Friday, January 12, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-28

     

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 28

1. കോഴിക്കോട് രാജ്യാന്തര വിമാന ത്താവളം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

2. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ കേരളത്തിൽ ഏതു പേരിൽ അറിയപ്പെടുന്നു?

3. വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങ ളുടെ നമ്പർ പ്ലേറ്റിന് ഏതു നിറമായി രിക്കും?

4. ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗം ഏതവയവത്തെയാണ് ബാധിക്കു ന്നത്?

5. “അധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ ഈ വരികൾ ആരുടേതാണ്?

6. ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു?

7. കൊൽക്കൊത്ത നഗരം ഏതു നദിയുടെ തീരത്താണ്?

8. മലയാളം ഔദ്യോഗികഭാഷയായു ള്ള കേന്ദ്രഭരണപ്രദേശങ്ങൾ

9. അസ്വാൻ അണക്കെട്ട് ഏതു രാജ്യ ത്താണ്?

10. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത (1925)

11. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപ ഗ്രഹവിക്ഷേപണ കേന്ദ്രം?

12. ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

13. അമേരിക്ക നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിന് നൽകിയ പേര്?

14. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏതാണ്?

15. പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിക്ഷേപ പദ്ധതി?

16. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് കുറുനാമ്പ്?

17. കോവിലൻ എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന സാഹിത്യ കാരൻ?

18. എന്നാണ് ലോക സാക്ഷരതാദിനം?

19. മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര്?

20. മൂന്നു ലക്ഷം രൂപ സമ്മാനത്തുക യുള്ള 2023-ലെ ഓഎൻവി പുര സ്കാരം നേടിയ സാഹിത്യകാരൻ?

ഉത്തരങ്ങൾ

1. മലപ്പുറം 

2. ഇടവപ്പാതി

3. പച്ച

4.കരൾ

5. ഇടശ്ശേരി ഗോവിന്ദൻ നായർ

6. സൻസദ് ഭവൻ

7. ഹൂഗ്ലി

8. ലക്ഷദ്വീപ്, പുതുച്ചേരി

9. ഈജിപ്ത്

10. സരോജിനി നായിഡു

11. ശ്രീഹരിക്കോട്ട

12. കാര്യവട്ടം, തിരുവനന്തപുരം 

13. ഫാറ്റ്മാൻ

14. പാക് കടലിടുക്ക് (Palk Strait)

15. സുകന്യ സമൃദ്ധി യോജന (SSY)

16. വാഴയെ

17. വി.വി അയ്യപ്പൻ

18. സെപ്റ്റംബർ എട്ട്

19. വാഗ്ഭടാനന്ദൻ

20. സി. രാധാകൃഷ്ണൻ
















No comments:

Post a Comment