്ര ക്രിയ. ഒന്നാമത്തെ പേപ്പര്‍ ജനറല്‍ സ്റ്റഡീസും (GS), രണ്ടാമത്തേത് സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റും (CSAT). 
  • ഇരു പേപ്പറുകളിലും നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ട്. പേപ്പര്‍ ഒന്നിലെ, നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് മറികടക്കുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 
  • കട്ട് ഓഫ് മാര്‍ക്ക് ഓരോ വര്‍ഷവും വ്യത്യാസപ്പെടും. 
  • CSAT- പേപ്പര്‍ 2 ക്വാളി ഫൈയിങ് പേപ്പറാണ്.
  • 66 മാര്‍ക്ക് നേടിയാല്‍ യോഗ്യത നേടാം. പ്രിലിംസ് പരീക്ഷ വിജ യിക്കുന്നവര്‍ക്ക്, mains പരീക്ഷ എഴുതാം, മെയിന്‍ ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയാണ്. 
  • മൊത്തം 9 പേപ്പറുകള്‍. ഇതിലെ രണ്ടു പേപ്പറുകള്‍ ലാംഗ്വേജ് പേപ്പറുകളാണ്, അവ ക്വാളിഫയിങ്ങ് പേപ്പര്‍ ആണ്. 300 ല്‍ 75 മാര്‍ക്ക് നേടിയാല്‍ ഈ രണ്ടു പേപ്പ റുകളില്‍ യോഗ്യത നേടാം. ശേഷിക്കുന്ന പേപ്പറുകള്‍ Essay, ജിഎസ്), ജി എസ് 2, ജിഎസ്3, ജി എസ് 4 കൂടാതെ ഓപ്ഷണല്‍ വിഷ യത്തില്‍ 2 പേപ്പറുകളും. താല്പര്യമുള്ള വിഷയം ഐച്ഛികവിഷയമാക്കാം. 
  • ലാംഗ്വേജ് പേപ്പര്‍ ഒഴി കെയുള്ള ഏഴ് പേപ്പറില്‍ ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 ആണ് പരമാവധി മാര്‍ക്ക്.
  • ലാംഗ്വേജ് പേപ്പറില്‍ 75 മാര്‍ക്ക് വീതം നേടി യോഗ്യത നേടാം. അവ മൊത്തം മാര്‍ക്കില്‍ ഉള്‍പ്പെ ടുത്തുന്നതല്ല. 
  • അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. 275 ആണ് പരമാവധി മാര്‍ക്ക്, മെയിന്‍സിലെ 1750 മാര്‍ക്കും, കൂടെ ഇന്റര്‍ വ്യൂയിലെ 275 മാര്‍ക്കും ചേര്‍ത്ത് മൊത്തം 2025 ആണ് പരമാവധി മാര്‍ക്ക്.


CLASS-8-ENGLISH-UNIT-1-CHAPTER-1-"A LONG WALK WITH GRANNY"- TEXTBOOK ACTIVITIES

 

Here Sri Oleed khan (RP A+ Blog) shares with us Textbook activities from Chapter 1: "A LONG WALK WITH GRANNY" based on the English textbook of class VIII. We are greatly thankful for his sedulous effort.


Thursday, May 15, 2025

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-18

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

ചോദ്യങ്ങള്‍


1. ഒരു പശുവിന്റെ മുൻനിരയിൽ മുകൾ മോ ണയിൽ എത്ര പല്ലുകളുണ്ട്?

2. രക്താർബുധ ചികിത്സയിലെ നൂതന സങ്കേ തമായ കാർടി സെൽ തെറാപ്പി എന്താണ്?

 3. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണമുളളതും 36 ദ്വീപുകൾ ഉള്ളതുമായ ലക്ഷദ്വീപ് എന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തെ ജനവാസമുള്ള ദ്വീപുകൾ ഏ തെല്ലാം? 

4. ലോകത്ത് കൂടുതൽ പേർ ഇഷ്ടപ്പെടുന്ന കയ്യ് കാഞ്ഞിരത്തിന്റേതല്ല കാപ്പിയുടേയാ ണെന്നാണ് പഠനങ്ങൾ. നാവിന്റെ രസമുകു ളങ്ങളെ ആശ്രയിച്ചിരിക്കും ഇതെങ്കിലും കാ പ്പിക്കു ശരിക്കും കയ്ക്കു പകരുന്ന ഘടകം ഏത്? 

5. ആരോഗ്യം ആനന്ദം അകറ്റാം അർബുദം പരിപാടിയുടെ കേരള സർക്കാരിന്റെ ഗുഡ് വിൽ അംബാസഡർ ആര്?

6. വയനാട് പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച് അവസാനം വനം വകുപ്പിന്റെ കെണിയിൽ വീണ കടുവയെ ഒടുവിൽ ഏതു മൃഗശാലയി ലാണെത്തിച്ചിരിക്കുന്നത്?

7. തിരുവനന്തപുരത്തെവിടെയാണ് പഞ്ചമി പെ ണ്ണിടം ഒരുക്കിയിരിക്കുന്നത്?

8. ലോകത്തെ വംശനാശഭീഷണി നേരിടുന്ന വ ന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യ രാഷ്ട്രസഭയുടെ മാതൃകയിൽ അന്താരാഷ്ട്രവേദി വരുന്നു. (ഇ) ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്ന പേരിലുള്ള അലയൻ സിന് നേതൃത്വം കൊടുക്കുന്നത് ഇന്ത്യയാണ്? ഇതിന്റെ ആസ്ഥാനം എവിടെയാണ്? 

9. 165 വർഷത്തോളം പഴക്കമുള്ള ഒരു പക്ഷേ 19-ാം നൂറ്റാണ്ടിന്റെ അവസാനം ശ്രീലങ്കയിൽ നിന്നു ഇറക്കുമതി ചെയ്ത ഏഴുമരങ്ങളിൽ അ തിജീവിച്ച ഒന്നാണെന്ന് കരുതുന്ന ഒരു റബ്ബർ അനന്തപുരിയിലുണ്ടത്രേ. മരം യാണത്?എവിടെ

10. കഴിഞ്ഞവർഷം (2024) രാജ്യത്ത് മണിക്കൂറിൽ എത്ര കുട്ടികൾക്ക് നായ കുടിയേറ്റതായാണ് കണക്ക്. പേയിളകി എത്രപേർ മരിച്ചു

11. പോക്കുവെയിൽ പൊന്നുരുകി

       പുഴയിൽ വീണു

       പൂക്കളായ് അലകളിൽ

       ഒഴുകിപ്പോയി

        ഇതാരുടെ വരികൾ പോക്കുവെയിൽ എന്നാൽ അർത്ഥമെന്താണ്?

12. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാര വൽക്കരിക്കുന്ന

മായ ജ്ഞാനപീഠം എന്ന സ്വകാര്യമായ പു രസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതാരാണ്? 

13. പഴമയും പാരമ്പര്യവും നിലനിർത്തി ആധുനിക 1896 ൽ ശ്രീമൂലം തിരു ന്നാൾ മഹാരാജാവിന്റെ കാലത്തെ അസംബ്ലി ഹാളായിരുന്നവിക്ടോറിയ ഗോൾഡൻ ജൂബിലി ഹാളിന്റെ (വി.ജെ.ടി.ഹാൾ) ഇപ്പോഴത്തെ പേര്? എന്നു മുതലാണ് പുതിയ പേര് വന്നത്? 

14. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം എത്ര ടൺ മീനാണ് കേരളീയർ കഴിക്കുന്നത് ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയുടെ ആസ്ഥാനം? 

15. എന്നാണ് ലോകപയർ വർഗ്ഗ ദിനം? 

16. നമ്മുടെ തേങ്ങ കോക്കനട്ട് അല്ലെന്നും പഴ ത്തിന്റെ ഗണത്തിൽപ്പെടുന്ന ഫലം (ഗ്രൂപ്പ്) ആണെന്നുമുള്ള വാദം അമേരിക്ക അംഗീകരി ച്ചതിലൂടെ ഇന്ത്യയുടെ നാളികേര വിപണിയെ അതെങ്ങനെയാണ് ബാധിക്കുക?

17. എന്താണ് തണ്ണീർ തടങ്ങൾ?

18. സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാ ദനത്തിൽ വിഴത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് (CMFRI) 2004

അവസാനം നിർണ്ണായക നേട്ടമുണ്ടായി. ഉയർ ന്ന വിപണിമൂല്യമുള്ള ഏതൊക്കെ വർണമ ത്സ്യങ്ങളെയാണ് കൃത്രിമവിത്തുല്പാദനത്തിലൂടെ വിരിയിച്ചത്?

19. കേരളം സമ്പൂർണ സാക്ഷരത നേടിയതായി ചേലക്കാടൻ അയിഷ പ്രഖ്യാപിച്ചതെന്ന്? 

20. കൻസറിന് പോൾ എർലിഖ് (Paul Ehrlich) കണ്ടുപിടിച്ച രാസ ചികിത്സാ രീതി നാമറിയുന്ന ത് ഏതു പേരിലാണ്?

21. ദക്ഷിണേന്ത്യയിൽ വ്യാപകമായുപയോഗിക്കു ന്ന നാഗസ്വരം പ്രധാനമായി ഏതു തടിയുപ യോഗിച്ചാണ് നിർമ്മിക്കുന്നത്?

22. പപ്പടക്കാരത്തിന്റെ രാസനാമം എന്ത്? 

23. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന സങ്കരവർഗ്ഗ കുരുമുളക് ഏത്? 

24. സൂചകങ്ങളിൽ നിന്നും ഉത്തരം കണ്ടെത്തുക. 

1. കരയിൽ ജീവിക്കുന്നതിൽ ഏറ്റവും വലിയ കണ്ണുകളാണുള്ളത്

2. കാലിൽ രണ്ട് വിരൽ മാത്രം

3, കൂടുതൽ കാലം ജീവിക്കുന്ന പക്ഷി 

4. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി 

25. പൂച്ച വർഗ്ഗത്തിലെ ഏറ്റവും വലിയ പൂച്ചകൾ



ഉത്തരങ്ങൾ

1. പല്ലുകളില്ല

2. ഇതൊരു ഇമ്മ്യൂണോതെറാപ്പിയാണ്. കമറിക് ആന്റിജൻ റിസപ്റ്റർ ടി സെൽ തെറാപ്പി എന്നതിന്റെ ചുരുക്കപ്പേര്. 2013 അവസാ നമാണ് ഏറെ പ്രതീക്ഷ നൽകുന്ന ഈ ചികിത്സ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്. 

3. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം കടമത്ത്, കവറത്തി, കല്പേനി, കാൽത്താൻ,മിനിക്കോയി

4. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ക ള്ളതാണെങ്കിലും മൊസാംബിയോസൈഡ് എന്ന ഘടകമാണത്രേ കയ്യിന്റെ ഏജന്റ്, 

5. ശ്രീമതി മഞ്ജു വാര്യർ

6. തിരുവനന്തപുരം മൃഗശാല

7. മാനവീയം വീഥിയിൽ, നീർമാതളം മരം നിൽ ക്കുന്ന ഇടം ഇനി മുതൽ 'പഞ്ചമി പെണ്ണിടം എന്നറിയപ്പെടും. അയ്യങ്കാളിയുടെ കൈപിടിച്ച് കുടിപ്പള്ളിക്കൂടമായിരുന്ന ഊരൂട്ടമ്പലം സ്കൂളിലേക്കു വരുന്ന പഞ്ചമിയുടെ ചരിത്ര പശ്ചാത്ത ലമാണ് ഭിത്തിയിൽ പതിഞ്ഞത്.

8. ഡൽഹി. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമ പ്പുലി, ചീറ്റ, ജാഗ്വാർ, പ്യൂമെ എന്നിവയാണ് ഏഴിനം സംരക്ഷിത വന്യമൃഗങ്ങൾ,

9. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തണൽ വിരിച്ചു നിൽക്കുന്നു.

10. രാജ്യത്ത് മണിക്കൂറിൽ 60 കുട്ടികൾക്കു നായ കടിയേറ്റു. 37 മരണങ്ങൾ

11. ഒ.എൻ.വി. കുറുപ്പ്, ചിത്രം ചില്ല്, വൈകുന്നേരത്തെ വെയിൽ

12. ജ്ഞാനപീഠത്തിന് 60 വയസ്സാകുന്നു. മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജ്ഞാനപീഠം ട്രസ്റ്റാണ് ഇത് ഏർപ്പെ ടുത്തിയത്. സർക്കാരുമായി ബന്ധമുള്ള ഒ ന്നല്ല.

13. അയ്യങ്കാളി ഹാൾ. 2019 ലാണ് ഈ പേരു നൽകിയത്.

14. 1742 ടൺ മീൻ. പയ്യന്നൂർ ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയ്ക്ക് 35.50 കോടിയാണ് ബജറ്റ് വിഹിതം.

15. ഐക്യരാഷ്ട്രസഭ ഫെബ്രുവരി 12 ലോക പയർ വർഗ്ഗ ദിനമായി ആചരിക്കുന്നു. പയറു വർ ഗ്ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോ ധം വളർത്തുകയാണ് ലക്ഷ്യം.

16. തേങ്ങ ഒരു കായ് (പഴം) ആണെന്നും Coconut അല്ലെന്നുമുള്ള വാദം അമേരിക്ക അംഗീകരിച്ചതോടെ കോക്കനട്ട് അലർജി വി വാദം കെട്ടടങ്ങുകയും ചെയ്തതോടെ കയറ്റു മതി കൂടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്ന് കേര ഉല്പനങ്ങളുടെ കയറ്റുമതി 3500 കോടിയാണ്. അമേരിക്കയിലേക്ക് ഇപ്പോൾ 50 കോടിയേയുള്ളൂ. 

17. തണ്ണീർത്തടങ്ങളിലാണ് (wetland) ഉപരിതല ജലം ശേഖരിക്കപ്പെടുന്നത്. അതായത് വയലു കൾ, കുളങ്ങൾ, ചതുപ്പുകൾ, ഇവയെല്ലാം തണ്ണീർത്തടങ്ങളാണ്. ഇവിടെ സംഭരിക്കപ്പെടുന്ന ജലം ഭൂഗർഭജലത്തിന്റെ ഭാഗമായി മാറു ന്നു. തണ്ണീർത്തടങ്ങളുടെ അഭാവം ഒട്ടനവധി പാരിസ്ഥികപ്രശ്നങ്ങളുണ്ടാക്കും.

18. അസ്യൂർഡാം സൽ, ഓർറ്റു ഗോപി

19, 1991 ഏപ്രിൽ 18

20. കീമോതെറാപ്പി

21. 'അച്ചാമരം' എന്ന മരത്തിന്റെ തടി 

22. സോഡിയം ബൈക്കാർബണേറ്റ് 

23. പന്നിയൂർ

24. ഒട്ടകപക്ഷി

25 ചീറ്റകൾ (ഡിസംബർ 4 രാജ്യന്തര ചീറ്റപ്പുലി ദിനമാണ്. 2010 മുതലാണ് ചീറ്റപ്പുലി ദിനം ആചരിക്കുന്നത്. സൂപ്പർഫാസ്റ്റ് സസ്തനി, കണ്ണീരുണങ്ങാത്തവൻ)

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-19

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

ചോദ്യങ്ങള്‍

1. അന്റാർട്ടിക്കയിലെ ഒരേ ഒരു തദ്ദേശ കീടം? 



2. ⁠"ശ്രദ്ധിക്കേണ്ട അമ്പാനേ' എന്ന തെരുവുനാടകം ഏതു വിപത്തിനെതിരെയുള്ള ബോധ വൽക്കരണത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്?

3. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻസ് രാജ്യങ്ങളുടെ ദേശീയ ഫലം ഏതാണ് ? യു.പി. സ്വദേശി ഹാജി കലിമുല്ലഖാന് 2008ൽ പത്മശ്രീ കി ട്ടിയതെന്തിന്?


4. കഴിഞ്ഞ രാജ്യാന്തര വനിതാദിനത്തിൽ യു.എന്നിൽ താരമായി തിളങ്ങിയ ആന്ധ്ര യിൽ നിന്നുള്ള കാപ്പി

5. ബഹിരാകാശത്ത് യാത്ര ചെയ്ത പൂച്ചയുടെ പേരിൽ വെങ്കല പ്രതിമ സ്ഥാപിക്കുന്ന രാജ്യമാണ് ഫ്രാൻസ്. എന്തായിരുന്നു ആ പൂച്ചയുടെ പേര് ?

6. ലോകത്തിലെ ആദ്യത്തെ സങ്കരയിനം പക്ഷി ?

7. പരിസ്ഥിതിസംരക്ഷണം പ്രോത്സാഹിപ്പിക്കു ന്നതിനായി വൃക്ഷതൈകൾ നടുന്ന മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപ സമ്മാനം നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

8. മനുഷ്യൻ നിലത്തിരിക്കുന്നതുപോലെ കാലു കൾ നീട്ടിയിരുന്നു തന്റെ ഇഷ്ടാഹാരമായ മു ളങ്കമ്പ് തിന്നുന്ന ചൈന സ്വദേശിയായ മൃഗം?

9. മയിലുകൾ മഴക്കാലത്ത് മയൂരനൃത്തമാടുന്നതിന്റെ രഹസ്യമെന്താണ്?

10. ആനകൾ സദാചെവിയാട്ടുന്നതെന്തിനാണ്? 

11.⁠കുടുംബശ്രീ അയൽകൂട്ടത്തിലെ അംഗമാകുന്നതിന് എത്ര വയസ്സ് പൂർത്തിയാകാണം? 

12. ടൂറിസ്റ്റ് ആകർഷണകേന്ദ്രമായ സാമ്പ്രാണിക്കോടി ഏതു കായലിലാണ്?

13. "ഫ്രം ഗ്രീൻ ടു എവർ ഗ്രീൻ റവല്യൂഷൻ' ആരുടെ കൃതിയാണ്?

14. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം?

15. “കരയിലെ ഏറ്റവും വലിയ മൃഗം' ആഫ്രിക്കൻ ആന എന്ന് പെട്ടന്നുത്തരമേകാം. എന്നാൽ ഏത് ഇനം ആഫ്രിക്കൻ ആന്

16. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഏതു പേരിൽ അറിയപ്പെടുന്നു?

17.വൈറ്റമിൻ സി യുടെ രാസനാമം: 

18. ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക മഹാസമുദ്രം:

19. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തി ലെ വന്യജീവിസങ്കേതം:

20. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളായ കബനി, ഭവാനി, പാമ്പാർ എന്നിവ ഏതു നദിയു ടെ പോഷക നദികളാണ്?

21. 2025 ഏപ്രിൽ മെയ് മാസത്തോടെ വയനാട്, ഇടു ക്കി, കാസർകോട് ജില്ലകളിൽ കൂടി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി:

22. മാർച്ച് 12 ന് പുകവലി വിരുദ്ധദിനമാണല്ലോ. ആദ്യമായി പുകയില വിരുദ്ധദിനം (No Smoking Day) അചരിച്ചത് ഏതു രാജ്യമാണ് എന്നായിരു ന്നു അത്.

23. എന്നാണ് എല്ലാവർഷവും ലോകവൃക്കദിനം ആചരിക്കുന്നത് ? 2025 ലെ വൃക്കദിന സന്ദേശം എന്താണ് ?

24. എന്താണ് ബ്ലൂ കാർബൺ' സംഭരണികൾ?

25. ഏതു ഫലത്തിന്റെ ശാസ്ത്രനാമമാണ് ARTOCARPUS HETEROPHYLLUS?

ഉത്തരങ്ങൾ

1. മൈനസ് 15 ഡിഗ്രി വരെ താപനിലയിൽ ജീവി ക്കുന്ന ടൈനി അന്റാർട്ടിക് മിഡ്ജ്, ശരീര ദ്രവങ്ങളുടെ 70 ശതമാനം നഷ്ടപ്പെട്ടാലും ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനാ കും. പയർമണിയുടെ മാത്രം വലുപ്പം.

2. ലഹരിക്കെതിരായ ബോധവൽക്കരണ തെരുവുനാടകത്തിന്റെ പേര്

3. മാങ്ങ, ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങയു ല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ മാം ഗോമാൻ' എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു മാവിൽ 300 മറ്റിനങ്ങളെ ഗ്രാഫ്റ്റു ചെയ്തു വളർത്തി. 

4. ആന്ധ്രയിൽ നിന്നുള്ള 'അരകുകാപ്പി

5. ഫെലീസെറ്റ്

6. ഗോൾഡൻ ക്രൌൺഡ് മനാകിൽ

7.ഹരിയാന

8. പാണ്ട (വെളളക്കരടി, കരടിപൂച്ച), മുളയില്ലാതെ പാണ്ടയ്ക്ക് ജീവിക്കാനാവില്ല.

9. മഴക്കാലത്താണ് മയിലുകൾ ഇണചേരാറുള്ളത്. അതുകൊണ്ടാണ് മഴക്കാർ വാനിലേറുമ്പോൾ ആൺമയിലുകൾ മയൂരനൃത്തമാടുന്നതും. പെൺമയിലുകളെ ആകർഷിക്കാനാണിത്. 

10. ആന ചെവിയാട്ടുന്നത് ശരീരത്തെ തണുപ്പിക്കാനാണ്. ആനയ്ക്ക് സ്വേദഗ്രന്ഥികൾ തുലോം കുറവാണ്. ചൂട് നിയന്ത്രിക്കുന്ന രക്തക്കുഴലുകൾ ചെവിയിലാണുളളത്. സാമാന്യം വലിയ ചെ വികളാണെങ്കിലും കേൾവി ശക്തി കുറവാണ്. നിന്നുള്ള ശബ്ദങ്ങൾ കാലുകളിലും മണ്ണി ലെ കമ്പനങ്ങൾ ഇവയ്ക്ക് തിരിച്ചറിയാനാവും.

11. 18 മുതൽ 40 വയസുവരെ എന്നാണ് നിലവിലെ മാനദണ്ഡം (18 വയസ്സ് പൂർത്തിയാകണം) 

12. കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത്

13. ഡോ. എം.എസ്. സ്വാമിനാഥന്റെ

14. കുരുമുളക്

15. ആഫ്രിക്കൻ ബുഷ് എലിഫന്റ് അഥവാ അഫ്രിക്കൻ സാവന്ന എലിഫന്റ്

16. ഇടവപ്പാതി

17. അസ്കോർബിക് ആസിഡ്

18. ഇന്ത്യൻ മഹാസമുദ്രം

19. ശെന്തുരുണി (തെന്മല, കൊല്ലം)

20. കാവേരിയുടെ

21. കേരളചിക്കൻ' പദ്ധതി. ഇപ്പോൾ 14 ജില്ലകളിൽ പദ്ധതി നടപ്പിലാക്കിവരുന്നു

22. 1984ൽ യുണൈറ്റഡ് കിങ്ഡമാണ് പുകയില വിരുദ്ധദിനം ആദ്യമായി മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആചരിച്ചത്. പിന്നീടത് 2-ാമത്തെ ബുധനാഴ്ചയിലേക്ക് മാറ്റപ്പെട്ടു. 

23. എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാ ഴ്ചയിലാണ് ലോക വൃക്കദിനം ആചരിക്കുന്ന ത് (2025 ൽ മാർച്ച് 13) “നിങ്ങളുടെ വൃക്കകൾ “ഓക്കെയാണോ? നേരത്തെ കണ്ടെത്തുക വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക" ഇതാണ് 2025 ലെ സന്ദേശം.

24. അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യ പ്പെട്ട് സമുദ്രത്തിലോ തീരദേശ ആവാസവ്യവസ്ഥയിലോ സംഭരിക്കുന്ന കാർബൺ ഡൈ ഓക്സൈഡാണ് ബ്ലൂ കാർബൺ. ഇതിന്റെ ഏറ്റവും വലിയ ശേഖരം സമുദ്രജലത്തിൽ അലി ഞ്ഞു ചേർന്ന അവസ്ഥയിലാണ്. തീരദേശങ്ങൾ, മണ്ണ്, ഡി.എൻ.എ. പ്രോട്ടീനുകൾ എന്നി വയിലും തിമിംഗലങ്ങൾ മുതൽ ഫൈറ്റോപ്ലാങ്കൺ വരെയുള്ള സമുദ്രജീവികളിലും ബ്ലൂ കാർബൺ സംഭരിക്കുന്നു. വേലിയേറ്റ ചതുപ്പു കൾ, കണ്ടൽക്കാടുകൾ, കടൽപ്പുറ്റ്, പുൽമേടു കൾ എന്നിവയും ബ്ലൂകാർബൺ ശേഖരങ്ങളാണ്. വരുംവർഷങ്ങളിൽ അന്താരാഷ്ട്ര കാലാവ സ്ഥ നയരൂപീകരണത്തിൽ ബ്ലൂ കാർബൺ ഒരു പ്രധാനഘടകമാകും.

25. ചക്ക (കേരളത്തിന്റെ ഔദ്യോഗികഫലം)

Wednesday, May 14, 2025

SSLC-SOCIAL SCIENCE II-CHAPTER-1-WEATHER AND CLIMATE/ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-PDF NOTE [EM&MM]

 

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "-WEATHER AND CLIMATE/ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം GVHSS മക്കരപ്പറമ്പ  സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ. അബ്ദുൽ മജീദ് കെ.
 . സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 






LSS/USS-2025-RESULTS PUBLISHED

     


LSS/USS EXAMINATION RESULTS 

എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു

LSS/USS-RESULT CLICK HERE



USS സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
  • USS-63
  • ആകെയുള്ള 60 സ്കോറിൽ 48 സ്കോറോ അതിൽ കൂടുതലോ കിട്ടിയാൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും



Tuesday, May 13, 2025

ONLINE APPLICATION FOR SSLC-REVALUATION- സൂക്ഷമ പരിശോധന-ANSWER SHEET PHOTOCOPY

   

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന 
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍


  • SSLC ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (Revaluation), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ 17/05/2025 ശനിയാഴ്ച 4.00pm വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം..

  •  ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. 

  • രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 

  • ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് അവസാന തിയ്യതിക്ക് മുമ്പായി പരീക്ഷ എഴുതിയ സ്കൂൾ HM നെ ഏൽപ്പിക്കണം. പ്രിന്റൗട്ടിന്റെ കൂടെ സ്കൂളിൽ ആണ് അതിന്റെ ഫീസ് അടക്കേണ്ടത്. 

  • Revaluation അപേക്ഷ നൽകിയവർക്ക് ഗ്രേഡിൽ മാറ്റമുണ്ടായാൽ Revaluation Fee സ്കൂളിൽ നിന്നും തിരിച്ചു നൽകുന്നതാണ്.

  • പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.

  •  പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട്  ഒാൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 

  • ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.

  • പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല. 

  • എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. 

  • നിശ്ചിത സമയ പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

  • പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന്അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. 


പ്രഥമാദ്ധ്യാപകര്‍ക്കുള്ള ചുമതലകള്‍
  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രിന്റൗട്ടിലെ വിവരങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതാണ്. 
  • അപേക്ഷകള്‍ലഭിക്കുന്ന അന്നുതന്നെ ഓണ്‍ലൈന്‍ വെരിഫിക്കേഷനും നടത്താവുന്നതാണ്. 
  • പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷനും കണ്‍ഫര്‍മേഷനും നടത്താത്ത അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല.
  • സ്‌കൂളുകളില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ വെരിഫിക്കേഷന്‍, കണ്‍ഫര്‍മേഷന്‍ എന്നിവ പൂര്‍ത്തീകരിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം അതത് പ്രഥമാദ്ധ്യാപകര്‍ക്ക് ആയിരിക്കും.
  • കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
  • അപേക്ഷകരില്‍ നിന്നും പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നീ ഇനങ്ങളില്‍ സ്വീകരിച്ച ഫീസ്, ഗ്രേഡ് മാറ്റംമൂലം തിരികെ നല്‍കിയ തുക മുതലായ വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി ഓരോ സ്‌കൂളിലും സൂക്ഷിക്കേണ്ടതും ഇത് ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ സ്‌കൂളില്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെ ഹെഡ്മാസ്റ്റര്‍മാര്‍ ഓണ്‍ലൈന്‍ കണ്‍ഫെര്‍മേഷന്‍ നടത്തി തീര്‍ക്കേണ്ടതാണ്. 2022 ജൂലൈ 22-ന് വൈകിട്ട് 5 മണിയ്ക്ക്മുമ്പായി എല്ലാ അപേക്ഷകളും പരിശോധിച്ച് COFIRMATION നടത്തിയിരിക്കേണ്ടതാണ്.
  •  പരീക്ഷാര്‍ത്ഥിക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് തിരികെ നല്‍കേണ്ടതാണ്.