USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 29
1.തപാൽ സ്റ്റാംപിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി വനിത?
2. സസ്യങ്ങൾ ശ്വസിക്കുന്ന വാതകം?
3.കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?
4. സെൻട്രൽ ഇൻഡസ്ട്രിയൽ സെ ക്യൂരിറ്റി ഫോഴ്സ് (CISF) മേധാവി യായി നിയമിതയായ ആദ്യ വനിത?
5. ഇന്ത്യയുടെ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ വൺ ഭൂമിയിൽ നിന്ന് ഏകദേശം എത ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് വണ്ണിലാണ് സ്ഥാപിക്കാനൊരുങ്ങുന്നത് ?
6. 2024-ൽ ചന്ദ്രനെ ചുറ്റിസഞ്ചരി ക്കുന്ന നാസയുടെ ആർട്ടെമിസ് - 2 ദൗത്യത്തിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട ആദ്യവനിത?
7. ഫുട്ബോൾ മത്സരങ്ങളിൽ വൈറ്റ് കാർഡ് (Fair Play Card) കാണിക്കു ന്നത് എന്തിനാണ് ?
8.നാഷണൽ ഹെൽത്ത് മിഷന്റെ പുതിയ പേര് ?
9. 2023 ജനുവരിയിൽ വന്യജീവി സം രക്ഷണ നിയമം 1972 -ന്റെ പട്ടിക യിൽ കേന്ദ്ര സർക്കാർ ഉൾപ്പെടു ത്തിയതും ഇടുക്കി ജില്ലയിൽ കാണപ്പെടുന്നതുമായ സസ്യം?
10. ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് റോക്കറ്റ് ഏത്?
11. ഏതു മലയാളി ജ്യോതിശാസ്ത്ര തന്റെ പേരാണ് കഴിഞ്ഞ വർഷം ഒരു ഛിന്നഗ്രഹത്തിന് നൽകപ്പെ ട്ടത് ?
12. മഹാത്മാ ഗാന്ധിയുടെ ആത്മകഥ യായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ ഇടംപിടിച്ച ഏക മലയാളി?
13. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് സ്ഥിതി ചെയ്യുന്ന നദി?
14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?
15. വെങ്കലത്തിൽ (Bronze) അടങ്ങിയി രിക്കുന്ന ലോഹങ്ങൾ?
16.കണ്ണീർവാതകമായി ഉപയോഗിക്കു ന്ന വാതകം?
17. 'നിഴലുറങ്ങുന്ന വഴികൾ' ആരുടെ നോവലാണ്?
18. ഇന്ത്യൻ വനിതാക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റനായ മലയാളി?
19. കേരള സംസ്ഥാന പൊതു വിദ്യാ ഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുന്ന മാസിക
20. ഈയിടെ അന്തരിച്ച പ്രശാന്ത് നാരാ യണൻ ഏതു മേഖലയിലാണ് പ്രശ സ്തനായിരുന്നത്?
ഉത്തരങ്ങൾ
1. സിസ്റ്റർ അൽഫോൻസ
2. ഓക്സിജൻ
3. മലപ്പുറം
4. നിന സിങ്
5, 15 ലക്ഷം കിലോമീറ്റർ
6. ക്രിസ്റ്റിന കോച്ച്
7. ഫുട്ബാൾ മൈതാനത്ത് കാണിക്കുന്ന പ്രശംസനീയമായ സംഭവങ്ങൾ അംഗീകരിക്കാൻ
8. പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ
9. നീലക്കുറിഞ്ഞി
10, ടെറാൻ വൺ
11. ഡോ. അശ്വിൻ ശേഖർ
12. ബാരിസ്റ്റർ ജി.പി പിള്ള
13. മഹാനദി
14. കേരളം
15. ചെമ്പ്, ടിൻ
16. ക്ലോറോപിക്രിൻ
17. പി വത്സലയുടെ
18. മിന്നുമണി
19. വിദ്യാരംഗം
20. നാടകം
No comments:
Post a Comment