Maurice Hugh Frederick Wilkins (15 December 1916 – 5 October 2004)
മൗറീസ്, ഹ്യൂ ഫ്രെഡറിക് വിൽ കിൻസ് (MAURICE, HUGH FREDERIK WILKINS) 1916 ഡിസംബർ 15-ാം തീയ്യതി ന്യൂസിലാൻറിലെ പോംഗാറാവ് എന്ന സ്ഥലത്ത് ഒരു ഡോക്ടറുടെ മകനായി ജനിച്ചു. ആറാമത്തെ വയസ്സിൽ തന്നെ ഇംഗ്ലണ്ടിലേക്ക് വന്ന വിലകിൻസ്, കേംബ്രിഡ്ജിൽ ജെ.ഡി ബർലിൻ (JD BERNAL) അടുത്ത് എക്സ്-റേ കലോഗ്രാഫി പഠിച്ചു. ബെർണൽ, വലിയ ജൈവ രസതന്ത്രം തന്മ ാത്രകളുടെ പഠനത്തിൽ എക്സ്-റെ ക്രിസ്റ്റലോഗ്രാഫി ഉപയോഗിക്കുന്നതിൽ ഒരു വഴി കാട്ടിയായിരുന്നു. വിൽകിൻസ്, ഡോക്ടറേറ്റ് ബിരുദം എടുത്ത സമയത്ത് രണ്ടാം ലോക മഹാ യുദ്ധം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രതിരോധ ഗവേണങ്ങളിൽ ഏർപ്പെട്ട വിൽകിൻസ് ആദ്യം റഡാറിലും പിന്നീട് അണുവിഘടനത്തിലുമാണ് പ്രവർത്തിച്ചത്. അവസാനം, ആദ്യത്തെ അണു ബോംബ് നിർമ്മിച്ച് മാൻഹട്ടൻ പ്രോജക്ടിലായിരുന്നു ജോലി. യുദ്ധം കഴിഞ്ഞതോടെ ആണവ വിസ്ഫോടനത്തിന്റെ പ്രത്യാഘാതമായി, മാനസിക പരിവർത്തനം വന്ന ഭൗതീക ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു വിൽ കിൻസ് ഇതിനിടെ ഷാഡിങ്ങളുടെ 'എന്താണ് ജീവൻ എന്ന മൗറിസ് വിൽക്കിൻസ് പുസ്തകം വായിക്കുവാൻ ഇടയായി. അങ്ങനെ ജൈവ പ്രക്രിയകളെ മനസ്സിലാക്കുവാനായി ഭൗതിക ശാസ്ത്രതത്വങ്ങൾ ഉപയോഗിക്കുന്ന ജോലിയിൽ ഏർപ്പെടുവാൻ തീരുമാനിച്ചു. അക്കാലത്ത് ആവശ്യത്തിനായി ലണ്ടനിലെ കിങ്സ് കോളേജിൽ ഒരു ജൈവഭൗതിക വിഭാഗം (biophysics) തുടങ്ങിയിരുന്നു. അതിന്റെ തലവനാകട്ടെ വിൽക്കിൻസിന്റെ പഴയ ഗുരുവായിരുന്ന ജോൺ റാൻഡാൾ (JOHN RANDALL) ആയിരുന്നു.
Rosalind Elsie Franklin (25 July 1920 – 16 April 1958)
ഇരട്ട ഹെലിക്സിന്റെ കഥയിലെ ദുരന്ത നായികയാണ് റോസലിൻറ് ഫ്രാങ്ക്ളിൻ (ROSALIND FRANKLIN). 1920-ൽ ലണ്ടനിൽ ജനിച്ച ഫ്രാങ്ക്ളിൻ സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂളിലാണ് പഠിച്ചത്. കേംബ്രിഡ്ജിൽനിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്തശേഷം കൽക്കരിയുടേയും അതിലടങ്ങിയ പദാർഥങ്ങളുടേയും രാസഘടനയിൽ ഗവേഷണങ്ങൾ ആരംഭിച്ചു. പിന്നീട് പാരീസിലെ ഒരു ഗവേഷണശാലയിൽ എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ഇതേ ഗവേഷണങ്ങൾ തുടർന്നു. ഇന്നത്തെ കാർബൺ ഫൈബർ സാങ്കേതികവിദ്യയുടെ അടിസ്ഥാനമിട്ടത് ഫ്രാങ്ക്ളിൻ ആണ്. ഗാർഹികമായ കാരണങ്ങളാൽ ഫ്രാങ്ക്ളിന് താമസിയാതെ ലണ്ടനിലേക്ക് തന്നെ മടങ്ങിവരേണ്ടി വന്നു. ഫ്രാങ്ക്ളിനും കിങ്സ് കോളേജിലെ റാൻഡാളിന്റെ പരീക്ഷണശാലയിൽ തന്നെയാണ് ജോലി കിട്ടിയത്. അന്നത്തെ ഏക ജൈവഭൗതിക ലബോറട്ടറി അതുമാത്രമായിരുന്നു എന്ന് ഓർമ്മിക്കണം.കണ്ടാൽ കൊള്ളാവുന്ന സ്ത്രീയായിരുന്നു, ഫ്രാങ്കിൻ. പക്ഷെ, മറ്റുള്ളവർ, തന്നെ ഒരു ശാസ്ത്രജ്ഞയായി കാണണമെന്നാണവർ ആഗ്രഹിച്ചിരുന്നത്. അക്കാലത്ത്, ഇംഗ്ലണ്ടിൽ, ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെ വിവേചനമുണ്ടായിരുന്നു. കിങ്ങ്സ് കോളേജിൽ, സീനിയറായ ശാസ്ത്രജ്ഞന്മാർക്കായുള്ള ഒരു "ഉച്ച ഊണ് (luncheon) ക്ലബ്ബുണ്ടായിരുന്നു. അതിൽ അംഗത്വം നിഷേധിക്കപ്പെട്ടതിൽ ഫ്രാങ്ക്ളിന് അമർഷമുണ്ടായിരുന്നെങ്കിലും അവർ പ്രതിഷേധിച്ചില്ല. പക്ഷേ, മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച്, റാൻഡാളിന്റെ ബയോഫിസിക്സ് ലബോറട്ടറിയിൽ സ്ത്രീകളുടെ സ്ഥാനം കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. എന്നിരുന്നാലും വിൽക്കിൻ സിൻ സമീപനം ഏറ്റ വും ദൗർഭാഗ്യകരമായിരുന്നു. തന്നെ ഒരു സഹപ്രവർത്തകയായി കാണാതെ, വെറുമൊരു അസിസ്റ്റൻറായി വിൽക്കിൻസ് കണക്കാക്കിയതിൽ ഫ്രാങ്ക്ളിന് ശക്തിയായ പ്രതിഷേധമുണ്ടായിരുന്നു. അതുകൊണ്ടുമാത്രമാണ് അവർ തമ്മിൽ സഹപ്രവർത്തനം അസാധ്യമായത്. ഒരുപക്ഷേ, ഇത് അവർക്ക് ഡി എൻ എ യുടെ ഘടന കണ്ടുപിടിക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ടതിൽ പങ്കുവഹിക്കുകയും ചെയ്തു. കിങ്ങ്സ് കോളേജ് വിട്ടശേഷം, ഫ്രാങ്ക്ളിൻ ലണ്ടനിൽ തന്നെ, ബ്രിക്ക് ബെക്ക് കോളേജിൽ, ജെ.ഡി. ബർലിൻ ലബോറട്ടറിയിലാണ് ജോലി നോക്കിയത്. അവിടെ ക്രിസ്റ്റലോഗ്രാഫിയ സൈദ്ധാന്തികനായ ആരോൺ ക്ലഗ്ഗുമായി (AARON KLUG) ഫലപ്രദമായി സഹകരിക്കുവാൻ അവർക്ക് കഴിഞ്ഞു ക്രോമസോമുകളിൽ ഡി എൻ എ യും പ്രോട്ടീനും ക്രമീകരിച്ചിരിക്കുന്നതിനെകുറിച്ചുള്ള ക്രിസ്റ്റലോ ഗ്രാഫീയ പഠനങ്ങൾക്ക് നോബൽ സമ്മാനം ലഭിച്ച ആളാണ് ക്ലഗ്ഗ്.
ഫ്രാങ്ക്ളിൻ തികഞ്ഞൊരു യുക്തിവാദിയായിരുന്നു എന്നാണ് ക്ലിന്റെ അഭിപ്രായം. മുഖത്തുനോക്കി കാര്യങ്ങൾ വെട്ടിത്തുറന്നുപറയുന്ന സ്വഭാവക്കാരിയായിരുന്നു അവർ. ചിലരെ ചൊടിപ്പിച്ചത് ഇതായിരിക്കാമെന്നാണ് ക്ലഗ്ഗ് കരുതുന്നത്. അന്നത്തെ കാലത്ത്, സ്ത്രീകൾ അങ്ങനെ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. വാട് സണ പോലെയുള്ളവർ, ഫ്രാങ്ക്ളിനെ മാനുഷിക വശങ്ങളില്ലാത്തൊരു ബുദ്ധിജീവിയായിട്ടാണ് കണ്ടിരുന്നത്. ഇതും സത്യവിരുദ്ധമായിരുന്നു. വളരെ അടുത്തറിയുന്നവർക്ക് മാത്രമെ, അവർക്ക് സംഗീത ത്തിലും മറ്റു കലകളിലു മെല്ലാമുണ്ടായിരുന്ന താൽ പര്യത്തെക്കുറിച്ച് അറിയാ മായിരുന്നുള്ളൂ. കിങ്ങ്സ് കോളേജിലുള്ള ഗോസ് ലിങ്ങും (അവരുടെ കീഴിൽ ഗവേഷണം നടത്തിയിരുന്ന വിദ്യാർഥി) ഫ്രാങ്ക്ളിനുമായി വലിയ വാദപ്രതിവാദ ങ്ങളുണ്ടാകാറുണ്ട്. പക്ഷെ, അതൊന്നും അവർ വ്യക്തി പരമായി എടുക്കാറില്ല. ക്ലഗ്ഗിന്റെ അഭിപ്രായത്തിൽ, രണ്ടു പടികൾ കൂടി മുന്നോ ട്ടുപോയിരുന്നെങ്കിൽ അവർ ഡി എൻ എ യുടെ ഘടന കണ്ടുപിടിക്കുമായിരുന്നു. ഒന്നാന്തരമൊരു പരീക്ഷണ ശാസ്ത്രജ്ഞയായിരുന്നെങ്കിലും (experimental scientist) ഫ്രാങ്ക്ളിൻ ഭാവനാസമ്പന്നയായിരുന്നില്ലെന്ന് വേണം പറയുവാൻ, ഒരേ ട്രാക്കിലുള്ള, അവരുടെ ചിന്താഗതിയെ മാറ്റുവാൻ പറ്റിയൊരു സഹപ്രവർത്തകൻ ഇല്ലാതെ പോയത് നികത്താനാകാത്ത നഷ്ടമായിരുന്നു. ഒരർത്ഥത്തിൽ, ബോധപൂർവമായിട്ടല്ലെങ്കിലും, വാട്സൺ, അവരുടെ സഹപ്രവർത്തകനായിരുന്നില്ലേ എന്നാണ് ക്ലഗ്ഗ് ചോദിക്കുന്നത്. 1958-ൽ, തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ, അണ്ഡാശയ ക്യാൻസർ ബാധിച്ച് അവർ മരിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്ന കാലത്ത്, ജീവിതം മുഴുവനും എക്സ്-റേ ഉപകരണങ്ങളുമായി ചെലവഴിച്ചതിന് ഒരു രക്തസാക്ഷികൂടിയായി......തുടരും