ചരകൻ (800 ബി.സി)
പ്രാചീന ഭാരതത്തിലെ പ്രധാന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയുടെ രചയിതാവ്. അക്കാലത്തെ പ്രഗദ്ഭനായൊരു ഭിഷഗ്വരനായി രുന്നു ചരകൻ.
ചരകൻ എപ്പോൾ എവിടെ ജനിച്ചു എന്നും മറ്റുമുള്ള വിവരങ്ങൾ നമുക്കറിവില്ല, അന്നുവരെയുള്ള വൈദ്യശാസ്ത്രവിവരങ്ങൾ ശേഖരിച്ച്, അതിനെ ക്രോഡീകരിച്ച്, ചരകസംഹിത എന്നപേരിലൊരു ഗ്രന്ഥം രചിക്കുകവഴിയാണ് നാം ചരകനെ അറിയുന്നത്. ഒരു കാലത്ത് ഇന്ത്യയ്ക്ക്കത്തും പുറത്തും ചരകസംഹിതയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു. എ.ഡി. 8-ാം നൂറ്റാണ്ടിൽ ഇത് അറബിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. അവിസെന്ന എഴുതിയ പുസ്തകത്തിന്റെ ലാറ്റിൻ തർജമയിൽ ചരകനെ "ഷരക ഇൻഡ്യാനസ്സ് എന്ന പേരിൽ വിവരിച്ചിട്ടുണ്ട്. അൽബിറൂണിയും ചരകസംഹിത യെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
വൈദ്യ ചരകസംഹിതയിൽ പ്രത്യേകമായി വിവരിക്കപ്പെടുന്ന വിഷയങ്ങൾ ശരീരശാസ്ത്രം, ശരീരധർമ ശാസ്ത്രം, രോഗകാരണം, രോഗലക്ഷണങ്ങൾ, മരുന്നുകൾ, ചികിത്സ എന്നിവയാണ്. കൂടാതെ വൈദ്യനെക്കുറിച്ചും മരുന്നും ഭക്ഷണവും കൊടുക്കുന്നതിന്റെ നിയമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് . രോഗങ്ങളെല്ലാം മൂന്നു പ്രധാന ദോഷങ്ങൾ കാരണം ഉണ്ടാകുന്നതായിട്ടാണ് കരുതിയിരുന്നത്. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷ ങ്ങൾ. ആരോഗ്യത്തിനും ഈ ദോഷങ്ങൾ ആവശ്യമാണ് എന്ന് കണക്കാക്കപ്പെട്ടു. ത്രിദോഷങ്ങൾ ശരിയായ സന്തുലിതാവസ്ഥയിലാണെങ്കിൽ, ഒരാൾ ആരോഗ്യവാനായിരിക്കും. സന്തുലിതാവസ്ഥയിൽ എന്തെങ്കിലും വ്യതിയാനമുണ്ടായാൽ അത് രോഗത്തിൽ കലാശിക്കും.
മനുഷ്യർ തമ്മിലുള്ള ശാരീരികമായ വ്യത്യാസങ്ങളും പാരിസ്ഥിതിക ഘടകങ്ങളിലെ വ്യത്യാസങ്ങളും ചരകൻ കണക്കിലെടുത്തിരുന്നു. ഓരോ തരം ആളുകൾക്കും പ്രത്യേകമായ ഭക്ഷണ സമ്പ്ര ദായവും ചിട്ടയുമാണ് ചരകൻ വിധിച്ചിരുന്നത്. രോഗം വരാതെ നോക്കുവാനുള്ള മാർഗങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഇക്കാര്യത്തിൽ
ചരകന്റെ കാഴ്ചപ്പാട് ആധുനികമാണെന്ന്
വേണം പറയുവാൻ. രോഗം നിർണയിക്കുമ്പോൾ കണക്കിലെടുക്കേണ്ട അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം ആവിഷ്കരിച്ചിരുന്നു. വിശ്വസനീയമായ വിവരണം, നേരിട്ടുള്ള നിരീക്ഷണം അതിൽ നിന്നുള്ള നിഗമനങ്ങൾ, യുക്തിപരമായ ചിന്ത എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഓരോ രോഗിയെ ചികിത്സിക്കുമ്പോഴും, സിദ്ധാന്ത ങ്ങളിൽ ഒതുങ്ങി നിൽക്കാതെ, ആ രോഗിയിൽ കാണുന്ന സവിശേഷ ലക്ഷണങ്ങളെ കണക്കിലെ ടുത്ത് യുക്തിപരമായ തീരുമാനങ്ങൾ എടുക്കണ മെന്നതായിരുന്നു നയം.
ചരകനും ഭിഷഗ്വരന്മാർക്കൊരു പെരുമാറ്റസം ഹിത ആവിഷ്കരിച്ചു കാണുന്നു. വൈദ്യൻ ആത്മ പ്രശംസ നടത്തരുത്; ചികിത്സ പിടിച്ചെടുക്കുവാൻ ശ്രമിക്കരുത്; മാറാരോഗമാണെങ്കിൽ അക്കാര്യം വ്യക്തമാക്കണം എന്നിങ്ങനെ പല നിർദ്ദേശങ്ങളും ചരകസംഹിതയിലുണ്ട്. അക്കാലത്തും വ്യാജഡോ കർമാരുണ്ടായിരുന്നു എന്നുവേണം കരുതുവാൻ. കാരണം, രാജാവ് ശരിയായ വൈദ്യൻമാരെ സംര ക്ഷിക്കുവാനും വ്യാജൻമാരുടെ ചികിത്സ നിരോധിക്കുവാനും നടപടി എടുക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.
BIOGRAPHY-ഫ്രാൻസിസ് ക്രിക്ക് (1916-2004)
BIOGRAPHY-അലക്സാണ്ടർ ഫ്ളെമിങ് (1881-1935)
BIOGRAPHY-ഹ്യൂഗോ ഡീവീസ് (1848-1935)
BIOGRAPHY-ഷാൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1774-1829)
BIOGRAPHY-ഗ്രിഗോർ യോഹാൻ മെൻഡൽ (1822-1884)
BIOGRAPHY-റോബർട്ട് ഹുക്ക് (1635-1703)
BIOGRAPHY-എഡ്വേർഡ് ജെന്നർ (1749-1823)
BIOGRAPHY- ചാൾസ് റോബർട്ട് ഡാർവിൻ (1809-1882)
No comments:
Post a Comment